-->

EASY PSC

AN EASY PATH TO A GOVERNMENT JOB

Search Here

Tuesday, May 24, 2022

0th Level Prelims 2022 Mock Test | General Knowledge | Kerala PSC | Easy PSC

Q ➤ 1. ഒരു കോൺകേവ് ദർപ്പണം തുല്യവും യഥാർത്ഥവുമായ പ്രതിബിംബം രൂപീകരിക്കുന്നത് വസ്തു .........….:


Q ➤ 2. പെൺകുട്ടികളുടെ വിവാഹപ്രായം ഏകീകരണവും ആയി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ നിയോഗിച്ച കമ്മിറ്റി:


Q ➤ 3. കേരളത്തിൽ 18 വയസ്സിന് മുകളിൽ സമ്പൂർണ്ണ ആദ്യ കോവിഡ് വാക്സിനേഷൻ കൈവരിച്ച ജില്ല:


Q ➤ 4. വായുവിന്റെ അസാന്നിധ്യത്തിൽ സ്വേദനം ചെയ്യുമ്പോൾ അമോണിയ ലഭിക്കുന്ന ഫോസിൽ ഇന്ധനം:


Q ➤ 5. താഴെക്കൊടുത്തിരിക്കുന്ന കൃതികളിൽ ചട്ടമ്പിസ്വാമികളുടെ കൃതി അല്ലാത്തത് ഏതാണ്:


Q ➤ 6. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ മൊബൈൽ ആപ്പ് സ്റ്റോർ:


Q ➤ 7. കൂട്ടത്തിൽ പെടാത്തത്:


Q ➤ 8. മിനുസമുള്ള പ്രതലങ്ങളിൽ പ്രകാശം തട്ടി പ്രതിഫലിക്കുമ്പോൾ .........…:


Q ➤ 9. ദേശീയ വിദ്യാഭ്യാസ നയം 2020 നിലവിൽ വന്നത് എപ്പോഴാണ്:


Q ➤ 10. എത്രാമത്തെ വയലാർ അവാർഡ് ആണ് 2021ൽ ബെന്യാമിന് ലഭിച്ചത്:


Q ➤ 11. ഒളിമ്പിക്സിൽ വ്യക്തിഗത ഇനത്തിൽ സ്വർണം നേടിയ ആദ്യ ഇന്ത്യൻ താരം:


Q ➤ 12. ആഗോള പട്ടിണി സൂചികയിൽ 2021ൽ ഇന്ത്യയുടെ സ്ഥാനം:


Q ➤ 13. താഴെ തന്നിരിക്കുന്നവയിൽ നല്ല ഇന്ധനത്തിന് ഉണ്ടായിരിക്കേണ്ട ഗുണത്തിൽ പെടാത്തത് ഏതാണ്:


Q ➤ 14. ഇന്ത്യയിൽ ആദ്യമായി ഡിജിറ്റൽ ബജറ്റ് അവതരിപ്പിക്കപ്പെട്ടത് എപ്പോഴാണ്:


Q ➤ 15. അന്നപൂർണ കീഴടക്കിയ ആദ്യ ഇന്ത്യൻ വനിത:


Q ➤ 16. കെ കേളപ്പന്റെ അറസ്റ്റിനെ തുടർന്ന് ഉപ്പു സത്യാഗ്രഹം നയിച്ച വ്യക്തി:


Q ➤ 17. ഗുരുവായൂർ സത്യാഗ്രഹം നയിച്ചത്:


Q ➤ 18. താഴെപ്പറയുന്നവരിൽ ആരാണ് വൈദ്യുതി സമരത്തിന് നേതൃത്വം നൽകാത്തത്:


Q ➤ 19. ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനായുള്ള ദേശീയ പദ്ധതി:


Q ➤ 20. 2021ലെ ഗ്ലോബൽ ഇന്നോവേഷൻ ഇൻഡക്സ് ഇന്ത്യയുടെ സ്ഥാനം:


Q ➤ 21. കെ കേളപ്പന്റെ ഉപ്പുസത്യാഗ്രഹ യാത്ര എവിടെ മുതൽ എവിടെ വരെ ആയിരുന്നു:


Q ➤ 22. പെരിനാട് ലഹള എന്നറിയപ്പെടുന്നത് ഏത്?


Q ➤ 23. പരശുരാമൻ കേരളത്തെ ബ്രാഹ്മണർക്ക് ദാനമായി നൽകിയെന്ന പുരാവൃത്തത്തെ ഖണ്ഡിക്കുന്ന ചട്ടമ്പിസ്വാമികളുടെ കൃതി:


Q ➤ 24. ശ്രീനാരായണഗുരു നിലവിളക്ക് പ്രതിഷ്ഠ നടത്തിയ ക്ഷേത്രം സ്ഥിതിചെയ്യുന്നത്:


Q ➤ 25. പാലിയം സത്യാഗ്രഹം നടന്ന വർഷം:


Q ➤ 26. നിയമസഭ തിരഞ്ഞെടുപ്പ് ഫലം അറിയാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ആരംഭിച്ച കൗണ്ടിംഗ് മാനേജ് സിസ്റ്റം:


Q ➤ 27. താഴെ തന്നിരിക്കുന്നവയിൽ ഗ്രീൻ എനർജി ഏതാണ്:


Q ➤ 28. മലയാളിയായ എസ് സോമനാഥ്‌ ഐഎസ്ആർഒ തലപ്പത്ത് എത്തിയതിനു ശേഷമുള്ള ആദ്യ ദൗത്യം ഏതായിരുന്നു:


Q ➤ 29. ജമ്മുകാശ്മീർ പുനർസംഘടന ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചത്:


Q ➤ 30. ലഡാക്ക് കേന്ദ്ര ഭരണ പ്രദേശമായി രൂപം കൊണ്ടത്:


Monday, May 23, 2022

10th Level Prelims - Indian Constitution | കഴിഞ്ഞ പരീക്ഷക്ക് ചോദിച്ച ചോദ്യങ്ങളും അനുബന്ധ വിവരങ്ങളും

1. ഡോ.  സച്ചിദാനന്ദ സിൻഹയുടെ  അധ്യക്ഷതയിൽ ചേർന്ന ഭരണഘടന നിർമ്മാണ സഭയുടെ ആദ്യ സമ്മേളനം നടന്നത് എപ്പോഴാണ്:

 • 1946 ഡിസംബർ 9
 • 1945 മാർച്ച് 2
 • 1946 ഡിസംബർ 9
 • 1947 ആഗസ്റ്റ് 15

Ans: 1946 ഡിസംബർ 9


 1. ഭരണഘടന നിർമ്മാണ സഭയിലെ പ്രഥമ സമ്മേളനത്തിലെ അധ്യക്ഷൻ: ഡോ. സച്ചിദാനന്ദ സിൻഹ 
 2. ഭരണഘടന നിർമ്മാണ സഭയുടെ താൽക്കാലിക അധ്യക്ഷൻ: ഡോ. സച്ചിദാനന്ദ സിൻഹ (1946ഡിസംബർ 9)
 3. ഭരണഘടന നിർമ്മാണ സഭയുടെ സ്ഥിരം അധ്യക്ഷൻ: ഡോ. രാജേന്ദ്ര പ്രസാദ് (1946ഡിസംബർ 11)
 4. ഭരണഘടന നിർമ്മാണ സഭ രൂപീകരിച്ചത്: 1946ഡിസംബർ 6
 5. ഭരണഘടന നിർമാണ സഭയുടെ ആദ്യ സമ്മേളനം അവസാനിച്ചത്: 1946 ഡിസംബർ 23


2. വിദ്യാഭ്യാസ അവകാശ നിയമവും ആയി ബന്ധപ്പെട്ട  പ്രസ്താവനകളിൽ ശെരിയായത് ഏതൊക്കെയാണ്?

