കേരള ദേവസ്വം ബോർഡ് LDC പരീക്ഷയുടെ ഫോട്ടോ അപ്‌ലോഡ് ചെയ്യുന്നതിനുള്ള നിർദ്ദേശങ്ങൾ

Instructions regarding For Photo Uploading For Kerala Devaswom Board LDC Exam


 കേരള ദേവസ്വം ബോർഡ് നടത്തുന്ന ട്രാവൻകൂർ ദേവസ്വം ബോർഡിലേക്കുള്ള LDC/ Sub Group Officer Gr. 2 തസ്തികയിലേക്കുള്ള അപേക്ഷകർക്ക് ഒരു അടിയന്തിര  അറിയിപ്പ് KDRB പുറപ്പെടുവിച്ചിരുന്നു. നിങ്ങൾ അപ്ലോഡ് ചെയ്ത ഫോട്ടോയിൽ മിസ്റ്റേക്ക് ഉണ്ടെങ്കിൽ അത് എത്രയും വേഗം മാറ്റി പുതിയ ഫോട്ടോ അപ്ലോഡ് ചെയ്തതിനു ശേഷം ദേവസ്വം ബോർഡിനെ അറിയിക്കണം എന്ന്.

ഇവിടെ നമുക്ക് ഫോട്ടോ അപ്ലോഡ് ചെയ്യാനായി ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡ് പറഞ്ഞിരിക്കുന്ന മാർഗ നിർദ്ദേശങ്ങൾ ഒന്ന് നോക്കാം.

Instructions regarding photo are as follows:

 • The photo uploaded should be Colour/Black & White. The face and shoulder of the Candidate should be clearly visible.
 • Images should have 200 pixels height, 150 pixels width and with a file size of not exceeding 30 kb, in JPG format.
 • The back ground of the photograph should be white/light coloured.
 • Face should be centrally focussed
 • The eyes should be open and vivid.
 • Photograph wearing cap, (except cap, viel worn in adherence to religious custom) goggles, photographs showing a portion of the face, photo with unclear face shall not be accepted.
 • The photograph uploaded by the candidate as per the above conditions shall be valid for 5 years from the date of uploading.
 • The photo for uploading should be a latest one taken within a period of 3 months time.

അപ്ലോഡ് ചെയ്യേണ്ടുന്ന ഫോട്ടോയുടെ മറ്റു വിശദാംശങ്ങൾ താഴെ ചേർക്കുന്നു.

 • ഉദ്യോഗാർത്ഥിയുടെ മുഖവും   തോൾഭാഗവും വ്യക്തമായി പതിഞ്ഞിരിക്കത്തക്ക വിധത്തിലുള്ള കളർ / ബ്ലാക്ക് & വൈറ്റ് ഫോട്ടോയായിരിക്കണം.
 • 200 പിക്സൽ ഉയരവും, 150 പിക്സൽ വീതിയും, JPG ഫോർമാറ്റിലുള്ളതും 30 kb ഫയൽ സൈസിൽ അധികരിക്കാത്തതു മായ ഇമേജുകൾ ആയിരിക്കണം.
 • വെളുത്തതോ ഇളം നിറത്തിലോ ഉള്ള പശ്ചാത്തലത്തിൽ എടുത്ത ഫോട്ടോയായിരിക്കണം.
 • മുഖം നേരെയും പൂർണ്ണമായും ഫോട്ടോയുടെ മദ്ധ്യഭാഗത്ത് പതിഞ്ഞിരിക്കണം.
 • കണ്ണുകൾ വ്യക്തമായി കാണത്തക്ക വിധത്തിലായിരിക്കണം.
 • തൊപ്പി (മതാചാരത്തിന്റെ ഭാഗമായുള്ള തൊപ്പി / ശിരോവസ്ത്രം എന്നിവയൊഴിച്ച്) ഗോഗിൾസ് എന്നിവ ധരിച്ച് എടുത്തതും മുഖത്തിന്റെ ഒരു വശം മാത്രം കാണത്തക്കവിധമുള്ളതും മുഖം വ്യക്തമല്ലാത്തതുമായ ഫോട്ടോയോടു കൂടിയ അപേക്ഷകൾ സ്വീകാര്യമല്ല. മുകളിൽ പറഞ്ഞിരിക്കുന്ന വ്യവസ്ഥകൾ പാലിച്ചുകൊണ്ട് Upload ചെയ്ത ഫോട്ടോയ്ക്ക് upload ചെയ്ത തീയതി മുതൽ 5 വർഷക്കാലത്തേയ്ക്ക് പ്രാബല്യമുണ്ടായിരിക്കും.
 • അപ്ലോഡ് ചെയ്യുന്നഫോട്ടോ മൂന്നുമാസത്തിനകം എടുത്തത് ആയിരിക്കണം. ഒരിക്കൽ അപ്ലോഡ് ചെയ്ത ഫോട്ടോ തുടർന്നുളള അപേക്ഷ സമർപ്പിക്കുന്നതിനും ഉപയോഗിക്കാവുന്നതാണ്.

എന്തെങ്കിലും മിസ്റ്റേക്ക് ഉണ്ടെങ്കിൽ അറിയിക്കേണ്ട ഫോൺനമ്പറും Email Id യും: Click Here

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