Study Cool: 15 | ഇന്ത്യ ചരിത്രവും ലോകചരിത്രവും - തിരഞ്ഞെടുത്ത നൂറു ചോദ്യങ്ങൾ: Part 1 | Indian History | World History | World War | +2 Preliminary Exam, Degree Level Prelims, LDC, LGS Main Exam Special Coaching | General Knowledge | Kerala PSC | Easy PSC | Degree Level Prelims Coaching | +2 Level Prelims Coaching | LDC Main Coaching | LGS Main Coaching

ഇന്ത്യ ചരിത്രവും ലോകചരിത്രവും - തിരഞ്ഞെടുത്ത നൂറു ചോദ്യങ്ങൾ | Part: 1


1. ഇന്ത്യ ആക്രമിച്ച ആദ്യ അറബ് ഭരണാധികാരി???
Answer: മുഹമ്മദ് ബിൻ കാസിം


2. പതിനെട്ടാം നൂറ്റാണ്ടിൽ വടക്കേ അമേരിക്കയിലെ ബ്രിട്ടന്റെ പതിമൂന്ന് കോളനികൾ മാതൃരാജ്യമായ ബ്രിട്ടനെതിരെ നടത്തിയ സ്വാതന്ത്ര്യ സമരം അറിയപ്പെടുന്ന പേര്???
Answer: അമേരിക്കൻ വിപ്ലവം
 
 
3. സുൽത്താൻ എന്ന സ്ഥാനപ്പേര് സ്വയം സ്വീകരിച്ച ആദ്യ ഭരണാധികാരി???
Answer: മുഹമ്മദ് ഗസ്നി


4. എനിക്ക് നല്ല അമ്മമാരെ തരൂ ഞാൻ നിങ്ങൾക്ക് നല്ല രാഷ്ട്രം തരാം എന്നത് ഏത് പ്രശസ്ത വ്യക്തിയുടെ വാചകങ്ങളാണ്???
Answer: നെപ്പോളിയൻ ബോണപ്പാർട്ട്


5. ഡൽഹി ഭരിച്ച ആദ്യ രാജവംശം ഏതാണ്???
Answer: തൊമര രാജവംശം (CE എട്ടാം നൂറ്റാണ്ട് രജപുത്ര വിഭാഗത്തിൽപ്പെട്ട തൊമര രാജവംശത്തമാണ് ഡൽഹിയിൽ ആദ്യം അധികാരമേറ്റത്)


6. ടെന്നീസ് കോർട്ട് പ്രതിജ്ഞ ഏതു വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു???
Answer: ഫ്രഞ്ച് വിപ്ലവം
 
 
7. തൊമര രാജവംശത്തെ തുടർന്ന് ഡൽഹിയിൽ അധികാരത്തിൽ വന്ന രാജവംശം ഏതാണ്???
Answer: ചൗഹാൻ രാജവംശം


8. പ്രാതിനിധ്യമില്ലാതെ നികുതിയില്ല എന്ന മുദ്രാവാക്യം ഏത് വിപ്ലവവുമായി ബന്ധപ്പെട്ടതാണ്???
Answer: അമേരിക്കൻ വിപ്ലവം


9. പൃഥ്വിരാജ് ചൗഹാനും മുഹമ്മദ് ഗോറിയും തമ്മിൽ നടന്ന യുദ്ധങ്ങൾ???
Answer: തറൈൻ യുദ്ധങ്ങൾ


10. "ഞാനാണ് രാഷ്ട്രം ഞാനാണ് നിയമം" എന്ന് പറഞ്ഞത് ആരാണ്???
Answer: ലൂയി പതിനാലാമൻ
 
 

