കലാ സാംസ്കാരികം സമകാലിക ചോദ്യങ്ങൾ | കേരളം നവോത്ഥാനം | Kerala PSC 10th Level Prelims Special Topics

Top Post Ad

Set 1 - കല സാംസ്കാരികമേഖല



Q ➤ 1. നിലവിലെ കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് ആരാണ്:


Q ➤ 2. 2021 ലെ എഴുത്തച്ഛൻ പുരസ്കാരം നേടിയത്:


Q ➤ 3. സ്റ്റുഡന്റ് പോലീസ് മാതൃകയിൽ സ്റ്റുഡൻസ് അഗ്രികൾച്ചർ കേഡറ്റ് പദ്ധതി ആരംഭിച്ചത്:


Q ➤ 4. വൈഷ്ണവം സാഹിത്യപുരസ്കാരം ആരുടെ സ്മരണാർത്ഥം രൂപീകരിച്ച ട്രസ്റ്റാണ്:


Q ➤ 5. 2022 ലെ കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സമഗ്ര സംഭാവനയ്ക്കുള്ള സി. ജി ശാന്തകുമാർ പുരസ്കാരം നേടിയത്:


Q ➤ 6. 2021 നവംബർ 1ന് തൊണ്ണൂറാം വാർഷികം തികയുന്ന കേരളത്തിലെ സത്യാഗ്രഹം ഏതാണ്:


Q ➤ 7. എം.കെ അർജുനൻ മാസ്റ്റർ പുരസ്കാരം 2022ഇൽ ലഭിച്ചത് ആർക്കാണ്:


Q ➤ 8. മുപ്പത്തിനാലാം കേരള ശാസ്ത്ര കോൺഗ്രസിന് വേദിയാവുന്നത് എവിടെയാണ്:


Q ➤ 9. പൊതുവിതരണ വകുപ്പ് ഇനിമുതൽ അറിയപ്പെടുന്ന പേര്:


Q ➤ 10. അടുത്തിടെ ആഘോഷിച്ച രാജപർബ ഏത് സംസ്ഥാനത്തെ പ്രശസ്തമായ ഉത്സവമാണ്:


Q ➤ 11. മലയാളഭാഷയും സംസ്കാരവും ആഗോളതലത്തിൽ പ്രചരിപ്പിക്കുന്നതിനായി കേരള സർക്കാരിന്റെ സാംസ്കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനം:


Q ➤ 12. കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വൈജ്ഞാനിക ജേണൽ:


Q ➤ 13. ഏഴാമത് ജെ. കെ. വി പുരസ്കാരം നേടിയത്:


Q ➤ 14. പി.കെ പാറക്കടവിന് ജെ. വി പുരസ്കാരം നേടിക്കൊടുത്ത കൃതി:


Q ➤ 15. 2021 ലെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം നേടിയത്:





Set 2 - കേരള നവോത്ഥാനം



1. ഇന്ത്യയിൽ ആദ്യമായി കരുതൽ തടങ്കൽ നിയമപ്രകാരം അറസ്റ്റിൽ ആയ വ്യക്തി: എ.കെ ഗോപാലൻ
    • പാവങ്ങളുടെ പടത്തലവൻ എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ
    • ഗരുവായൂർ സത്യാഗ്രഹത്തിന്റെ വോളണ്ടിയർ ക്യാപ്റ്റൻ
    • 1936 ൽ കണ്ണൂരിൽ നിന്നും  പട്ടിണി ജാഥ നയിച്ചു.
    • 1930 ഇൽ ഉപ്പു സത്യാഗ്രഹത്തിൽ പങ്കെടുത്തതിന് എ കെ ഗോപാലൻ അറസ്റ്റ് ചെയ്യപ്പെട്ടു

