Prelims Mega Revision Points: 47 | പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും: 2 | Environment and Environment Problems psc | General Science | Biology | Kerala PSC | Easy PSC | 10 Level Prelims Coaching | +2 Level Prelims Coaching

പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും: 2




1. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്കായി ഏത് രാജ്യത്ത് നിന്നു നൽകി വന്ന ഉന്നത പുരസ്കാരമാണ് ഓർഡർ ഓഫ് ഗോൾഡൻ ആർക്ക്???
Answer: നെതർലൻഡ്സ്


2. ആമസോൺ മഴക്കാടുകളുടെ സംരക്ഷണത്തിനായി പ്രവർത്തിച്ച് 1988 ൽ വധിക്കപ്പെട്ട പരിസ്ഥിതി പ്രവർത്തകൻ ആരാണ്???
Answer: ചിക്കോ മെൻഡെസ്
 
 
3. പ്രകൃതിയുടെ ബൈബിൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന "സൈലന്റ് സ്പ്രിങ്" എന്ന കൃതി രചിച്ചത് ആരാണ്???
Answer: റേച്ചൽ കഴ്സൺ


4. റേച്ചൽ കാഴന്റെ വിഖ്യാത ഗ്രന്ഥമായ സൈലന്റ് സ്പ്രിങ് പ്രധാനമായും വിവരിക്കുന്നത് എന്തിന്റെ ദോഷവശങ്ങളെകുറിച്ചാണ്???
Answer: കീടനാശിനികൾ


5. മയിലമ്മ കേരളത്തിലെ ഏത് സമരവുമായി ബന്ധപ്പെട്ടാണ് ദേശീയ ശ്രദ്ധ നേടിയത്???
Answer: പ്ലാച്ചിമട സമരം (കൊക്കോ കോള ഫാക്ടറിയുടെ ജല ചൂഷണത്തിനെതിരെ)


6. ഇന്ത്യ കണ്ട ഏറ്റവും വലിയ വ്യാവസായിക ദുരന്തമായ ഭോപ്പാൽ ദുരന്തം നടന്നത് ഏത് വർഷമാണ്???
Answer: 1984
 
 
7. ഭോപ്പാൽ ദുരന്തത്തിന് കാരണമായ വിഷവാതകം ഏതാണ്???
Answer: മീഥെയ്ൽ ഐസോസയനേറ്റ്


8. ജപ്പാനിലെ മീനമാത ദുരന്തത്തിന് കാരണമായത് ഏത് ലോഹത്തിന്റെ വിഷ മാലിന്യം ചിസ്സോ കോർപറേഷൻ എന്ന കമ്പനി പുറന്തള്ളിയതാണ്???
Answer: മെർക്കുറി


9. ഉക്രൈനിൽ എന്നാണ് ലോകത്തെ നടുക്കിയ ചെർണോബിൽ ആണവ ദുരന്തം നടന്നത്???
Answer: 1986 ഏപ്രിൽ 26


10. 1979 ൽ ത്രീ മൈൽ ഐലന്റ് ആണവ ദുരന്തം നടന്നത് ഏത് രാജ്യത്താണ്???
Answer: യുണൈറ്റഡ് സ്റ്റേറ്റ്സ്
 
 

11. സാധാരണ ഗതിയിൽ ഓസോണിന്റെ വ്യാപ്തി അളക്കാൻ ഉപയോഗിക്കുന്ന യൂണിറ്റ് ഏതാണ്??
Answer: ഡോബ്സൺ


12. ഹരിത ഗൃഹ പ്രഭാവം അനുഭവപ്പെടുന്നത് അന്തരീക്ഷത്തിന്റെ ഏത് പാളിയിലാണ്???
Answer: ട്രോപ്പോസ്ഫിയർ


13. 2019 ലെ ടൈം മാഗസിൻ പേഴ്സൺ ഓഫ് ദ് ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ട സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ആരാണ്???
Answer: ഗ്രേറ്റ തുൻബർഗ്


14. കാലവസ്ഥാ വ്യതിയാനത്തിന്റേയും മറ്റും കാര്യങ്ങൾ ജനശ്രദ്ധയിലെത്തിക്കാൻ എവറസ്റ്റിൽ മന്ത്രി സഭായോഗം ചേർന്ന ആദ്യ രാജ്യം ഏതാണ്???
Answer: നേപ്പാൾ
 
 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