Prelims Mega Revision Points: 6 | Indian Geography | ഇന്ത്യയുടെ ഭൂമി ശാസ്ത്രം, അതിർത്തികളും അതിരുകളും: 1 | Indian Boundaries With Neighbouring Countries: 1 |

ഇന്ത്യയുടെ ഭൂമി ശാസ്ത്രം, അതിർത്തികളും അതിരുകളും: 1




1. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലിയ രാജ്യം???
Answer: ഇന്ത്യ


2. ഇന്ത്യയുടെ മൊത്തം വിസ്തീർണം എത്ര ചതുരശ്ര കിലോമീറ്ററാണ്???
Answer: 3287263 ച കി.മി.
 
 
3. ലോകത്തിന്റെ മൊത്തം വിസ്തീർണത്തിന്റെ എത്ര ശതമാനമാണ് ഇന്ത്യയുടെ വിസ്തീർണം???
Answer: 2.4%


4. ലോകരാജ്യങ്ങൾക്കിടയിൽ വലുപ്പത്തിൽ ഇന്ത്യയുടെ സ്ഥാനം എത്രാമത്തതാണ്???
Answer: 7


5. ഇന്ത്യൻ ജനസംഖ്യ ലോക ജനസംഖ്യയുടെ എത്ര ശതമാനം???
Answer: 17-18%


6. ജനസംഖ്യയിൽ ലോകത്തിൽ ഇന്ത്യയുടെ സ്ഥാനം???
Answer: 2
 
 
7. മറ്റു അയൽ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ എണ്ണം???
Answer: 16


8. ഇന്ത്യമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ???
Answer: 9


9. ഇന്ത്യയുമായി എത്ര രാജ്യങ്ങൾ കര അതിർത്തി പങ്കിടുന്നു???
Answer: 7 (പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ചൈന, മ്യാൻമർ, നേപ്പാൾ, ഭൂട്ടാൻ)


10. ഇന്ത്യയുമായി സമുദ്രാതി പങ്കിടുന്ന രാജ്യങ്ങൾ???
Answer: 2 (ശ്രീലങ്ക, മാലിദീപ്)
 
 

11. ഇന്ത്യയിൽ കടൽത്തീരമുള്ള എത്ര സംസ്ഥാനങ്ങളാണ് ഉള്ളത്???
Answer: 9


12. ഇന്ത്യൻ സംസ്ഥാനങ്ങളിൽ വെച്ച് ഏറ്റവും കൂടുതൽ കടൽത്തീരമുള്ള സംസ്ഥാനം ഏതാണ്???
Answer: ഗുജറാത്ത്


13. ഇന്ത്യയുടെ കടൽത്തീരത്തിന്റെ നീളം എത്രയാണ്???
Answer: 7516.6 കിലോമീറ്റർ


14. ഇന്ത്യയുടെ കര അതിർത്തിയുടെ ദൈർഘ്യം എത്ര കിലോമീറ്ററാണ്???
Answer: 15106.7 കിലോമീറ്റർ
 
 
15. ഇന്ത്യയുടെ തെക്കേയറ്റം മുതൽ വടക്കേയറ്റം വരെയുള്ള നീളം എത്രയാണ്???
Answer: 3214 കിലോ മീറ്റർ


16. നമ്മുടെ രാജ്യത്തിന്റെ പടിഞ്ഞാറെ അറ്റം മുതൽ കിഴക്കേയറ്റം വരെയുള്ള നീളം എത്ര കിലോമീറ്ററാണ്???
Answer: 2933 കിലോമീറ്റർ


17. ഭൗമശാസ്ത്രപരമായി ഇന്ത്യയുടെ സ്ഥാനം ഉത്തര അക്ഷാംശം ഏതിനൊക്കെ ഇടയിലാണ്???
Answer: 8 ഡിഗ്രി നാല് മിനിറ്റിനും 37 ഡിഗ്രീ 6 മിനിറ്റിനും മധ്യേ
 
 
18. ഇന്ത്യ ഭൗമശാസ്ത്രപരമായി പൂർവ്വ രേഖാംശം ഏതിനൊക്കെ ഇടയിലാണ്???
Answer: 68 ഡിഗ്രി 7 മിനിറ്റിനും 97 ഡിഗ്രീ 25 മിനിറ്റിനും ഇടയിൽ


