Degree Prelims PYQ & Factors

Degree Prelims PYQ & Factors


1. താഴെകൊടുത്തിരിക്കുന്നവാചകങ്ങൾ വായിക്കുക:

  1. തിരുവിതാംകൂറിൽ “പതിവ് കണക്ക്” ആരംഭിച്ചത് മാർത്താണ്ഡവർമ്മ ആണ്
  2. സ്വാതിതിരുന്നാൾ രാമവർമ “സുചീന്ദ്രം കൈമുക്ക്” നിർത്തലാക്കി.
  3. തിരുവിതാംകൂറിൽ സേതു ലക്ഷ്മിഭായി തമ്പുരാട്ടിയുടെ ഭരണകാലത്ത് ദേവദാസി സമ്പ്രദായം നിർത്തലാക്കി.
  4. സേതുലക്ഷ്മിഭായി തമ്പുരാട്ടിയുടെ ഭരണകാലത്ത് തിരുവിതാംകൂറിൽ അടിമത്വം നിർത്തലാക്കി.

മുകളിൽ പറയുന്ന ഉത്തരങ്ങളിൽ ശരിയായത് തിരഞ്ഞെടുക്കുക:

A) മുകളിൽ പറഞ്ഞത് എല്ലാം

B) 1 ഉം 2 ഉം മാത്രം

C) 1, 2 ഉം 3 ഉം മാത്രം☑️

D) 1, 2 ഉം 4 ഉം മാത്രം


  • തിരുവിതാംകൂറിൽ  അടിമക്കച്ചവടം നിർത്തലാക്കിയ ഭരണാധികാരി: റാണി ഗൗരി ലക്ഷ്മിഭായ്
  • മാർത്താണ്ഡവർമ്മയുടെ ഭരണകാലത്ത് ബഡ്ജറ്റ് അറിയപ്പെട്ടിരുന്നത്: പതിവു കണക്ക്
  • തിളച്ച നെയ്യിൽ കൈ മുക്കി കുറ്റം കണ്ടുപിടിക്കുന്ന ശിക്ഷ രീതി ആയിരുന്നു: ശുചീന്ദ്രം കൈമുക്ക്
  • തിരുവിതാംകൂറിൽ ദേവദാസി സമ്പ്രദായം നിരോധിച്ച വർഷം: 1925
  • കുടിക്കാരി സമ്പ്രദായം എന്നറിയപ്പെടുന്നത്: ദേവദാസി സമ്പ്രദായം


2. സിവിൽ സർവീസുകാർക്ക് രണഘടനാപരമായ സുരക്ഷ ഉറപ്പാക്കുന്നത്:

A) ആർട്ടിക്കിൾ 312

B) ആർട്ടിക്കിൾ 311☑️

C) ആർട്ടിക്കിൾ 315

D) ആർട്ടിക്കിൾ 310

ആർട്ടിക്കിൾ 311 (1):

യൂണിയന്റെ സിവിൽ സർവീസിലോ അഖിലേന്ത്യാ സർവീസിലോ ഒരു സംസ്ഥാനത്തിന്റെ സിവിൽ സർവീസിലോ അംഗമോ യൂണിയന്റെയോ സംസ്ഥാനത്തിന്റെയോ കീഴിൽ സിവിൽ പദവി വഹിക്കുന്ന ഒരു വ്യക്തിയെയും അതിന് കീഴിലുള്ള ഒരു അതോറിറ്റി പിരിച്ചുവിടുകയോ നീക്കം ചെയ്യുകയോ ചെയ്യുന്നതല്ല.


ആർട്ടിക്കിൾ 311 (2):

ഒരു സിവിൽ ജീവനക്കാരനെയും പിരിച്ചുവിടുകയോ നീക്കം ചെയ്യുകയോ റാങ്ക് കുറയ്ക്കുകയോ ചെയ്യില്ല, ഒരു അന്വേഷണത്തിന് ശേഷമല്ലാതെ, കുറ്റാരോപണങ്ങളെക്കുറിച്ച് അവനെ/ അയാളെ അറിയിക്കുകയും ആ കുറ്റങ്ങൾ കേൾക്കാൻ ന്യായമായ അവസരം നൽകുകയും ചെയ്യുന്നു.


