Study Cool: 13 | ഇനി വരാൻ പോകുന്ന പരീക്ഷകളിൽ നിർണായക ഭാഗമായ ജനറൽ സയൻസിലെ തിരഞ്ഞെടുത്ത നൂറു ചോദ്യങ്ങൾ: Part 1 | General Science | Physics | Chemistry | Biology | +2 Preliminary Exam, Degree Level Prelims, LDC, LGS Main Exam Special Coaching | General Knowledge | Kerala PSC | Easy PSC | Degree Level Prelims Coaching | +2 Level Prelims Coaching | LDC Main Coaching | LGS Main Coaching

ഇനി വരാൻ പോകുന്ന പരീക്ഷകളിൽ നിർണായക ഭാഗമായ ജനറൽ സയൻസിലെ തിരഞ്ഞെടുത്ത നൂറു ചോദ്യങ്ങൾ - Part 1


1. മനുഷ്യന്റെ ശ്രവണ പരിധി???
Answer: 20 HZ നും 20,000 Hz നും ഇടയിൽ


2. ഏറ്റവും സാന്ദ്രത കൂടിയ ഗ്രഹം???
Answer: ഭൂമി
 
 
3. വായുവിലൂടെ പകരുന്ന രോഗങ്ങൾ???
Answer: ജലദോഷം, മീസിൽസ്, ക്ഷയം, സാർസ്‌, മുണ്ടിനീര്, ചിക്കൻപോക്സ്


4. വെള്ളം ആഹാരം എന്നിവയിലൂടെ പകരുന്ന രോഗങ്ങൾ???
Answer: എലിപ്പനി, കോളറ, മഞ്ഞപ്പിത്തം, ടൈഫോയ്ഡ്


5. കൊതുകു മുഖേന പകരുന്ന രോഗങ്ങൾ???
Answer: മന്ത്, മലമ്പനി, ഡെങ്കിപ്പനി


6. പ്രവൃത്തിയുടെ യൂണിറ്റ്???
Answer: ന്യൂട്ടൺ മീറ്റർ (NM) or ജൂൾ
 
 
7. 1 ജൂൾ എത്രയാണ്???
Answer: 1 നൂട്ടൺ മീറ്റർ


8. ഒരു ജൂൾ / സെക്കൻഡ് എത്രയാണ്???
Answer: ഒരു വാട്ട്


9. ഒരു കുതിരശക്തി എത്രയാണ്???
Answer: 746 വാട്ട്


10. പ്രവർത്തി ചെയ്യാനുള്ള കഴിവിനെ പറയുന്ന പേര്???
Answer: ഊർജ്ജം
 
 

11. അപ്പക്കാരത്തിന്റെ രാസനാമം???
Answer: സോഡിയം ബൈകാർബണേറ്റ്


12. ന്യൂട്രോൺ ഇല്ലാത്ത ഏക മൂലകം???
Answer: ഹൈഡ്രജൻ


13. ഒരു നിശ്ചിത പാതയിലൂടെ ന്യൂക്ലിയസിനെ ചുറ്റി സഞ്ചരിക്കുന്ന ആറ്റത്തിലെ കണം???
Answer: ഇലക്ട്രോൺ


14. ഒരു ആറ്റത്തിലെ K ഷെല്ലിൽ ഉൾക്കൊള്ളാൻ കഴിയുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം???
Answer: 2
 
 
15. ഒരു ആറ്റത്തിലെ L ഷെല്ലിലെ പരമാവധി ഇലക്ട്രോണുകളുടെ എണ്ണം???
Answer: 8


16. M ഷെല്ലിലെ പരമാവധി ഇലക്ട്രോണുകളുടെ എണ്ണം???
Answer: 18


17. N ഷെല്ലിലെ പരമാവധി ഇലക്ട്രോണുകളുടെ എണ്ണം???
Answer: 32
 
 
18. താപനില കൂടുന്നതിനനുസരിച്ച് വായുവിൽ ശബ്ദവേഗത എന്തു മാറ്റം സംഭവിക്കുന്നു???
Answer: ശബ്ദ വേഗത കൂടുന്നു


19. സൗരയൂഥത്തിലെ ഗ്രഹങ്ങളുടെ എണ്ണം???
Answer: 8


20. പരിക്രമണ വേഗത കൂടിയ ഗ്രഹം???
Answer: ബുധൻ



21. ഗുരുത്വാകർഷണ ബലം ഏറ്റവും കൂടുതലുള്ള ഗ്രഹം???
Answer: വ്യാഴം
 
 
22. ഏറ്റവും ദൈർഘ്യം കൂടിയ ദിനരാത്രങ്ങൾ ഉള്ള ഗ്രഹം???
Answer: ശുക്രൻ


23. ഏറ്റവും ദൈർഘ്യം കുറഞ്ഞ ദിനരാത്രങ്ങൾ ഉള്ള ഗ്രഹം???
Answer: വ്യാഴം


24. നാഡീ വ്യവസ്ഥയുടെ അടിസ്ഥാന ഘടകം???
Answer: നാഡീകോശം


25. മസ്തിഷ്കത്തെ പൊതിഞ്ഞു കാണപ്പെടുന്ന 3 സ്തരപാളികളുള്ള ആവരണം???
Answer: മെനിഞ്ചസ്
 
