Prelims Mega Revision Points: 48 | ഊർജ്ജതന്ത്രം – ശബ്ദം | Physics | Sound psc | General Science | Physics | Kerala PSC | Easy PSC | 10 Level Prelims Coaching | +2 Level Prelims Coaching

ഊർജ്ജതന്ത്രം – ശബ്ദം


1. ശബ്ദത്തെ കുറിച്ചുള്ള പഠനം???
Answer: അക്വസ്റ്റിക്സ്


2. തരംഗങ്ങളായി സഞ്ചരിക്കുന്ന ഒരു ഊർജ രൂപമാണ് ശബ്ദം ഈ പ്രസ്താവന ശരിയാണോ തെറ്റാണോ???
Answer: ശരിയാണ്
 
 
3. ഒരു സെക്കൻഡിൽ വസ്തുവിനുണ്ടാകുന്ന കമ്പനങ്ങളുടെ എണ്ണം ആണ്???
Answer: ആവൃത്തി


4. ആവൃത്തിയുടെ യൂണിറ്റ്???
Answer: ഹെർട്സ് (Hz)


5. ഏതുതരം തരംഗത്തിനു ഉദാഹരണമാണ് ശബ്ദം???
Answer: അനുദൈർഘ്യ തരംഗം (Longitudinal Waves)


6. ആവൃത്തി (f) ???
Answer: ദോലനങ്ങളുടെ എണ്ണം (n) / സമയം (t)
 
 
7. കേൾക്കുന്ന ശബ്ദത്തിന്റെ കൂർമ്മത അറിയപ്പെടുന്ന പേര്???
Answer: സ്ഥായി


8. സ്ഥായി ശബ്ദത്തിന്റെ ----- ആശ്രയിച്ചിരിക്കുന്നു???
Answer: ആവൃത്തിയെ


9. ശബ്ദം ഒരു വ്യക്തിയിൽ ഉണ്ടാക്കുന്ന കേൾവി അനുഭവത്തിന്റെ അളവ്???
Answer: ഉച്ചത (Loudness)


10. ഉച്ചതയുടെ യൂണിറ്റ്???
Answer: ഡെസിബൽ
 
 

11. ഡെസിബൽ യൂണിറ്റിൽ ശബ്ദത്തിന്റെ ഉച്ചത അളക്കാനുള്ള ഉപകരണം???
Answer: ഡെസിബൽ മീറ്റർ


12. ആവൃത്തി കൂടുമ്പോൾ ശബ്ദത്തിന്റെ കൂർമ്മത -------: ???
Answer: കൂടുന്നു


13. തരംഗങ്ങൾക്ക് സഞ്ചരിക്കാൻ മാധ്യമം ആവശ്യമാണ് ഈ പ്രസ്താവന ശരിയാണോ തെറ്റാണോ???
Answer: ശരിയാണ്


14. ബഹിരാകാശ സഞ്ചാരികൾ പരസ്പരം സംസാരിക്കാൻ റേഡിയോ സംവിധാനം ഉപയോഗിക്കാൻ ഉള്ള കാരണം എന്താണ്???
Answer: ശൂന്യതയിൽ ശബ്ദത്തിനു സഞ്ചരിക്കാൻ കഴിയില്ല
 
 
15. മനുഷ്യന്റെ ശ്രവണ സ്ഥിരത എത്രയാണ്???
Answer: 1/10 സെക്കൻഡ്


16. വളരെ വ്യക്തമായി കേൾക്കുന്ന പ്രതിഫലിച്ച ശബ്ദം???
Answer: പ്രതിധ്വനി


17. ശബ്ദത്തിന്റെ പ്രതിധ്വനി കേൾക്കാൻ പ്രതിഫലിപ്പിക്കുന്ന പ്രതലവും ശബ്ദത്തിന്റെ ഉറവിടവും തമ്മിൽ കുറഞ്ഞത് എത്ര മീറ്റർ ദൂരം ഉണ്ടാകണം???
Answer: 17 മീറ്റർ
 
 
18. സാധാരണഗതിയിൽ ഒരു മനുഷ്യന് കേൾക്കാൻ കഴിയുന്ന ശബ്ദത്തിന് ആവർത്തി???
Answer: 20Hz നും 20000Hz നും ഇടയിൽ


19. ഏതു പദാർഥത്തിന്റെ അഭാവം മൂലമാണ് ശൂന്യാകാശത്ത് ശബ്ദം കേൾക്കാൻ സാധിക്കാത്തത്???
Answer: വായു


20. മനുഷ്യന്റെ ശ്രവണ പരിധിയിലും ഉയർന്ന ശബ്ദം???
Answer: അൾട്രാസോണിക് (20KHz ൽ കൂടുതൽ)



21. അൾട്രാസോണിക് ശബ്ദം ഉപയോഗിച്ച് ഇര പിടിക്കുന്ന ജീവി???
Answer: വവ്വാൽ
 
 
22. മനുഷ്യന്റെ ശ്രവണ പരിധിയിലും താഴ്ന്ന ശബ്ദം???
Answer: ഇൻഫ്രാസോണിക് സൗണ്ട് (20HZ നു താഴെ)


