Study Cool: 5 | ഇന്ത്യാ ചരിത്രം | India History | +2 Preliminary Exam, Degree Level Prelims, LDC, LGS Main Exam Special Coaching | Indian Constitution Amendments | General Knowledge | Kerala PSC | Easy PSC | Degree Level Prelims Coaching | +2 Level Prelims Coaching | LDC Main Coaching | LGS Main Coaching |

ഇന്ത്യാ ചരിത്രം​: 2


1. ബ്രിട്ടീഷുകാർക്കെതിരേ പോരാടിയ റാണി ചെന്നമ്മ എവിടുത്തെ ഭരണാധികാരിയായിരുന്നു???
Answer: കിട്ടൂർ (കർണാടക)


2. ബ്രിട്ടീഷുകാർക്കെതിരെ തിരു നെൽവേലിയിൽ കലാപത്തിന് നേതൃത്വം നൽകിയത് ആരാണ്???
Answer: വീരപാണ്ഡ്യ കട്ടബൊമ്മൻ
 
 
3. ഇന്ത്യയിൽ ആദ്യമായി റെയിൽ ഗതാഗതം ആരംഭിച്ചതെന്ന്???
Answer: 1853 ഏപ്രിൽ 16


4. ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ സർവീസ് ആരംഭിച്ചത് എവിടെമുതൽ എവിടെവരെ???
Answer: ബോംബെ മുതൽ താനെ വരെ


5. ഇൻഡോ - ഇസ്ലാമിക് വാ സ്തുവിദ്യാ ശൈലിയിൽ പണി തീർത്ത ആദ്യ നിർമിതി???
Answer: കുത്തബ് മിനാർ


6. ഡൽഹി സുൽത്താനേറ്റിൻറ സ്ഥാപകൻ???
Answer: കുത്തുബുദ്ദീൻ ഐബക്
 
 
7. കുത്തബ് മിനാറിൻറ നിർമാണം ആരംഭിച്ചത്???
Answer: കുത്തുബുദ്ദീൻ ഐബക്


8. കുത്തബ് മിനാറിൻറ നിർമാണം പൂർത്തിയാക്കിയ ഡൽഹി സുൽത്താൻ???
Answer: ഇൽത്തുമിഷ്


9. ഇൻഡോ - ഇസ്ലാമിക് ശൈലിയിൽ നിർമിച്ച ഹുമയൂണിൻറ ശവകുടീരം സ്ഥിതിചെയ്യുന്നത് എവിടെയാണ്???
Answer: ഡൽഹി


10. ബാഹ്മിനി സുൽത്താന്മാരുടെ കാലത്ത് നിർമിച്ച ഗോൾഗുംബസ് എവിടെ സ്ഥിതിചെയ്യുന്നു???
Answer: ബിജാപുർ (കർണാടക)
 
 

11. ഏത് സുൽത്താന്മാരുടെ കാലത്താണ് ഹൈദരാബാദിൽ ചാർമിനാർ നിർമിക്കപ്പെട്ടത്???
Answer: കുത്തബ് ഷാഹി


12. വിട്ടലസ്വാമിക്ഷേത്രവും ഹസാരരാമക്ഷേത്രവും നിർമിച്ചത് ദക്ഷിണേന്ത്യയിലെ ഏത് രാജ വംശമാണ്???
Answer: വിജയനഗര സാമ്രാജ്യം


13. ഗോഥിക് ശൈലി എന്ന വാസ്തു വിദ്യാശൈലി ഇന്ത്യയിൽ പരിചയപ്പെടുത്തിയ വിദേശികൾ???
Answer: പോർച്ചുഗീസുകാർ


14. അക്ബറുടെ പണ്ഡിത സദസ്സായ നവരത്നങ്ങളിൽ ഉൾപ്പെട്ടിരുന്ന ഹിന്ദുസ്ഥാനി സംഗീതജ്ഞൻ???
Answer: താൻസെൻ
 
