കേരള ചരിത്രം SQ Test & Revised Revision - നമ്മുടെ ഇന്ത്യ

1. ചർച്ച് മിഷൻ സൊസൈറ്റി യുടെ കേരളത്തിലെ പ്രവർത്തനമേഖല എവിടെയായിരുന്നു:

    a) കൊച്ചി

    b) തിരുവിതാംകൂർ, കൊച്ചി

    c) മലബാർ

    d) തിരുവിതാംകൂർ

Ans: തിരുവിതാംകൂർ, കൊച്ചി

    • ലണ്ടൻ മിഷൻ സൊസൈറ്റി യുടെ പ്രവർത്തന മേഖല: തിരുവിതാംകൂർ

    • ബാസൽ ഇവാഞ്ചലിക്കൽ മിഷൻ സൊസൈറ്റിയുടെ പ്രവർത്തന മേഖല: മലബാർ


2. ഇന്ത്യയെ പ്രധാനമായി എത്ര ഭൂമിശാസ്ത്ര മേഖലകളായി തരം തിരിച്ചിട്ടുണ്ട്:

    a) 3

    b) 5

    c) 4

    d) 6

Ans: 5

    • ഉത്തര പർവത മേഖല, ഉത്തര മഹാ സമതലം, ഉപദ്വീപിയ പീഠഭൂമി, തീര സമതലം, ദ്വീപുകൾ


3. അയിത്തത്തിനെതിരെ കേരളത്തിൽ നടന്ന ആദ്യ പ്രക്ഷോഭം:

    a) നിവർത്തന പ്രക്ഷോഭം

    b) പൗരസമത്വവാദ പ്രക്ഷോഭം

    c) തളി ക്ഷേത്ര പ്രക്ഷോഭം

    d) വൈക്കം സത്യഗ്രഹം 

Ans: തളി ക്ഷേത്ര പ്രക്ഷോഭം

    • കോഴിക്കോട് തളി ക്ഷേത്ര വഴിയിലൂടെ അവർണ്ണ ജാതിക്കാർക്ക് സഞ്ചരിക്കുന്നതിന് വേണ്ടി നടന്ന പ്രതിഷേധ സമരം ആണ് തളി സമരം

    • 1917ലാണ് തളി റോഡ് സമരം നടന്നത്

    • തളി റോഡ് സമരത്തിന് നേതൃത്വം നൽകിയത് മിതവാദി സി കൃഷ്ണൻ. മറ്റു നേതാക്കൾ - കെ പി കേശവമേനോൻ, കെ മാധവൻ നായർ


3. വർഷത്തിൽ 200 സെന്റീമീറ്റർ കൂടുതൽ മഴ ലഭിക്കുന്ന വനങ്ങൾ:

    a) ഉഷ്ണമേഖലാ നിത്യഹരിതവനങ്ങൾ

    b) ഉഷ്ണമേഖലാ ഇലപൊഴിയും വനങ്ങൾ

    c) ഉഷ്ണമേഖല മുൾക്കാടുകൾ

    d) തീരദേശ ചതുപ്പുവനങ്ങൾ

Ans: ഉഷ്ണമേഖലാ നിത്യഹരിതവനങ്ങൾ


4. കേരളത്തിലെ ആദ്യ റെയിൽ പാത നിർമ്മിച്ചത്:

    a) ബ്രിട്ടീഷുകാർ

    b) ഫ്രഞ്ചുകാർ

    c) ഡച്ചുകാർ

    d) പോർച്ചുഗീസുകാർ

Ans: ബ്രിട്ടീഷുകാർ


5. ഇന്ത്യയുടെ കാലാവസ്ഥയെ സ്വാധീനിക്കുന്ന ഘടകങ്ങൾ:

    • അക്ഷാംശ സ്ഥാനം

    • സമുദ്ര സാമിപ്യം

    • ഭൂപ്രകൃതി

    • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം

    • സമുദ്രനിരപ്പിൽ നിന്നുള്ള അകലം

    • ഹിമാലയം

6. സൂര്യന്റെ ........ കാലത്താണ് ഇന്ത്യയിൽ ശൈത്യം അനുഭവപ്പെടുന്നത്: ദക്ഷിണായന കാലം


