10th Prelims Topic Class | 4 Topic Mixed Important Points

Topics

1: ഇന്ത്യൻ, കേരള ശാസ്ത്രസാങ്കേതിക മേഖല

2: ഇന്ത്യൻ സ്വാതന്ത്ര്യസമരം

3: ഇന്ത്യൻ ഭൂമിശാസ്ത്രം

4: മനുഷ്യ ശരീരം (Biology)




Science &technology 


1. എന്താണ് VINCOV-19

മ്യുട്ടെറ്റഡ് കൊറോണ വൈറസ്

കോവിഡ് വാക്സിൻ കാൻഡിഡേറ്റ്

എൻജിനീയർഡ് ചെയ്ത ആന്റിബോഡി ഉൽപ്പന്നം#

ഓക്സിജൻ സപ്പോർട്ട് മെക്കാനിസം


2. എത് സാങ്കേതിക കമ്പനിയാണ് ഇന്ത്യൻ വുമൺ വിൽ വെബ് പ്ലാറ്റ്ഫോം ആരംഭിച്ചത്:

ആമസോൺ

മൈക്രോസോഫ്റ്റ്

ഐ. ബി. എം

ഗൂഗിൾ#


3. ഇന്ത്യയിൽ ആദ്യമായി ഏവിയൻ ഇൻഫ്ലുൻസ(H9N2) വൈറസ് രോഗബാധ സ്ഥിരീകരിച്ച സംസ്ഥാനം:

കേരളം

മഹാരാഷ്ട്ര#

രാജസ്ഥാൻ

ഗോവ


4. എൻ - പ്രോട്ടീൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു:

കൊറോണ വൈറസ്#

സസ്യ പോഷകം

പോഷകാഹാരക്കുറവ്

മനുഷ്യ പ്രതിരോധസംവിധാനം


5. ഇന്ത്യൻ കോവിഡ് വേരിയന്റിനെ വേരിയന്റ് ഓഫ് കൺസോൺ (VOC) ആയി തരംതിരിച്ച രാജ്യം:

റഷ്യ

ഓസ്ട്രേലിയ

ചൈന

യുകെ#


Set 2: ഇന്ത്യൻ ഭൂമിശാസ്ത്രം


1. ഇന്ത്യയുടെ ഏകദേശം രേഖാംശീയ വ്യാപ്തി എത്രയാണ്:

60°

30°#

45°

90°


2. അടുത്തിടെ കണ്ടെത്തിയ ബഹിരാകാശ ചുഴലിക്കാറ്റ് ഭൂമിയുടെ ഏതു പ്രദേശത്താണ് കണ്ടെത്തിയത്:

ദക്ഷിണ ധ്രുവം

ഇന്റർ ടോപ്പിക്കൽ കൺവേർജൻസ് സോൺ

ഉത്തരധ്രുവം#

മസ്ക്രീൻ ഹൈ


3. ഔട്ടർ ഹിമാലയം എന്നറിയപ്പെടുന്നത്:

ഹിമാചൽ

സിവാലിക്#

പൂർവ്വാചൽ

ഹിമാദ്രി


4. മംഗൾ എന്ന വാക്ക് താഴെപ്പറയുന്ന ഏതുതരത്തിലുള്ള സസ്യങ്ങളെയാണ് ഉപയോഗിക്കുന്നത്:

മെഡിറ്റേറിയൻ വനങ്ങൾ

ആൽഗകൾ ബ്ലുംസ്

ജലസസ്യങ്ങൾ

കണ്ടൽ കാടുകൾ#


5. ജൈവാംശം ഏറ്റവും കൂടുതലുള്ള മണ്ണ്:

എക്കൽ മണ്ണ്

പർവ്വത മണ്ണ്#

കറുത്ത മണ്ണ്

നീർവാർച്ചയുള്ള വനമണ്ണ്


6. പുൽമേട് ഏത് ആവാസവ്യവസ്ഥയാണ് ഉൾപ്പെട്ടിരിക്കുന്നത്:

ശുദ്ധജലം

ഭൂപ്രകൃതി#

മറൈൻ

കൃത്രിമമായത്


Set 3: ഇന്ത്യൻ സ്വാതന്ത്ര്യസമരം മുന്നേറ്റം


1. സ്വാതന്ത്രാനന്തര ഇന്ത്യ നേരിടേണ്ടിവന്ന പ്രധാന വെല്ലുവിളികൾ എന്തൊക്കെയായിരുന്നു?