19. ഇന്ത്യയുടെ മാനക രേഖാംശം???
Answer: 82 1/2° പൂർവ്വ രേഖാംശം


20. ഇന്ത്യയിലൂടെ കടന്നു പോകുന്ന അക്ഷാംശ രേഖ???
Answer: ഉത്തരായന രേഖ (23 1/2 വടക്ക്)



21. ഉത്തരായന രേഖ കടന്നു പോകുന്നു ഇന്ത്യൻ സംസ്ഥാനങ്ങൾ???
Answer: 8 (ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ജാർഖണ്ഡ്, വെസ്റ്റ് ബംഗാൾ, ത്രിപുര, മിസോറാം)
 
 
22. ഇന്ത്യയുടെ ഏത് ഭാഗത്തായാണ് ഇന്ത്യൻ മഹാസമുദ്രം നിലകൊള്ളുന്നത്???
Answer: തെക്ക്


23. ഇന്ത്യയുടെ ഏറ്റവും കിഴക്കേയറ്റത്തെ സംസ്ഥാനം അരുണാചൽ പ്രദേശാണ്. ഏതാണ് പടിഞ്ഞാറെ അറ്റത്തെ സംസ്ഥാനം???
Answer: ഗുജറാത്ത്


24. ജമ്മു കശ്മീരിനെ കേന്ദ്ര ഭരണപ്രദേശമായി വിഭജിച്ചതിനെ തുടർന്ന് ഏതാണ് നിലവിൽ ഏറ്റവും വടക്കേയറ്റത്തെ സംസ്ഥാനം???
Answer: ഹിമാചൽ പ്രദേശ്


25. ഇന്ത്യയിൽ എറ്റവും കൂടുതൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടൂന്ന സംസ്ഥാനം ഏതാണ്???
Answer: ഉത്തർ പ്രദേശ്
 
 
26. അന്താരാഷ്ട്ര അതിർത്തി പങ്കിടുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം???
Answer: രാജസ്ഥാൻ


27. അന്താരാഷ്ട്ര അതിർത്തി പങ്കിടുന്ന ഏറ്റവും ചെറിയ സംസ്ഥാനം???
Answer: സിക്കിം


28. ഏറ്റവും കുറവ് രാജ്യാന്തര അതിർത്തിയുള്ള ഇന്ത്യൻ സംസ്ഥാനം???
Answer: നാഗാലാന്റ്


29. സിക്കിം ഏത് ഇന്ത്യൻ സംസ്ഥാനവുമായി മാത്രമാണ് അതിർത്തി പങ്കിടുന്നത്???
Answer: പശ്ചിമ ബംഗാൾ
 
 
30. ഇന്ത്യൻ സംസ്ഥാനങ്ങളിൽ അസമുമായി മാത്രം അതിർത്തി പങ്കിടുന്ന സംസ്ഥാനം ഏതാണ്???
Answer: മേഘാലയ



31. രാജ്യാന്തര അതിർത്തിയും കടൽത്തീരവുമുള്ള രണ്ട് സംസ്ഥാനങ്ങളാണ് ഇന്ത്യയിലുള്ളത്. ഒന്ന് പശ്ചിമ ബംഗാളാണ്. മറ്റേത് ഏതാണ്???
Answer: ഗുജറാത്ത്


32. ഇന്ത്യയുടെ ഏറ്റവും വടക്കേയറ്റത്തെ സ്ഥലമായ ഇന്ദിര കോളിന് ആ പേര് നൽകിയ അമേരിക്കൻ ഭൗതിക ശാസ്ത്രജൻ ആരാണ്???
Answer: ഫാനി ബുള്ളക്ക് വർക്ക്മാൻ


33. ഇന്ത്യയുടെ ഏറ്റവും കിഴക്കേയറ്റമായി പരിഗണിക്കുന്ന അരുണാചൽ പ്രദേശിലെ സ്ഥലം ഏതാണ്???
Answer: കിബിത്തു
 
 
34. ഇന്ത്യയുടെ പടിഞ്ഞാറെയറ്റത്തെ പ്രദേശമായ ഗുഹാർ മോത്തി ഏത് സംസ്ഥാനത്താണ്???
Answer: ഗുജറാത്ത്


