ഭഗവത്ഗീത പ്രശ്നോത്തരി | Bhagavad Gita Quiz : 2

ഭഗവത്ഗീത പ്രശ്നോത്തരി​: 2


1. ആത്മാവിന്‍റെ ഇരിപ്പിടം ഏത് ????
Answer: ഒന്‍പത് വാതിലുകള്‍ ഉള്ള നഗരമാകുന്ന ശരീരത്തില്‍ ഒന്നും ചെയ്യാതെയും ചെയ്യിക്കാതെയും ആത്മാവ് സ്ഥിതിചെയ്യുന്നു


2. ആരാണ് സമദര്‍ശികള്‍???
Answer: ചരാചരങ്ങളിലും പ്രപഞ്ചത്തിലും ഈശ്വരചൈതന്യം ദര്‍ശിക്കാന്‍ കഴിയുന്ന വിവേകികളായ ജ്ഞാനികള്‍ ആണ് സമദര്‍ശികള്‍
 
 
3. പഞ്ചയജ്ഞങ്ങള്‍ ഏതൊക്കെ???
Answer: ബ്രഹ്മയജ്ഞം, ദേവയജ്ഞം, പിതൃയജ്ഞം, മനുഷ്യയജ്ഞം, ഭൂതയജ്ഞം


4. മോക്ഷപ്രാപ്തിക്ക് ഏന്താണ് വേണ്ടത്???
Answer: ഫലാപേക്ഷയില്ലാത്ത കര്‍മം


5. കര്‍മം ഏന്തിന് വേണ്ടിയാണ് അനുഷ്ടിക്കുന്നത്???
Answer: ആത്മശുദ്ധിക്ക് വേണ്ടിവേണം കര്‍മം അനുഷ്ടിക്കാൻ‍


6. ഏപ്പോഴാണ് ഒരു ഭക്തന് ഭഗവത് പ്രാപ്തി ഉണ്ടാകുന്നതു???
Answer: യഥാവിധി കര്‍മാനുഷ്ട്ടനം ചെയ്ത് ചിത്തം ശുദ്ധമായശേഷം ഭഗവത്തത്വം നന്നായി ഉറച്ചാല്‍ ഭഗവത് പ്രാപ്തി ഉണ്ടാകും
 
 
7. ഏന്താണ് ധ്യാനം???
Answer: വിജാതീയമായ ചിത്തവൃത്തികളുടെ സംബന്തമില്ലാത്തതായ സജാതീയവൃത്തികളുടെ പ്രവാഹമാണ് ധ്യാനം


8. ഒരുവര്‍ഷം എന്നാല്‍ എന്ത്???
Answer: മനുഷ്യരുടെ രണ്ട് അയനങ്ങള്‍ ചേര്‍ന്നതാണ് ഒരു വര്‍ഷം. ഉത്തരായനവും ദക്ഷിണായനവും


9. ദേവന്മാരുടെ ഒരു ദിവസം (അഹോരാത്രം) എത്രയാണ്???
Answer: മനുഷ്യരുടെ ഒരു വര്‍ഷമാണ് ദേവന്‍മാരുടെ ഒരു ദിവസം (രാത്രിയും പകലും ) ദേവന്മാരുടെ മുന്നുറ്റി അറുപത്തഞ്ച് അഹോരാത്രം ഒരു ദേവവത്സരം


10. ചതുര്‍യുഗം എന്നാല്‍ എന്ത്???
Answer: ദേവന്മാരുടെ ഒരു ദിവസം 365 ദിവസം (1വര്‍ഷം) അങ്ങനെ 12000 വര്‍ഷങ്ങള്‍ ആണ് ഒരു ചതുര്‍യുഗം. നാല് യുഗങ്ങളാണ് ഉള്ളത്. കൃതയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം എന്നിവയാണിവ. ഈ നാലു യുഗങ്ങളും കൂടി പന്തീരായിരം ദിവ്യ വർഷങ്ങൾ (43,20,000 മനുഷ്യവർഷങ്ങൾ) വരും
 