 
15. ഹുമയൂണിൻ രാജകൊട്ടാരത്തിൽ ജീവിച്ചിരുന്ന പേർഷ്യൻ ചിത്രകാരന്മാർ ആരെല്ലാം???
Answer: മീർ സയ്യിദ് അലി, അബ്ദുസ്സമദ്


16. അക്ബറിൻറകാലത്ത് "രാജ്നാമ" എന്ന പേരിൽ മഹാ ഭാരതകഥ പൂർണമായി ചിത്ര രൂപത്തിൽ തയ്യാറാക്കിയത് ആരാണ്???
Answer: ദസ് വന്ത്


17. വിജയനഗര സാമ്രാജ്യം സന്ദർശിച്ച ഇറ്റാലിയൻ സഞ്ചാരി???
Answer: നിക്കോളോ കോണ്ടി
 
 
18. സൽത്തനത്ത് കാല ഘട്ടത്തിൽ ഇന്ത്യ സന്ദർശിച്ച മൊറോക്കൻ സഞ്ചാരി???
Answer: ഇബ് നു ബത്തൂത്ത


19. മുഗൾ കാല ഘട്ടത്തിൽ ഇന്ത്യ സന്ദർശിച്ച ഫ്രഞ്ച് സഞ്ചാരികൾ???
Answer: ബർണിയർ, ടവർണിയർ


20. അസംഗഢ് പ്രഖ്യാപനം (The Azamgarh proclamation) എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു???
Answer: 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരം



21. 1857-ലെ വിപ്ലവത്തിൽ പങ്കെടുത്ത് ബ്രിട്ടീഷുകാർക്കെതിരായി പോരാടാൻ ജനങ്ങളോട് ആഹ്വാനം ചെയ്തുകൊണ്ട് മുഗൾ ചക്രവർത്തിയായ ബഹാദുർ ഷാ II- ൻറ പേരിൽ പുറപ്പെടുവിക്കപ്പെട്ട വിളംബരം???
Answer: അസംഗഢ് പ്രഖ്യാപനം
 
 
22. അസംഗഢ് പ്രഖ്യാപനം നടന്നത്???
Answer: 1857 ഓഗസ്റ്റ് 25


23. 1857-ലെ വിപ്ലവത്തിൻറെ ആദ്യ രക്തസാക്ഷി???
Answer: മംഗൾ പാണ്ഡ


24. 1857-ൽ ഉത്തർപ്രദേശിൽ ബറൗട്ട് പർഗാന എന്ന സ്ഥലത്ത് വിപ്ലവത്തിന് നേതൃത്വം നൽകിയ വ്യക്തി???
Answer: ഷാമൽ


25. ഇന്ത്യയയുടെ ഭരണം ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയിൽ നിന്ന് ബ്രിട്ടീഷ് പാർലമെൻറ് ഏറ്റെടുക്കാൻ കാരണമായ വിപ്ലവം???
Answer: 1857-ലെ വിപ്ലവം
 
 
26. 1857- ലെ വിപ്ലവവുമായിയി ബന്ധപ്പെട്ട് "റിലീഫ് ഓഫ് ലഖ് നൗ" എന്ന പ്രശസ്ത ചിത്രം വരച്ചത് ആരാണ്???
Answer: തോമസ് ജോൺസ് ബാർക്കർ


27. 1857 വിപ്ലവവുമായി ബന്ധപ്പെട്ട് "ഇൻ മെമ്മോറിയം" എന്ന പ്രശസ്ത ചിത്രം വരച്ചത് ആരാണ്???
Answer: ജോസഫ് നോയൽ


28. ബനാറസ് സംസ്കൃത കോളേജ് സ്ഥാപിച്ചത് ആരാണ്???
Answer: ജൊനാഥൻ ഡങ്കൻ


29. ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾ സ്ഥാപിച്ചത്???
Answer: വില്യം ജോൺസ്
 
