ഭരണഘടന | Indian Constitution Selected And Important Points

ഭരണഘടന • ഒരു പരമാധികാര രാജ്യത്തിന്റെ അടിസ്ഥാന നിയമാവലിയാണ് ഭരണഘടന
 • Constitutionഎന്ന പദം ഏതു ഭാഷയിൽ നിന്ന് രൂപം കൊണ്ടത്: ലാറ്റിൻ
 • ഭരണഘടന നിർമ്മാണ സഭ രൂപീകരിച്ചത്: 1946 ഡിസംബർ 6
 • ഭരണഘടന നിർമ്മാണ സഭയുടെ പ്രഥമ സമ്മേളനം നടന്നത്: 1946 ഡിസംബർ 9
 • ഭരണഘടന നിർമ്മാണ സഭയുടെ ആദ്യ സമ്മേളനം അവസാനിച്ചത്: 1946 ഡിസംബർ 23
 • ഇന്ത്യക്ക് സ്വന്തമായി ഒരു ഭരണഘടന വേണമെന്ന ആശയം ആദ്യമായി മുന്നോട്ടുവെച്ച രാഷ്ട്രീയ പാർട്ടി: സ്വരാജ് പാർട്ടി
 • ഭരണഘടന നിർമ്മാണ സഭയുടെ ഉപദേശകൻ: ബി. എൻ. റാവു
 • ഭരണഘടന നിർമ്മാണ സഭയുടെ പ്രഥമ സമ്മേളനത്തിലെ അധ്യക്ഷൻ: ഡോ. സച്ചിദാനന്ദ സിൻഹ
 • ഭരണഘടന നിർമാണസഭയുടെ സ്ഥിരം അധ്യക്ഷൻ: ഡോ. രാജേന്ദ്രപ്രസാദ് (1946ഡിസംബർ 11)
 • ഭരണഘടന നിർമ്മാണ സമിതിയുടെ പ്രസിഡണ്ടായിരുന്ന ഡോ. രാജേന്ദ്രപ്രസാദ് 1950 ജനുവരി 26ന് ഇന്ത്യയുടെ പ്രഥമ രാഷ്ട്രപതിയായി
 • ഭാരതം റിപ്പബ്ലിക് ആയത്: 1950 ജനുവരി 26


 • മൗലിക അവകാശങ്ങൾ, ആമുഖം, സ്വതന്ത്ര നീതിന്യായ വ്യവസ്ഥ, സുപ്രീംകോടതി എന്നിവ ഇന്ത്യ കടം കൊണ്ടിരിക്കുന്നത് ഏതു രാജ്യത്ത് നിന്നാണ്: യു എസ് എ
 • ജനാധിപത്യ സംവിധാനം, തിരഞ്ഞെടുപ്പ്, ഏക പൗരത്വം, റിട്ടുകൾ നിയമവാഴ്ച, എന്നിവ ഇന്ത്യ കടം കൊണ്ടിരിക്കുന്നത് ഏതു രാജ്യത്ത് നിന്നാണ്: ബ്രിട്ടൻ
 • മൗലിക കർത്തവ്യങ്ങൾ, പഞ്ചവത്സര പദ്ധതി എന്നിവ ഇന്ത്യ കടം കൊണ്ടിരിക്കുന്നത്: റഷ്യ
 • ഭരണഘടന ഭേദഗതി ഇന്ത്യ കടം കൊണ്ടിരിക്കുന്നത്: ദക്ഷിണാഫ്രിക്ക


മൗലിക അവകാശങ്ങൾ

 • മൗലിക അവകാശങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന ഭാഗം: ഭാഗം 3
 • മൗലിക അവകാശങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ഭരണഘടനയിലെ അനുച്ഛേദം: ആർട്ടിക്കിൾ 12 മുതൽ 35 വരെ
 • ഭരണഘടന നിലവിൽ വരുമ്പോൾ മൗലികവകാശങ്ങളുടെ എണ്ണം: 7
 • നിലവിൽ മൗലിക അവകാശങ്ങളുടെ എണ്ണം: 6
 • 1978ലെ 44 ആം ഭരണഘടന ഭേദഗതി പ്രകാരം സ്വത്തവകാശം നിയമപരമായ അവകാശമാക്കിയതോടെയാണ് മൗലിക അവകാശങ്ങൾ ആറെണ്ണമായത്
 • അടിയന്തരാവസ്ഥ ഘട്ടത്തിൽ മൗലിക അവകാശങ്ങൾ റദ്ധ് ചെയ്യാനുള്ള അധികാരം ആർക്കാണ്: രാഷ്ട്രപതി
 • മൗലികാവകാശങ്ങളുടെ ശില്പി: സർദാർ വല്ലഭായി പട്ടേൽ
 • മൗലിക അവകാശങ്ങളുടെ സംരക്ഷകൻ: സുപ്രീംകോടതി


