Current Affairs - 2022 YEAR ENDER - ഇന്ത്യ 2022

2022 YEAR ENDER - ഇന്ത്യ 2022
1/39
2022 ജനുവരി 16 ദേശീയ സ്റ്റാർട്ട്‌ അപ്പ്ദിനമായി ആചരിച്ചു:
ആസാദിക അമൃത് മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘സെലിബ്രേറ്റിംഗ് ഇന്നോവേഷൻ ഇക്കോസിസ്റ്റം' വാരാഘോഷത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പ്രഖ്യാപനം നടത്തിയത്
2/39
‘ദേശ് നായക് ദിവസ് ‘ ആയി ബംഗാളിലെ തൃണമൂൽ കോൺഗ്രസ് ആചരിച്ച ജനുവരി 23 ആരുടെ ജന്മദിനമാണ്?
സുഭാഷ് ചന്ദ്ര ബോസ് (ഭാരത് സർക്കാർ പരാക്രം ദിവസമായി ആചരിച്ചു)
3/39
ന്യൂഡൽഹിയിലെ രാജ് പഥിന് നൽകിയിട്ടുള്ള പുതിയ പേര്:
കർത്തവ്യ പഥ്
4/39
2022 സെപ്റ്റംബറിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം അഞ്ചുവർഷത്തേക്ക് നിരോധിച്ച രാഷ്ട്രീയ സംഘടന ഏതാണ്:
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ
5/39
ഡെമോക്രാറ്റിക് ആസാദ് പാർട്ടി എന്ന പേരിൽ ക പുതിയ രാഷ്ട്രീയ പാർട്ടി സ്ഥാപിച്ച നേതാവ് ആരാണ്:
ഗുലാം നബി ആസാദ്
6/39
2022ലെ പത്മഭൂഷൻ പുരസ്കാരം നിരസിച്ച ബംഗാളിലെ നേതാവ് ആരാണ്:
ബുദ്ധദേവ് ഭട്ടാചാര്യ
7/39
റാഫേൽ യുദ്ധവിമാനം പറത്തിയ ഇന്ത്യയിലെ ആദ്യത്തെ വനിതാ പൈലറ്റ് ആരാണ്:
ശിവാംഗി സിങ്
8/39
2022-2023 വർഷത്തേക്ക് പ്രത്യേകമായ ചൈൽഡ് ബജറ്റ് അവതരിപ്പിച്ചത് ഏത് സംസ്ഥാനത്താണ്:
മധ്യപ്രദേശ്
9/39
സായുധസേന പരമ വിശിഷ്ട സേവാ മെഡൽ നൽകി 2022 ജനുവരില്‍ ആദരിച്ച കായികതാരം ആരാണ്:
നിരജ് ചോപ്ര
10/39
25 മത് നാഷണൽ യൂത്ത് ഫെസ്റ്റിവൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത് എവിടെയാണ്:
പുതുച്ചേരി
11/39
നാഷണൽ പ്രൊഡക്ടിവിറ്റി ദിനമായി ആചരിക്കുന്ന ദിവസം ഏത്:
ഫെബ്രുവരി 12
12/39
കേന്ദ്ര കൃഷി മന്ത്രാലയം ‘മഹിള കിസാൻ ദിവസ'മായി ആചരിച്ച ദിവസം ഏത്:
ഒക്ടോബർ 15
13/39
2022 ജനുവരില്‍ അന്തരിച്ച പണ്ഡിറ്റ് ബിർജു മഹാരാജ് ഏതു നൃത്തരൂപത്തിലെ പ്രശസ്തനായിരുന്നു
കഥക്
14/39
2021 ലെ ഐസിസി വുമൺ ക്രിക്കറ്റർ പുരസ്കാരം നേടിയ ഇന്ത്യൻ താരം ആരാണ്:
സ്മൃതി മന്ദാന
15/39
സ്വച്ച് സർവേഷൻ അവാർഡ്, 2022 പ്രകാരം ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരം ഏതാണ്:
ഇൻഡോർ
16/39
മഹാനദിയുടെ ഏത് പോഷകനദിയെ ആറുമാസത്തിനുള്ളിൽ പുനരുജീവിപ്പിക്കാനാണ് നാഷണൽ ഗ്രീൻ ട്രിബ്യൂണൽ 2022 ഒക്ടോബറിൽ ഒഡീഷ ഗവൺമെന്റിന് നൽകിയത്:
സുക പൈക നദി
17/39
ധാക്ക ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടിയ ഇന്ത്യൻ സിനിമ ഏത്:
കുഴങ്ങൾ (തമിഴ്)
18/39
കേന്ദ്ര പരിസ്ഥിതി-വനം കാലാവസ്ഥ വ്യതിയാന വകുപ്പ് 2022 മുതൽ --------- ദേശീയ ഡോൾഫിൻ ദിനമായി ആചരിക്കാൻ തീരുമാനിച്ചു:
ഒക്ടോബർ 5
19/39
ഗുജറാത്തിൽ നടന്ന 36ആം മത് ദേശീയ ഗെയിംസിന്റെ മുദ്രാവാക്യം എന്തായിരുന്നു:
സ്പോർട്സ് ഫോർ യൂണിറ്റി
20/39
2022ലെ ദേശീയ സമ്മതിദായിക ദിനത്തിന്റെ (ജനുവരി 25) പ്രമേയം എന്തായിരുന്നു:
Making Elections Inclusive, Accessible and Participative
21/39