11. മധ്യകാല ഇന്ത്യയിലെ ജനങ്ങളുടെ പ്രധാന തൊഴിൽ എന്താണ്???
Answer: കൃഷി


12. വിപ്ലവങ്ങളുടെ മാതാവ് എന്നറിയപ്പെടുന്നത്???
Answer: ഫ്രഞ്ച് വിപ്ലവം


13. ഡൽഹി സുൽത്താനേറ്റിലെ ആദ്യ രാജവംശം???
Answer: അടിമ വംശം


14. ബോക്സർ കലാപം നടന്ന വർഷം???
Answer: 1900
 
 
15. ഡൽഹി സുൽത്താനേറ്റ് ഭരിച്ച ആദ്യ വനിത???
Answer: റസിയ സുൽത്താന


16. റഷ്യൻ വിപ്ലവത്തിന്റെ നേതാവ്???
Answer: ലെനിൻ


17. ഏറ്റവും പ്രഗത്ഭനായ ഗിൽജി ഭരണാധികാരി ആരായിരുന്നു???
Answer: അലാവുദ്ദീൻ ഖിൽജി
 
 
18. 18 നൂറ്റാണ്ടിൽ വ്യവസായിക മുന്നേറ്റത്തിന് നാന്ദി കുറിച്ചുകൊണ്ട് ബ്രിട്ടനിലെ സാമൂഹിക സാമ്പത്തിക സാംസ്കാരിക മേഖലകളിൽ വ്യവസായ ഉൽപ്പാദനത്തിൽ ഉണ്ടായ പുരോഗതി അറിയപ്പെടുന്നത്???
Answer: വ്യവസായിക വിപ്ലവം


19. കമ്പോള നിയന്ത്രണവും വില നിയന്ത്രണവും ഏർപ്പെടുത്തി ഡൽഹി സുൽത്താൻ ആരായിരുന്നു???
Answer: അലാവുദ്ദീൻ ഖിൽജി


20. റിപ്പബ്ലിക് എന്ന ആശയം ആദ്യമായി അവതരിപ്പിക്കപ്പെട്ട ഗ്രന്ഥം???
Answer: ദ സോഷ്യൽ കോൺട്രാക്ട്



21. അടിമവംശ സ്ഥാപകൻ ആര്???
Answer: കുത്തബ്ദീൻ ഐബക് (1206-1290)
 
 
22. ഇംഗ്ലീഷ് ഗവൺമെന്റ് തേയിലയിക്ക് മേൽ ഉയർന്ന നികുതി ചുമത്തിയതിനെതിരായി അമേരിക്കയിലെ ഒരു വിഭാഗം ജനങ്ങൾ കപ്പലിൽ നിന്നും തേയില പെട്ടികൾ കടലിലേക്ക് വലിച്ചെറിഞ്ഞ സംഭവം അറിയപ്പെടുന്നത്???
Answer: ബോസ്റ്റൺ ടീ പാർട്ടി


23. ഇന്ത്യയുടെ തലസ്ഥാനം ഡൽഹിയിൽ നിന്ന് ദേവഗിരി യിലേക്ക് മാറ്റി ദേവഗിരിയേ ദൗലത്താബാദ് എന്ന് പുനർ നാമകരണം ചെയ്ത ഭരണാധികാരി ആരായിരുന്നു???
Answer: മുഹമ്മദ് ബിൻ തുഗ്ലക്ക്


24. ഫെഡറൽ രാഷ്ട്രം എന്ന ആശയം ലോകത്തിനു നൽകിയ വിപ്ലവം???
Answer: അമേരിക്കൻ വിപ്ലവം


25. പൃഥ്വിരാജ് ചൗഹാൻ മുഹമ്മദ് ഗോറിയേ പരാജയപ്പെടുത്തിയ ഒന്നാം തറൈൻ യുദ്ധം നടന്ന വർഷം???
Answer: 1191
 
 
26. ഫ്രഞ്ച് വിപ്ലവം നടക്കുമ്പോൾ ഫ്രാൻസിലെ ചക്രവർത്തി ആരായിരുന്നു???
Answer: ലൂയി പതിനാറാമൻ


27. ജസിയ എന്ന നികുതി ചുമത്തിയ ആദ്യ ഭരണാധികാരി (ഹിന്ദുക്കളുടെ മേൽ ജസിയ എന്ന നികുതി ചുമത്തി)???
Answer: ഫിറോസ് ഷാ തുഗ്ലക്ക്


28. അമേരിക്കൻ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനം എഴുതി തയ്യാറാക്കിയ വ്യക്തികൾ???
Answer: തോമസ് ജെഫേഴ്സൺ, ബെഞ്ചമിൻ ഫ്രാങ്ക്ലിൻ