 
30. കൽക്കട്ട മദ്രസ സ്ഥാപിച്ചത്???
Answer: വാറൻ ഹേസ്റ്റിങ്സ്



31. രാജാ റാം മോഹൻ റായ് ബംഗാളിഭാഷയിൽ ആരംഭിച്ച പത്രം???
Answer: സംബാദ് കൗമുദി


32. രാജാ റാം മോഹൻ റായ് പേർഷ്യൻ ഭാഷയിൽ ആരംഭിച്ച പത്രം???
Answer: മിറാത്-ഉൽ-അക്ബർ


33. “ശരിയായ വിദ്യാഭ്യാസം ലഭിക്കുമെങ്കിൽ ഇന്ത്യൻ ജനത എല്ലാവരുടെയും ആദരവിന് പാത്രമാകും" ഇത് ആരുടെ വാക്കുകളാണ്???
Answer: രാജാ റാം മോഹൻ റായ്
 
 
34. ഏത് നവോത്ഥാനനായകൻറ പരിശ്രമഫലമായാണ് 1856-ൽ ബ്രിട്ടീഷ് പാർലമെൻറ് ഹിന്ദു വിധവാ പുനർവിവാഹനിയമം പാസാക്കിയത്???
Answer: ഈശ്വരചന്ദ്ര വിദ്യാസാഗർ


35. വിധവകൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി ബോംബയിൽ ശാരദാ സദൻ സ്ഥാപിച്ചത് ആരാണ്???
Answer: പണ്ഡിത രമാബായി


36. ബംഗാളിലെ കർഷകർ നടത്തിയ സന്ന്യാസികലാപം പ്രമേയമാക്കി ബങ്കിം ചന്ദ്ര ചാറ്റർജി രചിച്ച നോവൽ???
Answer: ആനന്ദമഠം
 
 
37. പ്രാദേശികഭാഷാ പത്രനിയമം നടപ്പിലാക്കിയ വൈസ്രോയി???
Answer: ലിട്ടൺ പ്രഭു (1878)


38. പുണെ സാർവജനിക് സഭ സ്ഥാപിച്ചത് ആരാണ്???
Answer: മഹാദേവ് ഗോവിന്ദ റാനഡേ


39. ആനി ബസൻറ് ഇന്ത്യൻ പൗരത്വം സ്വീകരിച്ച വർഷം???
Answer: 1893


40. ആനി ബസന്റ് അടയാർ ആസ്ഥാനമാക്കി ഹോം റൂൾ പ്രസ്ഥാനം ആരംഭിച്ച വർഷം???
Answer: 1916
 
 

41. ദാദാഭായ് നവറോജി ചോർച്ചാ സിദ്ധാന്തത്തെക്കുറിച്ച് (Drain Theory) അദ്ദേഹത്തിൻറെ ഏത് പുസ്തകത്തിലാണ് പരാമർശിക്കുന്നത്???
Answer: പോവർട്ടി ആൻഡ് അൺ ബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ


42. “ഒന്നിച്ചുനിൽക്കുന്ന ബംഗാൾ ഒരു ശക്തിയാണ്. ബംഗാളിനെ വിഭജിച്ചാൽ ശക്തി കുറയും. നമ്മുടെ ഭരണത്തെ എതിർക്കുന്നവരുടെ കരുത്ത് ചോർന്നു പോകും" ബംഗാളിൽ നിലനിന്നിരുന്ന ജനതയുടെ ഐക്യത്തെക്കുറിച്ച് ഇപ്രകാരം അഭിപ്രായപ്പെട്ട ബ്രിട്ടീഷ് ഇന്ത്യയിലെ ആഭ്യന്തര സെക്രട്ടറി ആരായിരുന്നു???
Answer: റിസ് ലെ


43. "നന്ദകുമാർ സംഭവം" ഏത് ഗവർണർ ജനറലുമായി ബന്ധപ്പെട്ടിരിക്കുന്നു???
Answer: വാറൻ ഹേസ്റ്റിങ്സ്


44. ഏത് ഗവർണർ ജനറലിൻറ കാലത്താണ് പുരന്ധർ ഉടമ്പടി ഒപ്പുവെച്ചത്???
Answer: വാറൻ ഹേസ്റ്റിങ്സ്
 
