കേരളത്തിലെ തടാകങ്ങളും കായലുകളും

kerala rivers, kerala psc, rivers psc questions

തടാകങ്ങൾ
1. തടാകങ്ങളെക്കുറിച്ചുള്ള പഠനം
        ലിംനോളജി

2. ലോകത്തിലെ ഏറ്റവും വലിയ തടാകം
        കാസ്പിയൻ കടൽ

3 ഇന്ത്യയിലെ ഏറ്റവും വലിയ തടാകം
        ചിൽക്ക (ഒഡിഷ)

4. കേരളത്തിലെ ആകെ തടാകങ്ങൾ
        34

5. ഇതിൽ കടലുമായി ബന്ധപ്പെട്ടിരിക്കുന്നത് 27 എണ്ണം ബാക്കി 7 എണ്ണം കരബന്ധിത തടാകങ്ങളാണ് (Land Locked]

6 കായലുകളുടെ നാട് ല ഗൂണുകളുടെ നാട് എന്നിങ്ങനെ കേരളം അറിയപ്പെടുന്നു.


വേമ്പനാട്ട് കായൽ 
  • കേരളത്തിലെ ഏറ്റവും വലിയ കായൽ
  • 205 ച.കി വിസ്തൃതി
  • കേരളത്തിലെ ഏറ്റവും നീളമേറിയ കായൽ
  • കോട്ടയം, ആലപ്പുഴ എറണാകുളം ജില്ലകളിലായി വ്യാപിച്ച് കിടക്കുന്നു
  • കുട്ടനാട്ടിൽ പുന്നമട കായൽ എന്നറിയപ്പെടുന്നു. ഇവിടെയാണ് നെഹറു ട്രോഫി വള്ളംകളി നടക്കുന്നത്
  • വീരൻ പുഴ കൊച്ചി കായൽ എന്നും അറിയപ്പെടുന്നു. 2002 ലെ റംസാർ പട്ടികയിൽ ഇടം നേടി
  • തണ്ണീർമുക്കം ബണ്ട് തോട്ടപ്പിള്ളി സ്പിൽവേഎന്നിവ സ്ഥിതി ചെയ്യുന്നു
  • ആലപ്പുഴ ജില്ലയിലെ കൈതപ്പുഴ കായൽ വേമ്പനാടിന്റെ ഭാഗമാണ്
  • വേമ്പനാടിന്റെ തീരത്താണ് വൈക്കം ക്ഷേത്രം
  • ഇന്ത്യയിലെ ഏറ്റവും വലിയ തണ്ണീർത്തടം (ലോക തണ്ണീർത്തട ദിനം ഫെ'.2)
  • വേമ്പനാട്ട് കായലിലെ ഏറ്റവും വലിയ പ്രകൃതിദത്ത ദ്വീപാണ് പാതിരാമണൽ.
  • ഇന്ത്യയിലെ ഏറ്റവും വലിയ തടാക തുറമുഖമായ കൊച്ചി തുറമുഖം സ്ഥിതി ചെയ്യുന്നു.

Post a Comment

1 Comments