ഇന്ത്യയിൽ ആദ്യമായി ഗോത്രവർഗ്ഗ വിഭാഗങ്ങളുടെ എൻസൈക്ലോപീഡിയ ആരംഭിക്കുകയും ഗോത്രവർഗ്ഗങ്ങളുടെ പാരമ്പര്യങ്ങൾ രേഖപ്പെടുത്തുകയും ചെയ്ത സംസ്ഥാനം:
ഒഡിഷ
22/39
ഹിമ പാതം മോണിറ്റർ ചെയ്യാനുള്ള റഡാർ ഇന്ത്യയിൽ ആദ്യമായി സ്ഥാപിച്ചത് എവിടെയാണ്:
നോർത്ത് സിക്കിം
23/39
2022 ജനുവരിയിൽ പുറത്തിറക്കിയ കോവിഡ് 19 വാക്സിനേഷൻ സ്മാരക സ്റ്റാമ്പിൽ ഏത് കോവിഡ് വാക്സിന്റെ ചിത്രമാണ് ഉള്ളത്:
കോവാക്സിൻ
24/39
കുട്ടിത്തേവാങ്കുകളുടെ (slendor Ioris) സംരക്ഷണാർത്ഥമുള്ള രാജ്യത്തെ ആദ്യത്തെ വന്യജീവി സങ്കേതം നിലവിൽ വന്നത് എവിടെയാണ്:
കടുവൂർ (തമിഴ്നാട്)
25/39
ഓപ്പറേഷൻ ഗരുഡ:
2022 സെപ്റ്റംബറിൽ സിബിഐ നടത്തിയ റൈഡ് ആണ് ഓപ്പറേഷൻ ഗരുഡ
Explanation: (ഇന്ത്യയിലേക്കുള്ള മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര ശൃംഖലകളെ ഇല്ലാതാക്കലായിരുന്നു ലക്ഷ്യം)
26/39
എല്ലാ ഗ്രാമപഞ്ചായത്തുകൾക്കും കമ്മ്യൂണിറ്റി ലൈബ്രറികൾ ഉള്ള രാജ്യത്തെ ആദ്യത്തെ ജില്ലയായി തിരഞ്ഞെടുക്കപ്പെട്ടത്:
ജാർഖണ്ഡിലെ ജാംതര ജില്ല
27/39
അഞ്ചു വയസ്സിനും പന്ത്രണ്ടു വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് കോവിഡ് 19 പ്രതിരോധ കുത്തിവെപ്പ് നൽകാനായി 2022 ഏപ്രിലിൽ ഇന്ത്യയിൽ അംഗീകാരം ലഭിച്ച വാക്സിൻ ഏതാണ്:
കോർബെ വാക്സ്
28/39
സായുധ സേനയിൽ യുവാക്കളെ റിക്രൂട്ട് ചെയ്യാനുള്ള പുതിയ സംവിധാനം:
അഗ്നിപഥ്
29/39
എന്താണ് ഇന്ത്യൻ അന്റാർട്ടിക് ബിൽ:
ഇന്ത്യൻ പ്രദേശങ്ങൾക്ക് ബാധകമായ ഇന്ത്യൻ അന്റാർട്ടിക് ബിൽ 2022 ഓഗസ്റ്റ് ഒന്നിന് പാർലമെന്റ് പാസാക്കി. ലോകസഭ 2022 ജൂലൈ 22ന് പാസാക്കിയ ബിൽ ഓഗസ്റ്റ് ഒന്നിന് രാജ്യസഭയും പാസാക്കി
30/39
ഗർഭം ധരിച്ച് എത്ര നാളുകൾക്കുള്ളിൽ വരെ അബോഷൻ നടത്തുന്നത് നിയമ വിധേയമാണെന്നാണ് സുപ്രീംകോടതി വിധിച്ചത്:
24 ആഴ്ചകൾക്കുള്ളിൽ
31/39
നാഷണൽ പെൻഷൻ സിസ്റ്റം ദിവസ് (എൻ.പി എസ്) ദിവസ് ആയി ആചരിച്ച ദിവസം:
ഒക്ടോബർ 1
32/39
കാൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഗോൾഡൻ ഐ പുരസ്കാരം നേടിയ ഇന്ത്യൻ ഡോക്യുമെന്ററി ഏതാണ്:
ഓൾ ദാറ്റ്‌ ബ്രീത്‍സ്
33/39
ഇന്ത്യയുടെ രാഷ്ട്രപതിയായി 2022 ജൂലൈ 25ന് ചുമതലയേറ്റത്:
ദ്രൗപതി മുർമു
34/39
ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടത്:
ജഗ്‌ദീപ് ധൻകർ
Explanation: ഇന്ത്യയുടെ പതിനാലാമത് ഉപരാഷ്ട്രപതി
35/39
2022 നവംബറിൽ ഇന്ത്യയുടെ 50ആംമത്തെ ചീഫ് ജസ്റ്റിസ്ആയി ചുമതലയേറ്റത് ആരാണ്:
ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ്
36/39
ഇന്ത്യയുടെ പുതിയ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സി. ഡി. എസ്) ആയി 2022 സെപ്റ്റംബർ നിയമിതനായത്:
ലെഫ്റ്റനന്റ് ജനറൽ അനിൽ ചൗഹാൻ
37/39
ഐഎസ്ആർഒയുടെ പത്താമത്തെ ചെയർമാൻ:
എസ്. സോമനാഥ്
38/39
ഇന്ത്യയുടെ പുതിയ അറ്റോർണറിൽ ജനറലായി 2022 സെപ്റ്റംബറിൽ നിയമിതനായത്:
ആർ. വെങ്കട്ട രമണി
39/39
ഹോക്കി ഇന്ത്യയുടെ പ്രസിഡന്റായി 2022 സെപ്റ്റംബറിൽ തെരഞ്ഞെടുക്കപ്പെട്ടത് ആരാണ്:
ദിലീപ് ടിർക്കി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