പാർലമെൻറ്മായി ബന്ധപ്പെട്ട ചില സുപ്രധാന വാക്കുകൾ | Some important words related to Parliament

Some important words related to Parliament1. ചോദ്യോത്തര വേള

പാർലമെൻറ് നടപടികളുടെ ആരംഭം


2. ശൂന്യവേള
മുൻകൂർ നോട്ടീസ് നൽകാതെ അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങൾ ഉന്നയിക്കാനുള്ള അവസരം


3. പോയൻറ് ഓഫ് ഓർഡർ

സഭയുടെ നടപടിക്രമങ്ങൾ സഭാ നിയമങ്ങൾക്കും പ്രവർത്തനരീതിക്കും വിരുദ്ധമായി നീങ്ങുന്നു എന്ന് സ്പീക്കർക്ക് പ്രതിപക്ഷം നൽകുന്ന സൂചന.


4. Half an Hour Discussion

വളരെയധികം പൊതുപ്രാധാന്യമുള്ള വിഷയത്തിനും മേലുള്ള ചർച്ച


5. Short Duration Discussion (2 hour ഡിസ്കഷൻ എന്നും അറിയപ്പെടുന്നു)
അടിയന്തര പൊതു പ്രാധാന്യമുള്ള വിഷയങ്ങൾ ചർച്ച ചെയ്യാൻ.


6. അഡ്ജേർന്മെൻറ്

സഭയുടെ രണ്ട് യോഗങ്ങൾ തമ്മിലുള്ള താൽക്കാലിക ഇടവേള.


7. അഡ്ജേർന്മെൻറ് സൈൻ ഡൈ

അനിശ്ചിതകാലത്തേക്ക് സഭ പിരിയുന്നത്.


8. പ്രോരോഗെഷൻ

സഭയുടെ ഒരു സെഷന്റെ അവസാനം


9. ഡിസൊല്യൂഷൻ

നിലവിലുള്ള സഭയുടെ കാലാവധി അവസാനിക്കുമ്പോൾ സഭ പിരിച്ചുവിടുന്നത്


10. ക്വാറം

ഒരു സഭയുടെ സമ്മേളനം ചേരുന്നതിന് ആ സഭയുടെ നിശ്ചിത ശതമാനം അംഗങ്ങൾ പങ്കെടുക്കേണ്ടതുണ്ട് ഇതിനെയാണ് കോറം എന്ന് പറയുന്നത്.


11. ഫില്ലിബസ്റ്റർ

പാർലമെൻറിൽ നടക്കുന്ന ചർച്ചകൾ ചില പ്രത്യേക താല്പര്യങ്ങൾ സംരക്ഷിക്കാനും, നേടിയെടുക്കാനും വേണ്ടി തന്ത്രപരമായി സംസാരിച്ച് ദീർഘിപ്പിച്ചു കൊണ്ടുപോകുന്ന രീതി.


12. ജെറി മാൻഡറിങ്

നിലവിൽവരിക്കുന്ന രാഷ്ട്രീയ പാർട്ടി അടുത്ത തെരഞ്ഞെടുപ്പിൽ താങ്കൾക്ക് ഗുണപ്രദമാകുന്ന തരത്തിൽ മണ്ഡലങ്ങൾ പുനർനിർണയിക്കുന്ന രീതി

13. ഡെലിമിറ്റേഷൻ

നിയമസഭാ മണ്ഡലങ്ങൾ തയ്യാറാക്കുന്നതിനുള്ള അതിർത്തി പുനർനിർണയം.


14. ലേം ഡക്ക് സെഷൻ

പുതിയ ലോക്സഭയെ തെരഞ്ഞെടുത്ത ശേഷം നിലവിലുള്ള ലോക്സഭയുടെ അവസാനത്തെ സെഷൻ


15. തൂക്കു പാർലമെൻറ്

പൊതുതെരഞ്ഞെടുപ്പിനു ശേഷം ഒരു പാർട്ടിക്കും മന്ത്രിസഭ ഉണ്ടാക്കാനുള്ള ഭൂരിപക്ഷം ഇല്ലെങ്കിൽ അതിനെയാണ് തൂക്കുപാർലമെൻറ് എന്ന് പറയുന്നത്.


16. കൂട്ടുകക്ഷി മന്ത്രിസഭ

തെരഞ്ഞെടുപ്പിനു ശേഷം ഒരു പാർട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത പക്ഷം രണ്ടോ അതിലധികമോ പാർട്ടികൾ ഒത്തുചേർന്ന രൂപീകരിക്കുന്ന മന്ത്രിസഭ.
Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