35. ഇന്ത്യയുടെ തെക്കേയറ്റമായ ഏത് പ്രദേശമാണ് ആദ്യകാലത്ത് പിഗമാലിയൻ പോയിന്റ്, പാർസൺസ് പോയിന്റ് എന്നിങ്ങനെ അറിയപ്പെട്ടിരുന്നത്???
Answer: ഇന്ദിരാ പോയിന്റ്


36. ഇന്ത്യൻ ഉപദീപിന്റെ തെക്കേ അറ്റം???
Answer: കന്യാകുമാരി
 
 
37. ഇന്ത്യയുടെ പൂർവതീര സമതലത്തിന്റെ തെക്കു ഭാഗം അറിയപ്പെടുന്നത് ഏത് പേരിലാണ്???
Answer: കോറമാൻഡൽ


38. ഇന്ത്യയുടെ പശ്ചിമതീര സമതല തതിന്റെ വടക്കു ഭാഗം ഏത് പേരിലറിയപ്പെടുന്നു???
Answer: കൊങ്കൺ തീരം


39. ഉത്തരാഖണ്ഡിലെ ഏത് ഗ്രാമമാണ് ഔദ്യോഗികമായി അവസാനത്തെ ഇന്ത്യൻ ഗ്രാമം (Last Indian Village) എന്നറിയപ്പെടുന്നത്???
Answer: മാണാ (Mana)


40. ഇന്ത്യയുമായി കര അതിർത്തി പങ്കിടുന്നതിൽ ഏറ്റവും വലിയ രാജ്യം ഏതാണ് / ഇന്ത്യയുടെ ഏറ്റവും വലിയ അയൽരാജ്യം???
Answer: ചൈന
 
 

41. ഇന്ത്യയെ ചൈനയിൽ നിന്നും വേർതിരിക്കുന്ന അതിർത്തി രേഖ ഏതാണ്???
Answer: മക് മഹോൻ രേഖ


42. ഐക്യരാഷ്ട്ര സംഘടനയിൽ സ്ഥിരാംഗത്വമുള്ള ഏക എഷ്യൻ രാജ്യം ഏതാണ്???
Answer: ചൈന


43. പ്രാചീന ചൈനയെ റോമാ സാമ്രാജ്യവുമായി ബന്ധിപ്പിച്ചിരുന്ന 4000 മൈൽ ദൈർഘ്യമുള്ള പാത ഏത് പേരിലാണ് അറിയപ്പെട്ടിരുന്നത്???
Answer: സിൽക്ക് പാത


44. 1954 ഏപ്രിലിൽ ഇന്ത്യൻ പ്രധാന മന്ത്രി ജവാഹർലാൽ നെഹ്റുവും ഏത് ചൈനീസ് ഭരണാധികാരിയും തമ്മിലാണ് പഞ്ചശീല തത്വങ്ങളിൽ ഒപ്പ് വെച്ചത്???
Answer: ചൗ എൻ ലായ്
 
 
45. ഇന്ത്യയിൽ എത്തിയ ആദ്യത്തെ ചൈനീസ് സഞ്ചാരി ആരായിരുന്നു???
Answer: ഫാ ഹിയാൻ


46. ഏഷ്യയിലെ ഏറ്റവും വലിയ നദി ഏതാണ്???
Answer: യാങ്ട്സി


47. ചൈനയുടെ ദു:ഖം, മഞ്ഞ നദി എന്നിങ്ങനെ അറിയപ്പെടുന്ന നദി ഏതാണ്???
Answer: ഹൊയാങ് ഹേ


48. കൊച്ചിയെ കുറിച്ച് ആദ്യമായി പരാമർശിച്ച വിദേശി ഒരു ചൈനീസ് സഞ്ചാരിയാണ്. ആരാണിദ്ദേഹം???
Answer: മാഹ്വാൻ
 
 
49. ഇന്ത്യയേയും ചൈനയേയും തമ്മിൽ ബന്ധിപ്പിക്കുന്ന ചുരം ഏതാണ്???
Answer: നാഥുല ചുരം


50. ഹർഷ വർധനന്റെ കാലത്ത് ഇന്ത്യ സന്ദർശിച്ച, തീർഥാടകരുടെ രാജകുമാരൻ എന്നറിയപ്പെടുന്ന ചൈനീസ് സഞ്ചാരി ആരാണ്???
Answer: ഹുയാൻ സാങ്


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

2 അഭിപ്രായങ്ങള്‍