2. അയ്യാവഴി എന്ന ദാർശനിക ചിന്താ പദ്ധതി ആരംഭിച്ച നവോത്ഥാന നായകൻ ആരാണ്: വൈകുണ്ഠസ്വാമികൾ
    • സമ്പൂർണ്ണ ദേവൻ എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ: വൈകുണ്ഠസ്വാമികൾ
    • ദക്ഷിണേന്ത്യയിൽ ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തി  
    • വേല ചെയ്താൽ കൂലി കിട്ടണം എന്ന മുദ്രാവാക്യം ഉയർത്തി
    • കേരളത്തിലെ സാമൂഹിക പരിഷ്കാരങ്ങൾക്ക് തുടക്കം കുറിച്ച ആദ്യത്തെ നവോത്ഥാന പ്രസ്ഥാനം ആരംഭിച്ചു (സമത്വ സമാജം 1836)
    • ശചീന്ദ്രം ക്ഷേത്രത്തിലെ രഥത്തിൻറെ കയർ തന്റെ സഹപ്രവർത്തകരുമായി ചേർന്നു പരസ്യമായി വലിച്ച് ആചാരലംഘനം നടത്തിയ പരിഷ്കർത്താവ്പരസ്യമായി വലിച്ച് ആചാരലംഘനം നടത്തിയ പരിഷ്കർത്താവ്
    • ചിട്ടയായതും വൃത്തിയുള്ളതുമായ ജീവിതം നയിക്കുവാൻ ആയി വൈകുണ്ഠസ്വാമികൾ ആരംഭിച്ച പ്രസ്ഥാനം: തൂവയൽ പന്തി കൂട്ടായ്മ

3. ഗുരുവായൂർ ക്ഷേത്രത്തിൽ കയറി മണിമുഴക്കിയആദ്യ ബ്രാഹ്മണൻ ആരാണ്: പി. കൃഷ്ണപിള്ള
    • കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് എന്നറിയപ്പെടുന്നു
    • കേരളത്തിലെ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ ആദ്യ സെക്രട്ടറി ആയി പ്രവർത്തിച്ചു
    • ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേരള ഘടകത്തിന്റെ ആദ്യ സെക്രട്ടറി
    • വൈക്കം സത്യാഗ്രഹത്തിനും കാസർകോട് നടന്ന കടകം ഫോറസ്റ്റ് സത്യാഗ്രഹത്തിനും നേതൃത്വം നൽകി

4. താഴെക്കൊടുത്തിരിക്കുന്ന നവോത്ഥാന സംഘടനകളിൽ വാഗ്ഭടാനന്ദൻ സ്ഥാപിച്ച സംഘടന ഏതാണെന്ന് തിരിച്ചറിയുക:
ഗ്രേറ്റർ ഈഴവ അസോസിയേഷൻ
ആത്മവിദ്യാസംഘം
ആനന്ദമഹാസഭ
ജാതി നാശിനി സഭ
Ans: ആത്മവിദ്യാസംഘം
    • 1917ൽ വാഗ്ഭടാനന്ദൻ ആത്മവിദ്യാസംഘം സ്ഥാപിച്ചു
    • ജാതി നാശിനി സഭ - ആനന്ദതീർത്ഥൻ  1933ഇൽ സ്ഥാപിച്ചു
    • ആനന്ദമഹാസഭ  - ബ്രഹ്മാനന്ദ ശിവയോഗി 1918ഇൽ സ്ഥാപിച്ചു

5. അവശത അനുഭവിക്കുന്ന ദളിതരുടെ മോചനത്തിനായി  പൊയ്കയിൽ യോഹന്നാൻ സ്ഥാപിച്ച സംഘടന: പ്രത്യക്ഷ രക്ഷാ ദൈവസഭ (പി ആർ ഡി എസ്)
പൊയ്കയിൽ യോഹന്നാൻ
    • കമാരഗുരുദേവൻ എന്ന പേരിൽ അറിയപ്പെടുന്നു
    • പൊയ്കയിൽ യോഹന്നാൻ ദളിത് സമൂഹത്തിന് വേണ്ടി നടത്തിയ പ്രക്ഷോഭങ്ങൾ ഏതൊക്കെയാണ്: മംഗലം ലഹള, മുണ്ടക്കയം ലഹള, വാകത്താനം ലഹള
    • അവശത അനുഭവിക്കുന്ന ദളിതരുടെ മോചനത്തിനായി യോഹന്നാൻ നടത്തിയ പ്രക്ഷോഭമാണ്: അടി ലഹള 

6. ഇന്ത്യയിലെ ആദ്യത്തെ ക്രിസ്ത്യൻ സന്യാസ സഭ സ്ഥാപിച്ചത് ആരാണ്: കുര്യാക്കോസ് ഏലിയാസ് ചാവറ (ചാവറയച്ചൻ)
    • പള്ളിയോടൊപ്പം പള്ളിക്കൂടം എന്ന സമ്പ്രദായം കൊണ്ടുവന്നത് സാമൂഹിക പരിഷ്കർത്താവ് ആണ് ചാവറയച്ചൻ
    • ഇന്ത്യയിലെ ആദ്യത്തെ ക്രിസ്ത്യൻ സന്യാസി സഭ: കാർമലൈറ്റ് ഓഫ് മേരി ഇമ്മാക്കുലേറ്റ്

