Study Cool: 4 | ഇന്ത്യാ ചരിത്രം | India History | +2 Preliminary Exam, Degree Level Prelims, LDC, LGS Main Exam Special Coaching | Indian Constitution Amendments | General Knowledge | Kerala PSC | Easy PSC | Degree Level Prelims Coaching | +2 Level Prelims Coaching | LDC Main Coaching | LGS Main Coaching |

ഇന്ത്യാ ചരിത്രം​: 1


1. ആയൂർവേദം ഏത് വേദത്തിന്റെ ഭാഗമാണ്???
Answer: അഥർവവേദം


2. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള നിയമ സംഹിത???
Answer: മനുസ്മൃതി
 
 
3. ചരിത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന വ്യക്തി???
Answer: ഹെറോഡോട്ടസ്


4. ഇന്ത്യയിലെ ഏറ്റവും പുരാതന വർഗ്ഗക്കാർ എന്ന് കരുതുന്നത്???
Answer: ദ്രാവിഡർ


5. ഏറ്റവും പഴക്കമുള്ള ദ്രാവിഡ ഭാഷ???
Answer: തമിഴ്


6. പല്ലവൻമാരുടെ കാലത്തുണ്ടായിരുന്ന പ്രധാന സംസ്കൃത പഠന കേന്ദ്രം???
Answer: കാഞ്ചി
 
 
7. ഭൂമി അതിൻറെ അച്ചുതണ്ട് കേന്ദ്രമാക്കി ഭ്രമണം ചെയ്യുന്നു എന്ന് കണ്ടുപിടിച്ച ഗുപ്ത കാല ജ്യോതിശാസ്ത്രജ്ഞൻ???
Answer: ആര്യഭടൻ


8. ശ്രീലങ്കയിലേക്ക് ബുദ്ധമത പ്രവാചകരെ അയച്ച ചക്രവർത്തി???
Answer: അശോകൻ


9. ഭാരത് പുരാതനകാലം മുതൽ നിലനിന്നിരുന്ന ചികിത്സ സമ്പ്രദായം???
Answer: ആയുർവേദം


10. തെക്കേ ഇന്ത്യയിലെ പുരാതന വാനനിരീക്ഷണ ശാല???
Answer: മഹോദയപുരം
 
 

11. ദൈവസ്നേഹം മാനവ സേവനത്തിൽ എന്ന സിദ്ധാന്തം അടിസ്ഥാനമാക്കിയ സംഘടനയാണ്???
Answer: പ്രാർത്ഥന സമാജം


12. ചരകൻ ഏത് രംഗത്താണ് പ്രശസ്തി നേടിയത്???
Answer: ആയുർവേദം


13. സ്വസ്തിക ചിഹ്നത്തിൻറെ ഉത്ഭവസ്ഥാനം???
Answer: സിന്ധു നദീതടം


14. ഇന്ത്യയിലെ പുരാതന നഗരങ്ങളുടെ അവശിഷ്ടങ്ങൾ കുറിച്ച് ആദ്യമായി പഠിച്ച പര്യവേഷകൻ???
Answer: അലക്സാണ്ടർ കണ്ണിങ്ഹാം
 
 
15. സിന്ധു നദീതട പ്രദേശത്തിന് മെസപൊട്ടേമിയക്കാർ കൊടുത്തിരുന്ന പുരാതന പേര്???
Answer: മെലുഹ


16. ആര്യവംശം ദക്ഷിണേന്ത്യയിൽ വ്യാപിച്ച് ജ്ഞാനി ആര്???
Answer: അഗസ്ത്യൻ


17. ചരിത്രകാരന് ഉപയോഗമില്ലാത്ത വേദം???
Answer: സാമവേദം
 
 
18. ഗ്രീക്ക് രചനകളിൽ സ്ഥാനം പിടിച്ചുള്ള ഹിന്ദു ദൈവം???
Answer: ശ്രീകൃഷ്ണൻ


19. സംഘകാലത്തെ ഏക കവയത്രി ആര്???
Answer: ഔവയാർ


20. തമിഴ് ദേശത്തെ ബൈബിൾ എന്നറിയപ്പെടുന്ന ഗ്രന്ഥം???
Answer: തിരുക്കുറൽ



21. രാജാക്കന്മാരുടെ പേരുള്ള നാണയങ്ങൾ ആദ്യമായി പുറത്തിറക്കിയത് ആര്???
Answer: ഇൻഡോ ഗ്രീക്കുകാർ
 
