ഓഗസ്റ്റ് 15 സ്വാതന്ത്രദിനവുമായി ബന്ധപ്പെട്ട് സ്കൂളുകളിൽ നടത്തുന്ന ക്വിസ് മത്സരങ്ങൾക്ക് ചോദിക്കുന്ന പ്രധാനപ്പെട്ട ചോദ്യങ്ങളിൽ ചിലത്
ഇന്ത്യക്ക് സ്വാതന്ത്രം ലഭിച്ചത് എന്ന് - 1947 ഓഗസ്റ്റ് 15
ഇന്ത്യ റിപ്പബ്ലിക്ക് ആയതെന്ന് - 1950 ജനുവരി 26
ഇന്ത്യയുടെ ദേശിയ ഗാനം രചിച്ചതാര് - രവീന്ദ്രനാഥ ടാഗോർ
ഇന്ത്യയുടെ ദേശിയ ഗീതം രചിച്ചതാര് - ബങ്കിം ചന്ദ്ര ചാറ്റർജി
ഇന്ത്യയോടൊപ്പം ആഗസ്റ് 15 ന് സ്വാതന്ത്ര ദിനം ആഘോഷിക്കുന്ന മറ്റു രാജ്യങ്ങൾ - ദക്ഷിണ കൊറിയ, കോംഗോ
ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തിന് അടിത്തറ പാകിയ യുദ്ധം - പ്ലാസി യുദ്ധം
ഒന്നാം സ്വാതന്ത്ര സമരം നടന്ന വർഷം - 1857
1857 ലെ ഒന്നാം സ്വാതന്ത്ര സമരം ആരംഭിച്ച സ്ഥലം - മീററ്റ്
ശിപായി ലഹള എന്ന് ബ്രിട്ടീഷുകാർ വിളിച്ച സമരം - ഒന്നാം സ്വാതന്ത്ര സമരം
1857 ലെ ഒന്നാം സ്വാതന്ത്ര സമരത്തിലെ ആദ്യ രക്തസാക്ഷി - മംഗൾപാണ്ഡെ
ആദ്യ വനിതാ രക്തസാക്ഷി - പ്രീതി ലത വദേദര
"ഓടി വിളയാട് പപ്പാ"എന്ന പ്രശസ്തമായ തമിഴ് ദേശഭകതിഗാനം രചിച്ചത് - സുബ്രമണ്യ ഭാരതി
ബംഗാൾ കടുവ എന്നറിയപ്പെട്ട സ്വാതന്ത്ര സമര സേനാനി ? - ബിബിൻ ചന്ദ്രപാൽ
ക്വിറ്റ് ഇന്ത്യ സമരകാലത്ത് ഗാന്ധിജി നൽകിയ ആഹ്വനം - പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക
റൗലറ്റ് ആക്ട് പാസാക്കിയ വർഷം - 1919
ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്നതെന് - 1919 ഏപ്രിൽ 13
ജാലിയൻ വാലാബാഗ് കൂട്ടക്കൊലക്ക് നേതൃത്വം നൽകിയ ബ്രിട്ടീഷ് മേധാവി - ജനറൽ ഡയർ
ജാലിയൻ വാലാബാഗ് കൂട്ടക്കൊലയെ തുടർന്ന് ബ്രിട്ടീഷ് സർക്കാർ നൽകിയ കൈസർ ഇ ഹിന്ദ് ബഹുമതി തിരിച്ചുനൽകിയ വനിത -സരോജിനി നായിഡു
വരിക വരിക സഹജരേ എന്ന ദേശഭക്തി ഗാനം രചിച്ചത് ആര് - അംശി നാരായണപിള്ള
തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപെട്ട ആദ്യ കോൺഗ്രസ് പ്രസിഡന്റ് ആര് - മഹാത്മാ ഗാന്ധി
ചമ്പാരൻ സത്യഗ്രഹം നടന്ന വർഷം - 1917 ഏപ്രിൽ 15
"ചമ്പാരൻ സത്യഗ്രഹം" എന്ന കൃതി രചിച്ചത് - Dr. രാജേന്ദ്ര പ്രസാദ്
ഇന്ത്യൻ സ്വാതന്ത്രസമരത്തിന് നേതൃത്വം കൊടുത്ത സംഘടന - ഇന്ത്യൻ നാഷണൽ കോൺഗ്രസ്
സ്വാതന്ത്ര ഇന്ത്യയുടെ അവസാനത്തെ ഗവർണർ ജനറൽ - രാജഗോപാലാചാരി
ഒന്നാം സ്വാതന്ത്ര സമരകാലത്തെ മുഗൾ ഭരണാധികാരി - ബഹദൂർഷാ രണ്ടാമൻ
ആധുനിക കാലത്തെ മഹാത്ഭുതം എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ഏത് സംഭവത്തെയാണ് - ക്ഷേത്ര പ്രവേശന വിളംബരം
ഓഗസ്റ്റ് 15 ജന്മദിനമായ സ്വാതന്ത്ര സമര സേനാനി ആര് - അരവിന്ദ ഘോഷ്