29. ഏറ്റവും കുറച്ചു കാലം ഡൽഹി ഭരിച്ച സുൽത്താനേറ്റ്???
Answer: ഖിൽജി വംശം
 
 
30. അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനം നടന്നത്???
Answer: 1776 ജൂലൈ 4



31. സൈനികർക്ക് പ്രതിഫലമായി ഭൂമി പതിച്ച് നൽകുന്നതിന് പകരം ശമ്പളം നൽകി തുടങ്ങിയത് ആരായിരുന്നു???
Answer: ബാൽ ബൻ


32. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ മുദ്രാവാക്യങ്ങൾ ലോകത്തിന് സംഭാവന ചെയ്ത വിപ്ലവം???
Answer: ഫ്രഞ്ച് വിപ്ലവം


33. സഫർ നാമ എന്ന കൃതി രചിച്ചത്???
Answer: ഇബൻ ബത്തൂത്ത
 
 
34. ബോക്സർ കലാപം നടന്ന രാജ്യം???
Answer: ചൈന


35. സുൽത്താനേറ്റ് ഭരണത്തിന്റെ തുടക്കത്തിൽ രാജ്യത്തെ പലഭാഗങ്ങളിലായി വിഭജിച്ചിരുന്ന സമ്പ്രദായം അറിയപ്പെട്ടിരുന്നത്???
Answer: ഇഖ്ത


36. ബ്രിട്ടനും ചൈനയും തമ്മിൽ നടന്ന യുദ്ധം???
Answer: കറുപ്പ് യുദ്ധം
 
 
37. ഡക്കാൻ പ്രദേശം ആദ്യമായി ആക്രമിച്ച മുസ്ലിം ഭരണാധികാരി???
Answer: അലാവുദ്ദീൻ ഖിൽജി


38. ശത്രുക്കളെ കൊല്ലുന്നതിനായി ഫ്രഞ്ച് വിപ്ലവ സമയത്ത് കലാപകാരികൾ ഉപയോഗിച്ച യന്ത്രം???
Answer: ഗില്ലറ്റിൻ


39. ഇർത്തുമിഷ് പ്രചരിപ്പിച്ച വെള്ളിനാണയം അറിയപ്പെടുന്നത്???
Answer: തങ്ക


40. ലോകത്ത് ആദ്യമായി എഴുതപ്പെട്ട ഭരണഘടന തയ്യാറാക്കുന്നതിന് അടിത്തറപാകിയ വിപ്ലവം???
Answer: അമേരിക്കൻ സ്വാതന്ത്ര്യസമരം
 
 

41. ഡൽഹിയിൽ നിന്ന് തലസ്ഥാനം ആഗ്രയിലേക്ക് മാറ്റിയ ഭരണാധികാരി???
Answer: സിക്കന്ദർ ലോധി


42. ചൈനയിൽ കമ്മ്യൂണിസ്റ്റ് വിപ്ലവം നടന്ന വർഷം???
Answer: 1949


43. മുഗൾ കലയുടെ സുവർണ്ണ കാലഘട്ടം എന്നറിയപ്പെടുന്നത്???
Answer: ഷാജഹാന്റെ ഭരണകാലഘട്ടം


44. രക്തരഹിത വിപ്ലവം എന്നറിയപ്പെടുന്ന വിപ്ലവം???
Answer: മഹത്തായ വിപ്ലവം
 
 
45. ഒന്നാം പാനിപ്പത്ത് യുദ്ധം നടന്നത് ആരൊക്കെ തമ്മിലാണ്???
Answer: ഇബ്രാഹിം ലോധിയും ബാബറും തമ്മിൽ


46. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിച്ച വ്യക്തി???
Answer: മാവോ സേതുങ്‌


47. അക്ബറിന്റെ സൈനിക പരിഷ്കാരം???
Answer: മാൻസബ്ദാരി സമ്പ്രദായം


48. ഒന്നാം ലോകമഹായുദ്ധം ആരംഭിച്ചത്???
Answer: 1914 ജൂൺ 28
 
 
49. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ലണ്ടനിൽ സ്ഥാപിതം ആകുമ്പോൾ മുഗൾ ചക്രവർത്തി ആരായിരുന്നു???
Answer: അക്ബർ


