Study Cool: 14 | ഇനി വരാൻ പോകുന്ന പരീക്ഷകൾക്ക് അറിഞ്ഞിരിക്കേണ്ട ഭാഗങ്ങളിലൂടെ ഉള്ള ചോദ്യങ്ങൾ | ഭൂമിശാസ്ത്രം - തിരഞ്ഞെടുത്ത നൂറു ചോദ്യങ്ങൾ part 2 | Geography | Indian Geography | Kerala Geography | +2 Preliminary Exam, Degree Level Prelims, LDC, LGS Main Exam Special Coaching | General Knowledge | Kerala PSC | Easy PSC | Degree Level Prelims Coaching | +2 Level Prelims Coaching | LDC Main Coaching | LGS Main Coaching

ഭൂമിശാസ്ത്രം- തിരഞ്ഞെടുത്ത നൂറു ചോദ്യങ്ങൾ : Part 2


1. ഭൂകമ്പ തരംഗങ്ങൾ പ്രധാനമായും എത്ര തരത്തിലാണ് ഉള്ളത്???
Answer: 3


2. ഭൂകമ്പ തരംഗങ്ങൾ ഏതൊക്കെയാണ്???
Answer: പ്രാഥമിക തരംഗങ്ങൾ, ദ്വിതീയ തരംഗങ്ങൾ, പ്രതല തരംഗങ്ങൾ
 
 
3. ലോക സമുദ്ര ദിനം???
Answer: ജൂൺ 8


4. ഇന്ത്യയിൽ ധാതുക്കളുടെ കലവറ എന്നറിയപ്പെടുന്ന പീഠഭൂമി???
Answer: ചോട്ടാനാഗ്പൂർ പീഠഭൂമി


5. ലോകത്തിലെ ഏറ്റവും വലുതും നീളമേറിയതുമായ പീഠഭൂമി???
Answer: ടിബറ്റൻ പീഠഭൂമി


6. ലോകത്തിന്റെ മേൽക്കൂര എന്നറിയപ്പെടുന്ന പീഠഭൂമി???
Answer: പാമീർ പീഠഭൂമി
 
 
7. ഇന്ത്യയിലെ ഏറ്റവും വലിയ ലാവാ പീഠഭൂമി???
Answer: ഡക്കാൻ പീഠഭൂമി


8. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ പീഠഭൂമി???
Answer: ലഡാക്ക്‌ പീഠഭൂമി


9. ഇന്ത്യയിലെ ഏറ്റവും വലിയ മരുഭൂമി???
Answer: താർ


10. വാർഷിക വർഷപാതം 250 മില്ലി മീറ്ററിൽ താഴെ ലഭിക്കുന്ന പ്രദേശങ്ങളെ പറയുന്ന പേര്???
Answer: മരുഭൂമികൾ
 
 

11. ലോക മരുവത്കരണ നിരോധന ദിനം???
Answer: ജൂൺ 17


12. ഏഷ്യയിലെ ഏറ്റവും വലിയ മിതോഷ്ണ മരുഭൂമി???
Answer: അറേബ്യൻ മരുഭൂമി


13. ഭൂമിയിലെ ഏറ്റവും വരണ്ട പ്രദേശം???
Answer: അറ്റക്കാമ


14. രാത്രികാലത്ത് പർവ്വത പ്രദേശത്തുനിന്ന് താഴ്വരകളിലേക്ക് വീശുന്ന കാറ്റ്???
Answer: പർവ്വത കാറ്റ്
 
 
15. ലോകത്തിൽ ഏറ്റവും കൂടുതൽ ജനങ്ങൾ വസിക്കുന്ന ഭൂഖണ്ഡം???
Answer: ഏഷ്യ


16. ഇന്ത്യൻ മഹാസമുദ്രത്തിനും അറ്റ്ലാന്റിക് മഹാസമുദ്രത്തിനും ഇടയിലായി സ്ഥിതി ചെയ്യുന്ന ഭൂഖണ്ഡം???
Answer: ആഫ്രിക്ക


17. അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന വാതകം???
Answer: നൈട്രജൻ
 
 
18. ചുറ്റുപാടുകളെ അപേക്ഷിച്ച് ഒരു പ്രദേശത്തെ അന്തരീക്ഷമർദ്ദം കൂടുതലാണെങ്കിൽ അതിനെ വിളിക്കുന്ന പേര്???
Answer: ഉച്ചമർദ്ദം


19. ചുറ്റുപാടുകളെ അപേക്ഷിച്ച് ഒരു പ്രദേശത്തെ അന്തരീക്ഷമർദ്ദം കുറവാണെങ്കിൽ അതിനെ വിളിക്കുന്ന പേര്???
Answer: Comment Below


20. മഞ്ഞുമൂടിയ ഉയർന്ന പ്രദേശങ്ങളിൽ നിന്ന് താഴ്വരയിലേക്ക് സാവധാനം നീങ്ങുന്ന മഞ്ഞുപാളികൾ അറിയപ്പെടുന്ന പേര്???
Answer: ഹിമാനികൾ



21. ഒരു ദിവസത്തെ കൂടിയ താപനിലയും കുറഞ്ഞ താപനിലയും തമ്മിലുള്ള വ്യത്യാസം???
Answer: ദൈനിക താപാന്തരം
 
 
22. കനത്ത മൂടൽമഞ്ഞിനെ വിളിക്കുന്ന പേര്???
Answer: ഫോഗ്


23. വ്യവസായ മേഖലകളിലെ പുകയും മൂടൽമഞ്ഞും കൂടിക്കലർന്ന അന്തരീക്ഷ അവസ്ഥയേ പറയുന്ന പേര്???
Answer: സ്‌മോഗ്


24. പശ്ചിമബംഗാൾ, ആസാം മേഖലകളിൽ ഇടിയോടുകൂടിയ കനത്തമഴ ഇടയാക്കുന്ന ഉഷ്ണകാറ്റ്???
Answer: നോർവെസ്റ്റർ


25. പ്രധാനപ്പെട്ട അഞ്ച് ലോക സമുദ്രങ്ങൾ ഏതൊക്കെയാണ്???
Answer: പസഫിക് സമുദ്രം, അറ്റ്ലാന്റിക് സമുദ്രം, ഇന്ത്യൻ മഹാസമുദ്രം, അന്റാർട്ടിക്ക്‌ സമുദ്രം, ആർട്ടിക് സമുദ്രം
 
 
26. സമുദ്രങ്ങളാൽ ചുറ്റപ്പെട്ട വിസ്തൃതമായ കര ഭാഗങ്ങളെ പറയുന്ന പേര്???
Answer: വൻകരകൾ


27. വൻകരകളുടെ എണ്ണം???
Answer: 7


28. 7 വൻകരകൾ ഏതൊക്കെയാണ്???
Answer: ഏഷ്യ, ആഫ്രിക്ക, വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, അന്റാർട്ടിക്ക, യൂറോപ്പ്, ഓസ്ട്രേലിയ


29. മരുഭൂമികൾ ഇല്ലാത്ത ഭൂഖണ്ഡം???
Answer: യൂറോപ്പ്
 
 
30. ലോക പർവ്വത ദിനം???
Answer: ഡിസംബർ 11



31. വിദൂര സംവേദന ത്തിലൂടെ വിവരങ്ങൾ ശേഖരിക്കാനുള്ള ഉപകരണങ്ങൾ അറിയപ്പെടുന്നത്???
Answer: സംവേദകങ്ങൾ


32. ഭൂപ്രതലത്തിൽ നിന്ന് ഭൗമോപരിതലത്തിലെ ചിത്രങ്ങളെടുക്കുന്നത് അറിയപ്പെടുന്ന പേര്???
Answer: ഭൂതല ചായാഗ്രഹണം