 1. ഭരണഘടനയുടെ അനുഛേദം 21(A) യിലാണ്  വിദ്യാഭ്യാസം ഉൾപ്പെടുത്തിയിട്ടുള്ളത്
 2. 6മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് വിദ്യാഭ്യാസം സൗജന്യവും നിർബന്ധിതവും ആയി മാറി
 3. എല്ലാ കുട്ടികൾക്കും ഗുണമേന്മയുള്ള പ്രാഥമിക വിദ്യാഭ്യാസം നൽകേണ്ടത് രാഷ്ട്രത്തിന്റെ ഉത്തരവാദിത്തമാണ്
 4. വിദ്യാഭ്യാസ അവകാശ നിയമം 2009 ആഗസ്റ്റ് 4ന് നിലവിൽ വന്നു

Ans: പ്രസ്താവനകൾ 1,2,3 എന്നിവ ശരിയാണ് 


 • 2002ലെ 86 ആം ഭരണഘടനാ ഭേദഗതി പ്രകാരം വിദ്യാഭ്യാസം മൗലിക അവകാശമായി മാറി
 • വിദ്യാഭ്യാസ  അവകാശ നിയമം (Right to Education Act - RTE Act) - രാജ്യസഭ പാസാക്കിയത്: 2009 ജൂലൈ 20
 • ലോകസഭ പാസാക്കിയത്: 2009 ആഗസ്റ്റ് 4
 • വിദ്യാഭ്യാസ അവകാശ നിയമം അവകാശ നിയമം നിലവിൽ: 2010 ഏപ്രിൽ 1
 • ആറു മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്കും നിർബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം വിദ്യാഭ്യാസ അവകാശ നിയമത്തിലൂടെ ഇന്ത്യ ഗവണ്മെന്റ് ഉറപ്പാക്കുന്നു
 • പ്രാഥമിക വിദ്യാഭ്യാസത്തിലൂടെ സൗജന്യ വിദ്യാഭ്യാസം നല്കുന്നത് എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കാണ്
 • പുതിയ വിദ്യാഭ്യാസ നയം നിലവിൽ വന്നത്:  2020 ജൂലൈ 29
 • പുതിയ വിദ്യാഭ്യാസ നയം തയ്യാറാക്കിയ സമിതിയുടെ ചെയർമാൻ: ഡോ. കെ.കസ്തൂരിരംഗൻ


3. സ്ത്രീ വിദ്യാഭ്യാസ സംരക്ഷണ പ്രവർത്തകയും 2014ൽ കൈലാസ് സത്യാർത്ഥിക്കൊപ്പം സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് അർഹയായ വുകുകയും ചെയ്ത 17 കാരി: മലാല യൂസഫ് സായി

 • നോബൽ സമ്മാനം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് മലാല4. ഇന്ത്യൻ ദേശീയ പതാക തയ്യാറാക്കിയ പിങ്കലി വെങ്കയ്യ ജനിച്ചത് ഏത് സംസ്ഥാനത്താണ്: ആന്ധ്ര പ്രദേശ്


5. മൗലിക കടമകൾ ഇന്ത്യൻ ഭരണഘടനയുടെ ഭാഗമായി (ഭാഗം 4 A) കൂട്ടിച്ചേർത്ത ഭേദഗതി:

 • 42 ആം ഭരണഘടന ഭേദഗതി
 • 86 ആം ഭരണഘടന ഭേദഗതി
 • 44ആം ഭരണഘടന ഭേദഗതി
 • 104ആം ഭരണഘടന ഭേദഗതി

Ans: 42 ആം ഭരണഘടന ഭേദഗതി


 1. ഇന്ത്യൻ ഭരണഘടനയുടെ ഏറ്റവും വലിയ ഭേദഗതി: 42ആം ഭരണഘടന ഭേദഗതി
 2. ഭരണഘടന ഭേദഗതി ചെയ്യുന്നതിനുള്ള അധികാരം പാർലമെന്ന്റിന് നൽകുകയും നമുക്ക് കോടതിയിൽ ചോദ്യം ചെയ്യാൻ പാടില്ല എന്ന വ്യവസ്ഥയും ഉൾപ്പെടുത്തിയ ഭേദഗതി: 42 ആം ഭരണഘടന ഭേദഗതി  
 3. 42 ആം ഭരണഘടന ഭേദഗതി സമയത്തെ ഇന്ത്യൻ പ്രധാനമന്ത്രി: ഇന്ദിരാഗാന്ധി
 4. അടിയന്തരാവസ്ഥ സമയത്ത് ആർട്ടിക്കിൾ 20,21 എന്നിവർ എന്ത് ചെയ്യാൻ കഴിയില്ല എന്ന് വ്യവസ്ഥ ചെയ്ത ഭരണഘടന ഭേദഗതി: നാൽപത്തിനാലാം ഭരണഘടന ഭേദഗതി
 5. ക്യാബിനറ്റ് എന്ന പദം ആർട്ടിക്കിൾ  352ൽ കൂട്ടിച്ചേർത്ത ഭേദഗതി: നാൽപത്തിനാലാം ഭേദഗതി
 6. ലോകസഭയിലും സംസ്ഥാന അസംബ്ലികളിലും പട്ടികജാതി പട്ടികവർഗ്ഗ സംവരണം2030 വരെ ആക്കി ദീർഘിപ്പിച്ച ഭേദഗതി: 104 ആം ഭേദഗതി
 7. ലോകസഭയിലും സംസ്ഥാന അസംബ്ലികളിലും നിലവിലുണ്ടായിരുന്ന ആംഗ്ലോ ഇന്ത്യൻ സംവരണം നിർത്തലാക്കിയ ഭരണഘടന ഭേദഗതി: നൂറ്റിനാലാം ഭരണഘടന ഭേദഗതി
 8. 104 ആം ഭരണഘടന ഭേദഗതി പ്രകാരം 2010ജനുവരി 25 മുതൽ ലോകസഭയിലും സംസ്ഥാന സമിതികളിലും നിലവിലുണ്ടായിരുന്ന ആംഗ്ലോ-ഇന്ത്യൻ സംവരണം അവസാനിച്ചു
 9. 104ആം ഭരണഘടന ഭേദഗതി പ്രകാരം  ഭേദഗതി ചെയ്യപ്പെട്ട ഭരണഘടന വകുപ്പ്: ആർട്ടിക്കിൾ 334
 10. നൂറ്റിനാലാം ഭരണഘടന ഭേദഗതി രാജ്യസഭ പാസാക്കിയത്: 2019 ഡിസംബർ  12
 11. നൂറ്റിനാലാം ഭരണഘടന ഭേദഗതി രാഷ്ട്രപതി  ഒപ്പുവെച്ച തീയതി: 2020 ജനുവരി 21


6. താഴെപ്പറയുന്നവയിൽ ഇന്ത്യയുടെ ദേശീയ വൃക്ഷം ഏതാണ്:

 • കണിക്കൊന്ന
 • തെങ്ങ്
 • അരയാൽ
 • ഇലഞ്ഞി

Ans: അരയാൽ7. ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരം ബംഗാളി കവിയായ ബങ്കിം ചന്ദ്ര ചാറ്റർജിയുടെ ഏതു കൃതിയിൽ നിന്നാണ് എടുത്തത്:

 • ആനന്ദമഠം
 • ദുർഗ്ഗേശനന്ദിനി
 • കപാല കുണ്ഡലം
 • വിഷവൃക്ഷം

Ans: ആനന്ദമഠം


 1. ബംഗാളി ഭാഷയിലെ  ലക്ഷണമൊത്ത ആദ്യനോവലും ബങ്കിം ചന്ദ്ര ചാറ്റർജിയുടെ ആദി നോവലും ആണ്: ദുർഗ്ഗേശനന്ദിനി
 2. കപാല കുണ്ഡല: ബങ്കിം ചന്ദ്ര ചാറ്റർജി രചിച്ച പ്രണയം നോവൽ ആണ്
 3. വിഷ വൃക്ഷ: ബങ്കിം ചന്ദ്ര ചാറ്റർജി രചിച്ച മറ്റൊരു കൃതിയാണ്
 4. ബംഗാളിലെ കർഷകർ നടത്തിയ സന്യാസി കലാപം പ്രമേയമാക്കി ബങ്കിം ചന്ദ്ര ചാറ്റർജി രചിച്ച നോവലാണ്: ആനന്ദമഠം
 5. വന്ദേമാതരം എന്ന ഗാനം എടുത്തിരിക്കുന്നത്: ആനന്ദമഠം 


8. മഹാത്മാഗാന്ധി കീ ജയ് എന്ന മുദ്രാവാക്യത്തോടെ ഭരണഘടന നിർമ്മാണ സഭ അംഗീകരിച്ച ഭരണഘടന വ്യവസ്ഥ:

 • മതസ്വാതന്ത്ര്യം
 • അവസര സമത്വം
 • അയിത്ത നിർമാർജനം
 • അഭിപ്രായ സ്വാതന്ത്ര്യം

Ans: അയിത്ത നിർമാർജനം


 1. സർക്കാർ ഉദ്യോഗങ്ങൾ അവസരസമത്വം ഉറപ്പുനൽകുന്ന ഭരണഘടന അനുച്ഛേദം: ആർട്ടിക്കിൾ 16
 2. മതസ്വാതന്ത്ര്യത്തിനുള്ള അവകാശം: ആർട്ടിക്കിൾ 25 മുതൽ 28വരെ പ്രതിപാദിക്കുന്നു
 3. സ്വാതന്ത്ര്യത്തിനുള്ള അവകാശം ആർട്ടിക്കിൾ 19-22വരെ പ്രതിപാദിക്കുന്നു
 4. അയിത്താചാരം വുമായി ബന്ധപ്പെട്ട കുറ്റങ്ങൾക്ക് ശിക്ഷ നൽകുന്ന നിയമം: സിവിൽ അവകാശ സംരക്ഷണ നിയമം (1955)


9. ദേശീയ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ആയി നിയമിക്കപ്പെട്ട ആദ്യ മലയാളി:

 • ജസ്റ്റിസ് കെ ജി ബാലകൃഷ്ണൻ
 • രംഗനാഥ് മിശ്ര
 • ഫാത്തിമ ബീവി
 • എച്ച് എൽ ദത്തു

Ans: ജസ്റ്റിസ് കെ ജി ബാലകൃഷ്ണൻ


 1. ഏറ്റവും കൂടുതൽ കാലം ദേശീയ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷ പദവി വഹിച്ചിരുന്നത്: ജസ്റ്റിസ് കെ ജി ബാലകൃഷ്ണൻ
 2. ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ അംഗമായ ആദ്യ മലയാളി: ജസ്റ്റിസ് ഫാത്തിമ ബീവി
 3. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവി വഹിക്കാതെ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ആകുന്ന ആദ്യ വ്യക്തി: ജസ്റ്റിസ് അരുൺ കുമാർ മിശ്ര
 4. ദേശീയ മനുഷ്യാവകാശ കമ്മീഷൻ ആദ്യ ചെയർമാൻ: രംഗനാഥമിശ്ര
 5. കേന്ദ്ര മനുഷ്യാവകാശ കമ്മീഷൻ വാർഷിക റിപ്പോർട്ട് സമർപ്പിക്കുന്നത്: കേന്ദ്രസർക്കാരിനും അതത് സംസ്ഥാന സർക്കാറിനും


10. ദേശീയ വിവരാവകാശ കമ്മീഷൻ നിലവിൽ വന്ന വർഷം:

 • 2002
 • 2005
 • 2011
 • 1999

Ans: 2005


 1. വിവരാവകാശ നിയമം ഇന്ത്യൻ പാർലമെന്റ് പാസാക്കിയത്: 2005 ജൂൺ 15
 2. വിവരാവകാശ നിയമം നിലവിൽ വന്നത്: 2005 ഒക്ടോബർ 12
 3. ആദ്യം മുഖ്യ വിവരാവകാശ കമ്മീഷൻ: വജാഹത്ത് ഹബീബുള്ള
 4. വിവരാവകാശ കമ്മീഷൻ മുഖ്യ കമ്മീഷണറെയും മറ്റ് അംഗങ്ങളിളെ നിയമിക്കുന്നതും നീക്കം ചെയ്യുന്നത്: രാഷ്ട്രപതി
 5. നിലവിലെ മുഖ്യ വിവരാവകാശ കമ്മീഷൻ: യശ്വർധൻ കുമാർ സിൻഹ
 6. കേന്ദ്ര മുഖ്യ കമ്മീഷണറും അംഗങ്ങളും രാജ സമർപ്പിക്കുന്നത്: രാഷ്ട്രപതി
 7. ദേശീയ വിവരാവകാശ കമ്മീഷൻ  മുഖ്യ വിവരാവകാശ കമ്മീഷണർ ഉൾപ്പെടെ അംഗസംഖ്യ: 11
 8. സംസ്ഥാന വിവരാവകാശ കമ്മീഷൻ നിലവിൽ വന്നത്: 2005 ഡിസംബർ 19
 9. സംസ്ഥാന വിവരാവകാശ മുഖ്യ കമ്മീഷണറെയും മറ്റ് അംഗങ്ങളെ നിയമിക്കുന്നതിനും നീക്കം ചെയ്യുന്നതും: ഗവർണർ
 10. സംസ്ഥാനത്തെ ആദ്യ മുഖ്യ വിവരാവകാശ കമ്മീഷണർ: പാലോട്ട് മോഹൻദാസ്
 11. സംസ്ഥാന വിവരവകാശ മുഖ്യ കമ്മീഷണറും  അംഗങ്ങളും രാജി സമർപ്പിക്കുന്നത്: ഗവർണർ
 12. സംസ്ഥാന വിവരാവകാശ മുഖ്യ വിവരാവകാശ കമ്മീഷണർ ഉൾപ്പെടെ അംഗസംഖ്യ: 11
 13. നിലവിൽ വിവരാവകാശ കമ്മീഷൻ അംഗങ്ങളുടെ കാലാവധി: മൂന്നുവർഷം
 14. വിവരവകാശ ഭേദഗതി 2019 പ്രകാരം കേന്ദ്ര - സംസ്ഥാന വിവരാവകാശ കമ്മീഷൻ കാലാവധിയും ശമ്പളവും നിശ്ചയിക്കുന്നത് കേന്ദ്ര സർക്കാരാണ്

Thursday, May 19, 2022

10th Level Prelims - Kerala History | Kerala Renaissance | കഴിഞ്ഞ പരീക്ഷക്ക് ചോദിച്ച ചോദ്യങ്ങളും അനുബന്ധ വിവരങ്ങളും

10th level Prelims

Catagory 3 - കേരള ചരിത്രം 

First stage 15/5/22 ന് ചോദിച്ച കേരള ചരിത്രത്തിൽ നിന്നുള്ള ചോദ്യങ്ങളും  അനുബന്ധ വിവരങ്ങളും

ഇനി വരാൻ പോകുന്ന പരീക്ഷകൾക്ക് സഹായകരമായ  പ്രധാനപ്പെട്ട പോയിന്റസും ഉൾപ്പെടുത്തിയ Quick revision

കേരള നവോത്ഥാനം, കേരള പ്രക്ഷോഭങ്ങൾ, ഈ ഭാഗത്തു നിന്നും 10th പ്രിലിംസ് 15-5-22ന് നടന്ന ആദ്യഘട്ടത്തിലെ ചോദ്യങ്ങളും അനുബന്ധ വിവരങ്ങളും

ഇനിയുള്ള പരീക്ഷകൾക്ക് അറിഞ്ഞിരിക്കേണ്ടതായ കേരള ചരിത്രത്തിലെ പ്രധാനപ്പെട്ട ഭാഗങ്ങളും


1. പ്രാചീനമലയാളം എന്ന കൃതിയുടെ രചയിതാവ്:

 • ചട്ടമ്പിസ്വാമികൾ
 • വാഗ്ഭടാനന്ദൻ
 • കുമാരനാശാൻ
 • കുമാരഗുരുദേവൻ

Ans: ചട്ടമ്പിസ്വാമികൾ


 • പരശുരാമൻ കേരളത്തെ ബ്രാഹ്മണർക്ക് ദാനമായി നൽകി എന്ന പുരാവൃത്തത്തെ ഖണ്ഡിക്കുന്ന  ചട്ടമ്പിസ്വാമികളുടെ കൃതിയാണ്: പ്രാചീന മലയാളം


ചട്ടമ്പി സ്വാമികളുടെ പ്രധാനപ്പെട്ട മറ്റു കൃതികൾ

 1. വേദാധികാരനിരൂപണം
 2. മോക്ഷപ്രദീപ ഖണ്ഡനം
 3. ക്രിസ്തുമതച്ഛേദനം


ചട്ടമ്പിസ്വാമികളുടെ വിശേഷണങ്ങൾ👇

 1. സർവ്വവിദ്യാധിരാജൻ
 2. ബാല ഭട്ടാരകൻ
 3. കാവി ധരിക്കാത്ത സന്യാസി
 4. കാവിയും കമണ്ഡലവും ഇല്ലാത്ത സന്യാസി
 5. കേരളത്തിന്റെ മഹാനായ പണ്ഡിത സന്യാസി


 • മലബാറിലെ ശ്രീനാരായണ ഗുരു എന്നറിയപ്പെടുന്ന വ്യക്തി: വാഗ്ഭടാനന്ദൻ


വാഗ്ഭടാനന്ദൻ രചിച്ച പ്രധാന പുസ്തകങ്ങൾ

 1. ആത്മവിദ്യ
 2. അദ്ധ്യാത്മ യുദ്ധം
 3. കൊട്ടിയൂർ ഉത്സവപ്പാട്ട്
 4. ഗാന്ധിജിയും ശാസ്ത്ര വ്യാഖ്യാനവും
 5. ഈശ്വരവിചാരം
 6. പ്രാർത്ഥനാഞ്ജലി


 • പൊയ്കയിൽ യോഹന്നാൻ അറിയപ്പെടുന്ന മറ്റൊരു പേര്: കുമാരഗുരുദേവൻ
 • അവശതയനുഭവിക്കുന്ന ദളിതരുടെ മോചനത്തിനായി പ്രത്യക്ഷ രക്ഷാ ദൈവ സഭ സ്ഥാപിച്ച നവോത്ഥാന നായകൻ: കുമാരഗുരുദേവൻ
 • അടി ലഹളയുമായി ബന്ധപ്പെട്ട നവോത്ഥാന നായകൻ: കുമാരഗുരുദേവൻ (അവശതയനുഭവിക്കുന്ന ദളിതരുടെ മോചനത്തിനായി കുമാര ഗുരുദേവൻ നടത്തിയ പ്രക്ഷോഭങ്ങളാണ് അടി ലഹള എന്ന പേരിൽ അറിയപ്പെടുന്നത്)പൊയ്കയിൽ യോഹന്നാൻ (കുമാര ഗുരുദേവനും ആയി ബന്ധപ്പെട്ട മറ്റു പ്രക്ഷോഭങ്ങൾ)