 
22. ഇന്നും നിലനിൽക്കുന്ന ഏറ്റവും പഴക്കം ചെന്ന ഗുപ്ത ക്ഷേത്രം എവിടെ സ്ഥിതി ചെയ്യുന്നു???
Answer: സാഞ്ചിയിൽ


23. ചന്ദ്രഗുപ്തൻ രണ്ടാമന്റെ തലസ്ഥാനമായിരുന്നു ഏത് നഗരമാണ്???
Answer: ഉജ്ജയിനി


24. ഹൂണൻമാരോട് പൊരുതിയ ആദ്യത്തെ ഗുപ്തരാജാവ്???
Answer: സ്കന്ദ ഗുപ്തൻ


25. മുമ്പോട്ടും പിന്നോട്ടും വായിക്കാവുന്ന വിധത്തിൽ ഉള്ള കവിതകൾ എഴുതിയത് ആര്???
Answer: ദണ്ടിൻ
 
 
26. കൊണാർക്കിലെ സൂര്യക്ഷേത്രത്തിൻറെ നിർമാണത്തെക്കുറിച്ച് പരാമർശിക്കുന്ന "ശിലാപത്മം" എന്ന നോവൽ രചിച്ച ഒഡിഷ സാഹിത്യകാരി???
Answer: പ്രതിഭാറായ്


27. തെക്കേ ഇന്ത്യയിൽ ഭരണം നടത്തിയിരുന്ന പല്ലവൻമാരുടെ രാജ്യതലസ്ഥാനം???
Answer: കാഞ്ചീപുരം


28. പല്ലവന്മാരുടെ പ്രധാന തുറമുഖനഗരം???
Answer: മഹാബലിപുരം


29. പല്ലവരാജാവായ നരസിംഹവർമൻറ കാലത്ത് മഹാബലിപുരത്ത് ഒറ്റക്കല്ലിൽ കൊത്തിയെടുത്ത ക്ഷേത്രങ്ങൾ ഏത് പേരിൽ അറിയപ്പെടുന്നു???
Answer: പഞ്ചരഥങ്ങൾ
 
 
30. ഒറ്റക്കല്ലിൽ കൊത്തിയെടുത്ത എല്ലോറ ഗുഹാ ക്ഷേത്രങ്ങൾ ഏത് സംസ്ഥാനത്ത് സ്ഥിതിചെയ്യുന്നു???
Answer: മഹാരാഷ്ട്ര



31. കാമാഖ്യ ക്ഷേത്രം ഏത് സംസ്ഥാനത്ത് സ്ഥിതിചെയ്യുന്നു???
Answer: അസം


32. ക്ഷേത്രഭിത്തികളിൽ ശില്പങ്ങൾ കൊണ്ടലങ്കരിക്കുന്ന രീതിക്ക് ഉദാഹരണമാണ് ഖജുരാഹോ ക്ഷേത്രം. ഏത് സംസ്ഥാനത്താണ് നിലവിൽ ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്???
Answer: മധ്യപ്രദേശ്


33. മധ്യകാല ഇന്ത്യയിൽ ജീവിച്ചിരുന്ന പുരന്ദരദാസൻ ഏത് മേഖലയിൽ പ്രശസ്തനാണ്???
Answer: കർണാടക സംഗീതം
 
 
34. ഖവ്വാലി എന്ന സംഗീത രൂപത്തിൻറെ വളർച്ചയിൽ പ്രധാന പങ്കുവഹിച്ച വ്യക്തി???
Answer: അമീർ ഖുസ്രു


35. ദക്ഷിണേന്ത്യയിൽ ഭക്തിപ്രസ്ഥാനത്തിന് നേതൃത്വം നൽകിയത് ആരെല്ലാം???
Answer: നായനാർമാർ, ആഴ്വാർമാർ