50. വ്യവസായിക വിപ്ലവത്തെ അടിസ്ഥാനമാക്കിയുള്ള ചാർളി ചാപ്ലിന്റെ സിനിമ ഏതാണ്???
Answer: മോഡേൺ ടൈംസ്




51. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഇന്ത്യയിൽ സ്ഥാപിതം ആകുമ്പോൾ മുഗൾ ചക്രവർത്തി ആരായിരുന്നു???
Answer: ജഹാംഗീർ


52. ഫ്രഞ്ച് വിപ്ലവത്തിന്റെ ഓർമ്മയ്ക്കായി തന്റെ തലസ്ഥാനമായ ശ്രീരംഗപട്ടണത്ത് സ്വാതന്ത്ര്യ സമരത്തിന്റെ മരം (ട്രീ ഓഫ് ലിബർട്ടി) നടുകയും ഫ്രഞ്ച് ക്ലബ്ബായ ജാക്കോബിനിൽ അംഗമാവുകയും ചെയ്ത ഇന്ത്യൻ ഭരണാധികാരി???
Answer: ടിപ്പുസുൽത്താൻ
 
 
53. സതി സമ്പ്രദായം നിർത്തലാക്കിയ മുഗൾ ചക്രവർത്തി???
Answer: അക്ബർ


54. ആരുടെ റഷ്യൻ ആക്രമണമാണ് ടോൾസ്റ്റോയിയുടെ യുദ്ധവും സമാധാനവും എന്ന നോവലിന്റെ പശ്ചാത്തലത്തിന് രൂപം കൊടുത്തത്???
Answer: നെപ്പോളിയൻ ബോണപ്പാർട്ട്


55. മുഗൾ ഭരണ കാലഘട്ടം???
Answer: 1526 - 1857


56. ഒന്നാം ലോക മഹായുദ്ധത്തിൽ ആദ്യം ആക്രമിച്ച രാജ്യം???
Answer: ഓസ്ട്രിയ
 
 
57. കാശ്മീരിലെ ഷാലിമാർ പൂന്തോട്ടം പണി കഴിപ്പിച്ച മുഗൾ ചക്രവർത്തി???
Answer: ജഹാംഗീർ


58. ഒന്നാം ലോകമഹായുദ്ധത്തിലെ ത്രികക്ഷി സഖ്യം???
Answer: ജർമ്മനി, ഓസ്ട്രേലിയ, ഹംഗറി, ഇറ്റലി


59. ലാഹോറിൽ ഷാലിമാർ പൂന്തോട്ടം പണി കഴിപ്പിച്ച മുഗൾ ചക്രവർത്തി???
Answer: ഷാജഹാൻ


60. ലോകത്തിൽ സോഷ്യലിസം എന്ന ആശയം വ്യാപിക്കാൻ കാരണമായ വിപ്ലവം???
Answer: റഷ്യൻ വിപ്ലവം
 
 

61. ഇർത്തുമിഷ് പ്രചരിപ്പിച്ച ചെമ്പ് നാണയം???
Answer: ജിറ്റാൾ


62. ബ്രിട്ടനു എതിരെയുള്ള സ്വാതന്ത്രസമരത്തിൽ അമേരിക്കൻ സൈന്യത്തിന്റെ കൊണ്ടിന്റൽ സൈന തലവനായി തിരഞ്ഞെടുക്കപ്പെട്ട നേതാവ്???
Answer: ജോർജ് വാഷിംഗ്ടൺ


63. ഞാൻ ദൈവത്തിന്റെ പ്രതിപുരുഷൻ എന്ന് സ്വയം വിശേഷിപ്പിച്ച ഭരണാധികാരി???
Answer: ഗിയാസുദ്ദീൻ ബാൽബൻ


64. ഫ്രഞ്ച് വിപ്ലവം നടന്ന വർഷം???
Answer: 1789
 
 
65. നിർഭാഗ്യവാനായ മുഗൾ ചക്രവർത്തി എന്ന് അറിയപ്പെടുന്നത്???
Answer: ഹ്യൂമയൂൺ


66. എല്ലാ യുദ്ധങ്ങളും അവസാനിപ്പിക്കാനായി ഒരു യുദ്ധം എന്ന് പറഞ്ഞത് ആരാണ്???
Answer: വുഡ്റോ വിൽസൺ