7. താഴെപ്പറയുന്ന പ്രസ്താവനകളിൽ നിന്ന് ബ്രഹ്മാനന്ദ ശിവയോഗി യുമായി ബന്ധപ്പെട്ട പ്രസ്താവന കണ്ടെത്തുക:
1) നിരീശ്വരവാദികളുടെ ഗുരു
2) സ്ത്രീ വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകിയിരുന്നു സാമൂഹ്യ പരിഷ്കർത്താവ്
3) അന്ധവിശ്വാസങ്ങൾക്കെതിരെ പ്രചോദനം നൽകാൻ ആചാരഭൂഷണം എന്ന കൃതി ലഭിച്ചു
4) ശാസ്ത്രത്തിലൂടെ സാമൂഹികപരിഷ്കരണം നടത്തിയ കേരളത്തിലെ ആദ്യത്തെ നവോത്ഥാന നായകൻ
A) 1, 2, 3, 4
B) 1, 2#
C) 2, 3
D) 1, 3, 4

8. വേലക്കാരൻ എന്ന മാസിക ആരംഭിച്ചത് സഹോദരൻ അയ്യപ്പനാണ് എന്നാൽ യജമാനൻ എന്ന മാസിക ആരംഭിച്ചത് ആരാണ്: വാഗ്ഭടാനന്ദൻ 
9. ദേശ സേവിക സംഘം സ്ഥാപിച്ചത് ആരാണ്: അക്കമ്മ ചെറിയാൻ
10. പാലിയം സത്യാഗ്രഹത്തെ അനുകൂലിച്ചുകൊണ്ട് നമ്പൂതിരി സ്ത്രീകളുടെ ജാഥ നയിച്ചത് ആരാണ്: ആര്യാപള്ളം
11. 1917-ലെ റഷ്യൻ വിപ്ലവത്തിന് പിന്തുണപ്രഖ്യാപിച്ച മലയാള പത്രം ഏതാണ്: മിതവാദി
12. വൈക്കം സത്യാഗ്രഹത്തിനും വഴി തെളിക്കാൻ സഹായിച്ച "ഞങ്ങൾക്കും സർക്കാർ ക്ഷേത്രങ്ങളിൽ ഒന്ന്" എന്നാരംഭിക്കുന്ന മുഖപ്രസംഗം തയ്യാറാക്കിയ പത്രം: ദേശാഭിമാനി (എഴുതിയത് - സി. വി കുഞ്ഞിരാമൻ)
13. 2020 ഒക്ടോബറിൽ ഓൺലൈനായി പ്രസിദ്ധീകരണം പുനരാരംഭിച്ച സ്വാതന്ത്ര്യസമരകാലത്തെ മലബാറിലെ പത്രം ഏതാണ്: അൽ അമീൻ
14. അൽ അമീൻ എന്ന പത്രം ആരംഭിച്ചത് ആരാണ്: മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ്
15. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ പോരാടുന്നതിന് ആയി ശുഭാനന്ദ ഗുരുദേവൻ സ്ഥാപിച്ച സംഘടന ഏതാണ്: ആത്മബോധോദയ സംഘം
16. മലങ്കര സിറിയൻ പള്ളികളിലെയും മലബാർ സിറിയൻ പള്ളികളിലെയും നവീകരണവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച വ്യക്തി: പാലക്കുന്ന് എബ്രഹാം മൽപ്പൻ
17. തളി ക്ഷേത്ര സമരത്തിന് നേതൃത്വം നൽകിയ വ്യക്തികളിൽ പ്രധാനിയും എന്നാൽ മിതവാദി പത്രത്തിന്റെ പത്രാധിപരുമായ  വ്യക്തി ആരാണ്: സി. കൃഷ്ണൻ
18. വാഴത്തട വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു: യൂറോപ്പ്യൻ കുത്തകയായിരുന്ന അച്ചടി സാങ്കേതികവിദ്യയെ യൂറോപ്പ്യൻ സഹായമില്ലാതെ  കേരളത്തിൽ തന്നതായി ആവിഷ്കരിച്ച വ്യക്തിയാണ് കുര്യാക്കോസ് ഏലിയാസ് ചാവറ. കുര്യാക്കോസ് ഏലിയാസ് ചാവറ യുടെ നേതൃത്വത്തിൽ  മലയാള അച്ചടി രംഗത്തുണ്ടായ മുന്നേറ്റം ആണ് വാഴത്തട വിപ്ലവം എന്നറിയപ്പെടുന്നത്

Below Post Ad

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Ads Area