 
45. ബനാറസ് ഉടമ്പടി (1773), ഫൈസാബാദ് ഉടമ്പടി (1775), സൂറത്ത് ഉടമ്പടി (1775), പുരന്ധർ ഉടമ്പടി (1776) എന്നിവ ഒപ്പുവെച്ചത് ആരുടെ കാലത്തായിരുന്നു???
Answer: വാറൻ ഹേസ്റ്റിങ്സ്


46. പിറ്റ്സ് ഇന്ത്യ ആക്ട് പാസാക്കിയ സമയത്തെ ഗവർണർ ജനറൽ???
Answer: വാറൻ ഹേസ്റ്റിങ്സ്


47. സതി എന്ന ദുരാചാരം നിരോധിച്ച ഗവർണർ ജനറൽ???
Answer: വില്യം ബെൻറിക്


48. ഡൽഹിയിലെ ഹുമയൂണിൻറ ശവകുടീരത്തിൽ അഭയം തേടിയ ബഹദൂർഷാ രണ്ടാമനെ കീഴടക്കിയത് ആരാണ്???
Answer: മേജർ വില്യം ഹോഡ്സൺ
 
 
49. ഇന്ത്യക്കാരെ ഇന്ത്യൻ സിവിൽ സർവീസിൽ നിയമിക്കുന്നത് പരിശോധിക്കുന്നതിനായി 1886-ൽ വൈസ്രോയി ഡഫറിൻ പ്രഭു നിയമിച്ച കമ്മിഷൻ???
Answer: ഐച്ചിസൺ കമ്മിഷൻ (Aitchison Commission)


50. സിംല ഡെപ്യൂട്ടേഷൻ നടന്ന വർഷം???
Answer: 1906 ഒക്ടോബർ 1




51. ഏത് കേസുമായി ബന്ധപ്പെട്ടാണ് അരവിന്ദഘോഷ് വിചാരണ നേരിട്ടത്???
Answer: അലിപ്പുർ ഗൂഢാലോചന കേസ്


52. പത്മൂൺ എന്ന പ്രസിദ്ധീകരണം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു???
Answer: അബ്ദുൾ ഗാഫർ ഖാൻ
 
 
53. പത്ത് തത്ത്വങ്ങൾ (Ten Principles) ഏത് സംഘടനയുമായി ബന്ധപ്പെട്ടിരിക്കുന്നു???
Answer: ആര്യസമാജം


54. 1875- ൽ ആര്യസമാജം സ്ഥാപിച്ചത്???
Answer: ദയാനന്ദ സരസ്വതി


55. ആര്യസമാജത്തിൻറ ബൈബിൾ എന്നറിയപ്പെടുന്ന സത്യാർഥപ്രകാശം രചിച്ചത്???
Answer: ദയാനന്ദ സരസ്വതി


56. വിക്ടോറിയ രാജ്ഞിയെ ഇന്ത്യയുടെ ചക്രവർത്തിനിയായി 1877-ൽ പ്രഖ്യാപിക്കുന്ന സമയത്തെ വൈസ്രോയി???
Answer: ലിട്ടൺ പ്രഭു
 
 
57. ഏത് വൈസ്സ്രോയിക്കാണ് 1930-ൽ പതിനൊന്നിന പരിപാടി (Eleven Demands) ഉൾപ്പെടുത്തി ഗാന്ധിജി കത്തെഴുതിയത്???
Answer: ഇർവിൻ


58. ചൗരിചൗര കേസിൽ തൂക്കുമരം വിധിക്കപ്പെട്ട 177 സ്വാതന്ത്ര്യ സമരഭടന്മാർക്കായി കോടതിയിൽ വാദിച്ച് 156 പേരെ കുറ്റവിമുക്തനാക്കിയ അഭിഭാഷകൻ???
Answer: മദൻമോഹൻ മാളവ്യ


59. രാസ്ത് ഗോഫർ എന്ന പ്രസിദ്ധീകരണം ഏത് വിഭാഗത്തിൻറ പരിഷ്കരണമാണ് ലക്ഷ്യമിട്ടത്???
Answer: പാഴ്സി