67. മുഗൾ ചക്രവർത്തിമാർ ഭരണം കാര്യക്ഷമമാക്കുന്നതിന് നടപ്പിലാക്കിയ പരിഷ്കാരം അറിയപ്പെടുന്നത്???
Answer: ജാഗിർദാരി
 
 
68. രണ്ടാം ലോക മഹായുദ്ധ കാലഘട്ടം???
Answer: 1939-1945


69. നിണവും ഇരുമ്പും എന്ന ഭരണ നയം സ്വീകരിച്ച ഡൽഹി ഭരണാധികാരി???
Answer: ബാൽബൻ


70. ഒന്നാം ലോകമഹായുദ്ധത്തിലെ ആധാരമാക്കി പാത്ത് ഓഫ് ഗ്ലോറി എന്ന സിനിമ സംവിധാനം ചെയ്തത്???
Answer: സ്റ്റാൻലി കുബ്രിക്



71. നാണയ നിർമ്മിതികളുടെ രാജകുമാരൻ എന്നറിയപ്പെടുന്നത്???
Answer: മുഹമ്മദ് ബിൻ തുഗ്ലക്ക്
 
 
72. ഒന്നാം ലോകമഹായുദ്ധ തൃകക്ഷി സൗഹാർദ്ദ രാജ്യങ്ങൾ???
Answer: ഇംഗ്ലണ്ട്, ഫ്രാൻസ്, റഷ്യ


73. സുൽത്താനേറ്റ് കാലത്ത് ഭരണ സൗകര്യത്തിനായി സാമ്രാജ്യത്തെ എങ്ങനെയാണ് തരംതിരിച്ചത്???
Answer: പ്രവിശ്യകൾ, ഷിഖുകൾ, പർഗാനകൾ, ഗ്രാമങ്ങൾ


74. വേഴ്സായി ഉടമ്പടി ഒപ്പുവെച്ച വർഷം???
Answer: 1919


75. ആഗ്ര നഗരം പണികഴിപ്പിച്ചത്???
Answer: സിക്കന്ദർ ലോദി
 
 
76. അച്ചുതണ്ട് ശക്തികളും സഖ്യശക്തികളും തമ്മിൽ നടന്ന യുദ്ധം???
Answer: രണ്ടാം ലോകമഹായുദ്ധം


77. 1857ലെ വിപ്ലവത്തിന്റെ അനന്തരഫലമായി ബ്രിട്ടീഷുകാർ നാടുകടത്തിയ ഭരണാധികാരി???
Answer: ബഹദൂർ ഷാ രണ്ടാമനെ


78. രണ്ടാം ലോകമഹായുദ്ധത്തിന്റെ അച്ചുതണ്ട് ശക്തികൾ???
Answer: ജർമ്മനി, ഇറ്റലി, ജപ്പാൻ


79. പാവങ്ങളുടെ താജ്മഹൽ എന്ന് അറിയപ്പെടുന്നത്???
Answer: ബിബി കാ മഖ്ബറ (ഔറംഗസേബ്ന്റെ ഭാര്യ റാബിയ ദുരാനിയുടെ ശവകുടീരം)
 
 
80. രണ്ടാം ലോകമഹായുദ്ധത്തിലെ സഖ്യശക്തികൾ???
Answer: ഇംഗ്ലണ്ട്, ഫ്രാൻസ്, ചൈന, യു.എസ്.എസ്.ആർ, യു.എസ്.എ



81. രാജാറാം മോഹൻ റോയിക്ക് രാജ എന്ന പദവി നൽകിയ മുകൾ ഭരണാധികാരി???
Answer: അക്ബർഷ രണ്ടാമൻ


82. രണ്ടാം ലോക മഹായുദ്ധത്തിൽ ഏറ്റവും കൂടുതൽ ആൾ നാശം ഉണ്ടായ രാജ്യം???
Answer: റഷ്യ


83. ചാലിസയുടെ അധികാരം വെട്ടി ചുരുക്കിയത്???
Answer: ബാൽബൻ
 
 
84. ഒന്നാം ലോകമഹായുദ്ധത്തിന് ഫലങ്ങൾ???
Answer: യൂറോപ്പിലെ സാമ്പത്തിക മേധാവിത്വം ദുർബലമായി, ഏഷ്യയിലും ആഫ്രിക്കയിലും സ്വാതന്ത്രസമരം ശക്തിപ്പെട്ടു, ലോക സമാധാനം സംരക്ഷിക്കുന്നതിന് സർവ്വ രാജ്യ സഖ്യം എന്ന സംഘടന രൂപംകൊണ്ടു