23. ഭൂകമ്പം ഉണ്ടാകുമ്പോൾ -------- ശബ്ദതരംഗങ്ങൾ ഉണ്ടാകുന്നു???
Answer: ഇൻഫ്രാസോണിക്


24. ശബ്ദത്തേക്കാൾ രണ്ടിരട്ടി വേഗതയെ സൂചിപ്പിക്കുന്നത്???
Answer: സൂപ്പർസോണിക്


25. ശബ്ദത്തിന്റെ കുറഞ്ഞ വേഗതയിൽ സൂചിപ്പിക്കുന്നത്???
Answer: സബ് സോണിക്
 
 
26. ശബ്ദത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കുന്ന വിമാനങ്ങൾക്ക് പറയുന്ന പേര്???
Answer: സൂപ്പർസോണിക് വിമാനങ്ങൾ


27. ശബ്ദത്തേക്കാൾ അഞ്ച് ഇരട്ടി വേഗതയെ സൂചിപ്പിക്കുന്നത്???
Answer: ഹൈപ്പർസോണിക്


28. ശബ്ദത്തിന് വേഗത ഏറ്റവും കൂടിയ മാധ്യമം (ഖരം, ദ്രാവകം, വാതകം ഇവയിൽ ഏറ്റവും ശബ്ദ വേഗത കൂടിയത്)???
Answer: ഖരം


29. ശബ്ദവേഗത ഏറ്റവും കുറഞ്ഞ മാധ്യമം???
Answer: വാതകം
 
 
30. സ്റ്റീലിലൂടെ ഉള്ള ശബ്ദത്തിന്റെ വേഗത???
Answer: 5000മീ/സെക്കൻഡ്



31. ശബ്ദം വിവിധ വസ്തുക്കൾ തട്ടി ആവർത്തിച്ചുണ്ടാകുന്ന പ്രതിഫലനം???
Answer: അനുരണനം


32. ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജനൽ കമ്പികൾ വിറകൊള്ളുതതിന് കാരണമായ ശബ്ദ പ്രതിഭാസം???
Answer: അനുനാദം


33. വിമാനങ്ങളുടെയും മിസൈലുകളും വേഗത രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന യൂണിറ്റ്???
Answer: മാക് നമ്പർ
 
 
34. കമ്പനം ചെയ്യുന്ന വസ്തുവിന്റെ സ്വാഭാവിക ആവൃത്തിയും പ്രണോദിത കമ്പനത്തിനു വിധേയമാകുന്ന വസ്തുവിന്റെ സ്വാഭാവിക ആവൃത്തിയും തുല്യം ആകുമ്പോൾ ആ രണ്ടു വസ്തുക്കളും???
Answer: അനുനാദത്തിൽ ആയിരിക്കും


35. വായുവിൽ കൂടെയുള്ള ശബ്ദത്തിന്റെ വേഗത???
Answer: 340 m/s


36. ഏതു മൂലത്തിൽ ആണ് ശബ്ദത്തിന് ഏറ്റവും കൂടുതൽ വേഗതയുള്ളത്???
Answer: കാർബൺ
 
 
37. ജലത്തിനടിയിലെ ശബ്ദം കേൾക്കുന്നതിനായി ഉപയോഗിക്കുന്ന ഉപകരണം???
Answer: ഹൈഡ്രോ ഫോൺ


38. ശബ്ദത്തിന്റെ പ്രതിധ്വനി അളന്ന് സമുദ്രങ്ങളുടെയുമറ്റും ആഴം കണ്ടുപിടിക്കാൻ ഉപയോഗിക്കുന്ന ഉപകരണം???
Answer: സോണാർ


39. SONAR???
Answer: സൗണ്ട് നാവിഗേഷൻ ആൻഡ് റെയിഞ്ചിങ്


40. സോണാറിൽ ഉപയോഗിക്കുന്ന തരംഗങ്ങൾ???
Answer: അൾട്രാസോണിക്
 
 

41. സോണാറിൽ പ്രയോജനപ്പെടുത്തിയിരിക്കുന്ന ശബ്ദ വിശേഷമാണ്???
Answer: എക്കോ ലൊക്കേഷൻ


42. താഴ്ന്ന സ്ഥായിയിൽ ഉള്ള ശബ്ദതരംഗങ്ങളുടെ കൂട്ടമാണ്???
Answer: ബാസ്


43. ഉയർന്ന സ്ഥായിയിൽ ഉള്ള ശബ്ദതരംഗങ്ങളുടെ കൂട്ടമാണ്???
Answer: ട്രബിൾ


44. ആവൃത്തിയിൽ ചെറിയ വ്യത്യാസം ഉള്ള രണ്ടു വസ്തുക്കൾ ഒരേസമയം കമ്പനം ചെയ്യുമ്പോൾ അവയുടെ ശബ്ദത്തിൽ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകളാണ്???
Answer: ബീറ്റുകൾ
 