ആർട്ടിക്കിൾ 310 അനുസരിച്ച്, പ്രതിരോധ സേവനങ്ങളിലെ അംഗങ്ങൾ, കേന്ദ്രത്തിലെയും അഖിലേന്ത്യാ സേവനങ്ങളിലെയും അംഗങ്ങൾ അല്ലെങ്കിൽ കേന്ദ്രത്തിന് കീഴിലുള്ള സൈനിക തസ്തികകളോ സിവിൽ തസ്തികകളോ വഹിക്കുന്ന വ്യക്തികൾ രാഷ്ട്രപതിയുടെ പ്രീതിയുള്ള സമയത്ത് ചുമതലകൾവഹിക്കും.


ആർട്ടിക്കിൾ 311 ന്റെ ഉദ്ദേശ്യം സിവിൽ സർവീസുകാരെ സംരക്ഷിക്കുക എന്നതാണ്. കൂടാതെ,. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, സിവിൽ സർവീസുകാർക്ക് അവരുടെ തസ്തികകളിൽ നിന്ന് അനിയന്ത്രിതമായ പിരിച്ചുവിടലിനെതിരെ ഇത് സംരക്ഷണം നൽകുന്നു [ആർട്ടിക്കിൾ 311 ക്ലോസ് (1), (2)].


സിവിൽ സർവീസുകാരനെ ഏകപക്ഷീയമായി സർവീസിൽ നിന്ന് പിരിച്ചുവിടാതിരിക്കാൻ അന്വേഷണത്തിലെ ആരോപണങ്ങളോട് പ്രതികരിക്കാൻ ഇത് അവരെ സഹായിക്കുന്നു.



3. ദേശീയ ഭക്ഷ്യസുരക്ഷാ ബിൽ സംബന്ധിക്കുന്ന താഴെപറയുന്ന പ്രസ്താവനകൾ വായിക്കുക:

  1. ഈ ബില്ലിന്റെ ലക്ഷ്യം രാജ്യത്തെ പാവപ്പെട്ടവർക്കുള്ള ഭക്ഷണത്തിന്റെ സബ്സിഡിയാണ്
  2. ഈ ബിൽ ആദ്യമായി നിലവിൽ വന്നത് രാജസ്ഥാനിൽ ആണ്.
  3. AAY (അന്ത്യോദയഅന്ന യോജന) ഈ ബില്ലിന്റെ വിപുലീകരണം ആണ്.
  4. പൊതുവിതരണ സംവിധാനം കേന്ദ്രഗവൺമെന്റും സംസ്ഥാന ഗവണ്മെന്റ് ഉം നടത്തുന്നു.

താഴെ പറയുന്നവയിൽ ശരിയായത് തിരഞ്ഞെടുക്കുക:

A) 1, 2, 3

B) 2, 4

C) 1, 2, 3, 4☑️

D) 1, 2, 4

  • ദേശീയ ഭക്ഷ്യസുരക്ഷാ നിയമം 2013 (‘ഭക്ഷണത്തിനുള്ള അവകാശ നിയമവും’) രാജ്യത്തെ  ജനങ്ങളിൽ ഏകദേശം മൂന്നിൽ രണ്ട് സബ്‌സിഡി നിരക്കിൽ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുന്ന ഒരു ഇന്ത്യൻ പാർലമെന്റിന്റെ നിയമമാണ് .  2013 ഓഗസ്റ്റിൽ ലോക്‌സഭ ഏകകണ്ഠേന പാസ്സാക്കി. രാജ്യസഭ ബിൽ 2013 സെപ്റ്റംബർ 2നു അംഗീകാരം നൽകി. ഈ ബില്ലിനു രാഷ്ട്രപതി പ്രണവ് മുഖർജി2013 സെപ്റ്റംബർ 12തിയ്യതി ഒപ്പുവച്ചു..
  • ദേശീയ ഭക്ഷ്യസുരക്ഷാ നിയമം, 2013 (NFSA 2013) ഇന്ത്യാ ഗവൺമെന്റിന്റെ നിലവിലുള്ള ഭക്ഷ്യസുരക്ഷാ പരിപാടികൾക്കുള്ള നിയമപരമായ അവകാശങ്ങളാക്കി മാറ്റുന്നു. ഉച്ചഭക്ഷണ പദ്ധതി , സംയോജിത ശിശു വികസന സേവന പദ്ധതി, പൊതുവിതരണ സംവിധാനം എന്നിവ ഇതിൽ ഉൾപ്പെടുന്നു.
  • അന്ത്യോദയ അന്ന യോജന (എഎവൈ) കുടുംബങ്ങൾ ദരിദ്രരിൽ ഏറ്റവും ദരിദ്രരായതിനാൽ, നിലവിൽ ഒരു കുടുംബത്തിന് പ്രതിമാസം 35 കിലോയ്ക്ക് അർഹതയുള്ളതിനാൽ, നിലവിലുള്ള എഎവൈ കുടുംബങ്ങളുടെ അവകാശം ഒരു കുടുംബത്തിന് പ്രതിമാസം 35 കിലോ എന്ന നിരക്കിൽ സംരക്ഷിക്കപ്പെടും.

