SCERT Mixed Topic | 8th STD - നമ്മുടെ ഗവൺമെന്റ | 9th STD - ഭരണഘടന അവകാശങ്ങൾ & കർത്തവ്യങ്ങൾ

SCERT Mixed Topic

8th STD - നമ്മുടെ ഗവൺമെന്റ

9th STD - ഭരണഘടന അവകാശങ്ങൾ & കർത്തവ്യങ്ങൾ


സമഗ്രയിൽ നിന്നുള്ള ചോദ്യങ്ങളും അനുബന്ധ വിവരങ്ങളും 


1. സംസ്ഥാനങ്ങളിലെ ഏറ്റവും ഉയർന്ന കോടതി ആയ ഹൈ കോടതിയുടെ അധികാരങ്ങൾ:

    • മൗലിക അവകാശങ്ങളുടെ ലംഘനമായി ബന്ധപ്പെട്ട കേസുകളിൽ ഉത്തരവ് പുറപ്പെടുവിക്കൽ

    • സംസ്ഥാന നിയമസഭ പാസാക്കുന്ന നിയമങ്ങൾ വ്യാഖ്യാനിക്കൽ

    • സിവിലും ക്രിമിനലും ആയ കേസുകളിൽ കീഴ്ക്കോടതി കളിൽ നിന്നുള്ള അപ്പീൽ പരിഗണിക്കൽ


2. റിട്ടുകൾ എന്നാൽ എന്താണ്?

    • മൗലിക അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി കോടതി പുറപ്പെടുവിക്കുന്ന ഉത്തരവാണ് റിട്ട്

    • റിട്ട് എന്ന ആശയം ഇന്ത്യ കടം കൊണ്ടിരിക്കുന്നത് ബ്രിട്ടനിൽ നിന്നാണ്

    • സപ്രീംകോടതി റിട്ടുകൾ പുറപ്പെടുവിക്കുന്നത് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ 32 ആണ്

    • ഹൈക്കോടതി റിട്ടുകൾ പുറപ്പെടുവിക്കുന്നത് ആർട്ടിക്കിൾ 226 പ്രകാരമാണ്

    • ഇന്ത്യയിൽ നിലവിൽ റിട്ട് പുറപ്പെടുവിക്കുന്ന അധികാരമുള്ള കോടതികളുടെ എണ്ണം: 26 (സുപ്രീം കോടതി, 25 ഹൈക്കോടതികൾ)

    • റിട്ടുകളുടെ എണ്ണം: 5



A. ഹേബിയസ് കോർപ്പസ്

    • നിയമവിധേയം അല്ലാതെ തടവിൽ വച്ചിരിക്കുന്ന ഒരാളെ മോചിപ്പിക്കുവാനായി കോടതി പുറപ്പെടുവിക്കുന്ന റിട്ട് ആണ് ഹേബിയസ് കോർപ്പസ്


B. മാൻഡമസ്

    • സ്വന്തം കർത്തവ്യം നിറവേറ്റാൻ  ഒരു സ്ഥാപനത്തെയോ വ്യക്തിയെയും അനുശാസിച്ചു കൊണ്ടുള്ള റിട്ട്

    • സ്വകാര്യവ്യക്തികൾക്കെതിരെ മാൻഡമസ് റിട്ട് പുറപ്പെടുവിക്കാൻ കഴിയില്ല


C. പ്രൊഹിബിഷൻ

    • ഒരു കീഴ്ക്കോടതി അധികാര അതിർത്തി ലംഘിക്കുകയോ നീതി നിയമങ്ങൾക്കെതിരെ ആയി പ്രവർത്തിക്കുകയോ ചെയ്യുന്നതിനെ പ്രാഥമികമായി തടയുന്ന റിട്ട് ആണ് ഇത്. ജുഡീഷ്യൽ, സെമി ജുഡീഷ്യൽആയി ബന്ധപ്പെട്ടതാണ് ഈ റിട്ട്


