കേരളത്തിലെ നദികളെ അറിയാം | Important Rivers In Kerala

കേരളത്തിലെ നദികളെ അറിയാം


 • കേരളത്തിലെ ആകെ നദികൾ : 44
 • ഇതിൽ 41 എണ്ണം പിടഞ്ഞാറോട്ട് ഒഴുകുന്നു
 • കബനി, ഭവാനി, പാമ്പാർ എന്നീ മൂന്നു നദികൾ കിഴക്കോട്ടോഴുക്കുന്നു
 • കേരളത്തിലെ ഏറ്റവും വടക്കുഭാഗത്തുള്ള നദി മഞ്ചേശ്വരം പുഴ. 
 • തെക്കുഭാഗത്ത് നെയ്യാർ.
 • കേരളത്തിലെ ഏറ്റവും നീളമുള്ള നദി പെരിയാർ.
 • ഏറ്റവും ചെറുത് മഞ്ചേശ്വരം പുഴ (16km)
 • എറ്റവും കൂടുതൽ നദികളുള്ള ജില്ല കാസർകോട് (12 നദികൾ)
 • ഒരു ജലപ്രവാഹത്തെനദിയായി കണക്കാക്കാൻ വേണ്ട ചുരുങ്ങിയ ദൈർഘ്യം 15 km ആണ്
 • നദികളെ കുറിച്ചുള്ള പഠനമാണ് പോട്ട മോളജി

കേരളത്തിലെ ഏറ്റവും ദൈർഘ്യമേറിയ 10 നദികൾ. (100 km ൽ അധികം ദൈർഘ്യമേറിയവയാണിത് )

 1. പെരിയാർ - 244 km
 2. ഭാരതപ്പുഴ-209 km
 3. പമ്പ നദി - 176 km
 4. ചാലിയാർ - 169 Km
 5. ചാലക്കുടിപ്പുഴ 145. 5 km
 6. കടലുണ്ടിപ്പുഴ-130 km
 7. അച്ചൻകോവിലാർ - 128 km
 8. കല്ലടയാർ - 121 km
 9. വളപട്ടണം പുഴ - 110 km
 10. ചന്ദ്രഗിരിപ്പുഴ-105 km

പെരിയാർ (244 K - M)
 • ഉദ്ഭവം: ശിവഗിരി മല
 • ഇടുക്കി എറണാകുളം ജില്ലകളിലൂടെ ഒഴുകുന്നു.
 • മറ്റ് പേരുകൾ. ചൂർണി,ആലുവപ്പുഴ ,പൂർണ, കാലടിപ്പുഴ
 • കൗടില്യന്റെ അർഥശാസ്ത്രത്തിൽ പരാമർശിച്ച നദി
 • ശ്രീ ശങ്കരാചാര്യനാണ്  "പൂർണ" എന്ന് വിശേഷിപ്പിച്ചത്
 • കേരളത്തിന്റെ ജീവനാഡി എന്നറിയപ്പെടുന്നു
 • ഏറ്റവും ദൈർഘ്യമേറിയ നന്ദി
 • ഏറ്റവും കൂടുതൽ ജലവൈദ്യുതി പദ്ധതികൾ സ്ഥിതി ചെയ്യുന്ന നദി
 • ഏറ്റവും കൂടുതൽ ഡാമുകൾ സ്ഥിതി ചെയ്യുന്ന നദി
 • ഏറ്റവും കൂടുതൽ ജലം ഉൾക്കൊളളുന്ന നദി
 • ഏറ്റവും കൂടുതൽ പോഷകനദികളുള്ള നദി
 • പെരിയാറിനോട് ആദ്യം ചേരുന്ന പോക്ഷകനദി മുല്ലയാർ
 • കേരളത്തിലെ ആദ്യ അണക്കെട്ടായ മുല്ലപ്പെരിയാർ സ്ഥിതി ചെയ്യുന്നത് മുല്ലപെരിയാറിന്റെയും പെരിയാറിന്റെയും സംഗമ സ്ഥലത്താണ് 
 • പതനം: കൊടുങ്ങല്ലൂർ കായൽ, അറബിക്കടൽ

ഭാരതപ്പുഴ: 209 കി.മീ
 • ഉദ്ഭവം: ആനമല (തമിഴ്നാട് )
 • പാലക്കാട്, തൃശ്ശൂർ മലപ്പുറം ജില്ലകളിലൂടെ ഒഴുകുന്നു
 • നിള, പേരാർ എന്നീ പേരുകളിൽ അറിയപ്പെടുന്നു
 • നിളയുടെ കവി പി കുഞ്ഞിരാമൻ നായർ
 • നിളയുടെ കഥാകാരൻ - എം ടി വാസുദേവൻ നായർ
 • മാമാങ്കം നടന്നിരുന്നത് ഭാരതപ്പുഴയുടെ തീരത്ത് തിരുനാവായയിൽ വെച്ച്
 • കേരളത്തിന്റെ നൈൽ എന്ന വിശേഷണം
 • ഭാരതപ്പുഴയെ ശോകനാശിനിപ്പുഴ എന്ന് വിളിച്ചത് എഴുത്തച്ഛനാണ്
 • കേരളത്തിലെ ഏറ്റവും വലിയ അണക്കെട്ടായ മലമ്പുഴ ഡാം സ്ഥിതി ചെയ്യുന്നു
 • അഴിമുഖത്ത് സ്ഥിതി ചെയ്യുന്ന മത്സ്യ ബന്ധന തുറമുഖം - പൊന്നാനി
 • പതനം അറബിക്കടൽ

പമ്പ നദി 176 കി.മി
 • ഉദ്ഭവം - പുളച്ചി മല ഇടുക്കി
 • ഒഴുകുന്നത് ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ
 • പമ്പയുടെ ദൂരം 110 മൈൽ ആണ്
 • പ്രാചീന കാലത്ത് ബാരീസ് എന്ന പേരിലറിയപ്പെട്ടു.
 • ദക്ഷിണ ഭാഗീരഥി എന്നറിയപ്പെടുന്നു.
 • പമ്പയുടെ ദാനം എന്നറിയപ്പെടുന്നത് കുട്ടനാടാണ്
 • പെരുന്തേനരുവി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നു
 • കേരളത്തിലെ ആദ്യത്തെ സ്വകാര്യ ജലവൈദ്യുതി പദ്ധതിയായ മണിയാർ സ്ഥിതി ചെയ്യുന്നത് പമ്പയുടെ പോഷകനദിയായ മണിമലയാറിലാണ്
 • തിരുവിതാംകൂറിന്റെ ജീവനാഡി എന്നറിയപ്പെടുന്നു
 • കേരളത്തിന്റെ പുണ്യനദി എന്നറിയപ്പെടുന്നു
 • പതനം വേമ്പനാട്ട് കായൽ
Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