ചിങ്ങം 1 കാര്ഷികദിനവുമായി ബന്ധപ്പെട്ട് സ്കൂളുകളിൽ നടത്തുന്ന ക്വിസ് മത്സരങ്ങളിൽ ചോദിക്കുന്ന പ്രധാനപ്പെട്ട ചോദ്യങ്ങളിൽ ചിലത് ;
കേരളത്തിൽ കർഷക ദിനം ആചരിക്കുന്നത് എന്ന് - ചിങ്ങ0 - 1
ദേശിയ കർഷക ദിനം - ഡിസംബർ - 23
ദേശിയ കർഷക ദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനമാണ് - ചൗധരി ചാരൻ സിംഗ്
കേരളത്തിലെ ആദ്യ കർഷക മാസിക ഏതാണ്- കേരളം കർഷകൻ
പച്ച സ്വർണ്ണം എന്നറിയപ്പെടുന്ന കാർഷിക വില ഏത് - വാനില
ഔഷധ സസ്സ്യങ്ങളുടെ മാതാവ് എന്നറിയപ്പെടുന്നത് - തുളസി
നാണ്യ വിളകളിൽ വെള്ള സ്വർണ്ണം എന്നറിയപ്പെടുന്നത് - കശുവണ്ടി
പഴങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത് - മാങ്ങ
ഏറ്റവും കൂടുതൽ കൃഷി ചെയ്യപ്പെടുന്ന കിഴങ്ങുവർഗ്ഗം - മരച്ചീനി
നെല്ലിന്റെ തവിടിൽ ധാരാളം അടങ്ങിയ വിറ്റാമിൻ - വിറ്റാമിൻ - B
സുഗന്ധ വ്യഞ്ജനങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത് എന്താണ് - കുരുമുളക്
കേരളത്തിന്റെ പ്രധാന കാർഷിക വിള ഏതാണ് - നെല്ല്
"പ്രകൃതിയുടെ തോട്ടി" എന്നറിയപെടുന്നത് - കാക്ക
കേരളത്തിലെ ഏതു ജില്ലയിലാണ് ഏറ്റവും കൂടുതൽ നെല്ലുല്പാദിപ്പിക്കുന്നത് - പാലക്കാട്
കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയുന്നത് എവിടെ - കാസർഗോഡ്
ലോകത്തിലെ ഏറ്റവും ചെറിയ പശു - വെച്ചൂർ പശു
അലങ്കാര മൽസ്യങ്ങളുടെ റാണി എന്നറിയപ്പെടുന്നത് - എയ്ഞ്ചൽ ഫിഷ്
ചൈനീസ് റോസ് എന്നറിയപ്പെടുന്നത് - ചെമ്പരത്തി
കേരളം കാർഷിക സർവകലാശാല സ്ഥിതി ചെയ്യുന്നത് എവിടെയാണ് - മണ്ണുത്തി ( തൃശൂർ )
കേരള കാർഷിക കോളേജ് എവിടെയാണ് - വെള്ളാനിക്കര ( തൃശൂർ )
പോമോളജി എന്തിനെ കുറിച്ചുള്ള പഠനമാണ് - പഴവർഗങ്ങൾ
എപ്പി കൾച്ചർ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു - തേനീച്ച വളർത്തൽ
പെഡോളജി എന്തിനെക്കുറിച്ചുള്ള പഠനമാണ് - മണ്ണ്
പട്ടുനൂൽ പുഴു വളർത്തുന്നതിന് പറയുന്ന പേര് - സെറികൾച്ചർ
കേന്ദ്ര ഗവന്മെന്റ്മികച്ച കർഷകന് നൽകുന്ന പുരസ്‌കാരം - കിസാൻ പണ്ഡിറ്റ്
ഏറ്റവും മികച്ച കർഷകൻ കേരള സർക്കാർ നൽകുന്ന ബഹുമതി ഏത് - കർഷകോത്തമ പുരസ്‌കാരം
ഏറ്റവും മികച്ച പച്ചക്കറി കർഷകൻ കേരള സർക്കാർ നൽകുന്ന ബഹുമതി ഏത് - ഹരിത മിശ്ര
എല്ലാ കാർഷിക വിളകളുടെയും ഗുണമേന്മ ഉറപ്പാക്കുന്നതിന് ഭാരത സർക്കാർ നൽകുന്ന അംഗീകൃത മുദ്ര ഏതാണ് - അഗ്മാർക്ക്
എത്രാമത്തെ പഞ്ചവത്സര പദ്ധതിയാണ് കൃഷിക്ക് ഊന്നൽ നൽകിയത് - 1 ആം പഞ്ചവത്സര പദ്ധതി
അന്താരാഷ്ട്ര നെൽവര്ഷമായി ഐക്യ രാഷ്ട്ര സംഘടന ആചരിച്ച വര്ഷം - 2004
പത്മശ്രീ നേടിയ ആദ്യ കർഷകന് - സുഭാഷ് പലേക്കർ
ലോക ഹരിത വിപ്ലവത്തിന്റെ പിതാവ് - നോർമൻ ബോർലോഗ്
ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ് - എം സ് സ്വാമിനാഥൻ
ഇന്ത്യൻ കൃഷി രീതിയിൽ രാസവള പ്രയോഗം കൊണ്ടുവന്നത് - ബ്രിട്ടിഷുകാർ
ഇന്ത്യയുടെ പാൽക്കാരൻ എന്നറിയപ്പെടുന്നത് - വർഗീസ് കുര്യൻ