33. ഏതുതരം തരംഗങ്ങളാണ് വിദൂര സംവേദന സാങ്കേതികവിദ്യയിൽ ഉപയോഗപ്പെടുത്തുന്നത്???
Answer: വൈദ്യുത കാന്തിക തരംഗങ്ങൾ
 
 
34. അന്താരാഷ്ട്ര പർവ്വത വർഷം എപ്പോഴായിരുന്നു???
Answer: 2002


35. മൂന്നു വശങ്ങളും കരയാൽ ചുറ്റപ്പെട്ട ഭാഗം???
Answer: ഉൾക്കടൽ


36. സുനാമി എന്ന പദം ഏത് ഭാഷയിൽ നിന്നും രൂപം കൊണ്ടതാണ്???
Answer: ജാപ്പനീസ് (ജപ്പാൻ ഭാഷ)
 
 
37. ഓസോൺ ശോഷണത്തിനു കാരണമാകുന്ന നിരവധി ഉൽപ്പന്നങ്ങൾ ഘട്ടംഘട്ടമായി നിരോധിക്കുന്നതിനുള്ള അന്താരാഷ്ട്ര ഉടമ്പടി ഏതാണ്???
Answer: മോൺട്രിയൽ പ്രോട്ടോകോൾ


38. വിവിധ ഉയരങ്ങളിലെ താപത്തിനനു അനുസരിച്ച് അന്തരീക്ഷത്തെ വിവിധ മണ്ഡലങ്ങൾ ആയി തരം തിരിച്ചിരിക്കുന്നു അവ ഏതൊക്കെയാണ്???
Answer: ട്രോപോസ്ഫിയർ, സ്ട്രാറ്റോസ്ഫിയർ, മിസോസ്ഫിയർ, തെർമോസ്ഫിയർ


39. ഓസോൺ പാളി സ്ഥിതി ചെയ്യുന്ന അന്തരീക്ഷ ഭാഗം???
Answer: സ്ട്രാറ്റോസ്ഫിയർ


40. അന്തരീക്ഷ പ്രതിഭാസങ്ങൾ കാണപ്പെടുന്ന അന്തരീക്ഷ പാളി???
Answer: ട്രോപോസ്ഫിയർ
 
 

41. ഭൂമിയോട് ചേർന്ന് സ്ഥിതിചെയ്യുന്ന അന്തരീക്ഷ ഭാഗം???
Answer: ട്രോപോസ്ഫിയർ


42. ഓസോൺ ദിനം???
Answer: സെപ്റ്റംബർ 16


43. സംവേദകങ്ങൾ സ്ഥാപിച്ചിരിക്കുന്ന പ്രതലം അറിയപ്പെടുന്ന പേര്???
Answer: പ്ലാറ്റ്ഫോം


44. സാധാരണയായി പ്ലാറ്റ്ഫോമുകൾ ആയി ഉപയോഗിക്കുന്നത് എന്തെല്ലാമാണ്???
Answer: ബലൂണുകൾ, വിമാനങ്ങൾ, കൃത്രിമ ഉപഗ്രഹങ്ങൾ
 
 
45. താരതമ്യേന വിസ്തൃതി കുറഞ്ഞ പ്രദേശങ്ങളുടെ വിവരശേഖരണത്തിന് ഉപയോഗിക്കുന്ന രീതി ഏതാണ്???
Answer: ആകാശീയ വിദൂരസംവേദനം


46. ബലൂണുകളുടേയും വിമാനങ്ങളുടെയും സഹായത്താൽ ആകാശത്തുനിന്ന് ഭൂതലത്തിലെ ചിത്രങ്ങൾ തുടർച്ചയായി എടുക്കുന്ന പ്രക്രിയ???
Answer: ആകാശീയ വിദൂരസംവേദനം