4. താഴെ പറയുന്നപ്രസ്താവനകൾ ശ്രദ്ധിക്കുക: താഴെ കൊടുത്തിരിക്കുന്നവയിൽശരി കണ്ടെത്തുക.

പ്രസ്താവന A) ദക്ഷിണാർദ്ധഗോളത്തിലെ പശ്ചിമവാതങ്ങൾ കൂടുതൽ ശക്തിയുള്ളതുംആക്രമണാസക്തവും ആണ്.

പ്രസ്താവന B) ദക്ഷിണാർദ്ധഗോളത്തിലെ പശ്ചിമവാതങ്ങൾ ഉരയാത്ത സമുദ്രപ്രതലത്തിലൂടെ ചരിക്കുന്നു.

A) പ്രസ്താവന A ശരി, B തെറ്റ്

B) പ്രസ്താവന B ശരി, A തെറ്റ്

C) രണ്ടു പ്രസ്താവനകളും തെറ്റ്

D) രണ്ടു പ്രസ്താവനകളും ശരി, പ്രസ്താവന B, പ്രസ്താവന A വിശദീകരിക്കുന്നു☑️

  • ഭൂമധ്യരേഖയ്ക്ക് ഇരുവശവും 30 ഡിഗ്രി അക്ഷാംശ മേഖലയിൽനിന്ന്  60 ഡിഗ്രി അക്ഷാംശമേഖലയിൽ വീശുന്ന സ്ഥിരവാതങ്ങളാണ് പശ്ചിമവാതങ്ങൾ
  • വൻകരകളുടെ അഭാവവും വിസ്തൃതമായ സമുദ്രങ്ങളും കാരണം  ദക്ഷിണാർദ്ധഗോളത്തിൽ പശ്ചിമവാതങ്ങൾ ശക്തമായി വീശുന്നു.
  • ദക്ഷിണാർദ്ധഗോളത്തിലെ വിശാലമായ സമുദ്രങ്ങളിലൂടെ ആഞ്ഞുവീശുന്ന പശ്ചിമവാദങ്ങളാണ്  
  1. റോറിങ് ഫോർട്ടിസ്
  2. ഫ്യൂരിയസ് ഫിഫ്റ്റീസ് 
  3. ഷ്റിക്കിംഗ് സിക്സ്സ്റ്റീസ്

  • ബ്രസീലിൽ നിന്നും ദക്ഷിണ അറ്റ്ലാന്റിക് സമുദ്രത്തിലൂടെ ദക്ഷിണാഫ്രിക്കയിൽ എത്താൻ വാസ്കോഡഗാമയെ സഹായിച്ച ആഗോള വാതം: പശ്ചിമവാതം


5. DRDO ഇന്ത്യൻ ആർമിക്കു വേണ്ടി നിർമ്മിച്ചെടുത്ത ഒരേ സമയം ഒന്നിലധികം റോക്കറ്റുകൾ വിക്ഷേപിക്കാനുതകുന്ന ലോഞ്ചർ ഏതാണ് ?

A) പിനാക☑️

B) കോമ്പ്രാ

C) അർജുൻ

D) ത്രിശൂൽ

  • കൂട്ടത്തോടെയുള്ള റോക്കറ്റ് ആക്രമണത്തിലൂടെ ശത്രുനിരയിൽ 44 സെക്കൻഡിനുള്ളിൽ 7 ടൺ സ്ഫോടകവസ്തു വർഷിക്കാൻ പിനാകയ്ക്കു കഴിയും. അതിർത്തിയിൽ ചൈന, പാക്ക് ഭീഷണികൾ നേരിടുന്നതിന് പിനാക സേനയ്ക്ക് കരുത്തേകുന്നതാണ് പുതിയ പരിഷ്കരിച്ച റോക്കറ്റ് വ്യൂഹം. ഡിആർഡിഒ, പുണെയിലെ ആർമമെന്റ് റിസർച് ആൻഡ് ഡവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ് (എആർഡിഇ), ഹൈ എനർജി മെറ്റീരിയൽസ് റിസർച് ലബോറട്ടറി, സ്വകാര്യ കമ്പനികളായ ലാർസൻ ആൻഡ് ടൂബ്രോ, ടാറ്റാ പവർ എന്നിവ ചേർ‍‍‍‍‍‍‍ന്നാണ് പിനാക റോക്കറ്റ് വികസിപ്പിച്ചത്.
  • ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച നൂതന യുദ്ധ ടാങ്ക് ആണ്: അര്‍ജുന്‍  എം.. കെ.1A


6. താഴെ പറയുന്നവയിൽ ഏതാണ് ഒരേ വിഭാഗത്തിൽ പെടാത്തത്?

