കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വിജ്ഞാപനം ചെയ്ത തിരുവിതാംകൂർ ദേവസ്വം ബോർഡിലെ എൽ.ഡി ക്ലർക്ക് / സബ് ഗ്രൂപ്പ് ഓഫീസർ ഗ്രേഡ് 2 തസ്തികയിലേക്ക് അപേക്ഷ സമർപ്പിച്ച ഉദ്യോഗാർത്ഥികൾക്കുള്ള ഒ.എം.ആർ പരീക്ഷ 2022 സെപ്തംബർ 18 ന് ഉച്ചക്ക് 1.30 മുതൽ 3.15 വരെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എർണാകുളം, തൃശ്ശൂർ, കോഴിക്കോട് എന്നീ ജില്ലകളിലെ വിവിധ പരീക്ഷാ കേന്ദ്രങ്ങളിൽ വച്ച് നടത്തുന്നതാണ്. ഉദ്യോഗാർത്ഥികൾക്ക് അഡ്മിഷൻ ടിക്കറ്റ് അവരുടെ പ്രൊഫൈലിൽ നിന്ന് 29/08/2022 മുതൽ ഡൗൺലോഡ് ചെയ്തെടുക്കാവുന്നതാണ്. പരീക്ഷയ്ക്ക് ഹാജരാകുന്ന ഉദ്യോഗാർത്ഥികൾ സംസ്ഥാനത്ത് നിലവിലുള്ള കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിക്കേണ്ടതാണ്.
കേരള ദേവസ്വം ബോർഡ് LDC ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാം
ബുധനാഴ്ച, ഓഗസ്റ്റ് 24, 2022
0
Tags