7. ഏറ്റവും കൂടുതൽ അവിശ്വാസ പ്രമേയം നേരിട്ട കേരള മുഖ്യമന്ത്രി:

    a) ആ ശങ്കർ

    b) സി അച്യുതമേനോൻ

    c) സി എച്ച് മുഹമ്മദ് കോയ

    d) കെ. കരുണാകരൻ

Ans: കെ. കരുണാകരൻ


8. ആറ്റിങ്ങൽ കലാപാനന്തരം ഒപ്പുവെച്ച ഉടമ്പടി:

    a) ശ്രീരംഗപട്ടണം ഉടമ്പടി

    b) വേണാട് ഉടമ്പടി

    c) മലബാർ ഉടമ്പടി

    d) തിരുവിതാംകൂർ ഉടമ്പടി

Ans: വേണാട് ഉടമ്പടി


9. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന വനങ്ങൾ:

    a) ഉഷ്ണമേഖല മുൾക്കാടുകൾ

    b) ഉഷ്ണമേഖല മഴക്കാടുകൾ

    c) തീരദേശ ചതുപ്പ് വനങ്ങൾ

    d) ഉഷ്ണമേഖല ഇലപൊഴിയും വനങ്ങൾ

Ans: ഉഷ്ണമേഖലാ ഇലപൊഴിയും വനങ്ങൾ


10. സി പി രാമസ്വാമി അയ്യരുടെ ഭരണത്തിനും ചന്ത പിരിവിനുമേതിരെ നടന്ന സമരം:

    a) ഉത്തരവാദപ്രക്ഷോഭം

    b) കല്ലറ പാങ്ങോട് സമരം

    c) പാലിയം സത്യഗ്രഹം

    d) കരിവെള്ളൂർ സമരം

Ans: കല്ലറ പാങ്ങോട് സമരം

11. നിരീശ്വരവാദികളുടെ ഗുരു എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ:

    a) ചട്ടമ്പിസ്വാമികൾ

    b) ബ്രഹ്മാനന്ദ ശിവയോഗി

    c) വാഗ്ഭടാനന്ദൻ

    d) ശ്രീനാരായണഗുരു

Ans: ബ്രഹ്മാനന്ദ ശിവയോഗി


12. ഉത്തരവാദ പ്രക്ഷോഭത്തിനനെ അനുകൂലിച്ചുകൊണ്ട് കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്ക് മലബാർ ജാഥ നയിച്ചത്:

    a) വി. ടി ഭട്ടതിരിപ്പാട്

    b) അക്കാമ്മ ചെറിയാൻ

    c) എകെജി

    d) പട്ടം താണുപിള്ള

Ans: എ. കെ.ജി


13. ഉത്തരപർവത മേഖലയുടെ പ്രാധാന്യം:

    • കാലാവസ്ഥയെ സ്വാധീനിക്കുന്നു

    • പ്രകൃതിദത്തമായ കോട്ട

    • നദികളുടെ ഉത്ഭവ പ്രദേശം


14. ഉത്തരപർവത മേഖലയുടെ ഭാഗമായ കേന്ദ്ര ഭരണ പ്രദേശങ്ങൾ: ജമ്മു കാശ്മീർ ലഡാക്ക്


15. മിശ്രവിവാഹം, മിശ്രഭോജനം, എന്നിവ പ്രോത്സാഹിപ്പിക്കാൻ ആനന്ദതീർത്ഥൻ സ്ഥാപിച്ച പ്രസ്ഥാനം:

    a) ആനന്ദമഹാസഭ

    b) ജാതി നാശിനി സഭ

    c) ആത്മവിദ്യാസംഘം

    d) കൊച്ചി പുലയ മഹാജന സഭ

Ans: ജാതി നാശിനി സഭ

16. ഈഴവരുടെ രാഷ്ട്രീയ പിതാവ് എന്ന് ഡോ. പല്പുവിനെ വിശേഷിപ്പിച്ചത് ആരാണ്:

    a) കുമാരനാശാൻ

    b) ജോസഫ് മുണ്ടശ്ശേരി

    c) സി.പി. ഗോവിന്ദപിള്ള

    d) റിട്ടി ലൂക്കോസ്

Ans: റിട്ടി ലൂക്കോസ്


16. ബെർലിൻ ഡയറി ആരുടെ കൃതിയാണ്:

    a) ഇഎംഎസ് നമ്പൂതിരിപ്പാട്

    b) പട്ടം താണുപിള്ള

    c) ഇ കെ നായനാർ

    d) എ കെ ആന്റണി

Ans: ഇഎംഎസ് നമ്പൂതിരിപ്പാട്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