 1. വാകത്താനം ലഹള
 2. മംഗലം ലഹള
 3. വെള്ളനാടി സമരം
 4. മുണ്ടക്കയം ലഹള
 5. കൊഴുക്കും ചിറ ലഹള


 • നവോദ്ധാനത്തിന്റെ കവി എന്നറിയപ്പെടുന്നത്: കുമാരനാശാൻ


2. വസ്ത്രധാരണ രീതിയിലുള്ള നിയന്ത്രണങ്ങൾക്കെതിരെ കല്ലുമാല സമരം സംഘടിപ്പിച്ച സാമൂഹ്യ പരിഷ്കർത്താവ്:

 • ശ്രീനാരായണഗുരു
 • അയ്യങ്കാളി
 • വൈകുണ്ഠസ്വാമികൾ
 • പണ്ഡിറ്റ് കെ പി കറുപ്പൻ

Ans: അയ്യങ്കാളി


 • പുലയർ ഉൾപ്പെട്ട താഴ്ന്ന ജാതിയിൽപ്പെട്ട സ്ത്രീകൾക്ക് കാതിലും കഴുത്തിലും ജാതിയുടെ അടയാളമായി കല്ലുകൊണ്ടുള്ള ആഭരണങ്ങളാണ് അണിഞ്ഞിരുന്നത്. ഇതിനെതിരെ 1915ഇൽ അയ്യങ്കാളിയുടെ നേതൃത്വത്തിൽ കല്ലുമാല ബഹിഷ്കരിക്കുകയും സവർണ്ണ ജാതിയിൽ പെട്ടവരെ പോലെ ആധുനിക ആഭരണങ്ങളണിഞ്ഞ് ഉള്ള അവകാശം പിന്നാക്ക ജാതിക്കാർക്ക് നേടിയെടുക്കുകയും ചെയ്തു.
 • എന്താണ് നെടുമങ്ങാട് ചന്ത ലഹള: അയിത്തജാതിക്കാർക്ക് ചന്തയിൽ പ്രവേശനം നിഷേധിച്ചിരുന്നതിനെതിരെ നടന്ന ലഹള (നേതൃത്വം നൽകിയത്: അയ്യങ്കാളി)
 • കേരളത്തിലെ ആദ്യത്തെ സംഘടിത കർഷക സമരത്തിന് നേതൃത്വം നൽകിയത് അയ്യങ്കാളി ആണ്
 • കേരളത്തിലെ സാമൂഹ്യ പരിഷ്കരണങ്ങൾക്ക് തുടക്കം കുറിച്ച ആദ്യത്തെ നവോത്ഥാന പ്രസ്ഥാനം: സമത്വ സമാജം (സ്ഥാപിച്ചത് വൈകുണ്ഠസ്വാമികൾ)
 • ദക്ഷിണേന്ത്യയിൽ ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയത്: വൈകുണ്ഠസ്വാമികൾ
 • വൈകുണ്ഠസ്വാമികൾ മുന്നോട്ടുവച്ച ദാർശനിക ചിന്താപദ്ധതി: അയ്യാവഴി
 • തൂവയൽപന്തി കൂട്ടായ്മ സ്ഥാപിച്ചത്: വൈകുണ്ഠസ്വാമികൾ
 • കേരള ലിങ്കൻ എന്നറിയപ്പെടുന്നത്: പണ്ഡിറ്റ് കെ പി കറുപ്പൻ
 • കായൽ സമ്മേളനം നടത്തിയ നവോത്ഥാന നായകൻ: പണ്ഡിറ്റ് കറുപ്പൻ
 • കായൽ സമ്മേളനം നടന്നത് എവിടെയാണ്: കൊച്ചി കായലിൽഅയ്യങ്കാളിയുമായി ബന്ധപ്പെട്ട മറ്റ് ലഹളകൾ

 • പുലയ ലഹള (1915)
 • പുലയലഹള അറിയപ്പെടുന്ന മറ്റു പേരുകൾ: ഉരുട്ടമ്പലം ലഹള, തൊണ്ണൂറാമാണ്ട് ലഹള


3. 1936ഇൽ ഇലക്ട്രിസിറ്റി സമരം സംഘടിപ്പിച്ച സ്ഥലം എവിടെയാണ്:

 • തിരുവനന്തപുരം
 • കൊച്ചി
 • തൃശ്ശൂർ
 • പാലക്കാട്

Ans: തൃശ്ശൂർ


 • 1936-ലെ വൈദ്യുതി സമരത്തിന് നേതൃത്വം നൽകിയത്: ഡോ. എ. ആർ മേനോൻ, ഇക്കണ്ടവാര്യർ, സി. ആർ. ഇയ്യുണ്ണി, സി. കുട്ടൻ നായർ
 • പാലക്കാട് കല്പാത്തി ക്ഷേത്ര റോഡിലൂടെയുള്ള അവർണ്ണരുടെ സഞ്ചാര സ്വാതന്ത്ര്യത്തിനായി നടന്ന സമരം: കൽപ്പാത്തി സമരം
 • തൃശ്ശൂർ കൂടൽമാണിക്യം ക്ഷേത്രത്തിലെ ക്ഷേത്ര പ്രവേശനത്തിന് വേണ്ടി നടന്ന സമരം: കുട്ടംകുളം സമരം
 • സ്വാതന്ത്ര്യാനന്തരം കേരളത്തിൽ നടന്ന ആദ്യ സത്യാഗ്രഹം: പാലിയം സത്യാഗ്രഹം (1947)


4. സാമൂഹ്യരംഗത്ത് പുതുചലനങ്ങൾ സൃഷ്ടിച്ചു കൊണ്ട് 1888ൽ ശ്രീനാരായണ ഗുരു ശിവ പ്രതിഷ്ഠ നടത്തിയ സ്ഥലം:

 • അരുവിപ്പുറം
 • വർക്കല
 • ആലുവ
 • ചെമ്പഴന്തി

Ans: അരുവിപ്പുറം


 • ശ്രീനാരായണഗുരു ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയ ക്ഷേത്രം: കളവൻകോട് അർദ്ധനാരീശ്വര ക്ഷേത്രം
 • ശ്രീനാരായണ ഗുരുവിന്റെ നമുക്ക് ജാതിയില്ലാ വിളംബരം നടന്ന സ്ഥലം: ആലുവ
 • ശ്രീനാരായണ ഗുരു സമാധി എവിടെയായിരുന്നു: ശിവഗിരി (വർക്കല)
 • ശ്രീനാരായണഗുരു നിലവിളക്ക് പ്രതിഷ്ഠ നടത്തിയ ക്ഷേത്രം: വിളക്കഅമ്പലം കാരമുക്ക് (തൃശ്ശൂർ)


5. കേരളത്തിൽ ബ്രിട്ടീഷുകാരുടെ പ്രത്യക്ഷ ഭരണത്തിലുണ്ടായിരുന്ന മേഖല:

 • മലബാർ
 • തിരുവിതാംകൂർ
 • കൊച്ചി
 • ഇവയെല്ലാ

Ans: മലബാർ


 • ഇതേ കാലഘട്ടത്തിൽ തിരുവിതാംകൂറും കൊച്ചിയിലും നാട്ടുരാജാക്കൻമാരിലൂടെയാണ് ബ്രിട്ടീഷുകാർ ഭരണം നടത്തിയത്. ഇതിനാൽ തന്നെ സ്വാതന്ത്ര്യ സമരത്തിന്റയും മറ്റ് പ്രക്ഷോഭങ്ങളുടേയും രൂപം മലബാറിൽ മറ്റ് പ്രദേശങ്ങളിൽ നിന്നും വ്യത്യസ്തമായിരുന്നു. 1956-ൽ ഐക്യകേരള രൂപവത്കരണ സമയം വരെയും മലബാർ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു
 • തലശ്ശേരിയിൽ നിന്നുള്ള ബ്രിട്ടീഷ് സൈന്യമാണ് ആറ്റിങ്ങൽ കലാപം അടിച്ചമർത്തിയത്


6. മലബാറിൽ 1930 ൽ നടന്ന ഉപ്പു സത്യാഗ്രഹത്തിന്റെ പ്രധാന കേന്ദ്രം:

 • പയ്യന്നൂർ
 • മലപ്പുറം
 • ചെർപ്പുളശ്ശേരി
 • ഇവയെല്ലാം

Ans: പയ്യന്നൂർ


 • കേരളത്തിൽ ഉപ്പ് സത്യാഗ്രഹത്തിന് നേതൃത്വം നല്കിയത്: കെ കേളപ്പൻ
 • 1930 ഏപ്രിൽ 13നാണ് കെ കേളപ്പന്റെ നേതൃത്വത്തിൽ ഉപ്പു സത്യാഗ്രഹ ജാഥ ആരംഭിച്ചത്
 • കേരളത്തിലെ ഉപ്പുസത്യാഗ്രഹത്തിന്റെ വേദി: പയ്യന്നൂരിലെ ഉളിയത്ത് കടവ്
 • കെ കേളപ്പന്റെ നേതൃത്വത്തിൽ ഉപ്പുസത്യാഗ്രഹ യാത്ര കോഴിക്കോട് നിന്ന് പയ്യന്നൂർ വരെ ആയിരുന്നു
 • കെ കേളപ്പന്റെ അറസ്റ്റിനെ തുടർന്ന് ഉപ്പു സത്യാഗ്രഹം നയിച്ചത്: മൊയ്യാരത്ത് ശങ്കരൻ
 • കോഴിക്കോട് ബേപ്പൂരിൽ ഉപ്പു സത്യാഗ്രഹത്തിന് നേതൃത്വം നല്കിയത്: മുഹമ്മദ് അബ്ദുൽ റഹ്മാൻ സാഹിബ്
 • പാലക്കാട് നിന്നുള്ള ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയത്: ടി. ആർ കൃഷ്ണസ്വാമി അയ്യർ
 • വരിക വരിക സഹജരെ എന്നു തുടങ്ങുന്ന ഗാനം കേരളത്തിലെ ഉപ്പുസത്യാഗ്രഹം ആയി ബന്ധപ്പെട്ടിരിക്കുന്നു (ഗാനം രചിച്ചത് അംശി നാരായണപിള്ള)


7. വൈക്കം സത്യാഗ്രഹത്തിന്റെ ഭാഗമായി തിരുവനന്തപുരത്തേക്ക് സവർണജാഥ നയിച്ച നേതാവ്:

 • എ കെ ഗോപാലൻ
 • പി കൃഷ്ണപിള്ള
 • മന്നത്ത് പത്മനാഭൻ
 • കെ കേളപ്പൻ

Ans: മന്നത്ത് പത്മനാഭൻ


 • വൈക്കം സത്യാഗ്രഹത്തെ അനുകൂലിച്ചുകൊണ്ട് 1924 ഒക്ടോബർ 1ന് വൈക്കം മുതൽ തിരുവനന്തപുരംവരെ സവർണ്ണ ജാഥ നയിച്ചു.
 • ഭാരത കേസരി എന്നറിയപ്പെടുന്നത്: മന്നത്ത് പത്മനാഭൻ
 • 1936ൽ കണ്ണൂരിൽ നിന്ന് മദ്രാസിലേക്ക് പട്ടിണി ജാഥ നയിച്ചത്: എ.കെ. ഗോപാലൻ
 • ഗുരുവായൂർ ക്ഷേത്രത്തിൽ കയറി മണിമുഴക്കിയആദ്യ അബ്രാഹ്മണൻ: പി കൃഷ്ണപിള്ള
 • ഗുരുവായൂർ സത്യാഗ്രഹ കമ്മിറ്റിയുടെ സെക്രട്ടറി: കെ കേളപ്പൻ
 • ഗുരുവായൂർ സത്യാഗ്രഹത്തിൽ നിരാഹാരം അനുഷ്ഠിച്ച വ്യക്തി: കെ കേളപ്പൻ
 • ഗുരുവായൂർ സത്യാഗ്രഹ കമ്മിറ്റിയുടെ പ്രസിഡന്റ്: മന്നത്ത് പത്മനാഭൻ8. മേൽമുണ്ട് സമരം എന്ന് വിശേഷിപ്പിക്കപ്പെട്ട സാമൂഹ്യനീതി സംരക്ഷണത്തിനുള്ള കേരളത്തിലെ ആദ്യകാല സമരങ്ങളിൽ ഒന്നായിരുന്നു:

 • കുട്ടംകുളം സമരം
 • പാലിയം സത്യാഗ്രഹം
 • ചാന്നാർ ലഹള
 • കുറിച്യ കലാപം

Ans: ചാന്നാർ ലഹള


 • കേരളത്തിൽ നടന്ന ആദ്യത്തെ സാമൂഹിക പ്രക്ഷോഭം ആണ്: ചാന്നാർ ലഹള
 • ചാന്നാർ സ്ത്രീകൾക്ക് സവർണ്ണ ഹിന്ദു സ്ത്രീകളെപ്പോലെ മാറുമറയിക്കുന്നതിനുള്ള അവകാശം ലഭിക്കുന്നതിനുവേണ്ടി തെക്കൻ തിരുവിതാംകൂറിൽ നടന്ന സമരമാണ് ചാന്നാർ ലഹള
 • ചാന്നാർ ലഹളയ്ക്ക് നേതൃത്വം നൽകിയ നവോത്ഥാന നായകനാണ് വൈകുണ്ഠസ്വാമികൾ
 • കുട്ടംകുളം സമരത്തിന് നേതൃത്വം നൽകിയത്: കെ. വി. ഉണ്ണി, പി.സി. കറുമ്പ, പി. ഗംഗാധരൻ
 • സ്വാതന്ത്ര്യാനന്തരം കേരളത്തിൽ നടന്ന ആദ്യ സത്യാഗ്രഹം: പാലിയം സത്യാഗ്രഹം
 • പാലിയം സത്യാഗ്രഹം ഉദ്ഘാടനം ചെയ്തത്: സി കേശവൻ (1947 ഡിസംബർ 4)
 • പാലിയം സത്യാഗ്രഹത്തിന് നേതൃത്വം നൽകിയ വനിത: രമ തമ്പുരാട്ടി  
 • പാലിയം സത്യാഗ്രഹത്തെ അനുകൂലിച്ചുകൊണ്ട് നമ്പൂതിരി സ്ത്രീകളുടെ ജാഥ നയിച്ച നവോത്ഥാന നായിക: ആര്യാ പള്ളം
 • പാലിയം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് പോലീസ് ലാത്തിച്ചാർജിൽ കൊല്ലപ്പെട്ട സമരഭടൻ: എം.ജി വേലായുധൻ

 

9. കൊച്ചിരാജ്യ പ്രജാമണ്ഡലത്തിന്റെ ആദ്യ പ്രസിഡണ്ട്:

 • വി ആർ കൃഷ്ണനെഴുത്തച്ഛൻ
 • പട്ടം താണുപിള്ള
 • ഇക്കണ്ടവാര്യർ
 • സി കേശവൻ

Ans: വി ആർ കൃഷ്ണനെഴുത്തച്ഛൻ


 • കൊച്ചിയിൽ പ്രായപൂർത്തി വോട്ടവകാശത്തോടെയുള്ള ഉത്തരവാദ ഭരണത്തിനുവേണ്ടി രൂപംകൊണ്ട സംഘടനയാണ് കൊച്ചി രാജ്യ പ്രജാമണ്ഡലം
 • കൊച്ചി രാജ്യ പ്രജാമണ്ഡലത്തിന്റെ പ്രഥമ സെക്രട്ടറി: വി.ആർ കൃഷ്ണനെഴുത്തച്ഛൻ
 • പ്രഥമ പ്രസിഡണ്ട്: എസ് നീലകണ്ഠ അയ്യർ (പിഎസ്സി ആൻസർ പ്രകാരം - കൊച്ചി രാജ്യ പ്രജാമണ്ഡലത്തിന്റെ പ്രഥമ പ്രസിഡണ്ട് വി.ആർ കൃഷ്ണനെഴുത്തച്ഛൻ)
 • കൊച്ചി രാജ്യ പ്രജാമണ്ഡലം രൂപംകൊണ്ടത്: 1941 ജനുവരി 26


10. 1812ൽ ആരംഭിച്ച കുറിച്ച്യ കലാപത്തിന്ന്റെ നേതാവ്:

 • രാമനമ്പി
 • എടച്ചന കുങ്കൻ
 • പഴശ്ശിരാജ
 • തലയ്ക്കൽ ചന്തു

Ans: രാമനമ്പി


 • കുറിച്യർ കലാപം നടന്നത്: വയനാട് (1812 മാർച്ച് 25)
 • വട്ടത്തൊപ്പിക്കാരെ പുറത്താക്കുക എന്ന മുദ്രാവാക്യം കുറിച്ച്യർ കലാപം ആയി ബന്ധപ്പെട്ടിരിക്കുന്നു
 • കുറിച്ച്യർ കലാപ സമയത്തെ തലശ്ശേരി സബ് കളക്ടർ: ടി. എച്ച് ബേബർ
 • പഴശ്ശി കലാപങ്ങൾ നടന്നത്: പുരളിമല
 • പഴശ്ശിയെ സഹായിച്ച കുറിച്ച്യരുടെ ആരുടെ നേതാവാണ്: തലക്കൽ ചന്തു
 • പഴശ്ശിരാജാവിനെ ബ്രിട്ടീഷുകാർക്കെതിരെ പോരാടാൻ സഹായിച്ച ആദിവാസി വിഭാഗമാണ് കുറിച്ച്യർ