D. ക്വാവാറന്റോ

    • ഒരു വ്യക്തി അയാൾക്ക് അർഹതയില്ലാത്ത ഉദ്യോഗം വഹിക്കുന്നതിനെ തടയുന്ന റിട്ട് ആണ് ഇത്. ശ്രീപദ്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി പുറപ്പെടുവിച്ച റിട്ട് ആണിത്


E. സെർഷ്യോററി

    • ഒരു കേസ് കീഴ്ക്കോടതിയിൽ നിന്ന് മേൽ കോടതിയിലേക്ക് മാറാൻ ഉത്തരവിടുന്ന റിട്ട്


3. രാഷ്ട്രപതി തിരഞ്ഞെടുപ്പ്, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഇലക്ടറൽ കോളേജ് എന്താണ്?

    • രാഷ്ട്രപതിയുടെ  തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട  ഇലക്ട്രൽ കോളേജ്  ആർട്ടിക്കിൾ 54ൽ പ്രതിപാദിക്കുന്നു

    • രാഷ്ട്രപതിയുടെ ഇലക്ട്രൽ കോളേജിലെ അംഗങ്ങൾ: രാജ്യസഭയിലെയും ലോകസഭയിലെ  യും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ, സംസ്ഥാന നിയമസഭയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ

    • ഉപരാഷ്ട്രപതിയുമായി ബന്ധപ്പെട്ട ഇലക്ടറൽ കോളേജ് ഉപരാഷ്ട്രപതിയുടെ തിരഞ്ഞെടുപ്പിനെ കുറിച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ: 66

    • ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നഇലക്ടറൽ കോളേജിൽ രാജ്യസഭയിലെയും ലോകസഭയിലെ അംഗങ്ങൾ മാത്രമാണുള്ളത്

    • രാജ്യസഭാ സമ്മേളനത്തിൽ അധ്യക്ഷത വഹിക്കുന്നത് ഉപരാഷ്ട്രപതിയാണ്

    • രാജ്യസഭയുടെ നടപടിക്രമങ്ങളിൽ വോട്ട് ചെയ്യാനുള്ള അവകാശം ഉപരാഷ്ട്രപതിക്ക് ഇല്ല


4. ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിലെ നിയമനിർമ്മാണ സഭകൾ തമ്മിലുള്ള വ്യത്യാസം എന്താണ്:

    • ഭൂരിഭാഗം സംസ്ഥാനങ്ങളിലും ഏക നിയമ മണ്ഡല സഭയാണ്. ഇന്ന് ചുരുക്കം ചില സംസ്ഥാനങ്ങളിൽ ദിമണ്ഡല സഭകളുണ്ട്


5. അന്യായമായ അറസ്റ്റ്, തടങ്കലിൽ വയ്ക്കുന്നതിനുമെതിരായ അവകാശം ഏതിൽ ഉൾപ്പെടുന്നു: സ്വാതന്ത്ര്യത്തിനുള്ള അവകാശം

    • ആർട്ടിക്കിൾ 22: നിയമവിധേയമല്ലാത്ത അറസ്റ്റിനും തടങ്കലിനും എതിരെ സംരക്ഷണം നൽകുന്ന ആർട്ടിക്കിൾ

    • ഒരു വ്യക്തിയെ അറസ്റ്റ് ചെയ്താൽ 24 മണിക്കൂറിനുള്ളിൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കണമെന്ന് അനുശാസിക്കുന്ന അനുഛേദം: ആർട്ടിക്കിൾ 22


6. സുപ്രീം കോടതിയുടെ അധികാരങ്ങൾ എന്തൊക്കെയാണ:

    • കേന്ദ്ര ഗവൺമെന്റ് സംസ്ഥാന ഗവൺമെന്റ് തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കൽ

