കേരള ചരിത്രം - പ്രധാന ചോദ്യങ്ങൾ ഉത്തരങ്ങൾ | Kerala History Selected Questions

കേരള ചരിത്രം
1/21
തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ രൂപീകരണ കമ്മിറ്റിയുടെ അധ്യക്ഷൻ?
സി.വി. കുഞ്ഞുരാമൻ
2/21
തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് രൂപീകരിക്കാൻ നേതൃത്വം നൽകിയത്?
പട്ടം താണുപിള്ള
3/21
'ആധുനിക കാലത്തെ മഹാത്ഭുതം', 'ജനങ്ങളുടെ അദ്ധ്യാത്മ വിമോചനത്തിന് ആധികാരിക രേഖയായ സ്മൃതി' എന്നിങ്ങനെ ക്ഷേത്രപ്രവേശന വിളംബരത്തെ വിശേഷിപ്പിച്ചത്?
ഗാന്ധിജി
4/21
ഗുരുവായൂർ സത്യാഗ്രഹ കമ്മിറ്റിയുടെ പ്രസിഡന്റ് ആരായിരുന്നു?
മന്നത്ത് പത്മനാഭൻ
5/21
ഗുരുവായൂർ സത്യാഗ്രഹ കമ്മിറ്റിയുടെ സെക്രട്ടറി ആയിരുന്നത്?
കെ. കേളപ്പൻ
6/21
ഗോഖലെയുടെ 'സർവീസ് ഓഫ് ഇന്ത്യ സൊസൈറ്റി'യുടെ മാതൃകയിൽ രൂപീകരിക്കപ്പെട്ട സംഘടന?
എൻ.എസ്.എസ്
7/21
നായർ സർവീസ് സൊസൈറ്റിയുടെ ആസ്ഥാനം?
പെരുന്ന
8/21
തളിക്ഷേത്ര പ്രക്ഷോഭം നടന്ന വർഷം?
1917
9/21
കോഴിക്കോട് തളി ക്ഷേത്രത്തിലേക്കുള്ള എല്ലാ വഴികളും എല്ലാ ഹൈന്ദവ വർക്കും തുറന്നു കൊടുക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് നടന്ന സമരം?
തളിക്ഷേത്ര പ്രക്ഷോഭം
10/21
മലബാർ ജില്ലാ കോൺഗ്രസിന്റെ പ്രഥമ സമ്മേളനം നടന്നത്?
പാലക്കാട്
11/21
മലബാർ ജില്ലാ കോൺഗ്രസിന്റെ പ്രഥമ സമ്മേളനത്തിന് നേതൃത്വം നൽകിയത്?
ആനിബസെന്റ്
12/21
കുറിച്യ കലാപത്തിന് നേതൃത്വം നൽകിയത്?
രാമനമ്പി (1812 മെയ് 8)
13/21
ദക്ഷിണേന്ത്യയിൽ നടന്ന ഏക ഗിരിവർഗ്ഗ കലാപം?
കുറിച്യ കലാപം
14/21
കുറിച്യ കലാപത്തിന്റെ മുദ്രാവാക്യം?
വട്ടത്തൊപ്പിക്കാരെ നാട്ടിൽ നിന്നും പുറത്താക്കുക
15/21
കുറിച്യ കലാപത്തിൽ കുറിച്യരെ കൂടാതെ പങ്കെടുത്ത ആദിവാസി വിഭാഗം?
കുറുമ്പർ
16/21
പഴശ്ശി വിപ്ലവങ്ങൾക്ക് കാരണമായ ഘടകം?
ബ്രിട്ടീഷുകാർ നടപ്പിലാക്കിയ നികുതി പരിഷ്കരണങ്ങൾ
17/21
കേരള സിംഹം എന്നറിയപ്പെടുന്നത്?
പഴശ്ശിരാജ
Explanation: (അങ്ങനെ വിശേഷിപ്പിച്ചത് : സർദാർ കെ.എം. പണിക്കർ)
18/21
ആറ്റിങ്ങൽ കലാപം നടന്ന വർഷം?
1721 ഏപ്രിൽ 15
19/21
ആറ്റിങ്ങൽ കലാപം നടന്ന സമയത്തെ വേണാട് രാജാവ്?
ആദിത്യ വർമ്മ
20/21
അഞ്ചുതെങ്ങ് കലാപത്തിന്റെ പ്രധാന കാരണം?
കുരുമുളകിന്റെ വ്യാപാര കുത്തക ബ്രിട്ടീഷുകാർ സ്വന്തമാക്കിയത്
21/21
ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് വേണാട്ടിൽ ഉണ്ടായിരുന്ന ഏറ്റവും പ്രധാനപ്പെട്ട പണ്ടകശാല?
അഞ്ചുതെങ്ങ്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