47. സൗരോർജ്ജത്തിന്റെ സഹായത്തോടെയുള്ള വിദൂരസംവേദനം അറിയപ്പെടുന്ന പേര്???
Answer: പരോക്ഷ വിദൂര സംവേദനം


48. ഭൂമിയിലെ ഒരു പ്രദേശത്തെ അഭിമുഖീകരിച്ച് എപ്പോഴും നിലകൊള്ളുന്നതും ഒരു പ്രദേശത്തിന്റെ സ്ഥിരമായ വിവരശേഖരണത്തിന് സഹായിക്കുന്നതുമായ ഉപഗ്രഹം???
Answer: ഭൂസ്ഥിര ഉപഗ്രഹങ്ങൾ
 
 
49. ഭൂസ്ഥിര ഉപഗ്രഹങ്ങൾക്ക് ഉദാഹരണമാണ്???
Answer: ഇൻസാറ്റ് ഉപഗ്രഹങ്ങൾ


50. വാർത്താവിനിമയത്തിനും ദിനാന്തരീക്ഷസ്ഥിതി മനസ്സിലാക്കുവാൻ പ്രയോജനപ്പെടുത്തുന്ന ഉപഗ്രഹങ്ങൾ ഏതാണ്???
Answer: ഭൂസ്ഥിര ഉപഗ്രഹങ്ങൾ




51. ഇന്ത്യയുടെ ആദ്യ റിമോട്ട് സെൻസിംഗ് ഉപഗ്രഹം???
Answer: IRNSS-1A


52. സർക്കാർ ആവശ്യങ്ങൾക്ക് ഭൂമി ഏറ്റെടുക്കുമ്പോൾ എത്ര മാത്രം ഭൂമി ഏറ്റെടുക്കേണ്ടിവരും എന്നും എത്ര പേർ ഭവനരഹിതരാവും എന്ന് മനസ്സിലാക്കുന്നതിന് ഉപയോഗിക്കുന്ന വിശകലന രീതിക്ക് പറയുന്ന പേര്???
Answer: ആവൃത്തി വിശകലനം
 
 
53. നെഫോളജി എന്തിനെ കുറിച്ചുള്ള പഠനമാണ്???
Answer: മേഘങ്ങളെ കുറിച്ചുള്ള പഠനം


54. തൂവൽ കെട്ടുകൾ പോലെയും കൈ ചൂലിന്റെ ആകൃതിയിലും കാണപ്പെടുന്ന മേഘങ്ങൾ???
Answer: സിറസ് മേഘങ്ങൾ


55. ഭൗമോപരിതലത്തിൽ വായു ചെലുത്തുന്ന ശരാശരി ഭാരം എത്ര???
Answer: 1034 mg / ചതുരശ്ര സെന്റീമീറ്റർ


56. അന്തരീക്ഷത്തിലെ ഏറ്റവും കുറഞ്ഞ താപനില അനുഭവപ്പെടുന്ന പാളി???
Answer: മിസോസ്ഫിയർ
 
 
57. ജെറ്റ് വിമാനങ്ങളുടെ സുഗമ സഞ്ചാരം സാധ്യമാക്കുന്ന അന്തരീക്ഷപാളി???
Answer: സ്ട്രാറ്റോസ്ഫിയർ


58. മോൺട്രിയൽ ഉടമ്പടി ഒപ്പ് വെച്ചത് എപ്പോഴാണ്???
Answer: 1987 സെപ്റ്റംബർ 16


59. ഓസോൺ പാളിയുടെ നിറം???
Answer: ഇളംനീല


60. ഹരിതഗൃഹ വാതകങ്ങളെ നിയന്ത്രിക്കുന്നതിനായി നിലവിൽ വന്ന ഉടമ്പടി???
Answer: ക്യോട്ടോ പ്രോട്ടോകോൾ
 
 