60. രാസ്ത് ഗോഫർ എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്???
Answer: ദാദാഭായ് നവറോജി
 
 

61. ബ്രഹ്മസമാജം???
Answer: രാജാ റാം മോഹൻ റായ്


62. ആര്യസമാജം???
Answer: സ്വാമി ദയാനന്ദ സരസ്വതി


63. രാമകൃഷ്ണ മിഷൻ???
Answer: സ്വാമി വിവേകാനന്ദൻ


64. അലിഗഢ് പ്രസ്ഥാനം???
Answer: സർ സയ്യിദ് അഹ്മദ് ഖാൻ
 
 
65. പ്രാർഥനസമാജം???
Answer: ആത്മാറാം പാണ്ഡുരംഗ്


66. തിയോസഫിക്കൽ സൊസൈറ്റി???
Answer: ആനി ബസൻറ്


67. ഹിതകാരിണി സമാജം???
Answer: വീരേശലിംഗം
 
 
68. സത്യശോധക് സമാജം???
Answer: ജ്യോതിബാ ഫൂലെ


69. സ്വാഭിമാന പ്രസ്ഥാനം???
Answer: ഇ.വി. രാമസ്വാമി നായ്ക്കർ


70. 1857-ലെ കലാപത്തിൽ ഡൽഹിയിൽ നേതൃത്വം നൽകിയത്???
Answer: ബഹാദുർ ഷാ രണ്ടാമൻ



71. 1857-ലെ കലാപത്തിൽ ത്സാൻസിയിൽ നേതൃത്വം നൽകിയത്???
Answer: റാണി ലക്ഷ്മീബായി
 
 
72. 1857-ലെ കലാപത്തിൽ ലഖ്നൗ നേതൃത്വം നൽകിയത്???
Answer: ബീഗം ഹസ്രത്ത് മഹൽ


73. 1857-ലെ കലാപത്തിൽ കാൻപുരിൽ നേതൃത്വം നൽകിയത്???
Answer: നാനാ സാഹിബ്, താന്തിയാ തോപ്പി


74. 1857-ലെ കലാപത്തിൽ ഫൈസാബാദിൽ നേതൃത്വം നൽകിയത്???
Answer: മൗലവി അഹമ്മദുള്ള


75. മറാത്ത സാമ്രാജ്യസ്ഥാപകൻ???
Answer: ശിവജി
 
 
76. ശിവജിയുടെ സ്ഥാനാരോഹണം നടന്ന സ്ഥലം???
Answer: റായ്ഗഢ് കോട്ട (1674)


77. ശിവജിയെ ഭരണത്തിൽ സഹായിച്ചിരുന്ന മന്ത്രിസഭ ഏത് പേരിൽ അറിയപ്പെട്ടിരുന്നു???
Answer: അഷ്ടപ്രധാൻ


78. ഭരണസൗകര്യത്തിലായി "സ്വരാജ്യ", "മൊഗളൈ" എന്നിങ്ങനെ രാജ്യത്തെ രണ്ടായി വിഭജിച്ചിരുന്നത് ഏത് സാമ്രാജ്യമാണ്???
Answer: മറാത്ത സാമ്രാജ്യം


79. മറാത്തക്കാരുടെ ഭൂപ്രദേശങ്ങൾ ഏത് പേരിൽ അറിയിപ്പെടുന്നു???
Answer: സ്വരാജ്യം
 
 
80. മറ്റുള്ളവരിൽ നിന്ന് ആക്രമിച്ച് കീഴടക്കിയ പ്രദേശങ്ങൾ മറാത്ത സാമ്രാജ്യത്തോട് ചേർക്കുകയും അവ --------- എന്ന് അറിയപ്പെടുകയും ചെയ്തിരുന്നു???
Answer: മൊഗളൈ



81. ചൗത്, സർദേശ് മുഖി എന്നിങ്ങനെ രണ്ടുതരം നികുതികൾ പിരിച്ചെടുത്തിരുന്നത് ഏത് സാമ്രാജ്യത്തിലാണ്???
Answer: മറാത്ത സാമ്രാജ്യം


Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