    • സംസ്ഥാന ഹൈക്കോടതികളിൽ നിന്നുള്ള അപ്പീൽ കേസുകൾ സ്വീകരിക്കൽ

    • ഭരണഘടന വകുപ്പുകളുടെ വ്യാഖ്യാനം ആവശ്യമായ കേസുകൾ

    • മൗലികാവകാശ ലംഘനം വുമായി ബന്ധപ്പെട്ട കേസുകൾ പരിഹരിക്കൽ


    • സുപ്രീം കോടതിയെ കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ഭരണഘടനയിലെ അനുഛേദം: ആർട്ടിക്കിൾ 124 മുതൽ 147 വരെ

    • കേന്ദ്ര നിയമങ്ങളുടെ ഭരണഘടന സാധ്യത സംബന്ധിച്ച പ്രശ്നങ്ങളിൽ മേൽ സുപ്രീംകോടതിക്ക്  നിർവ്വാഹക അധികാരം പരാമർശിക്കുന്ന വകുപ്പ്: ആർട്ടിക്കിൾ 131


7. ഗവൺമെന്റിന്റെ ഘടകങ്ങളിലെ നിയമനിർമ്മാണ വിഭാഗം എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്:

    • നിയമങ്ങൾ നിർമ്മിക്കുന്നു

    • രണ്ടുതരത്തിലാണ് നിയമനിർമ്മാണ വിഭാഗത്തെ തരം തിരിച്ചിട്ടുള്ളത്: കേന്ദ്ര നിയമ നിർമാണ വിഭാഗം, സംസ്ഥാന നിയമ നിർമാണ വിഭാഗം

    • കേന്ദ്ര നിയമ നിർമ്മാണ വിഭാഗത്തിൽ ഉൾപ്പെടുന്നത്: രാഷ്ട്രപതി, രാജ്യസഭ, ലോകസഭ

    • സംസ്ഥാന നിയമ നിർമാണ വിഭാഗത്തിൽ: ഗവർണർ,  നിയമസഭ, നിയമസമിതി


8. ചേരുംപടി ചേർക്കുക

A) മൗലിക അവകാശങ്ങൾ - 1) ഭാഗം IV (A)

B) നിർദ്ദേശക തത്വങ്ങൾ - 2) ഭാഗം III

C) മൗലിക കടമകൾ - 3) ഭാഗംIV

Answer 

A) A-2, B-3, C-1#

B) B-2, C-3, D-1

C) A-2, B-1, C-3


9. അവിശ്വാസപ്രമേയം അംഗീകരിക്കുകയോ നിരസിക്കുകയോ ചെയ്യുക എന്നത് ഗവൺമെന്റിന്റെ ഏത് വിഭാഗത്തിന്റെ ചുമതലയാണ്: നിയമ നിർമ്മാണം

    • ഭരണ പക്ഷത്തിനെതിരെ പ്രതിപക്ഷ പക്ഷികൾ അവതരിപ്പിക്കുന്ന പ്രമേയമാണ് അവിശ്വാസപ്രമേയം

    • അവിശ്വാസ പ്രമേയം പാസ്സായൽ ഭരണകക്ഷി രാജിവെക്കേണ്ടിവരും, അവിശ്വാസപ്രമേയം അവതരിപ്പിക്കാൻ കുറഞ്ഞത് 50അംഗങ്ങളുടെ പിന്തുണ ഉണ്ടായിരിക്കണം 

    • ലോക സഭയിൽ ആദ്യമായി അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്: ജെ ബി കൃപലാനി (1963ൽ)

    • അവിശ്വാസ പ്രമേയത്തെ തുടർന്ന് രാജിവയ്ക്കേണ്ടി വന്ന ആദ്യ പ്രധാനമന്ത്രി: വി. പി സിങ്

    • ആദ്യമായി അവിശ്വാസ പ്രമേയം നേരിട്ട പ്രധാനമന്ത്രി: ജവഹർലാൽ നെഹ്റു


10. ഇന്ത്യൻ ഭരണഘടനയുടെ ഹൃദയവും ആത്മാവും എന്ന് ഡോ. അംബേദ്കർ വിശേഷിപ്പിച്ച അവകാശം എന്താണ്?  അതിന്റെ പ്രാധാന്യം എന്താണ്?

