കേരള പി.എസ്.സി പുതിയപാറ്റേൺ പരിശീലന ചോദ്യങ്ങൾ | New Model Questions



1.താഴെ തന്നിരിക്കുന്നവയിൽ എക്സിറ്റു കണ്സർവേഷൻ അല്ലാത്തത് ഏത്?

എ) സുവോളജിക്കൽ ഗാർഡനുകൾ

ബി) ബൊട്ടാണിക്കൽ ഗാർഡനുകൾ

സി) കാവുകൾ

ഡി) ജീൻ ബാങ്കുകൾ

ഉത്തരം : സി) കാവുകൾ


2 .താഴെ തന്നിരിക്കുന്നവയിൽ ധമനിയെ സംബന്ധിച്ച ശരിയായ പ്രസ്താവന ഏത്?

എ) രക്തത്തെ ഹൃദയത്തിലേക്ക് സംവാഹിക്കുന്നു.

ബി) വാൽവുകൾ കാണപ്പെടുന്നില്ല.

സി) കുറഞ്ഞ വേഗത്തിലും മർദ്ധത്തിലുമാണ് രക്തം ഒഴുകുന്നത്.

ഡി) ഇലസ്തികത ഉള്ളതും കനം കൂടിയതുമായ ഭിത്തി.

ഉത്തരം :ഡി) ഇലസ്തികത ഉള്ളതും കനം കൂടിയതുമായ ഭിത്തി.


3 .താഴെതന്നിരിക്കുന്നവയിൽ ലോമികയെ സംബന്ധിച്ച തെറ്റായ പ്രസ്താവന ഏത്?

എ) ഒറ്റനിരകൾ കൊണ്ടു നിർമ്മിതമായ ഭിത്തി

ബി) ഭിത്തിയിൽ അതിസൂക്ഷമ സുഷിരങ്ങൾ ഉണ്ട്.

സി) വാൽവുകൾ കാണപ്പെടുന്നു.

ഡി) കുറഞ്ഞ വേഗത്തിലും മർദ്ധത്തിലാണ് രക്തം ഒഴുകുന്നത്.

ഉത്തരം :സി) വാൽവുകൾ കാണപ്പെടുന്നു.


4. താഴെപറയുന്ന പ്രസ്താവനകളിൽ ഇന്ത്യയിലെ ഇരുമ്പുരുക്കു ശാലയുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏതാണ്.?

എ) ഭിലായ് ഇരുമ്പുരുക്കു ശാല ഛത്തീസ്ഗഡിലെ ദുർഗിൽ സ്ഥിതി ചെയ്യുന്നു.

ബി) ബൊക്കാരോ ഇരുമ്പുരുക്കു ശാല ഒഡിഷയിലെ സുന്ദർഘട്ടിൽ സ്ഥിതിചെയ്യുന്നു.

സി) ടാറ്റ ഇരുമ്പുരുക്കു ശാല.ഝാർഗണ്ഡിലെ ജംഷാദ്പൂരിൽ ആണ്.

ഡി) വിശ്വാശരയ്യ ഇരുമ്പുരുക്കു ശാല കർണാടകത്തിലെ ഭദ്രാവതിയിലാണ്.

ഉത്തരം :ബി) ബൊക്കാരോ ജാർഖണ്ഡിൽ സ്ഥിതി ചെയ്യുന്നു;(റൂർക്കേല സുന്ദർഘട്ട്)


5. താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏതെല്ലാം?

i) 1959 റഷ്യയുടെ സഹായത്തോടെ ഭിലയ് ഇരുമ്പുരുക്കു ശാല സ്ഥാപിച്ചു

ii) 1960 ൽ ജർമനിയുടെ സാങ്കേതിക സഹായത്തോടെ റൂർക്കെല ഇരുമ്പുരുക്കു ശാല സ്ഥാപിച്ചു

iii) 1962 ബ്രിട്ടന്റെ സഹായത്തോടെ ദുർഗ്ഗാപൂർ ഇരുമ്പുരുകുശാല സ്ഥാപിച്ചു.

iv) 1964 റഷ്യയുടെ സഹായത്തോടെ ബൊക്കാരോ ഇരുമ്പുരുക്കു ശാല സ്ഥാപിച്ചു.

ഉത്തരം : (i), (iii), (iv) ശരി

6 .1961 ൽ കേരള സാഹിത്യ അക്കാദമി അവാർഡും 1963 ൽ കേന്ദ്രസാഹിത്യ അക്കാദമി അവാർഡും അദ്ദേഹത്തിന്റെ വിശ്വദർശനം എന്ന കൃതിക്ക് ലഭിച്ചു ആരാണ് ആ വ്യക്തി?

എ) ഒ.എൻ.വി

ബി) പി.കുഞ്ഞിരാമൻ

സി) വിഷ്ണുനാരായണൻ നമ്പൂതിരി

ഡി) ജി.ശങ്കരക്കുറുപ്പ്

ഉത്തരം :ഡി


7.തന്നിരിക്കുന്ന സൂചനകളുടെ അടിസ്ഥാനത്തിൽ കൃതി ഏതെന്ന് തിരിച്ചറിയുക.

i) ഈ വിഖ്യാത കൃതി പോർട്ടിഗീസു ഭാഷയിൽ രചിക്കപ്പെട്ടിട്ടുള്ളയാണ്.

ii) 1988 ലാണ് പുറത്തിറങ്ങിയത്.

iii) ലോകത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട 15 പുസ്തകങ്ങളിൽ ഒന്ന്‌.

iv) സാന്റിയാഗോ ഫാത്തിമ എന്നിവർ  പ്രധാന കഥാപാത്രങ്ങളാണ്.

a) The alchemist

b) Divine Comedy

c) Becoming

d) Goat days

ഉത്തരം : A


8.പ്രമേഹത്തെക്കുറിച്ചുള്ള ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക?

എ) ദിവസേന മധുരം കഴിക്കുന്നവർക്ക് മാത്രമേ പ്രമേഹം ബാധിക്കുള്ളൂ.

ബി) പ്രമേഹ രോഗത്തിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയും.

സി) പ്രമേഹം പരിശോധിക്കാൻ രക്തം മൂത്രം സാമ്പിൾ ആവശ്യമില്ല.

ഡി) ഗ്ലുക്കോമീറ്റർ ഉപയോഗിച്ചു വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കാം.

ഉത്തരം :ഡി


9.രണ്ടാം പഞ്ചവത്സരപദ്ധതി ഊന്നൽ നൽകിയ മേഖല താഴെ നല്കിയവയിൽ ഏതാണ്?

എ) വ്യവസായം

ബി) വലിയ ഡാമുകളുടെ നിർമ്മാണം

സി) ഇൻഷുറൻസ്

ഡി) രാജ്യസുരക്ഷ

ഉത്തരം :എ


10.വാക്‌സിൻ സംബന്ധിച്ച ശരിയായ പ്രസ്താവന തിരഞ്ഞെടുക്കൂ?

i) ഏതു താപനിലയിലുംസൂക്ഷിക്കാൻ സാധിക്കും

ii) പോളിയോ തുള്ളി മരുന്ന് ഒരുതരം വാക്‌സിൻ ആണ്.

iii) എല്ലാ വാക്സിനും കുത്തിവെപ്പ് രൂപത്തിൽ മാത്രമാണ് ലഭിക്കുന്നത്.

ഉത്തരം :(ii) മാത്രം ശരി


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