പഴശ്ശി കലാപങ്ങൾക്ക് നേതൃത്വം നൽകിയത്

 1. കണ്ണവത്ത് ശങ്കരൻ നമ്പ്യാർ
 2. കൈതേരി അമ്പു
 3. എടച്ചേന കുങ്കൻ നായർ
 4. തലക്കൽ ചന്തു

Wednesday, May 18, 2022

10th Level Prelims - Current Affairs | കഴിഞ്ഞ പരീക്ഷക്ക് ചോദിച്ച ചോദ്യങ്ങളും അനുബന്ധ വിവരങ്ങളും

10th Prelims: ആദ്യഘട്ടത്തിൽ നിന്നുള്ള ജനറൽനോളജ് വിഭാഗത്തിലെ ചോദ്യങ്ങൾ അനുബന്ധ വിവരങ്ങൾ കാറ്റഗറിയായി തരം തിരിച്ചിട്ടുള്ളത്

Current Affair - കറണ്ട് അഫയർ വിഭാഗത്തിൽ നിന്ന് ചോദിച്ച ചോദ്യങ്ങൾ


1. ഒളിമ്പിക്സിൽ അത്‌ലറ്റിക്സ് വിഭാഗത്തിൽ ആദ്യമായി സ്വർണ മെഡൽ നേടിയ ഇന്ത്യൻ കായിക താരം:

 • അഭിനവ് ബിന്ദ്ര
 • കർണം മല്ലേശ്വരി
 • സുശീൽ ശർമ
 • നീരജ് ചോപ്ര

Ans:- നീരജ് ചോപ്ര

 1. ഒളിമ്പിക്സിൽ 2008ഇൽ അഭിനവ് ബിന്ദ്ര ഷൂട്ടിംഗിൽ സ്വർണമെഡൽ നേടിയതിനുശേഷം ഇന്ത്യക്ക് വേണ്ടി വ്യക്തിഗത ഇനത്തിൽ സ്വർണം നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് നീരജ് ചോപ്ര
 2. 2021ലെ ടോക്കിയോ ഒളിമ്പിക്സിൽ ആണ്  നീരജ് ചോപ്ര അത്‌ലറ്റിക്സിൽ സ്വർണം നേടുന്നത്.
 3. ഒളിമ്പിക്സിൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിതാ താരം ആണ് കർണം മല്ലേശ്വരി (2000, സിഡ്‌നി)

2. ജമ്മുകാശ്മീർ പുനർസംഘടന നിയമം നിലവിൽ വന്നതെന്ന്:

 • 2018
 • 2019
 • 2020
 • 2021

Ans:- 2019


ജമ്മുകാശ്മീർ പുനർസംഘടന ബിൽ 2019

 1. 2019ഇലെ ആഭ്യന്തര മന്ത്രിയായ അമിത് ഷാ രാജ്യസഭയിൽ 2019 ആഗസ്റ്റ് 5 നാണ് ബിൽ അവതരിപ്പിച്ച് പാസാക്കിയത്
 2. രാജ്യസഭയിൽ 125 പേർ ഈ ബില്ലിനെ അനുകൂലിച്ചു. അതോടൊപ്പം കാശ്മീരിന്റെ പ്രത്യേക പദവി ആയ (ആർട്ടിക്കിൾ 370) എടുത്തുകളയണമെന്ന പ്രമയവും രാജ്യസഭ പാസാക്കി
 3. ജമ്മു കാശ്മീർ പുനർസംഘടന ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചത്: 2019 ഓഗസ്റ്റ് 5
 4. ജമ്മുകാശ്മീർ പുനസംഘടന ബിൽ 2019 ലോകസഭയിൽ പിന്തുണച്ചവർ: 367
 5. രാഷ്ട്രപതി ഒപ്പ് വെച്ചത്: 2019 ഓഗസ്റ്റ് 6
 6. ജമ്മുകാശ്മീർ പുനസംഘടന ബില്ല് പ്രാബല്യത്തിൽ വന്നത്: 2019 ഒക്ടോബർ 31
 7. കേന്ദ്ര ഭരണ പ്രദേശമായ ലഡാക്ക് നിലവിൽ വന്നത്: 2019 ഒക്ടോബർ 31


ഇതിന്റെ കൂടെ തന്നെ പഠിക്കേണ്ട പ്രധാനപ്പെട്ട ഒരു ഏകീകരണ ബില്ലാണ്

ദാദ്ര & നാഗർ ഹവേലി & ദാമൻ& ദിയു ഏകീകരണ ബിൽ

 1. ദാദ്ര & നാഗർ ഹവേലി & ദാമൻ & ദിയു ഏകീകരണ ബിൽ ലോകസഭ പാസാക്കിയത്: 2019 നവംബർ 27
 2. രാജ്യസഭ പാസാക്കിയത്: 2019 ഡിസംബർ 3
 3. ഏകീകരണ ബിൽ രാഷ്ട്രപതി ഒപ്പ് വെച്ചത്: 2019 ഡിസംബർ 9
 4. ദാദ്ര & നാഗർ ഹവേലി & ദാമൻ & ദിയു ഏകീകരിക്കപെട്ട് പുതിയ കേന്ദ്ര ഭരണ പ്രദേശമായത്: 2020 ജനുവരി 26


3. 2021 ലെ എഴുത്തച്ഛൻ പുരസ്കാരം നേടിയത് ആരാണ്:

 • ബെന്യാമിൻ
 • പി. വത്സല
 • എം മുകുന്ദൻ
 • സക്കറിയ

Ans:- പി.വത്സല


 1. എഴുത്തച്ഛൻ പുരസ്കാരം 2020 ഇൽ നേടിയത്: സക്കറിയ
 2. 2019ഇൽ എഴുത്തച്ഛൻ പുരസ്കാരം നേടിയത്: ആനന്ദ്
 3. 2018 ഇൽ എഴുത്തച്ഛൻ പുരസ്കാരം നേടിയത്: എം മുകുന്ദൻ
 4. 2021 ലെ വയലാർ അവാർഡ് നേടിയത് (45th വയലാർ അവാർഡ്): ബെന്യാമിൻ (കൃതി - മാന്തളിരിലെ ഇരുപത് കമ്മ്യൂണിസ്റ്റ് വർഷങ്ങൾ)

4. കേരളത്തിൽ 2021ഇൽ നിലവിൽ വന്ന  നിയമസഭ സംസ്ഥാനത്തെ എത്രാമത്തെ മന്ത്രിസഭയാണ്: പതിനഞ്ചാമത്


പതിനഞ്ചാം കേരള നിയമസഭ  

 • മുഖ്യമന്ത്രി: പിണറായി വിജയൻ
 • നിയമസഭ സ്പീക്കർ: എം.ബി രാജേഷ് (തൃത്താല മണ്ഡലം)


മന്ത്രിമാരും വകുപ്പുകളും Quick Points

 • കെ.എൻ ബാലഗോപാൽ: ധനകാര്യം, ലോട്ടറി, സ്റ്റേറ്റ് ഇൻഷുറൻസ്
 • എം.വി ഗോവിന്ദൻ: എക്സൈസ്, തദ്ദേശസ്വയംഭരണം
 • റോഷി അഗസ്റ്റിൻ: ജലവിഭവം
 • സജി ചെറിയാൻ: ഫിഷറീസ്, സാംസ്കാരികം
 • വി.ശിവൻകുട്ടി: പൊതു വിദ്യാഭ്യാസം, തൊഴിൽ
 • പി. പ്രസാദ്: കൃഷി, മണ്ണ് സംരക്ഷണം
 • എ.കെ ശശീന്ദ്രൻ: വനം, വന്യജീവി സംരക്ഷണം
 • ആർ. ബിന്ദു: ഉന്നത വിദ്യാഭ്യാസം, സാമൂഹ്യനീതി
 • വീണ ജോർജ്: ആരോഗ്യം, കുടുംബക്ഷേമം, വനിതാ ശിശു ക്ഷേമം
 • ചിഞ്ചു റാണി: മൃഗസംരക്ഷണം ക്ഷീര വികസനം
 • അഹമ്മദ് ദേവർകോവിൽ: തുറമുഖം, മ്യൂസിയം
 • വി.എൻ. വാസവൻ: സഹകരണം
 • കെ. രാധാകൃഷ്ണൻ: ദേവസ്വം, പട്ടികജാതി, പട്ടിക വർഗം
 • പി. രാജീവ്: വ്യവസായം, നിയമം
 • ആന്റണി രാജു: ഗതാഗതം
 • വി. അബ്ദുറഹ്മാൻ: കായികം
 • കെ. രാജൻ: റവന്യൂ
 • പി. എ.മുഹമ്മദ് റിയാസ്: പൊതുമരാമത്ത്, ടൂറിസം
 • ജി.ആർ അനിൽ: ഭക്ഷ്യം, പൊതുവിതരണം, ലീഗൽ മെട്രോളജി
 • കെ. കൃഷ്ണൻകുട്ടി: വൈദ്യുതി, അനർട്ട്