സമത്വത്തിനുള്ള അവകാശം

 • നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരാണ് പ്രഖ്യാപിക്കുന്ന ഭരണഘടന അനുച്ഛേദം: ആർട്ടിക്കിൾ 14
 • സ്ത്രീ പുരുഷ തുല്യത ഉറപ്പുവരുത്തുന്ന ഭരണഘടന അനുച്ഛേദം: ആർട്ടിക്കിൾ 15
 • സർക്കാർ ഉദ്യോഗങ്ങളിൽ അവസരസമത്വം ഉറപ്പു നൽകുന്ന ഭരണഘടന അനുച്ഛേദം: ആർട്ടിക്കിൾ 16
 • തൊട്ടുകൂടയ്മ, അയിത്തം എന്നിവ നിരോധിക്കുന്ന അനുഛേദം: ആർട്ടിക്കിൾ 17
 • പദവി നാമങ്ങൾ (അക്കാദമിക് മിലിട്ടറി ഒഴികെ) നിരോധിക്കുന്ന അനുഛേദം: 18സ്വാതന്ത്ര്യത്തിനുള്ള അവകാശം 19-22

 • അടിയന്തരാവസ്ഥ പ്രഖ്യാപിച്ചാൽ രാഷ്ട്രപതിയുടെ ഇടപെടൽ ഇല്ലാതെ തന്നെ റദ്ദാകുന്ന ഭരണഘടന വകുപ്പ്: ആർട്ടിക്കിൾ 19
 • ജീവിക്കാനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള അവകാശം: ആർട്ടിക്കിൾ 21
 • മൗലിക അവകാശങ്ങളുടെ അടിത്തറ: ആർട്ടിക്കിൾ 21
 • നിയമവിധേയമല്ലാത്ത അറസ്റ്റിനും തടങ്കൽ വെക്കുന്നതിനും എതിരെ സംരക്ഷണം നൽകുന്ന ആർട്ടിക്കിൾ: ആർട്ടിക്കിൾ 22
 • ഒരു വ്യക്തിയെ അറസ്റ്റ് ചെയ്താൽ 24 മണിക്കൂറിനുള്ളിൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കണം എന്ന് അനുശാസിക്കുന്ന ആർട്ടിക്കിൾ: 22
 • കരുതൽ തടങ്കലിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന അനുച്ഛേദം: ആർട്ടിക്കിൾ 22


ചൂഷണത്തിനെതിരായുള്ള അവകാശം ആർട്ടിക്കിൾ 23-24

 • അടിമത്തം, മനുഷ്യക്കടത്ത്, നിർബന്ധിത തൊഴിലെടുപ്പിക്കൽ, എന്നിവ നിരോധിക്കുന്ന ഭരണഘടന വകുപ്പ്: ആർട്ടിക്കിൾ 23
 • ബാലവേല നിരോധിക്കുന്ന വകുപ്പ്: ആർട്ടിക്കിൾ 24മതസ്വാതന്ത്ര്യത്തിനുള്ള അവകാശം ആർട്ടിക്കിൾ 25-28

 • ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കുന്നതിനും ആചരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമുള്ള സ്വാതന്ത്ര്യം നൽകുന്ന ആർട്ടിക്കിൾ: ആർട്ടിക്കിൾ 25
 • മത-ജീവകാരുണ്യ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിനും പരിപാലിക്കുന്നതിനും സ്വാതന്ത്ര്യം നൽകുന്ന ആർട്ടിക്കിൾ: ആർട്ടിക്കിൾ 26
 • ഏതെങ്കിലും പ്രത്യേക മതത്തിന് വേണ്ടി നികുതികൾ പിരിക്കുന്നതിനെതിരെയുള്ള ആർട്ടിക്കിൾ: ആർട്ടിക്കിൾ 27
 • ഗവൺമെന്റിന് അധികാരമുള്ള വിദ്യാലയങ്ങളിൽ മതബോധനം നടത്താൻ പാടില്ല എന്ന അനുശ്വാസിക്കുന്ന ആർട്ടിക്കിൾ: ആർട്ടിക്കിൾ 28


സാംസ്കാരികവും വിദ്യാഭ്യാസപരമായ അവകാശം ആർട്ടിക്കിൾ 29-30

 • ന്യൂനപക്ഷ വിഭാഗങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള മൗലിക അവകാശം ഉറപ്പുവരുത്തുന്ന ആർട്ടിക്കിൾ: 29
 • മതഭാഷ ന്യൂനപക്ഷങ്ങൾക്ക് ഇഷ്ടാനുസരണം വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിന് അവകാശം നൽകുന്ന ആർട്ടിക്കിൾ: ആർട്ടിക്കിൾ 30ഭരണഘടനപരമായ പ്രതിവിധികൾക്കുള്ള അവകാശം ആർട്ടിക്കിൾ 32

 • മൗലിക അവകാശങ്ങളിൽ മൗലികമായത് എന്നറിയപ്പെടുന്ന ആർട്ടിക്കിൾ: ആർട്ടിക്കിൾ 32
 • ഭരണഘടനയുടെ ഹൃദയവും ആത്മാവുമെന്ന്  അംബേദ്കർ  വിശേഷിപ്പിച്ച ആർട്ടിക്കിൾ: ആർട്ടിക്കിൾ 32


സ്വത്തവകാശം

 • മൗലികാവകാശം ആയിരുന്ന സ്വത്തവകാശം 1978ലെ 44 ഭേദഗതി പ്രകാരം നിയമവകാശമായി മാറി
 • സ്വത്തവകാശത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ: ആർട്ടിക്കിൾ 300 A
 • സ്വത്തവകാശത്തെ മൗലിക അവകാശങ്ങളിൽ നിന്നും ഒഴിവാക്കിയ സമയത്തെ പ്രധാനമന്ത്രി: മൊറാർജി ദേശായി
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