സാഹിത്യം,  പുരസ്കാരങ്ങൾ, ശാസ്ത്രരംഗം | Current Affairs 2022 | Awards

2022 current affairs


1. 2022 ജനുവരിയിൽ  ഓഡിയോ പതിപ്പ് പുറത്തിറക്കിയ  കെ. ആർ  മീരയുടെ നോവൽ ഏതാണ്: നേത്രോന്മീലനം


2. 2022ലെ കാൻ ചലച്ചിത്ര മേളിൽ അവാർഡ് നിർണയത്തിനുള്ള ജൂറി അംഗമായ ബോളിവുഡ് നടി: ദീപിക പദുക്കോൺ


3. 2021 ലെ ഓടക്കുഴൽ പുരസ്കാരം നേടിയ സാഹിത്യകാരി: സാറ ജോസഫ്

  • (ബുധിനി) എന്ന് നോവലിന്


4. 2021ലെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം  ബിജുമേനോടൊപ്പം പങ്കിട്ട നടൻ ആരാണ്: ജോജു ജോർജ്

  • ആർക്കറിയാം എന്ന ചിത്രത്തിലെ പ്രായമേറിയ കഥാപാത്രത്തെ അവതരിപ്പിച്ചതിനാണ് ബിജുമേനോനെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര  പുരസ്കാരം  ലഭിച്ചത് 
  • നായാട്ട്, മധുരം, തുറമുഖം, ഫ്രീഡം ഫൈറ്റ് തുടങ്ങിയ ചിത്രങ്ങളിലെ വ്യത്യസ്ത മാറുന്ന അഭിനയ മികവാണ് ജോജോ ജോർജിനെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന് അർഹനാക്കിയത്


5. 2021 ലെ   മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയത്: രേവതി

  • ചിത്രം – ഭൂതകാലം

6. അടുത്തിടെ ജലവുമായി ബന്ധപ്പെട്ട ഗവേഷണത്തിനുള്ള രാജ്യാന്തര ജല പുരസ്കാരം നേടിയ മലയാളി: ടി. പ്രദീപ്

  • നാനോ ടെക്നോളജി ഉപയോഗപ്പെടുത്തി വെള്ളത്തിൽ നിന്ന് ആഴ്സനിക് വിഷാംശം നീക്കുന്ന സംവിധാനം ഒരുക്കിയതാണ് ടി. പ്രദീപ്‌ നെ രാജ്യാന്തര ജല പുരസ്കാരത്തിന് അർഹനാക്കിയത്
  • കുറഞ്ഞ ചെലവിൽ വെള്ളം ശുദ്ധി ചെയ്യുന്ന അമൃത് വാട്ടർ ഫിൽട്ടർ ഉൾപ്പെടെ 90ലേറെ കണ്ടെത്തലുകൾക്ക് പ്ലേറ്റന്റ് അവകാശം സ്വന്തമാക്കിയ വ്യക്തിയാണ്  പത്മശ്രീ ജേതാവ് കൂടിയായ പ്രദീപ്


7. കോവിഡ് 19 പ്രതിരോധത്തിനായി വികസിപ്പിച്ച ലോകത്തെ ആദ്യ ഡിഎൻഎ വാക്സിൻ ഏതാണ്: സൈക്കോവ്-ഡി


8. ഹരിത അമോണിയ ഉത്പാദനം എന്ന ആശയം ഉൾക്കൊള്ളുന്ന കേന്ദ്രസർക്കാറിന്റെ പുതിയ നയം ഏതാണ്: ഹരിത ഹൈഡ്രജൻ നയം

  • 2025 ജൂണിനു മുൻപ്  ഹരിത അമോണിയ, ഹരിത ഹൈഡ്രജന്റെ ഉൽപാദനം 50 ലക്ഷം ആയി ഉയർത്തുക എന്നതാണ് കേന്ദ്ര ഊർജ്ജമന്ത്രാലയം പ്രഖ്യാപിച്ച ഹരിത ഹൈഡ്രജൻ നയത്തിന്റെ പ്രധാന ലക്ഷ്യം


9. കേന്ദ്രസാമൂഹിക നീതി വകുപ്പിന്റെ പുതിയ പദ്ധതിയായ "സ്‌മൈൽ" ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു: തൊഴിൽ - സംരംഭങ്ങൾ

  • പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്ക് നൂതന സംരംഭങ്ങൾ ആരംഭിക്കുന്നതിനും തൊഴിൽ കണ്ടെത്തുന്നതിനും ആയിട്ടാണ് കേന്ദ്ര സാമൂഹിക നീതി വകുപ്പ് സ്‌മൈൽ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.


10. കുട്ടികളുടെ ഓൺലൈൻ സുരക്ഷയ്ക്കായി കേരള പോലീസ് നടപ്പാക്കുന്ന പദ്ധതി ഏതാണ്: ഡിജിറ്റൽ സേഫ്

11. സാമ്പത്തിക സർവ്വേ റിപ്പോർട്ട് പ്രകാരം നീതി ആയോഗിന്റെ സുസ്ഥിരവികസന ലക്ഷ്യ സൂചികയിൽ ഏറ്റവും മുന്നിലെത്തിയ കേന്ദ്ര ഭരണ പ്രദേശം: ചണ്ഡീഗഡ്