    • ആർട്ടിക്കിൾ 32 ആണ് - ഭരണഘടന പരമായ പ്രതിവിധികൾക്ക് ഉള്ള അവകാശം

    • മൗലികാവകാശങ്ങളിൽ മൗലികമായത് എന്നറിയപ്പെടുന്ന ആർട്ടിക്കിൾ ആണ് ആർട്ടിക്കിൾ 32

    • ഒരു വ്യക്തിക്ക് അവകാശം നിഷേധിക്കപ്പെട്ടാൽ അത് പുനർ സ്ഥാപിക്കുന്നതിന്  സുപ്രീം കോടതിയെയോ ഹൈക്കോടതിയെയോ സമീപിക്കാം

    • റിട്ടുകൾ മുഖേന കോടതി മൗലികാവകാശങ്ങൾ പുനസ്ഥാപിക്കുന്നു


11. ഗവൺമെന്റിന്റെ ഘടകങ്ങളായ നീതിന്യായ വിഭാഗത്തിൽ ഉൾപ്പെടുന്നത് എന്തൊക്കെയാണ്:

    • സുപ്രീം കോടതി ഹൈക്കോടതികൾ, കീഴ്ക്കോടതികൾ

    • കീഴ്ക്കോടതികൾ എന്തൊക്കെയാണ് :ജില്ലാ കോടതികൾ, സബ് കോടതികൾ, മുൻസിഫ് കോടതികൾ, മജിസ്ട്രേറ്റ് കോടതികൾ


12. മൗലിക അവകാശങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന ഭാഗം: ഭാഗം III


13. ഒരു ബിൽ നിയമം ആകുന്നതിന്റെ വിവിധ ഘട്ടങ്ങൾ എന്തൊക്കെയാണ്:

    • നിയമനിർമ്മാണം ആണ് പാർലമെന്റിലെ പ്രധാന ചുമതല 

    • നിയമത്തിന്റെ കരട് രൂപം ആണ് ബിൽ

    • ബില്ലുകൾക്ക് അംഗീകാരം നൽകുന്നത് രാഷ്ട്രപതിയാണ്

    • ഒന്നാം വായന, രണ്ടാം വായന, മൂന്നാം വായന എന്നിവയ്ക്ക് ശേഷം ഒന്നാം സഭ പാസാക്കി കഴിഞ്ഞാൽ സഭാദ്ധ്യക്ഷന്റെ സാക്ഷ്യപത്രത്തോടെ ബിൽ രണ്ടാം സഭയുടെ പരിഗണനയ്ക്ക് അയക്കുന്നു. രണ്ടാം സഭയിലും മുകളിൽ പറഞ്ഞ ഘട്ടങ്ങളുണ്ട്. ബിൽ 2സഭകളിലും പാസാക്കി കഴിഞ്ഞാൽ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി സമർപ്പിക്കുന്നു. രാഷ്ട്രപതി ഒപ്പു വയ്ക്കുന്നതോടെ ബിൽ നിയമം ആയി മാറുന്നു



മൗലിക കടമകൾ & നിർദ്ദേശക തത്വങ്ങൾ


13. മൗലികകടമകളെ കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ഭരണഘടനയിലെ അനുഛേദം: ആർട്ടിക്കിൾ 51 A

14. മാർഗ്ഗ നിർദ്ദേശക തത്വങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന അനുച്ഛേദം: ആർട്ടിക്കിൾ 36 മുതൽ 51 വരെ

15. ഇന്ത്യയിൽ ക്ഷേമരാഷ്ട്രം ആക്കി മാറ്റുക എന്നതാണ് മാർഗ്ഗം നിർദേശകതത്വങ്ങൾ കൊണ്ട് അർത്ഥമാക്കുന്നത്