 

11. കൃതയുഗം എത്ര വര്‍ഷം???
Answer: കൃതയുഗം നാലായിരത്തി എണ്ണൂറു ദിവ്യസംവത്സരം ദൈർഘ്യമുള്ളതാണ്. അതായത് 17,28,000 മനുഷ്യവർഷം


12. ത്രേതായുഗം എത്ര വര്‍ഷം???
Answer: മൂവായിരത്തി അറുന്നൂറ് ദിവ്യവർഷം. (12,90,000 മനുഷ്യവർഷം) വരും


13. ദ്വാപരയുഗം എത്ര വര്‍ഷം???
Answer: ദ്വാപരയുഗത്തിന് രണ്ടായിരത്തി നാനൂറ് ദിവ്യവർഷം (8,64,000 മനുഷ്യവർഷം) ദൈർഘ്യമുണ്ട്.


14. കലിയുഗം എത്ര വര്‍ഷം???
Answer: കലിയുഗമാണ് ഏറ്റവും ദൈർഘ്യം കുറഞ്ഞ യുഗം. ആയിരത്തി ഇരുന്നൂറ് ദിവ്യവർഷമാണ് (4,30,000 മനുഷ്യവർഷം) കലിയുഗത്തിന്റെ ദൈർഘ്യം
 
 
15. ബ്രഹ്മാവിന്‍റെ ഒരു ദിവസം എത്ര വര്‍ഷമാണ് ???
Answer: ആയിരം ചതുര്‍യുഗം


16. എന്താണ് ബ്രഹ്മാണ്ഡം???
Answer: ബ്രഹ്മാവിന്‍റെ ശരീരം ആണ് ബ്രഹ്മാണ്ഡം എന്ന് ഗീതയിലെ അക്ഷരബ്രഹ്മയോഗത്തില്‍ പറയുന്നു


17. എന്താണ് ദേവയാനം???
Answer: ജനനത്തിന് പുനരാവൃത്തി ഇല്ലാത്ത ബ്രഹ്മത്തെ പ്രാപിക്കുന്ന മാര്‍ഗമാണ് ദേവയാനം
 
 
18. എന്താണ് ഗീതയില്‍ പറയുന്ന ബ്രഹ്മം???
Answer: പരമമായ നാശമില്ലാത്തതായും സ്ഥിതിചെയ്യുന്നത് എന്തോ അതാണ് ബ്രഹ്മം


19. എന്താണ് അധ്യാത്മം???
Answer: സ്വന്തം ഭാവമാണ് അധ്യാത്മം


20. എന്താണ് കര്‍മ്മം???
Answer: സൃഷ്ട്ടിപ്പെടുന്നതിനെ എല്ലാം സര്‍ജനം ചെയ്യുന്ന ക്രിയാവിശേഷമാണ് കര്‍മ്മം



21. ദേഹഭ്യതാം വശ എന്ന് പറഞ്ഞാല്‍ എന്താണ്???
Answer: ശ്രേഷ്ഠമായ ശരീരത്തോട് കൂടിയവര്‍
 
