രാമായണം - അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
- രാമായണം എന്ന പദത്തിന്റെ അർത്ഥം: രാമന്റെ അയനം
- തമിഴ് രാമായണം എഴുതിയത് ആരാണ്: കമ്പർ (കമ്പരാമായണം)
- കന്നട രാമായണം എഴുതിയത് ആരാണ്: നാഗചന്ദ്ര (രാമചന്ദ്രചരിത്രം)
- ഹിന്ദിയിലെ രാമായണം രചിച്ചത്: തുളസീദാസ് (രാമചരിതമാനസം)
- രാമായണകഥ ആസ്പദമാക്കി ആട്ടക്കഥ രചിച്ചത്: കൊട്ടാരക്കര തമ്പുരാൻ
- രാമായണം ചമ്പു എഴുതിയത്: പൂനം നമ്പൂതിരി
- ഗദ്യവും പദ്യവും ചേർന്നുള്ള കാവ്യരൂപമാണ്: ചമ്പു
- രാമായണ കഥ വാല്മീകി മഹർഷിക്ക് ഉപദേശിച്ചത് ആരാണ്: ബ്രഹ്മാവ്
- രാമായണം ഏതു സാഹിത്യ വിഭാഗത്തിലാണ് ഉൾപ്പെടുന്നത്: ഇതിഹാസം
- കുട്ടികളുടെ രാമായണം (മാലി രാമായണം) എഴുതിയത് ആരാണ്: മാലി (മാധവൻ നായർ)
കേരളീയ ക്ഷേത്ര കലകൾ
- പുരാണ കഥകളെയും കഥാപാത്രങ്ങളെയും അഭിനയിച്ച് അവതരിപ്പിക്കുന്ന ഏകാംഗ അഭിനയം: ചാക്യാർകൂത്ത്
- സ്ത്രീകൾ അവതരിപ്പിക്കുന്ന കൂത്ത്: നങ്യാർ കൂത്ത്
- പുരുഷാർത്ഥങ്ങളെ കുറിച്ച് അറിവ് നൽകുന്ന കലാരൂപം: ചാക്യാർകൂത്ത് (ധർമ്മം, അർത്ഥം, കാമം, മോക്ഷം) ഇത്രയും ചേരുന്നതാണ് പുരുഷാർത്ഥങ്ങൾ
- ചാക്യാർകൂത്തിലെ പക്കമേളം: മിഴാവ്
- മിഴാവ് കൊട്ടുന്നത്: നമ്പ്യാരും നങ്യാരും
- സംസാരിക്കുന്ന കഥകളി: യക്ഷഗാനം
- ബയലാട്ടം എന്നും കൂടി അറിയപ്പെടുന്നത്: യക്ഷഗാനം
- യക്ഷഗാനത്തിന്റെ ഉപജ്ഞാതാവ്: പാർഥിസുബ്ബ
- യക്ഷഗാനം പ്രചാരത്തിലുള്ള ജില്ല: കാസർകോഡ് (കർണാടക സംസ്ഥാനത്തിന്റെ കലാരൂപമാണ് യക്ഷഗാനം)
- രാമായണം, മഹാഭാരതം എന്നീ കൃതികളെ അവലംബകമാക്കി അവതരിപ്പിക്കുന്ന കലയാണ് യക്ഷഗാനം
- കേരളീയമായ ആദ്യത്തെ നൃത്ത നാടകം എന്നറിയപ്പെടുന്നത്: കൃഷ്ണനാട്ടം
- കൃഷ്ണനാട്ടത്തിന്റെ പ്രതിപാദ്യം: ശ്രീകൃഷ്ണന്റെ അവതാരം മുതൽ സ്വർഗ്ഗാരോഹണം വരെയുള്ള ഭാഗങ്ങൾ
- എത്ര ദിവസം ആണ് കൃഷ്ണനാട്ടം: എട്ടു ദിവസം (എട്ടു ദിവസത്തെ കളി)
- അഷ്ടപദിയാട്ടം എന്നറിയപ്പെടുന്നത്: കൃഷ്ണനാട്ടം
- കൃഷ്ണഗീതി രചിച്ചത് ആരാണ്: മാനവേദൻ സാമൂതിരി
- കൃഷ്ണനാട്ടത്തിന്റെ പിതാവ്: മാനവേദൻ സാമൂതിരി
- മാനവേദൻ സാമൂതിരി കൃഷ്ണഗീതി ഏതു കൃതിയുടെ പ്രചോദനമായി രചിച്ച കൃതിയാണ്: ജയദേവ കവികളുടെ ഗീതാഗോവിന്ദം
- രാമനാട്ടം എന്താണ് പ്രതിപാദ്യം: പുത്രകാമേഷ്ടി മുതൽ ശ്രീരാമ പട്ടാഭിഷേകം വരെയുള്ള ഭാഗങ്ങൾ
- രാമനാട്ടത്തിന്റെ പിതാവ്: കൊട്ടാരക്കര തമ്പുരാൻ (വീര കേരളവർമ്മ)