  1. ഉൽഗുലാൻ മൂവ്മെന്റ്
  2. സാഫാ ഹാർ മൂവ്മെന്റ്
  3. കാചാ നാഗാ റിബേലിയൻ
  4. ഗദ്ധാർ  മൂവ്മെന്റ്

1 മാത്രം

2 മാത്രം

3 മാത്രം

4 മാത്രം☑️

  • ഉത്തരേന്ത്യയിൽ നടന്ന ഏത് കലാപമാണ് ഉൽഗുലാൻ കലാപം എന്ന് കൂടി അറിയപ്പെടുന്നത്: മുണ്ട കലാപം
  • സാഫാ ഹാർ മൂവ്മെന്റ് (സാ-ഹർ പ്രസ്ഥാനം ഏത് ആദിവാസി സമൂഹവുമായി ബന്ധപ്പെട്ടിരിക്കുന്നു: സാന്താൾ ആദിവാസി സമൂഹവുമായി ബന്ധപ്പെട്ടിരിക്കുന്നു.
  • 1868-ൽ സാന്താൾസിന്റെ നേതൃത്വത്തിൽ സഫാ ഹർപ്രസ്ഥാനം: ഭഗത് മാഞ്ചിയാണ് ഇതിന് തുടക്കമിട്ടത്.
  • സഫ ഹർ പ്രസ്ഥാനം വേർവാർ പ്രസ്ഥാനംഎന്നും അറിയപ്പെടുന്നു. ഈ പ്രസ്ഥാനം ഏകദൈവം എന്ന സങ്കൽപ്പത്തെ ജനകീയമാക്കുകയും അതോടൊപ്പം സാമൂഹിക പരിഷ്കരണം ലക്ഷ്യമാക്കുകയും ചെയ്തു.
  • കച്ച നാഗാസ് പ്രക്ഷോഭം (1882): സംഭൂദന്റെ നേതൃത്വത്തിൽ, കാച്ചറിലെ (ആസാം പ്രദേശം) കച്ച നാഗകൾബ്രിട്ടീഷ് ലാൻഡ് റവന്യൂ നയത്തിനെതിരെ കലാപം നടത്തി. അവർ ധൈര്യപൂർവം ആക്രമിച്ചെങ്കിലും ബ്രിട്ടീഷുകാർ നിഷ്ഠൂരമായി തകർത്തു.
  • ബ്രിട്ടീഷ് അധിനിതയിൽ നിന്നും ഇന്ത്യയുടെ മോചനം ലക്ഷ്യമിട്ട് അമേരിക്കയിലാണ് ഗന്ധർ പാർട്ടി എന്ന വിപ്ലവ സംഘടന രൂപീകരിച്ചത് 
  • പസിഫിക് കോസ്റ്റ് ഹിന്ദുസ്ഥാൻ അസോസിയേഷൻ എന്നറിയപ്പെട്ടിരുന്ന സംഘടനയാണ്  ഗദ്ധാർ പാർട്ടി 
  • 1913നവംബർ 1നാണ് ഗദ്ധാർ പാർട്ടി രൂപീകരിച്ചത്
  • ലാല ഹർദയാൽ,  സോഹൻസിംഗ് ഭക്ന്, താരക് നാഥ്‌ ദാസ് എന്നിവരാണ് ഗദാർ പാർട്ടി രൂപീകരിച്ചത് 
  • ഗദ്ധാർ എന്ന ഉറുദു വാക്കിന്റെ അർത്ഥം - വിപ്ലവം എന്നാണ്

ഇന്ത്യയിൽ വിപ്ലവം നടത്തുന്നതിന് യുവാക്കളെ ആവശ്യമുണ്ട് 

ശമ്പളം = മരണം

വില = രക്തസാക്ഷിത്വം

പെൻഷൻ = സ്വാതന്ത്ര്യം

യുദ്ധരംഗം = ഇന്ത്യ

എന്ന് ആഹ്വാനം ചെയ്ത സംഘടനയാണ് ഗദ്ദാർ പാർട്ടി 


Contd..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