61. ക്യോട്ടോ പ്രോട്ടോകോൾ വിളംബരം ചെയ്യപ്പെട്ട വർഷം???
Answer: 1997 ഡിസംബർ 11


62. വാർത്താവിനിമയ ഉപഗ്രഹങ്ങൾ സ്ഥിതി ചെയ്യുന്നത്???
Answer: അയണോസ്ഫിയർ


63. ക്യോട്ടോ പ്രോട്ടോകോൾ ഉച്ചകോടിക്ക് വേദിയായ രാജ്യം???
Answer: ജപ്പാൻ


64. മോൺട്രിയൽ സമ്മേളനം നടന്ന നഗരം???
Answer: വിയന്ന
 
 
65. ഏറ്റവും കൂടുതൽ മത്സ്യബന്ധനം നടക്കുന്ന സമുദ്രം???
Answer: പസഫിക് സമുദ്രം


66. ഏറ്റവും വലിയ സമുദ്രം???
Answer: പസഫിക് സമുദ്രം


67. വലുപ്പത്തിൽ രണ്ടാംസ്ഥാനത്തുള്ള സമുദ്രം???
Answer: അറ്റ്ലാന്റിക് സമുദ്രം
 
 
68. "D" ആകൃതിയിൽ കാണപ്പെടുന്ന സമുദ്രം???
Answer: ആർട്ടിക് സമുദ്രം


69. ലോകത്തിലെ ഏറ്റവും നീളം കൂടിയ പർവ്വതനിരയായ ആൻഡിസ് സ്ഥിതി ചെയ്യുന്നത് എവിടെ???
Answer: തെക്കേ അമേരിക്ക


70. അന്റാർട്ടിക്കയിൽ ഇന്ത്യ സ്ഥാപിച്ച ഗവേഷണ കേന്ദ്രങ്ങൾ???
Answer: ദക്ഷിണ ഗംഗോത്രി, മൈത്രി, ഭാരതി



71. പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണത്തെക്കുറിച്ച് പഠിക്കാൻ കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ കമ്മിറ്റി???
Answer: ഗാഡ്ഗിൽ കമ്മിറ്റി
 
 
72. മരുഭൂമികൾ ഇല്ലാത്ത ഭൂഖണ്ഡം???
Answer: യൂറോപ്പ്


73. ഏഷ്യയിലെ ഏറ്റവും വലിയ ശീത മരുഭൂമി???
Answer: ഗോബി


74. താഴ്ന്ന വിതാനങ്ങളിൽ കനത്ത പാളികളായി കാണപ്പെടുന്ന മേഘം???
Answer: സ്ട്രാറ്റസ്


75. ഉയർന്ന സംവഹന പ്രവാഹ ഫലമായി രൂപം കൊള്ളുന്ന മേഘം???
Answer: ക്യുമുലസ്
 
 
76. താഴ്ന്ന വിതാനങ്ങളിൽ കാണുന്ന ഇരുണ്ട മഴമേഘം???
Answer: നിംബസ്


77. രാത്രികാലങ്ങളിൽ ഭൗമോപരിതലം തണുക്കുന്നതിനെ തുടർന്ന് ഉപരിതലത്തോട് ചേർന്ന് സ്ഥിതിചെയ്യുന്ന അന്തരീക്ഷ ഭാഗത്തിലെ നീരാവി ഘനീഭവിച്ച് വെള്ളത്തുള്ളികൾ ആയി ഭൂമിയുടെ ഉപരിതലത്തിലെ തണുത്ത പ്രതലങ്ങളിൽ പറ്റിപ്പിടിക്കുന്ന രൂപത്തിന് പറയുന്ന പേര്???
Answer: തുഷാരം


78. വർഷം മുഴുവനും സൂര്യരശ്മികൾ ലംബമായി പതിക്കുന്ന മേഖല???
Answer: ഭൂമധ്യരേഖ ന്യൂനമർദ്ദ മേഖല