 • പതിനഞ്ചാമത് കേരള നിയമസഭ തെരഞ്ഞെടുപ്പ് നടന്നത്: 2021 ഏപ്രിൽ 6
 • കേരളത്തിലെ 15ആം നിയമസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ തീയതി: 2021 മെയ് 20
 • പതിനഞ്ചാം കേരള നിയമസഭ തിരഞ്ഞെടുപ്പ് ഏറ്റവും ഉയർന്ന ഭൂരിപക്ഷം നേടിയത്: കെ കെ ശൈലജ
 • പതിനഞ്ചാം കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വനിതാ അംഗങ്ങളുടെ എണ്ണം: 11
 • കേരളത്തിലെ 15ആം നിയമസഭയിലെ ആകെ മന്ത്രിമാരുടെ എണ്ണം: 20
 • കേരള രാഷ്ട്രീയ ചരിത്രത്തിൽ തുടർച്ചയായി അധികാരത്തിൽ വന്ന ആദ്യ മുഖ്യമന്ത്രി: സി അച്യുതമേനോൻ
 • കേരള രാഷ്ട്രീയ ചരിത്രത്തിൽ തുടർച്ചയായി അധികാരത്തിൽ വന്ന രണ്ടാമത്തെ മുഖ്യമന്ത്രി: പിണറായി വിജയൻ

5. 2022 ഫെബ്രുവരിയിൽ ഇന്ത്യ വിജയകരമായി വിക്ഷേപിച്ച കൃത്രിമ ഉപഗ്രഹം:

 • G SAT-11
 • EOS-04
 • EMISAT
 • CMS-01

Ans:- EOS-04


 1. EOS-04: പിഎസ്എൽവിസി 52 എന്ന റോക്കറ്റ് ആണ് വിക്ഷേപണത്തിന് ഉപയോഗിച്ചത്
 2. മലയാളിയായ എസ്.സോമനാഥ് ഐഎസ്ആർഒ ചെയർമാൻ ആയതിനുശേഷം ഉള്ള ആദ്യ ദൗത്യമാണിത്
 3. ജിസാറ്റ് 11 (GSAT-11): 2018 ഡിസംബറിലാണ് വിക്ഷേപിച്ചത്
 4. എമിസാറ്റ് (EMISAT ): 2019 ഏപ്രിൽ ഒന്നിനാണ് വിക്ഷേപിച്ചത്
 5. സിഎംഎസ് 01 (CMS -01): 2020 ഡിസംബർ 17

6. 2020 ലെ ദേശീയ വിദ്യാഭ്യാസനയം രൂപീകരിച്ച സമിതിയുടെ ചെയർമാൻ: ഡോ. കെ.കസ്തൂരി രംഗൻ


ദേശീയ വിദ്യാഭ്യാസനയം 2020

 1. ദേശീയ വിദ്യാഭ്യാസ നയം 2020 നിലവിൽ വന്നത്: 2020 ജൂലൈ 29
 2. പുതിയ വിദ്യാഭ്യാസ നയം തയ്യാറാക്കിയ സമിതിയുടെ ചെയർമാൻ: ഡോ. കെ. കസ്തൂരി രംഗൻ
 3. കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ പുതിയ പേര്: വിദ്യാഭ്യാസ മന്ത്രാലയം
 4. യു.ജി.സിക്ക് പകരം പുതിയ ഉന്നത വിദ്യാഭ്യാസ കമ്മീഷൻ
 5. ദേശീയ വിദ്യാഭ്യാസ നയം 2020 അനുസരിച്ച് നിർത്തലാക്കുന്ന കോഴ്സ് ആണ്: എം. ഫിൽ
 6. 2020 ലെ ദേശീയ വിദ്യാഭ്യാസ നയത്തിൽ വിദേശ ഭാഷകളുടെ പട്ടികയിൽ നിന്നും കേന്ദ്രസർക്കാർ ഒഴിവാക്കിയ ഭാഷ: മാൻഡറിൻ

7. പതിനെട്ടു വയസ്സിനു താഴെയുള്ള  കുട്ടികൾക്ക് മാരകരോഗങ്ങൾക്ക് ആയി സൗജന്യ ചികിത്സ നൽകുന്ന കേരള സർക്കാർ പദ്ധതി: താലോലം

 1. വൃക്കരോഗം, ഹീമോഫീലിയ, ഹൃദ്രോഗം തുടങ്ങിയ മാരക രോഗങ്ങൾക്കുള്ള സൗജന്യ ധനസഹായ പദ്ധതിയാണ് താലോലം
 2. പതിനെട്ടു വയസ്സിൽ താഴെയുള്ള ജന്മനാ ഹൃദയ വൈകല്യമുള്ള കുട്ടികൾക്ക് നൽകുന്ന സൗജന്യ ചികിത്സാ പദ്ധതിയാണ്: ഹൃദ്യം
 3. കേൾവി തകരാറുള്ള കുട്ടികളെ സഹായിക്കുന്നതിനായി  സാമൂഹ്യനീതി വകുപ്പ് ആരംഭിച്ച പദ്ധതിയാണ്: കാതോരം
 4. ബധിരരായ കുട്ടികൾക്ക്  കോക്ലിയ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ധനസഹായം നൽകുന്ന കേരള സർക്കാർ പദ്ധതി ആണ്: ശ്രുതിതരംഗം
 5. സ്കൂൾ വിദ്യാർഥികൾക്കു വേണ്ടി ആയുർവേദ വകുപ്പ് നടപ്പിലാക്കിയ പദ്ധതിയാണ്: ബാലമുകുളം


8. 2021 ലെ ജെ. സി.ഡാനിയൽ പുരസ്കാരം നേടിയത്: പി. ജയചന്ദ്രൻ

 1. 2020 ഇലെ ജെ സി ഡാനിയൽ പുരസ്കാരം ആണ് 2021 ൽ പ്രഖ്യാപിച്ചത്
 2. ജെ സി ഡാനിയൽ പുരസ്കാരം 2019ഇൽ നേടിയത്: ഹരിഹരൻ
 3. ജെ സി ഡാനിയൽ പുരസ്കാരം 2018 നേടിയത്: ഷീല (ചലച്ചിത്രനടി)

9. കേരളത്തിലെ അന്താരാഷ്ട്ര വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഏതു ജില്ലയിലാണ്: തിരുവനന്തപുരം

 1. തിരുവനന്തപുരം ജില്ലയിലെ (തോന്നയ്ക്കലിൽ) ആണ് അന്താരാഷ്ട്ര വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്
 2. 2020 ഒക്ടോബറിലാണ് ഇത് സ്ഥാപിതമായത്
 3. ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് കേരള യൂണിറ്റ് സ്ഥിതി ചെയ്യുന്നത്: ആലപ്പുഴ

10. കേരളത്തിൽ ആദ്യമായി 100% വാക്സിനേഷൻ പൂർത്തിയാക്കിയ ഗ്രാമപഞ്ചായത്ത്: നൂൽപ്പുഴ

 1. കേരളത്തിൽ വാക്സിനേഷൻ പൂർത്തിയാക്കുന്ന ആദ്യത്തെ ട്രൈബൽ പഞ്ചായത്താണ് വയനാട് ജില്ലയിലെ നൂൽപുഴ പഞ്ചായത്ത്
 2. കേരളത്തിൽ 18 വയസിന് മുകളിൽ സമ്പൂര്‍ണ ആദ്യ കോവി ഡ് ഡോസ് വാക്‌സിനേഷന്‍ കൈവരിച്ച ആദ്യ ജില്ലയായി വയനാട്

Tuesday, May 17, 2022

10th Level Prelims - Indian Geography | കഴിഞ്ഞ പരീക്ഷക്ക് ചോദിച്ച ചോദ്യങ്ങളും അനുബന്ധ വിവരങ്ങളും

1. ഇന്ത്യൻ  സമ്പത്ത് വ്യവസ്ഥയുടെ നട്ടെല്ല് എന്നറിയപ്പെടുന്ന പ്രദേശം:

 • തീരസമതലം
 • ഉത്തരമഹാസമതലം
 • ഹിമാലയ പർവ്വതം
 • ഡക്കാൻ പീഠഭൂമി

Ans:- ഉത്തരമഹാസമതലം

 • നദികളുടെ നിക്ഷേപണ പ്രക്രിയയുടെ ഫലമായി രൂപപ്പെടുന്ന പ്രദേശമാണിത്. സിന്ധു  - ഗംഗ ബ്രഹ്മപുത്ര സമതലം എന്നും കൂടി അറിയപ്പെടുന്നു
 • നദികളുടെ നിക്ഷേപ പ്രക്രിയയുടെ അടിസ്ഥാനത്തിൽ ഉത്തരമഹാസമതലം ത്തെ 4 തരത്തിൽ തരംതിരിച്ചിട്ടുണ്ട്