36. ഏത് ദൈവത്തെയാണ് നായനാർമാർ ആരാധിച്ചിരുന്നത്???
Answer: ശിവൻ
 
 
37. നായനാർമാരുടെ കൃതിളുടെ സമാഹാരം അറിയപ്പെടുന്നത്???
Answer: തേവാരം


38. ഏത് ദൈവത്തെയാണ് ആഴ്വാർമാർ ആരാധിച്ചിരുന്നത്???
Answer: വിഷ്ണു


39. ആഴ്വാർമാരുടെ കൃതികളുടെ സമാഹാരം???
Answer: നാലായിരദിവ്യ പ്രബന്ധം


40. വീരശൈവപ്രസ്ഥാനത്തിൻറ സ്ഥാപകൻ???
Answer: ബസവണ്ണ
 
 

41. ബസവണ്ണയുടെ നേതൃത്വത്തിൽ വീരശൈവർ സംഘടിച്ചത് എവിടെയാണ്???
Answer: കർണാടക


42. ഉത്തരേന്ത്യയിൽ ഭക്തിപ്രസ്ഥാനത്തിന് നേതൃത്വം നൽകിയത് ആരെല്ലാം???
Answer: ഗുരുനാനാക്ക്, കബീർ ദാസ്, തുളസീദാസ്, സൂർദാസ്, തുക്കാ റാം, മീരാബായി, ചൈതന്യ


43. "ഷാബാദ്" എന്നറിയപ്പെടുന്ന പ്രാർഥനഗീതങ്ങൾ ആരുടെ സംഭാവനയാണ്???
Answer: ഗുരുനാനാക്ക്


44. "ദോഹ" എന്ന കൃതി രചിച്ചതാരാണ്???
Answer: കബീർദാസ്
 
 
45. ഉറുദു എന്ന വാക്കിൻറെ അർഥം???
Answer: ക്യാമ്പ്


46. കൽഹണൻ രചിച്ച ചരിത്ര ഗ്രന്ഥമായ രാജതരംഗിണിയ പേർഷ്യൻ ഭാഷയിലേക്ക് വിവർത്തനം ചെയ്തത് ആരാണ്???
Answer: സൈനുൽ അബ്ദീൻ


47. "പത്മാവത്" എന്ന കൃതി രചിച്ചതാരാണ്???
Answer: മാലിക് മുഹമ്മദ് ജയാസി


48. സി.ഇ. ഒമ്പതാം നൂറ്റാണ്ടുമുതൽ പതിന്നാലാം നൂറ്റാണ്ടുവരെയുള്ള കാലഘട്ടത്തിലെ ദക്ഷിണേന്ത്യയിലെ പ്രധാനപ്പെട്ട രാഷ്ട്രീയശക്തി??
Answer: ചോളവംശം
 
 
49. ഏത് കടലാണ് ചോളന്മാരുടെ തടാകം എന്നറിയപ്പെട്ടിരുന്നത്???
Answer: ബംഗാൾ ഉൾക്കടൽ


50. ചോളവംശത്തിലെ പ്രഗത്ഭരായ ഭരണാധികാരികൾ ആരെല്ലാം???
Answer: രാജരാജചോളൻ, രാജേന്ദ്ര ചോളൻ




51. തഞ്ചാവൂരിലെ രാജരാജേശ്വരക്ഷേത്രം പണികഴിപ്പിച്ചതും ശ്രീലങ്ക കീഴടക്കിയതും ഏത് ചോളരാജാവിൻറെ കാലത്താണ്???
Answer: രാജരാജചോളൻ


52. ഗംഗന്മാരെ കീഴടക്കിയതിന്റെ ഓർമയ്ക്കായി ഏത് ചോളരാജാവാണ് ഗംഗൈകൊണ്ട ചോളൻ എന്ന ബിരുദം സ്വീകരിച്ചത്???
Answer: രാജേന്ദ്രചോളൻ
 
 
53. ചോളഭരണത്തിൻറെ പ്രധാന സവിശേഷതയായ ഗ്രാമസ്വയം ഭരണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ശാസനം???
Answer: ഉത്തരമേരൂർ ശാസനം


54.ചോളഭരണകാലത്ത് രാജശാസനങ്ങൾ മറ്റ് ഉദ്യോഗസ്ഥർക്ക് എത്തിച്ചുകൊടുത്തിരുന്ന പ്രധാന ഉദ്യോഗസ്ഥൻ ഏതുപേരിൽ അറിയപ്പെട്ടിരുന്നു??
Answer: ഒലൈനായകം