85. ഇഖ്ത സമ്പ്രദായം ആദ്യമായി പ്രചാരത്തിൽ കൊണ്ടു വന്നത്???
Answer: കുത്തബ്ദീൻ ഐബക്


86. അമേരിക്ക മുതലാളിത്ത ചേരിക്കും റഷ്യ സോഷ്യലിസ്റ്റ് ചേരിക്കും നേതൃത്വം കൊടുത്തത്???
Answer: രണ്ടാം ലോകമഹായുദ്ധത്തെ തുടർന്ന്
 
 
87. ഇഖ്ത സമ്പ്രദായം വിപുലീകരിച്ച് നടപ്പിലാക്കിയത് ആരാണ്???
Answer: ഇർത്തുമിഷ്


88. ദി ഗ്രേറ്റ് ഡിക്ടറ്റർ എന്ന ചാർലി ചാപ്ലിൻ സിനിമ ഏത് വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു???
Answer: രണ്ടാം ലോകമഹായുദ്ധം


89. ഇറ്റലിയിലെ ഫാസിസ്റ്റ് പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത്???
Answer: ബെനിറ്റോ മുസോളിനി


90. രണ്ടാം പാനിപ്പത്ത് യുദ്ധം നടന്ന വർഷം???
Answer: 1556
 
 

91. ഒന്നാം ലോക യുദ്ധ സമയത്ത് അമേരിക്കൻ പ്രസിഡന്റ്???
Answer: വുഡ്രോ വിൽസൺ


92. ഹാൽഡിഘട്ട് യുദ്ധം നടന്ന വർഷം???
Answer: 1576 (അക്ബറും റാണാപ്രതാപ് തമ്മിൽ നടന്ന യുദ്ധം)


93. ഫ്രഞ്ച് വിപ്ലവത്തിന്റെ ശിശു എന്നറിയപ്പെടുന്നത്???
Answer: നെപ്പോളിയൻ ബോണപ്പാർട്ട്


94. പ്ലാസി യുദ്ധം നടന്ന വർഷം???
Answer: 1757 (സിറാജ ഉദ് ധൗളയും റോബർട്ട് ക്ലൈവ് തമ്മിൽ)
 
 
95. 1815ലെ വാട്ടർലൂ യുദ്ധത്തിൽ നെപ്പോളിയനെ പരാജയപ്പെടുത്തിയത് ആരാണ്???
Answer: ആർതർ വെല്ലസി


96. ഇന്ത്യയിലെ ബ്രിട്ടീഷ് ആധിപത്യത്തിന് അടിത്തറയിട്ട യുദ്ധം???
Answer: പ്ലാസി യുദ്ധം


97. ഒന്നാം ലോക മഹായുദ്ധ കാലഘട്ടത്തിൽ റഷ്യയിൽ ആയിരക്കണക്കിന് സ്ത്രീകൾ റൊട്ടിക്ക് വേണ്ടി തെരുവുകളിൽ നടത്തിയ പ്രകടനം നടന്നത് എപ്പോൾ???
Answer: 1917 മാർച്ച് 18


98. വിജയനഗരസാമ്രാജ്യം സ്ഥാപിക്കുന്ന സമയത്ത് ഡൽഹി സുൽത്താൻ???
Answer: മുഹമ്മദ് ബിൻ തുഗ്ലക്ക്
 
 
99. ഈസ്റ്റിന്ത്യാ കമ്പനിക്ക് ബംഗാളിൽ കച്ചവടത്തിന് അനുമതി നൽകിയ മുഗൾ ചക്രവർത്തി???
Answer: ഔറംഗസീബ്


100. റഷ്യൻ വിപ്ലവ സമയത്ത് തൊഴിലാളികൾക്കു വേണ്ടി രൂപീകൃതമായ പാർട്ടി???
Answer: റഷ്യൻ സോഷ്യൽ ഡെമോക്രാറ്റിക് ലേബർ പാർട്ടി


Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