16. ഗാന്ധിയൻ, സോഷ്യലിസ്റ്റ് ലിബറൽ എന്നിങ്ങനെ മാർഗ്ഗ നിർദ്ദേശകതത്ത്വങ്ങൾ തരം തിരിച്ചിരിക്കുന്നു. ഗാന്ധിജിയുടെ ക്ഷേമരാഷ്ട്ര സങ്കല്പങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത് നിർദേശക തത്ത്വങ്ങളിൽ ആണ്


കാര്യനിർവഹണം


17. രാഷ്ട്രപതിയും കേന്ദ്ര മന്ത്രിമാരും ഉദ്യോഗസ്ഥ വൃന്ദവും ഉൾപ്പെടുന്ന കാര്യനിർവഹണ വിഭാഗം ആണ്: കേന്ദ്ര കാര്യനിർവഹണ വിഭാഗം

18. തിരഞ്ഞെടുക്കപ്പെട്ട രാഷ്ട്രപതിയും കേന്ദ്രമന്ത്രിമാരും അറിയപ്പെടുന്ന കാര്യനിർവഹണ വിഭാഗം ആണ് രാഷ്ട്രീയ കാര്യനിർവഹണ വിഭാഗം

19. യോഗ്യത അടിസ്ഥാനമാക്കി നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥർ അറിയപ്പെടുന്ന കാര്യനിർവ്വഹണ വിഭാഗം ആണ് സ്ഥിര കാര്യനിർവഹണ വിഭാഗം


രാഷ്ട്രപതി & പ്രധാനമന്ത്രി


    • രാഷ്ട്ര തലവൻ, ഇന്ത്യയുടെ സർവ്വ സൈന്യാധിപൻ എന്നീ വിശേഷണങ്ങളിൽ അറിയപ്പെടുന്നത് രാഷ്ട്രപതി

    • കേന്ദ്രമന്ത്രിസഭയുടെ തലവൻ, തുല്യരിൽ ഒന്നാമൻ എന്നീ വിശേഷണത്തിൽ അറിയപ്പെടുന്നത് പ്രധാനമന്ത്രി


പ്രധാനമായും രാഷ്ട്രപതിയുടെ ചുമതലകൾ

    • പൊതുതിരഞ്ഞെടുപ്പിന് ശേഷവും വർഷത്തിൽ ആദ്യം പാർലമെന്റ് സമ്മേളിക്കുമ്പോഴും സഭയെ അഭിസംബോധന ചെയ്യുന്നു

    • പ്രധാനമന്ത്രിയെയും, മറ്റുമന്ത്രിമാരെയും നിയമിക്കുന്നു

    • സുപ്രീം കോടതിയിലെയും, ഹൈക്കോടതികളിലെയും ജസ്റ്റിസിനെയും മറ്റ് ജഡ്ജിമാരും നിയമിക്കുന്നു

    • പാർലമെന്റ് പാസാക്കിയ ബില്ലുകൾക്ക് അംഗീകാരം നൽകുകയും, ദയാഹർജിയിൽ തീർപ്പ് കൽപ്പിക്കുകയും ചെയ്യുന്നു, ലോകസഭയിൽ ധനകാര്യ ബിൽ അവതരിപ്പിക്കാനുള്ള അനുമതി നൽകുന്നു


പ്രധാനമന്ത്രിയുടെ പ്രധാന ചുമതലകൾ

ലോകസഭയുടെ നേതാവായി പ്രവർത്തിക്കുന്നു

    • മന്ത്രിസഭയുടെ തീരുമാനങ്ങൾ രാഷ്ട്രപതിയെ അറിയിക്കുന്നു

    • ക്യാബിനറ്റ് മീറ്റിങ്ങുകളിൽ അദ്ധ്യക്ഷത വഹിക്കുന്നു

    • പ്രധാനമന്ത്രിയുടെ ചുമതലകളെകുറിച്ചുള്ള ആർട്ടിക്കിൾ: ആർട്ടിക്കിൾ 78


Contd..

Thanks

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