55. ഏത് രാജവംശത്തിലെ ഭരണാധികാരികളാണ് ഭരണസൗകര്യത്തിനായി രാജ്യത്തെ മണ്ഡലങ്ങൾ, വളനാടുകൾ, നാടുകൾ, കൊട്ടം എന്നിങ്ങനെ വിഭജിച്ചിരുന്നത്???
Answer: ചോളരാജവംശം


56. ചോളഭരണകാലത്തെ സ്വയം ഭരണാധികാരമുള്ള ഗ്രാമങ്ങളുടെ സമൂഹങ്ങൾ ഏത് പേരിൽ അറിയപ്പെട്ടിരുന്നു???
Answer: കൊട്ടം
 
 
57. ചോളഭരണകാലത്ത് ഗ്രാമഭരണത്തിനായി രണ്ട് സമിതികൾ പ്രവർത്തിച്ചിരുന്നു. അവ ഏതെല്ലാം???
Answer: ഊർ, സഭ


58. ഗ്രാമത്തിലെ എല്ലാ ജനങ്ങളും ഉൾപ്പെടുന്നത്???
Answer: ഊർ


59. ബ്രാഹ്മണർ മാത്രം ഉൾപ്പെടുന്നത്???
Answer: സഭ


60. ചോളഭരണകാലത്തെ ചരിത്രസ്രോതസ്സുകൾ നൽകുന്ന വിവരണമനുസരിച്ച് ആ കാല ഘട്ടത്തിൽ എത്രതരം കൃഷിഭൂമികൾ ഉണ്ടായിരുന്നു???
Answer: നാല്
 
 

61. ബ്രഹ്മദേയ???
Answer: ബ്രാഹ്മണർക്ക് ദാനം ലഭിച്ച ഭൂമി


62. ദേവദാന???
Answer: ക്ഷേത്രങ്ങൾക്ക് ലഭിച്ച ഭൂമി


63. വെള്ളാൻവകൈ???
Answer: കർഷകരുടെ കൈയിലുള്ള ഭൂമി


64. പള്ളിച്ചാണ്ടം???
Answer: ജൈനസ്ഥാപനങ്ങൾക്ക് നൽകിയ ഭൂമി
 
 
65. ഏറ്റവും ശക്തമായ നാവികശക്തിയുണ്ടായിരുന്ന ദക്ഷിണേന്ത്യൻ രാജവംശം???
Answer: ചോള രാജവംശം


66. വിജയനഗര സാമ്രാജ്യ സ്ഥാപകൻ???
Answer: ഹരിഹരൻ, ബുക്കൻ


67. വിജയനഗര സാമ്രാജ്യത്തിലെ രാജവംശങ്ങൾ ഏതെല്ലാം???
Answer: സംഗമ, സാലുവ, തുളുവ, അരവീഡു
 
 
68. വിജയനഗര രാജാവായിരുന്ന കൃഷ്ണദേവരായർ ഏത് രാജവംശത്തിലുൾപ്പെടുന്നു???
Answer: തുളുവ


69. അമുക്തമാല്യദ എന്ന കൃതി രചിച്ചതാരാണ്???
Answer: കൃഷ്ണദേവരായർ


70. വിജയനഗര സാമ്രാജ്യത്തിലെ കേന്ദ്രഭരണം അറിയപ്പെടുന്നത്???
Answer: നായങ്കര സമ്പ്രദായം



71. പ്രാദേശിക ഭരണസൗകര്യത്തിനായി സാമ്രാജ്യത്തെ പ്രവിശ്യകൾ, നാടുകൾ, ഗ്രാമങ്ങൾ എന്നിങ്ങനെ പലതായി തരം തിരിച്ചത് ഏത് സാമ്രാജ്യമാണ്???
Answer: വിജയനഗര സാമ്രാജ്യം
 
 
72. പ്രാദേശികഭരണത്തിന്റെ അടിസ്ഥാന ഘടകം???
Answer: ഗ്രാമം


73. വിജയനഗര സാമ്രാജ്യത്തിലെ പ്രാദേശികഭരണം അറിയപ്പെടുന്നത്???
Answer: അയ്യഗാർ സമ്പ്രദായം


74. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിതമായതെന്ന്???
Answer: 1600 ഡിസംബർ 31 (ലണ്ടൻ)


75. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഇന്ത്യയിലെ ആദ്യത്തെ വാണിജ്യകേന്ദ്രം സ്ഥാപിച്ചത് എവിടെയായിരുന്നു???
Answer: സൂറത്ത് (ഗുജറാത്ത്)
 
 
76. ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിതമായ വർഷം???
Answer: 1664 സെപ്റ്റംബർ 1


77. ഇന്ത്യയിലെ ഫ്രഞ്ചുകാരുടെ പ്രധാന കച്ചവടകേന്ദ്രങ്ങൾ???
Answer: പോണ്ടിച്ചേരി (പുതുച്ചേരി), മാഹി, കാരയ്ക്കൽ


78. ഇന്ത്യയിലെ ഫ്രഞ്ചുകാരുടെ ആസ്ഥാനം???
Answer: പോണ്ടിച്ചേരി


79. വാണിജ്യാധിപത്യത്തിനുവേണ്ടി ഇംഗ്ലീഷുകാരും ഫ്രഞ്ചുകാരും ഇന്ത്യയിൽ നടത്തിയ യുദ്ധങ്ങൾ ഏതുപേരിലറിയപ്പെടുന്നു???
Answer: കർണാട്ടിക് യുദ്ധങ്ങൾ
 
 
80. കർണാട്ടിക് യുദ്ധത്തിൽ ഇംഗ്ലീഷുകാർ പരാജയപ്പെടുത്തിയത്???
Answer: ഫ്രഞ്ചുകാരെ



81. ബംഗാളിലെ നവാബായിരുന്ന സിറാജ്-ഉദ്-ദൗളയെ ബ്രിട്ടീഷുകാർ ഏതു യുദ്ധത്തിലാണ് പരാജയപ്പെടുത്തിയത്???
Answer: പ്ലാസിയുദ്ധം (1757)


82. പ്ലാസിയുദ്ധത്തിൽ ബംഗാളിലെ നവാബായ സിറാജ്-ഉദ്-ദൗളയുടെ ഏത് സൈന്യാധിപനുമായാണ് ബ്രിട്ടീഷുകാർ രഹസ്യധാരണ യുണ്ടാക്കിയത്???
Answer: മിർജാഫർ


83. ഷാ ആലം രണ്ടാമൻ (മുഗൾ ചക്രവർത്തി), ഷൂജാ-ഉദ്-ദൗള (അവധിലെ നവാബ്), മിർകാ സിം (മുൻ ബംഗാൾ നവാബ്) എന്നിവരുടെ സംയുക്തസൈന്യത്തെ ബ്രിട്ടീഷുകാർ പരാജയ പ്പെടുത്തിയത് ഏതു യുദ്ധത്തിലാണ്???
Answer: ബക്സാർ യുദ്ധം (1764)
 
 
84. ബ്രിട്ടീഷുകാരും ടിപ്പുസുൽത്താനും തമ്മിൽ നടന്ന യുദ്ധങ്ങൾ ഏതുപേരിൽ അറിയപ്പെടുന്നു???
Answer: മൈസൂർ യുദ്ധങ്ങൾ


85. ബ്രിട്ടീഷുകാരും ടിപ്പുസുൽത്താനും തമ്മിലുള്ള ശ്രീരംഗപട്ടണം ഉടമ്പടി ഏത് യുദ്ധത്തിൻറ പരിണതഫലമായിരുന്നു???
Answer: മൂന്നാം മൈസൂർ യുദ്ധം


86. ശ്രീരംഗപട്ടണം ഉടമ്പടിയനുസരിച്ച് ബ്രിട്ടീഷുകാർക്ക് ലഭിച്ച പ്രദേശം??
Answer: മലബാർ
 
 
87. ബ്രിട്ടീഷുകാർക്കെതിരെ ധീരമായി പോരാടിയ ടിപ്പുസുൽത്താൻ ഏത് യുദ്ധത്തിലാണ് മരണം വരിച്ചത്???
Answer: നാലാം മൈസൂർ യുദ്ധം


