മൗലികാവകാശങ്ങൾ - പ്രധാന അനുഛേദങ്ങൾ | Fundamental Rights - Main Articles

Fundamental Rights - Main Articles



സമത്വത്തിനുള്ള അവകാശം (14-18)
  • അനുച്ഛേദം 14: നിയമ സമത്വം
  • അനുച്ഛേദം 15: മതം, വർഗ്ഗം, ജാതി, ലിംഗം എന്നിവയുടെ അടിസ്ഥാനത്തിൽ വിവേചനം പാടില്ല, സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക പരിഗണന
  • അനുച്ഛേദം 16: പൊതു നിയമനങ്ങളിൽ അവസര സമത്വം
  • അനുച്ഛേദം 17: അയിത്ത നിർമാർജനം, തൊട്ടു കൂടായ്മ (മഹാത്മാഗാന്ധി കീ ജയ്)
  • അനുച്ഛേദം 18: പദവി നാമങ്ങൾ നിർത്തലാക്കൽ (അക്കാദമിക്, മിലിട്ടറി ഒഴികെ)


സ്വാതന്ത്ര്യത്തിനുള്ള അവകാശം (19-22)
  • അനുച്ഛേദം 19 (1): ആറ് മൗലിക സ്വാതന്ത്ര്യങ്ങൾ
  • 19 (1) a: അഭിപ്രായസ്വാതന്ത്ര്യം
  • b: ആയുധങ്ങൾ ഇല്ലാതെ സമാധാനപരമായി സമ്മേളിക്കാൻ ഉള്ള സ്വാതന്ത്ര്യം
  • c: സംഘടനകൾ രൂപീകരിക്കുന്നതിനുള്ള സ്വാതന്ത്ര്യം
  • d: സഞ്ചാരസ്വാതന്ത്ര്യം
  • e: ഇന്ത്യയിലെവിടെയും താമസിക്കുന്നതിനുള്ള സ്വാതന്ത്ര്യം
  • g: മാന്യമായ ഏതു തൊഴിലും ചെയ്യുന്നതിനുള്ള സ്വാതന്ത്ര്യം
  • അനുച്ഛേദം 20: മുൻകാലപ്രാബല്യത്തോടെ ക്രിമിനൽ നിയമങ്ങൾ പാസാക്കാൻ പാടില്ല, ഒരു വ്യക്തിയെ ഒരു കുറ്റത്തിന് ഒന്നിലധികം തവണ ശിക്ഷിക്കാൻ പാടില്ല
  • അനുച്ഛേദം 21: ജീവിക്കുന്നതിനും വ്യക്തി സ്വാതന്ത്ര്യത്തിനുള്ള അവകാശം, മൗലികാവകാശങ്ങളുടെ അടിത്തറ എന്ന് അറിയപ്പെടുന്നു. പൊതുസ്ഥലങ്ങളിൽ പുകവലി നിരോധനം, സ്വകാര്യതയ്ക്കുള്ള അവകാശം 
  • അനുച്ഛേദം 22: നിയമവിധേയമല്ലാത്ത അറസ്റ്റിനും തടങ്കലിനുമെതിരെ സംരക്ഷണം നൽകുന്നു, കരുതൽ തടങ്കൽ ഇനെ കുറിച്ച് പ്രതിപാദിക്കുന്നു, ഒരാളെ അറസ്റ്റ് ചെയ്താൽ 24 മണിക്കൂറിനുള്ളിൽ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാകണമെന്ന് അനുശാസിക്കുന്നു 

ചൂഷണത്തിനെതിരായ അവകാശം (23-24)
  • അനുച്ഛേദം 23: അടിമത്തം, മനുഷ്യക്കടത്ത് എന്നിവയുടെ നിരോധനം
  • അനുചേദം 24: ബാലവേല നിരോധനം



മതസ്വാതന്ത്ര്യത്തിനുള്ള അവകാശം (25-28)
  • അനുച്ഛേദം 25: ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കുന്നതിനും ആചരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമുള്ള അവകാശം
  • അനുച്ഛേദം 26: മതവിഭാഗങ്ങൾക്ക്‌ മത - ജീവകാരുണ്യ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിനും നോക്കി നടത്തുന്നതിനുള്ള സ്വാതന്ത്ര്യം


സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശം (29-30)
  • അനുഛേദം 29: ന്യൂനപക്ഷ വിഭാഗങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നു, ഭാഷാ ലിപി സംസ്കാരം എന്നിവയുടെ സംരക്ഷണം
  • അനുഛേദം 30: ന്യൂനപക്ഷ വിഭാഗങ്ങൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിനുള്ള അവകാശം


ഭരണഘടനാപരമായ പ്രതിവിധി ക്കുള്ള അവകാശം (32)
  • അനുച്ഛേദം 32: ഭരണഘടനാപരമായ പ്രതിവിധിക്കുള്ള അവകാശം, ഒരു വ്യക്തിക്ക് തന്റെ മൗലികാവകാശങ്ങൾ ലംഘിക്കപ്പെട്ടാൽ അവ പുനഃസ്ഥാപിക്കുന്നത് സുപ്രീംകോടതിയെ ഹൈക്കോടതിയെ നേരിട്ട് സമീപിക്കുവാനുള്ള - മൗലിക അവകാശങ്ങളിൽ മൗലികമായത് എന്ന് അറിയപ്പെടുന്നു 


പത്രസ്വാതന്ത്ര്യം ഉൾകൊള്ളുന്ന ഭരണഘടന വകുപ്പ്: അനുച്ഛേദം 19(1)(a)

6 വയസ്സു മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം മൗലിക അവകാശം ആക്കി മാറ്റിയ ഭരണഘടനാഭേദഗതി - 2002 ലെ 86 ആം ഭേദഗതി - അനുച്ഛേദം 21a

ഭരണഘടനയിലെ സുവർണ്ണ ത്രികോണം എന്ന വിശേഷണമുള്ള അനുഛേദങ്ങൾ: അനുഛേദം 14,19,21

ഇന്ത്യൻ പൗരന്മാർക്ക് മാത്രം ലഭ്യമാകുന്ന മൗലികാവകാശങ്ങൾ: അനുച്ഛേദം 15,16,19,29,30
Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