വിഭജനത്തെ തുടർന്നുണ്ടായ അഭയാർത്ഥിപ്രവാഹം നാട്ടുരാജ്യങ്ങളുടെ ഇന്ത്യൻ യൂണിയനിലെക്കുള്ള സംയോജനം


2. താഴെപ്പറയുന്നവയിൽ റൗലറ്റ് നിയമം മായി ബന്ധപ്പെട്ട പ്രസ്താവന കണ്ടെത്തുക:

1) ഗാന്ധിജി ഇന്ത്യൻ ദേശീയ സമരത്തിലേക്ക് പ്രവേശിക്കാൻ കാരണമായ സംഭവം

2) ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യ സത്യാഗ്രഹം

3) ബ്രിട്ടീഷ് സർക്കാരിന്റെ നയങ്ങളോടും പരിപാടികളോടും സഹകരിക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം

4) ഏതൊരാളെയും അറസ്റ്റ് ചെയ്ത് വിചാരണ കൂടാതെ തടവിൽ വയ്ക്കാൻ കഴിയുന്ന നിയമം

A)2,3

B)1,2,4

C)1,4#

D)2,3,4


3. ബംഗാളിലെ കർഷകർ നടത്തിയ സന്യാസി കലാപം പ്രമേയമാക്കി ബങ്കിം ചന്ദ്ര ചാറ്റർജി ലഭിച്ച നോവൽ ഏതാണ്:

നീൽ ദർപ്പൺ

ആനന്ദമഠം#

നിബന്തമാല

ഗോദാൻ 

    • ബംഗാളിലെ നീലം കർഷകർ അനുഭവിക്കുന്ന ചൂഷണത്തെ ഹൃദയഹാരിയായ ചിത്രീകരിച്ച നാടകമാണ് നീൽദർപ്പൺ (ദീനബന്ധു മിത്രയാണ് രചിച്ചത്)

    • നിബന്ധമാല മറാത്തി ഭാഷയിൽ സ്വാതന്ത്ര്യസമരകാലത്തെ ആസ്പദമാക്കി വിഷ്ണു കൃഷ്ണ ചീപ്പുളുങ്കർ രചിച്ച കൃതിയാണ്

    • ഗോദാൻ പ്രേംചന്ദ് രചിച്ച ഹിന്ദി ഭാഷയിലെ കൃതിയാണ്


4. ഏത് സമരത്തിന്റെ വിജയമായിരുന്നു സിവിൽ നിയമലംഘനപ്രസ്ഥാനം സംഘടിപ്പിക്കുവാൻ ഗാന്ധിജിയെ പ്രേരിപ്പിച്ചത്:

1928 ലെ ബർദോളി സത്യാഗ്രഹം#

1919 ലെ ഖിലാഫത്ത് പ്രസ്ഥാനം

1920 ലേ നിസ്സഹകരണ പ്രസ്ഥാനം

1917ലെ ചമ്പാരൻ സത്യാഗ്രഹം


5. 1935-ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് നിലവിൽ വരുമ്പോൾ ബ്രിട്ടീഷ് വൈസ്രോയി ആരായിരുന്നു:

വെല്ലിങ്ടൺ പ്രഭു

വാറൻ ഹേസ്റ്റിംഗ്സ്

റിച്ചാർഡ് വെല്ലസി

ലിൻലിത്ഗോ#

    • 1935ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് പാസാക്കിയ ബ്രിട്ടീഷ് വൈസ്രോയി: വെല്ലിങ്ടൺ പ്രഭു


Set 4: മനുഷ്യ ശരീരം


1. കാരറ്റിൽ ധാരാളമുള്ള ബീറ്റ കരോട്ടിൻ എവിടെ വെച്ച് വിറ്റാമിൻ എ ആയി മാറുന്നത്:

വൃക്ക

കരൾ#

പ്ലീഹ

അന്തസ്രാവി ഗ്രന്ഥി


2. ത്വക്കിനും രോമത്തിനും മൃദുത്വം നൽകുന്ന സീബം ഉല്പാദിപ്പിക്കുന്ന ഗ്രന്ഥികൾ:

സെബേഷ്യസ് ഗ്രന്ഥികൾ


3. ചൂടാക്കുമ്പോൾ നഷ്ടപ്പെടുന്ന വിറ്റാമിൻ:

ജീവകം ഡി

ജീവകം സി #

ജീവകം ബി2

ജീവകം എ


4. ശ്വാസകോശത്തെ പൊതിഞ്ഞു കാണുന്ന ഇരട്ട സ്തരം:

പെരികാർഡിയം

മെനിഞ്ചസ്

ഡയഫ്രം

പ്ലൂറ#


5. രക്തം കട്ടപിടിക്കാതിരിക്കാൻ രക്തബാങ്കുകളിൽ ഉപയോഗിക്കുന്ന രാസവസ്തു:

സോഡിയം സിട്രേറ്റ്


4 ഭാഗങ്ങളിൽ നിന്നും തിരഞ്ഞെടുത്ത ചോദ്യങ്ങൾ


1. ഹൃദയത്തെ പൊതിഞ്ഞ കാണപ്പെടുന്ന ഇരട്ട സ്തരമുള്ള ആവരണം:

പെരികാർഡിയം

2. മനുഷ്യശരീരത്തിലെ കാലിലെ അസ്ഥികൾ:

ഫിബുല, ഫീമർ, റ്റിബിയ

3. കുറഞ്ഞ ഹീമോഗ്ലോബിനും ചുവന്ന രക്താണുക്കളും ഉൾപ്പെടുന്ന രക്ത രോഗ പേര്:

തലസീമിയ

4. വെള്ളപ്പൊക്ക സാഹചര്യം സൃഷ്ടിക്കാൻ കഴിവുള്ള കുറഞ്ഞ സമയത്തിനുള്ളിൽ തീവ്രമായ മഴയുടെ അവസ്ഥയെ പറയുന്ന പേര്:

മേഘ വിസ്ഫോടനം#

5. അടുത്തിടെ വാർത്തകളിൽ ഇടം നേടിയ മേപ്ലവർ 400എന്താണ്:

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്ഷിപ്പ്

6. രക്തത്തിൽ അടങ്ങിയിരിക്കുന്ന പഞ്ചസാര:

ഗ്ലൂക്കോസ്

7. ഏറ്റവും കൂടുതൽ താപം ഉല്പാദിപ്പിക്കുന്ന അവയവം:

കരൾ

8. താഴെ പറയുന്നവയിൽ സത്പുര പർവത നിരയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏതാണ്:

ഗുരു ശിഖർ

ദുപ്ഗഡ്#

മഹേന്ദ്രഗിരി

പച്മർഹി


9. മനുഷ്യ ശരീരത്തിലെ ഏറ്റവും നീളം കൂടിയ അവയവം:

ചെറുകുടൽ

10. അണലി വിഷം ബാധിക്കുന്ന അവയവം:

വൃക്ക

11. അറ്റ്ലസ് അസ്ഥി കാണപ്പെടുന്നത് എവിടെയാണ്:

കഴുത്തിൽ

12. രക്തക്കുഴലുകളിൽ രക്തം കട്ടപിടിക്കുന്ന അവസ്ഥ:

ത്രോംബോസിസ്

13. സിയാച്ചിൻ ഗ്ലേസിയർ സ്ഥിതിചെയ്യുന്ന പർവ്വതനിര:

കാരക്കോറം

14. ശരീരത്തിലെ ജലത്തിന്റെ പുനരാഗികരണ തോത് നിയന്ത്രിക്കുന്ന ഹോർമോൺ:

വാസോ പ്രസിൻ

15. തെഹ്രി ഡാം ഏതു നദിയിലാണ് സ്ഥിതി ചെയ്യുന്നത്:

ഭഗീരഥി

16. പ്രധാനമായും കണ്ടൽ സസ്യങ്ങൾ ഉൾപ്പെടുന്ന വേലിയേറ്റ വനങ്ങൾ ഏതാണ്:

സുന്ദർബൻസ് ഡെൽറ്റ

17. താഴെ പറയുന്നവയിൽ ഏതാണ് ഇന്ത്യയിലെ സത്ലജ്, ബിയാസ് നദികളിൽ നിന്നും വെള്ളം ലഭിക്കുന്നത്: 

ബക്കിങ്ഹാം കനാൽ

സേതു കനാൽ

ഗംഗ കനാൽ

ഇന്ദിരാഗാന്ധി കനാൽ#


18. ഇന്ത്യയുടെ പശ്ചിമ പൂർവ്വ തീര പ്രദേശങ്ങൾ അതിർത്തിയായി വരുന്ന ഏക സംസ്ഥാനം ഏതാണ്:

തമിഴ്നാട്

19. കിഴക്കൻ തീരപ്രദേശം അറിയപ്പെടുന്ന പേര്:

കോറമാൻഡൽ തീരം പ്രദേശം

20. ഇന്ത്യയിലെ ഏറ്റവും വലിയ കാർഷിക മേഖല:

ഉത്തര മഹാ സമതലം

21. ഗാന്ധിജിയുടെ നേതൃത്വത്തിൽ ഇന്ത്യയിൽ നടന്ന ആദ്യത്തെ ബഹുജന പ്രക്ഷോഭം:

നിസ്സഹകരണ പ്രസ്ഥാനം

22. നിസ്സഹകരണ പ്രസ്ഥാനത്തിന് ഫലമായി രൂപം കൊണ്ട ഇന്ത്യൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾ:

ജാമിയ മില്ലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റി (ഡൽഹി), ബീഹാർ വിദ്യാപീഠം, കാശി വിദ്യാപീഠം

23. ജാലിയൻവാലാബാഗ് കൂട്ടക്കൊലക്ക് കാരണമായ നിയമം:

റൗലറ്റ് ആക്റ്റ്

24. ഇന്ത്യക്ക് സ്വന്തമായി ഒരു ഭരണഘടന വേണമെന്ന് ആദ്യമായി ആവശ്യപ്പെട്ട പാർട്ടി:

സ്വരാജ് പാർട്ടി

25. ഇന്ത്യൻ ഹോംറൂൾ എന്നറിയപ്പെടുന്ന കൃതി:

ഹിന്ദ് സ്വരാജ് (ഗാന്ധിജിയുടെ ആദ്യ പുസ്തകം)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