Biology:2 | Selected Questions From Biology | Kerala PSC LGS/LDC Biology Questions | Kerala PSC LDC/LGS Preliminary Exam Biology Questions |

രക്തം- രക്തപര്യയനം




1. ജീവന്‍റെ നദി എന്നറിയപ്പെടുന്നതാണ്???
Answer: രക്തം


2. ശരീരത്തിലെ ഏറ്റവും വലിയ ദ്രാവകരൂപത്തിലുള്ള സംയോജക കലയാണ്???
Answer: രക്തം
 
 
3. ഏറ്റവും വലിയ രക്താണു???
Answer: ശ്വേതരക്താണു (WBC)
അരുണ രക്താണുക്കൾ, ശ്വേത രക്താണുക്കൾ, പ്ലേറ്റ്ലറ്റുകള്‍ എന്നിങ്ങനെ മൂന്നു തരം രക്താണുക്കളാണുള്ളത്.



4. ഏറ്റവും വലിയ ശ്വേതരക്താണു???
Answer: മോണോസൈറ്റ്


5. എറിത്രോസൈറ്റുകള്‍ എന്നറിയപ്പെടുന്നത്???
Answer: അരുണ രക്താണുക്കൾ (RBC)


6. അരുണ രക്താണുക്കള്‍ക്ക് ആകൃതി വ്യത്യാസം വരുന്നത് ഏതു രോഗ ലക്ഷണമാണ്???
Answer: സിക്കിള്‍സെല്‍ അനീമിയ
 
 
7. അരുണ രക്താണുക്കളുടെ ശവപ്പറമ്പ് എന്നറിയപ്പെടുന്നത്???
Answer: പ്ലീഹ (spleen)
അരുണ രക്താണുക്കൾ നശിപ്പിക്കപ്പെടുന്നത് കരളിലും പ്ലീഹയിലുമാണ്.



8. ശരീരത്തിൽ രോഗപ്രതിരോധശേഷി നല്‍കുന്ന ആന്‍റിബോഡികള്‍ ഉത്പാദിപ്പിക്കുന്ന രക്താണു????
Answer: ശ്വേതരക്താണു


9. അരുണ രക്താണുക്കള്‍ക്ക് ചുവന്ന നിറം നല്‍കുന്ന ഘടകം ആണ്???
Answer: ഹീമോഗ്ലോബിൻ


10. ഹീമോഗ്ലോബിനില്‍ അടങ്ങിയിരിക്കുന്ന ലോഹം???
Answer: ഇരുമ്പ്
 
 

11. ശ്വേത രക്താണുക്കൾ ക്രമാതീതമായി വര്‍ക്കുന്ന തരം രോഗം???
Answer: രക്താര്‍ബുദം​ (ലുക്കീമിയ)


12. ചുവന്ന രക്താണുക്കളുടെ ജീവിത ദൈർഘ്യം???
Answer: 120 ദിവസം


13. ശ്വേത രക്താണുക്കൾ (wbc) ടെ ജീവിത ദൈർഘ്യം???
Answer: 10-15 ദിവസം


14. ചുവന്ന രക്താണുക്കൾ ഉത്പാദിപ്പിക്കുന്നത് ------- ലാണ്???
Answer: അസ്ഥിമജ്ജയില്‍ (bone marrow)
 
 
15. ശരീരത്തിലെ പോരളികള്‍/ പട്ടാളക്കാർ എന്നിങ്ങനെ അറിയപ്പെടുന്ന രക്താണുക്കൾ???
Answer: WBC


16. രക്തത്തിന് ഓക്സിജൻ കൊണ്ടുപോകാനുള്ള കഴിവ് നല്‍കുന്ന ഘടകം????
Answer: ഹീമോഗ്ലോബിൻ


17. രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന കോശങ്ങളാണ് ------???
Answer: പ്ലേറ്റ്ലറ്റുകള്‍
 
 
18. രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന വൈറ്റമിൻ???
Answer: വൈറ്റമിന്‍ K


19. രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന മൂലകം???
Answer: കാല്‍സ്യം


20. രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന പ്രോട്ടീന്‍???
Answer: ഫാബ്രിനോജന്‍



21. രക്തം കട്ടിയാകാന്‍ എടുക്കുന്ന സമയം????
Answer: 6 മിനിറ്റ്
 
 
22. രക്തം രക്തക്കുഴലുകളില്‍ കട്ടപിടിക്കാതെ സൂക്ഷിക്കുന്ന വസ്തു???
Answer: ഹെപ്പാരിന്‍


23. രക്തം കട്ടപിടിക്കാതെ സൂക്ഷിക്കാന്‍ രക്ത ബാങ്കുകളില്‍ ഉപയോഗിക്കുന്ന രാസവസ്തു???
Answer: സോഡിയം സിട്രേറ്റ്


24. രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന ഫൈബ്രിനോജൻ, കട്ടപിടിക്കാതിരിക്കാന്‍ സഹായിക്കുന്ന ഹെപ്പാരിന്‍ എന്നിവ നിര്‍മിക്കുന്നത് എവിടെയാണ്???
Answer: കരളില്‍


25. രക്തം കട്ടപിടിച്ച ശേഷം ഊറി വരുന്ന ദ്രാവകം???
Answer: സീറം
 
 
26. മുറിവുകളില്‍ രക്തം കട്ടപിടിക്കാത്ത ജനിതക രോഗമാണ് ------???
Answer: ഹീമോഫീലിയ


27. പ്രായപൂർത്തിയായ ഒരാളുടെ ശരീരത്തിലെ രക്തത്തിന്റെ അളവ്???
Answer: 5-6 ലിറ്റർ


28. രക്തത്തിലെ ദ്രാവക ഭാഗമാണ് -------???
Answer: പ്ലാസ്മ


29. രക്തത്തിൽ എത്ര ശതമാനമാണ് പ്ലാസ്മ????
Answer: 55%
 
 
30. പ്ലാസ്മയുടെ നിറം???
Answer: ഇളം മഞ്ഞ (വൈക്കോൽ മഞ്ഞ)



31. രക്തത്തിൽ ആന്‍റിബോഡികള്‍ സ്ഥിതിചെയ്യുന്ന ഭാഗമാണ്???
Answer: പ്ലാസ്മ


32. പ്രായപൂർത്തിയായ ഒരാളുടെ ശരീരത്തിലെ രക്തത്തിന്‍റെ അളവ്???
Answer: 5-6 ലിറ്റർ


33. ഒരു പ്രാവശ്യം ദാനം ചെയ്യാവുന്ന രക്തത്തിന്റെ അളവ്???
Answer: 300 മില്ലിലിറ്റര്‍
 
 
34. രക്തത്തിലെ പ്രധാന ലോഹം???
Answer: ഇരുമ്പ്


35. രക്തത്തിലെ pH മൂല്യം എത്ര???
Answer: 7.4


36. മനുഷ്യ ശരീരത്തിലെ രക്തം ശുദ്ധമാക്കുന്ന അവയവം????
Answer: വൃക്ക
ഓക്സീകരണത്തിലൂടെ ശുദ്ധരക്തമാകുന്നത് ശ്വാസകോശവുമാണ്

 
 
37. ഏറ്റവും ചെറിയ രക്തക്കുഴലുകള്‍ അറിയപ്പെടുന്ന പേരാണ്​ -------???
Answer: കാപ്പില്ലറികള്‍


38. ഏറ്റവും വലിയ രക്തക്കുഴല്‍???
Answer: അയോര്‍ട്ട (മഹാ ധമനി)


39. ശുദ്ധരക്തം വഹിക്കുന്ന രക്തക്കുഴലുകളാണ്​ ------???
Answer: ധമനികള്‍ (ആര്‍ട്ടറി)
അശുദ്ധരക്തം വഹിക്കുന്നവയാണ് സിരകൾ (വെയിന്‍സ്)



40. ഏറ്റവും വലിയ സിര???
Answer: ഇന്‍ഫീരിയര്‍ വീനെക്കാവ
 
 

41. തലയിൽ നിന്നും അശുദ്ധ രക്തം ഹൃദയത്തിൽ എത്തിക്കുന്ന രക്തക്കുഴലുകൾ???
Answer: ജൂഗുലാര്‍ വെയിന്‍


42. രക്ത ധമനികളുടെ ഇലാസ്തികത നഷ്ടപ്പെടുമ്പോള്‍ ഉണ്ടാകുന്ന രോഗം???
Answer: രക്തസമ്മർദ്ദം


43. രക്തത്തിനും ശരീര കലകള്‍ക്കുമിടയിലെ ഇടനിലക്കാരന്‍ ആണ്​ ------???
Answer: ലിംഫ്


44. ചെറുകുടലില്‍ നിന്ന് പോഷകങ്ങള്‍ ശേഖരിച്ച് കോശങ്ങളിലെത്തിക്കുന്നത് --------- ആണ്????
Answer: രക്തം
 
 
45. ഹോര്‍മോണുകളെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിക്കുന്നത് -------- ആണ്???
Answer: രക്തം


46. മനുഷ്യ ശരീരത്തിലെ ബ്ലഡ് ബാങ്ക് എന്നറിയപ്പെടുന്നത്​-------???
Answer: പ്ലീഹ​ (Spleen)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