12. പതിനാലാമത് ബഷീർ സാഹിത്യ പുരസ്കാരം നേടിയ കവി: കെ. സച്ചിദാനന്ദൻ


13. 2022 ജനുവരി 16ന് അന്തരിച്ച പണ്ഡിറ്റ് ബിർജുമഹാരാജാവിന്റെ യഥാർത്ഥ നാമം എന്താണ്: ബ്രിജ്മോഹൻ നാഥ്‌ മിശ്ര


14. കേന്ദ്രസർക്കാറിന്റെ സ്വാമിത്വ പദ്ധതിയുടെ ഭാഗമായി ഭൂവുടമകൾക്ക് നൽകുന്ന കാർഡ് ഏതാണ്: പ്രോപ്പർട്ടി കാർഡ്


15. തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ച കേരള സർക്കാർ ഓൺലൈൻ ടാക്സി സംവിധാനത്തിന്റെ പേര്: കേരളസവാരി

16. ആറാം തലമുറ (6ജി) ടെലികോം ടെക്നോളജി സേവനങ്ങൾ ആരംഭിക്കുന്നതിനായി ധാരണയിൽ എത്തിയ ഇന്ത്യൻ ടെലികോം കമ്പനി: റിലയൻസ് ജിയോ


17. ബുൾഡോസർ എന്നറിയപ്പെടുന്ന ഇന്ത്യൻ ഫുട്ബോൾ താരം ആരാണ്: സുഭാഷ് ഭൗമിക് 


18. ഒരു വർഷം, ഒരു ലക്ഷം വ്യവസായ സംരംഭങ്ങൾ എന്ന പദ്ധതി ആവിഷ്കരിച്ച ഇന്ത്യൻ സംസ്ഥാനം: കേരളം


19. 2022 ജനുവരി 11ന് പരീക്ഷണ വിജയം നേടിയ കപ്പലിൽ നിന്നും സമുദ്രത്തിലെ ലക്ഷ്യങ്ങളിലേക്ക് തൊടുക്കാവുന്ന ശബ്ദാദിവേഗ ക്രൂസ് മിസൈൽ: ബ്രഹ്മോസ്


20. 2022 ഇൽ നോയ്ഡ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ  മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട മലയാളി താരം: ലിജോ മോൾ ജോസ്

21. വയലാർ രാമവർമ്മ സാംസ്കാരിക വേദിയുടെ 2022ലെ മലയാള ഭാഷാ ദിന പുരസ്കാരം ലഭിച്ചത് ആർക്കാണ്: ഡോ. വി. ആർ.പ്രബോധ ചന്ദ്രൻ നായർ


22. രാജ്യാന്തര മാതൃഭാഷാ ദിനം ആചരിക്കുന്നത്: ഫെബ്രുവരി 21


23. കേരളത്തിലെ പൊതുവിതരണ വകുപ്പിന്റെ പുതിയ പേര് എന്താണ്: പൊതുവിതരണ – ഉപഭോക്തൃകാര്യ വകുപ്പ്


24. കേരള ചലച്ചിത്ര അക്കാദമിയുടെ വൈസ് ചെയർമാനായി നിയമിതനായ മലയാള ചലച്ചിത്രതാരം: പ്രേംകുമാർ


25. കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ: രഞ്ജിത്ത്  (ചലച്ചിത്ര സംവിധായകൻ)

26. 2020 -2021 വർഷത്തെ പ്രവർത്തനങ്ങളിൽ ഏറ്റവും മികച്ച ഗ്രാമപഞ്ചായത്തിനുള്ള സ്വരാജ് പുരസ്കാരം നേടിയ പഞ്ചായത്ത്: മുളന്തുരുത്തി (എറണാകുളം)


27. 2019- 20 ലെ ഏറ്റവും മികച്ച ഗ്രാമപഞ്ചായത്ത്ആയി തിരഞ്ഞെടുക്കപ്പെട്ടത്: കണ്ണൂർ ജില്ലയിലെ പാപ്പിനിശ്ശേരി


28. 2020 -21 കാലയളവിൽ ഏറ്റവും മികച്ച ജില്ലാ പഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ടത്: തിരുവനന്തപുരം  


29. 2020-2021 വർഷത്തിൽ ഏറ്റവും മികച്ച പ്രവർത്തനം കാഴ്ചവച്ച കോർപ്പറേഷൻ: കോഴിക്കോട്


30. 2020-2021 വർഷത്തിൽ ഏറ്റവും മികച്ച പ്രവർത്തനം കാഴ്ചവച്ച നഗരസഭ: വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി

31. തകഴി സ്മാരക സമിതിയുടെ 2021 ലെ തകഴി സാഹിത്യ പുരസ്കാരം നേടിയത്: എം.  ലീലാവതി


32. 2021-22ലെ സന്തോഷ് ട്രോഫി ജേതാക്കൾ: കേരളം


33. വായു ശക്തി 2022 എന്ന പരിശീലനം ഏതു സ്ഥലത്താണ് ഇന്ത്യൻ വ്യോമസേന സംഘടിപ്പിക്കുന്നത്: ജയ് സാൽമീർ


34. ഏത് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണ് 1064 ആന്റി കറപ്ഷൻ എന്ന പേരിൽ അഴിമതി വിരുദ്ധ മൊബൈൽ ആപ്പ് പുറത്തിറക്കിയത്: ഉത്തരാഖണ്ഡ്

  • ഉത്തരാഖണ്ഡ് മുഖ്യമന്ത്രി: പുഷ്കർ സിംഗ് ധാമി


35. ഇന്ത്യയുടെ പുതിയ വിദേശകാര്യ സെക്രട്ടറി: വിനയ് മോഹൻ ക്വാത്ര

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