 1. പഞ്ചാബ് - ഹരിയാന സമതലം (സിന്ധുവും പോഷകനദികളും)
 2. മരുസ്ഥലി - ബാഗർ, രാജസ്ഥാൻ (ലൂണി, സരസ്വതി നദികൾ)
 3. ഗംഗാസമതലം (ഗംഗയും പോഷകനദികളും)
 4. ബ്രഹ്മപുത്ര സമതലം, (അസം ബ്രഹ്മപുത്രയും പോഷകനദികളും)

 • ഉത്തര മഹാ സമതലങ്ങളിൽൽ കാണപ്പെടുന്ന പഴയ എക്കൽമണ്ണ്: ഭംഗർ
 • ഉത്തരമഹാസമതലങ്ങളിൽ പുതുതായി നിക്ഷേപിക്കപ്പെടുന്ന എക്കൽ മണ്ണ്: ഖാദർ
 • അതിവിശാലവും നിരപ്പ് ഏറിയതുമായഭൂസവിശേഷതയുള്ളതിനാൽ ഉത്തരമഹാസമതലത്തിൽ റെയിൽ,  റോഡ്, കനാൽ എന്നീ ശൃംഖലകൾ ഏറ്റവും കൂടുതൽ കാണപ്പെടുന്നു.

ഡക്കാൻ പീഠഭൂമി

 • ഇന്ത്യയിലെ ഏറ്റവും വലിയ പീഠഭൂമി
 • പശ്ചിമഘട്ടം, പൂർവ്വഘട്ടം എന്നീ മലനിരകൾക്ക് ഇടയിൽ  ത്രികോണാകൃതിയിൽ സ്ഥിതിചെയ്യുന്ന പീഠഭൂമി
 • ആഗ്നേയ ശിലകൾ ആയ ബസാൾട്ട് ശിലകളാൽ നിർമ്മിതമാണ്  ഡക്കാൻ പീഠഭൂമി


തീരസമതലം

 • ഇന്ത്യയുടെ തീരപ്രദേശത്തെ പശ്ചിമതീര സമതലം, പൂർവ്വ തീര സമതലം എന്ന് രണ്ടായി തരംതിരിച്ചിട്ടുണ്ട്
 • ഇന്ത്യയുടെ പശ്ചിമ പൂർവ്വ തീര പ്രദേശങ്ങൾ അതിർത്തിയായി വരുന്ന ഏക സംസ്ഥാനം: തമിഴ്നാട്
 • ഏറ്റവും കൂടുതൽ തീരപ്രദേശമുള്ള സംസ്ഥാനം: ഗുജറാത്ത്
 • ഏറ്റവും കൂടുതൽ തീരപ്രദേശമുള്ള രണ്ടാമത്തെ സംസ്ഥാനം: ആന്ധ്ര പ്രദേശ്
 • റാൻ ഓഫ് കച്ച് മുതൽ  ദാമൻ വരെയുള്ള പശ്ചിമതീര ഭാഗം: ഗുജറാത്ത് തീരം
 • ദാമൻ മുതൽ ഗോവ വരെയുള്ള പശ്ചിമ തീര ഭാഗം: കൊങ്കൺ തീരം
 • ഗോവ മുതൽ കന്യാകുമാരി വരെയുള്ള പശ്ചിമ തീര ഭാഗം: മലബാർ തീരം


2. റിഗർ എന്നറിയപ്പെടുന്ന കറുത്ത മണ്ണിന് ഏറ്റവും അനുയോജ്യമായ കൃഷി:

 • നെല്ല്
 • റബ്ബർ
 • ഗോതമ്പ്
 • പരുത്തി

Ans:- പരുത്തി

 • ഇന്ത്യയിലെ ഏറ്റവും വലിയ കൃഷി അധിഷ്ഠിത വ്യവസായം: പരുത്തി തുണി വ്യവസായം
 • നെല്ല് കൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണാണ്: എക്കൽമണ്ണ് 


നെൽ കൃഷി കൂടുതലായും കൃഷി ചെയ്യുന്ന പ്രദേശങ്ങൾ

 1. നദീതടങ്ങൾ
 2. തീര സമതലങ്ങൾ
 3. സിവാവാലിക് പർവ്വത ചരിവുകൾ

 • നീർവാർച്ചയുള്ള എക്കൽ മണ്ണാണ് ഗോതമ്പ് കൃഷിക്ക് അനുയോജ്യമായ മണ്ണിനം
 • റബ്ബർ കൃഷിക്ക് അനുയോജ്യമായ മണ്ണ്: ലാറ്ററൈറ്റ് മണ്ണ്


3. കാർഷിക കാലങ്ങൾ, വിളകൾ

1) ഖാരിഫ്

 • വിളയിറക്കൽ കാലം: ജൂൺ
 • വിളവെടുപ്പ് കാലം: നവംബർ
 • കൃഷി ചെയ്യുന്ന പ്രധാന വിളകൾ: നെല്ല്, ചോളം, പരുത്തി, കരിമ്പ്, ചണം, തിന വിളകൾ, നിലക്കടല


2) റാബി

 • വിളയിറക്കൽ കാലം: നവംബർ
 • വിളവെടുപ്പുകാലം: മാർച്ച്‌
 • പ്രധാനവിളകൾ: ഗോതമ്പ്, പയർ വർഗ്ഗങ്ങൾ, പുകയില, കടല


3) സൈദ്

 • വിളയിറക്കൽ കാലം: മാർച്ച്
 • വിളവെടുപ്പുകാലം: ജൂൺ
 • പ്രധാനവിളകൾ: പഴവർഗങ്ങൾ, പച്ചക്കറികൾ

4. രക്തത്തിൽ കാൽസ്യ ത്തിന്റെ അളവ് ക്രമാതീതമായി കുറഞ്ഞാൽ പേശികൾക്ക് ഉണ്ടാകുന്ന രോഗം:

 • ഗൗട്ട്
 • സന്ധിവാതം
 • ഡയബറ്റിസ്
 • ടെറ്റനി

Ans: -ടെറ്റനി

 • പേശികളുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന ലോഹം: കാൽസ്യം
 • സന്ധികളെ ബാധിക്കുന്ന വാതമാണ്: ഗൗട്ട്
 • സന്ധികളിൽ യൂറിക്കാസിഡ് അടിഞ്ഞുകൂടി വേദനയും നീരും ഉണ്ടാകുന്നതാണ് ഗൗട്ട് ലക്ഷണങ്ങൾ.

5. ഭക്ഷ്യ ശൃംഖലയിലെ പ്രാഥമിക ഉപഭോക്താക്കൾ:

 • സസ്യഭുക്ക്
 • പ്രാഥമിക മാംസഭുക്ക്
 • സസ്യ പ്ലവകങ്ങൾ
 • സസ്യങ്ങൾ

Ans:- സസ്യഭുക്ക്

 • ആവാസവ്യവസ്ഥയിലെ  ദിതിയ ഉപഭോക്താക്കൾ: പ്രാഥമിക മാംസഭോജികൾ (ഉദാ. തവള)
 • സസ്യഭോജികളായ ജീവികളെ ഭക്ഷിക്കുന്നവയാണ്: പ്രാഥമിക മാംസഭോജികൾ
 • പ്രാഥമിക മാംസഭോജികളെ ഭക്ഷിക്കുന്നവയാണ്: ദിതിയ മാംസഭോജികൾ
 • സസ്യങ്ങളെയും ജന്തുക്കളെയും ഭക്ഷിക്കുന്ന ജീവികൾ: മിശ്രഭുക്കുകൾ 
 • ഭക്ഷ്യ ശൃംഖലയിലെ അവസാന കണ്ണി: മാംസഭോജികൾ / വിഘാടകർ

General English - Synonyms Model Questions

Q ➤ Synonyms for Rout


Q ➤ Synonyms for Salient


Q ➤ Synonyms for Sanitise


Q ➤ Synonyms for Sauntering


Q ➤ Synonyms for Spirited


Q ➤ Synonyms for Sporadic


Q ➤ Synonyms for Sufficient


Q ➤ Synonyms for Sundry


Q ➤ Synonyms for Surpass


Q ➤ Synonyms for Surreptitiously


Q ➤ Synonyms for Swap


Q ➤ Synonyms for Takes after


Q ➤ Synonyms for Tedious


Q ➤ Synonyms for Transparent


Q ➤ Synonyms for Transpired


Q ➤ Synonyms for Trauma


Q ➤ Synonyms for Treason


Q ➤ Synonyms for Tremendous


Q ➤ Synonyms for Unceremonious


Q ➤ Synonyms for Vacillate


Q ➤ Synonyms for Veil


Q ➤ Synonyms for Vindictive


Q ➤ Synonyms for Warranty


Q ➤ Synonyms for Weary


Q ➤ Synonyms for Zealous