 
45. ശബ്ദ സ്രോതസ്സിന്റെയോ ശബ്ദ സ്വീകരണ യുടെയോ അല്ലെങ്കിൽ രണ്ടിന്റെയുമോ ആപേക്ഷിക ചലനം മൂലം ശ്രോതാവ് ശ്രവിക്കുന്ന ശബ്ദത്തിന്റെ ആവൃത്തിയിൽമാറ്റം ഉണ്ടാകുന്ന പ്രതിഭാസമാണ്???
Answer: ഡോപ്ലർ ഇഫക്ട്


46. ഡോപ്ലർ ഇഫക്ട് ആദ്യമായി വിശദീകരിച്ചത്???
Answer: ക്രിസ്ത്യൻ ഡോപ്ലർ


47. മനുഷ്യന് കേൾക്കാൻ സാധിക്കാത്ത വിധത്തിലുള്ള ഉയർന്ന ആവൃത്തിയുള്ള ശബ്ദം പുറപ്പെടുവിക്കുന്ന വിസിൽ???
Answer: ഗാൾട്ടൺ വിസിൽ


48. നായ്ക്കളുടെ ട്രെയിനിങ്ങിന് ആയി ഉപയോഗിക്കുന്ന വിസിൽ???
Answer: ഗാർട്ടൻ വിസിൽ
 
 
49. ചാട്ടവാർ വായുവിൽ ചുഴറ്റിയാൽ ഉണ്ടാകുന്ന പൊട്ടൽ ശബ്ദത്തിന് കാരണം???
Answer: സോണിക് ബൂം


50. ശബ്ദത്തോടുഉള്ള പേടി ഏത് പേരിൽ അറിയപ്പെടുന്നു???
Answer: ഫോണോഫോബിയ




51. മനുഷ്യരിൽ ശബ്ദം പുറപ്പെടുവിക്കുന്ന തൊണ്ടയിലെ ഭാഗം?
Answer: ലാറിങ്സ്


52. പ്രതിധ്വനിയെ കുറിച്ചുള്ള പഠനം?
Answer: കാറ്റക്കോസ്റ്റിക്സ്
 
 
53. സിനിമ തിയേറ്ററുകളുടെ ഭിത്തി പരുപരുത്തതായി നിർമ്മിക്കുന്നതിന് കാരണം?
Answer: പ്രതിധ്വനി ഒഴിവാക്കാൻ


54. ട്യൂണിങ് ഫോർക്ക് കണ്ടുപിടിച്ചതാരാണ്?
Answer: ജോൺ ഷൊറേ


55. സോണാറിൽ പ്രയോജനപ്പെടുത്തിയിരിക്കുന്നത് ശബ്ദത്തിന്റെ സ്വഭാവം?
Answer: പ്രതിഫലനം


56. ഊഷ്മാവ് കൂടുന്നതിന് അനുസരിച്ച് ശബ്ദവേഗം -------?
Answer: കൂടുന്നു
 
 
57. കേൾവി ശക്തി അളക്കുന്നതിനുള്ള ഉപകരണം?
Answer: ഓഡിയോ മീറ്റർ


58. വെള്ളത്തിലൂടെ സഞ്ചരിക്കുമ്പോൾ ശബ്ദത്തിന് വേഗത എത്ര?
Answer: 1481 m/s


59. ഈർപ്പം കൂടിയ അന്തരീക്ഷത്തിലൂടെ ശബ്ദം കൂടുതൽ വേഗത്തിൽ സഞ്ചരിക്കുന്നു ശരിയാണോ തെറ്റാണോ?
Answer: ശരിയാണ്


60. അന്തർവാഹിനി, വിമാനം എന്നിവയുടെ വേഗത മനസ്സിലാക്കുന്നത് ശബ്ദത്തിന്റെ ഏത് പ്രതിഭാസം ഉപയോഗിച്ചാണ്?
Answer: ഡോപ്ലർ ഇഫക്ട്
 
 

61. അന്തരീക്ഷ മലിനീകരണത്തിന് ഇടയാക്കുന്ന ശബ്ദം?
Answer: 90 ഡെസിബെല്ലിന് മുകളിൽ


62. കേൾവി തകരാറുണ്ടാക്കുന്ന ശബ്ദം?
Answer: 120 ഡെസിബലിനു മുകളിൽ


63. പാർപ്പിട മേഖലയിൽ അനുവദനീയമായ ശബ്ദ പരിധി?
Answer: പകൽ 55 ഡെസിബൽ, രാത്രി 45 ഡെസിബൽ


64. വായു, ഇരുമ്പ്, ജലം എന്നീ മാധ്യമങ്ങളെ ശബ്ദത്തിന് പ്രവേഗം കൂടിവരുന്ന ക്രമത്തിൽ എഴുതുക?
വായു, ഇരുമ്പ്, ജലം
ജലം, വായു, ഇരുമ്പ്
ഇരുമ്പ്, വായു, ജലം
വായു, ജലം, ഇരുമ്പ്
Answer: ഈ ചോദ്യത്തിന്റെ ഉത്തരം താഴെ കമന്റ് ചെയ്യുക
 
 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

3 അഭിപ്രായങ്ങള്‍