88. സൈനികസഹായ വ്യവസ്ഥ നടപ്പിലാക്കിയ ബ്രിട്ടീഷ് ഗവർണർ ജനറൽ???
Answer: വെല്ലസ്ലി പ്രഭു


89. സൈനിക സഹായ വ്യവസ്ഥ പ്രകാരം ഏതൊക്കെ നാട്ടുരാജ്യങ്ങളാണ് ബ്രിട്ടീഷ് ഭരണത്തിന് കീഴിലായത്???
Answer: ഹൈദരാബാദ്, തഞ്ചാവൂർ, ഇൻഡോർ


90. ദത്തവകാശ നിരോധന നിയമം നടപ്പിലാക്കിയ ബ്രിട്ടീഷ് ഗവർണർ ജനറൽ???
Answer: ഡൽഹൗസി പ്രഭു
 
 

91. ദത്തവകാശ നിരോധന നിയമ പ്രകാരം ഏതൊക്കെ നാട്ടുരാജ്യങ്ങളാണ് ബ്രിട്ടീഷ് ഭരണത്തിന് കീഴിലായത്???
Answer: ത്സാൻസി, നാഗ്പുർ, സത്താറ, സാമ്പൽപുർ, ഉദയ്പുർ തുടങ്ങിയവ


92. ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയ ബ്രിട്ടീഷ് ഗവർണർ ജനറൽ???
Answer: കോൺവാലിസ് പ്രഭു


93. ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയ പ്രധാന പ്രദേശങ്ങൾ ഏതെല്ലാം???
Answer: ബംഗാൾ, ബിഹാർ, ഒഡിഷ


94. ശാശ്വത ഭൂനികുതി വ്യവസ്ഥയിൽ ഒരു പ്രദേശത്തെ നികുതി പിരിച്ചെടുത്തിരുന്നത് ആരായിരുന്നു???
Answer: സെമീന്ദാർ
 
 
95. ദക്ഷിണേന്ത്യൻ പ്രദേശങ്ങളിൽ ബ്രിട്ടീഷുകാർ നടപ്പിലാക്കിയ ഭൂനികുതി വ്യവസ്ഥ ഏതുപേരിൽ അറിയപ്പെടുന്നു???
Answer: റയട്ട് വാരി വ്യവസ്ഥ


96. ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളിൽ ബ്രിട്ടീഷുകാർ നടപ്പിലാക്കിയ ഭൂനികുതി വ്യവസ്ഥ ഏതുപേരിൽ അറിയപ്പെടുന്നു???
Answer: മഹൽവാരി വ്യവസ്ഥ


97. സന്താൾ കലാപത്തിന് നേതൃത്വം നൽകിയത് ആരെല്ലാം???
Answer: സിദ്ദു, കാൻഹു


98. ബംഗാൾ, ജാർഖണ്ഡ്, ബിഹാർ സംസ്ഥാനങ്ങളിലായി പരന്നുകിടക്കുന്ന രാജ് മഹൽ കുന്നുകളുടെ താഴ്വരയിൽ ജീവിച്ചുവന്ന ഗോത്രജനത???
Answer: സന്താൾമാർ
 
 
99. 1855 ജൂൺ 30-ന് ബ്രിട്ടീഷു കാർക്കെതിരേ ആരംഭിച്ച സാന്താൾ കലാപം നിഷ്കരമായി അടിച്ചമർത്തപ്പെട്ടത്???
Answer: 1856


100. "ഇന്ത്യയുടെ വാണിജ്യ ചരിത്രത്തിൽ ഇതുപോലൊരു ദുരിതം കാണാനില്ല. പരുത്തി നെയ്തുകാരുടെ എല്ലുകൾ ഇന്ത്യൻ സമതലങ്ങളെ വെളുപ്പിക്കുന്നു.'' ഇന്ത്യൻ തുണിവ്യവസായത്തിൻറ തകർച്ചയെ സംബന്ധിച്ച് ഇപ്രകാരം അഭിപ്രായപ്പെട്ട ബ്രിട്ടീഷ് ഗവർണർ ജനറൽ???
Answer: വില്യം ബെൻറിക്


Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