 
22. എന്താണ് പ്രത്യഗാത്മാവ്???
Answer: ആത്മാവിന്‍റെ അത്യന്തം ശുദ്ധമായഅവസ്ഥയാണ്


23. ഒരു ത്രുടി എന്നാല്‍ എന്ത്???
Answer: മുപ്പത് അല്‍പ്പകാലം


24. ഒരു കല എന്നാല്‍ എന്ത്???
Answer: മുപ്പത് ത്രുടി


25. ഒരു കാഷ്ഠ എന്നാല്‍ എന്ത്???
Answer: മുപ്പത് കല
 
 
26. കാഷ്ഠയുടെ മറ്റ് പേരുകള്‍ എന്തെല്ലാം???
Answer: നിമിഷം, നൊടി, മാത്ര


27. ഒരു ഗണിതം എന്നാല്‍ എന്ത്???
Answer: നാലുനിമിഷം ഒരു ഗണിതം


28. ഒരു നെടുവീര്‍പ്പ് എന്നാല്‍ എന്ത്???
Answer: പത്ത് ഗണിതമാണ്


29. ഒരു വിനാഴിക എന്നാല്‍ എന്ത്???
Answer: ആറ് നെടുവീര്‍പ്പ്
 
 
30. ഒരു ഘടിക എന്നാല്‍ എന്ത്???
Answer: അറുപതു നാഴിക



31. ഒരു ദിവസം എന്നാല്‍ എന്ത് ???
Answer: അറുപത് ഘടിക


32. ദിവസത്തിന്‍റെ മറ്റൊരു പേര്???
Answer: അഹോരാത്രം


33. ഒരു പക്ഷം എന്നാല്‍ എന്ത്???
Answer: പതിനഞ്ച് അഹോരാത്രം
 
 
34. രണ്ടു പക്ഷം എന്നാല്‍ എന്ത്???
Answer: ഒരു ചന്ദ്രമാസം (30 അഹോരാത്രം)


35. ഗീതയില്‍ പരാമര്‍ശിക്കുന്ന മൂന്നുപുരുഷന്മാര്‍ ആരൊക്കെ???
Answer: ക്ഷരന്‍, അക്ഷരന്‍, ഉത്തമന്‍


36. ആരാണ് ക്ഷരന്‍???
Answer: ക്ഷരപുരുഷന്‍ നിശ്ചലന്‍ ആണ്
 
 
37. ആരാണ് അക്ഷരപുരുഷന്‍???
Answer: അക്ഷരപുരുഷന്‍ അവിച്ഹിഹ്ന്നനാണ്, ശാന്തനും നിഷ്ക്രിയനുമായ ആത്മാവാണ്


38. ആരാണ് മേഘാശയന്‍???
Answer: നിഷ്ഫലമായ ആശയത്തോട് കൂടിയവന്‍


39. ആരാണ് മേഘകര്‍മാണി???
Answer: ഫലശൂന്യമായ കര്‍മ്മത്തോട് കൂടിയവന്‍


40. ആരാണ് മേഘജ്ഞാനി???
Answer: പ്രയോജനരഹിതമായ അറിവോട് കൂടിയവന്‍
 
 

41. ആരാണ് വിചെതസ്സ്???
Answer: വിപരീത ബുദ്ധിയുള്ളവന്‍


42. ആരാണ് പ്രജാപതി???
Answer: കര്‍മ്മജ്ഞാനത്തില്‍ അധികാരമുള്ള പുരുഷനാണ്


43. ആരാണ് മൂഢന്‍???
Answer: മോഹം ഉള്ളവനാണ്


44. എന്താണ് മോഹം???
Answer: അവിവേകം, തെറ്റിധാരണയാണ് മോഹം
 
 
45. എന്താണ് ബുദ്ധി???
Answer: സൂഷ്മവും സത്യവുമായ വസ്തുക്കളെ മനസ്സിലാക്കാനുള്ള അന്തഃകരണത്തിന്‍റെ സാമര്‍ത്ഥ്യം


46. എന്താണ് ക്ഷമ???
Answer: ഏത് ആപത്തിലുമുള്ള മനസ്സിന്‍റെ നിര്‍വികാരത


47. എന്താണ് ദമം???
Answer: വിഷയസുഖങ്ങളില്‍ നിന്നുള്ള ബാഹ്യേന്ദ്രിയങ്ങളുടെ നിവൃത്തി


48. എന്താണ് ശമം???
Answer: വിഷയസുഖങ്ങളില്‍ നിന്നുള്ള അന്തഃകരണത്തിന്‍റെ നിവൃത്തി
 
 
49. എന്താണ് സുഖം???
Answer: അനുകൂലമായ അന്തകരണവൃത്തി


50. എന്താണ് ദുഃഖം???
Answer: പ്രതികൂലമായ അന്തകരണവൃത്തി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