79. വായു മുഴുവൻ സമയവും തണുത്തിരിക്കുന്നതിനാൽ എപ്പോഴും ഉച്ചമർദ്ദം ആയിരിക്കുന്ന മേഖല???
Answer: ധ്രുവീയ ഉച്ചമർദ്ദ മേഖല
 
 
80. മുഴുവൻ സമയവും ഉടനീളം ഉച്ചമർദ്ദം അനുഭവപ്പെടുന്ന മേഖല???
Answer: ഉപോഷ്ണ ഉച്ചമർദ്ദ മേഖല



81. ലോകത്തിലെ ഏറ്റവും ചെറിയ ഭൂഖണ്ഡം???
Answer: ഓസ്ട്രേലിയ


82. സുനാമി എന്ന ജാപ്പനീസ് പദത്തിന്റെ അർത്ഥം എന്താണ്???
Answer: തുറമുഖ തിരകൾ


83. മൺസൂൺ വനങ്ങൾ എന്ന പേരിൽ അറിയപ്പെടുന്ന വനമേഖല???
Answer: ഉഷ്ണമേഖല ഇലപൊഴിയും വനങ്ങൾ
 
 
84. കാലാവസ്ഥയെ കുറിച്ചുള്ള പഠനം???
Answer: മെറ്റീരിയോളജി


85. ഇന്ത്യയുടെ കാലാവസ്ഥ???
Answer: ഉഷ്ണമേഖല മൺസൂൺ


86. ഋതുക്കളുടെ അവസാനമില്ലാത്ത നാട് എന്നറിയപ്പെടുന്ന രാജ്യം???
Answer: ഇന്ത്യ
 
 
87. ഇന്ത്യയിലൂടെ കടന്നു പോകുന്ന പ്രധാന രേഖ???
Answer: ഉത്തരായന രേഖ (23 1/2 വടക്ക്)


88. ലോക രാജ്യങ്ങളിൽ വലുപ്പത്തിൽ ഇന്ത്യയുടെ സ്ഥാനം???
Answer: 7


89. ഇന്ത്യയുടെ വടക്കേ അറ്റം???
Answer: ഇന്ദിരാ കോൾ


90. ഇന്ത്യയുടെ കിഴക്കേ അറ്റം???
Answer: കിബിത്തു
 
 

91. ഇന്ത്യൻ ഭൂവിസ്തൃതി ലോക ഭൂവിസ്തൃതിയുടെ എത്ര ശതമാനമാണ്???
Answer: 2.42 %


92. ലോകത്തിലെ ഏറ്റവും വലിയ മരുഭൂമി???
Answer: സഹാറ


93. ലോകത്തിലെ ഏറ്റവും വലിയ ശീത മരുഭൂമി???
Answer: ഗോബി (ഏഷ്യ)


94. ഏഷ്യയുടേയും യൂറോപ്പിന്റെയും അതിർത്തിയായി കണക്കാക്കപ്പെടുന്ന പർവ്വതനിര???
Answer: യുറാൽ
 
 
95. കമ്മ്യൂണിസം കൊടുമുടി എവിടെയാണ്???
Answer: താജിക്കിസ്ഥാൻ


96. സ്റ്റെപ്പീസ് എന്ന പുൽമേട് എത് രാജ്യത്താണ്???
Answer: റഷ്യ


97. പ്രയറീസ് എന്ന പേരുള്ള പുൽമേട് എവിടെ കാണുവാൻ കഴിയും???
Answer: വടക്കേ അമേരിക്ക


98. ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടി???
Answer: എവറസ്റ്റ്
 
 
99. ആഫ്രിക്കയിലെ ഏറ്റവും ഉയരമുള്ള കൊടുമുടി???
Answer: കിളിമഞ്ചാരോ


100. ലോകത്തിന്റെ അപ്പപാത്രം എന്നറിയപ്പെടുന്ന പുൽമേട്???
Answer: പ്രയറി പുൽമേട്


Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