 
26. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന പ്ലാസ്മ പ്രോട്ടീൻ???
Answer: ഫൈബ്രിനോജൻ


27. ഹൈഡ്രജന്റെ മൂന്ന് ഐസോടോപ്പുകൾ???
Answer: പ്രോട്ടിയം, ഡ്യൂട്ടീരിയം, ട്രിഷിയം


28. ദ്രാവകരൂപത്തിലുള്ള ലോഹം???
Answer: മെർക്കുറി


29. വീൽസ് രോഗം എന്നറിയപ്പെടുന്നത്???
Answer: എലിപ്പനി
 
 
30. 2014 ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടത് ഏത് രോഗത്തിനെതിരെ ആണ്???
Answer: എബോള



31. ശരീരത്തിലെ ജല തുലനാവസ്ഥ നിലനിർത്താൻ സഹായിക്കുന്നത്???
Answer: വാസോപ്രസിൻ (ADH)


32. ഒരു വസ്തുവിൽ സ്ഥാനം കൊണ്ട് രൂപീകൃതമാകുന്ന ഊർജ്ജം???
Answer: സ്ഥിതികോർജം


33. ചലനം കൊണ്ട് ലഭ്യമാവുന്ന ഊർജ്ജം???
Answer: ഗതികോർജം
 
 
34. ഒരു ദ്രാവകത്തിന്റെ ആപേക്ഷിക സാന്ദ്രത അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം???
Answer: ഹൈഡ്രോമീറ്റർ


35. ഏതൊരു പ്രവർത്തനത്തിനും തുല്യവും വിപരീതവുമായ ഒരു പ്രതിപ്രവർത്തനം ഉണ്ടായിരിക്കും ന്യൂട്ടന്റെ എത്രാമത്തെ ചലനനിയമം ആണിത്???
Answer: മൂന്നാം ചലന നിയമം


36. പോസിറ്റീവ് ചാർജുള്ള അയോണുകൾ അറിയപ്പെടുന്ന പേര്???
Answer: കാറ്റയോൺ
 
 
37. ഹൈഡ്രജന്റെ ശരാശരി ആറ്റോമിക മാസ് എത്രയാണ്???
Answer: 1.0079


38. ആധുനിക ആവർത്തന പട്ടികയിൽ S ബ്ലോക്ക് മൂലകങ്ങളെയും P ബ്ലോക്ക് മൂലകങ്ങളുടെയും പൊതുവായി പറയുന്ന പേര്???
Answer: പ്രാതിനിധ്യ മൂലകങ്ങൾ


39. ഐസോടോപ്പുകൾ ഉണ്ടാകാൻ കാരണം എന്താണ്???
Answer: ന്യൂട്രോണിന്റെ എണ്ണത്തിലുണ്ടാകുന്ന വ്യത്യാസം.


40. വൈദ്യുത കാന്തങ്ങളുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്നത് എന്താണ്???
Answer: പച്ചിരുമ്പ്
 
 

41. ഉച്ചത അളക്കാനുപയോഗിക്കുന്ന ഉപകരണം ഏതാണ്???
Answer: ഡെസിബൽ മീറ്റർ


42. ഊഷ്മാവ് അളക്കാൻ ഉപയോഗിക്കുന്ന യൂണിറ്റുകൾ???
Answer: ഡിഗ്രി സെൽഷ്യസ്, കെൽവിൻ, ഫാരൻഹിറ്റ്


43. തന്മാത്രകളുടെ ചലനം മൂലം ഉണ്ടാകുന്ന പ്രസരണം അറിയപ്പെടുന്നത്???
Answer: സംവഹനം


44. ഒരു മാധ്യമത്തിന്റെ സഹായമില്ലാതെ താപം പ്രസരിക്കുന്ന രീതി???
Answer: വികിരണം
 
 
45. ആൽക്കലൈൻ എർത്ത് ലോഹങ്ങൾഉടെ ഓക്സീകരണാവസ്ഥ???
Answer: +2


46. ഡ്യൂട്ടീരിയം ഓക്സിജനുമായി പ്രവർത്തിച്ചുണ്ടാകുന്ന സംയുക്തം ഏതാണ്???
Answer: ഘനജലം


47. പ്രകൃതിയിലുള്ള ജലത്തിന്റെ എത്ര ഭാഗമാണ് ഘനജലം???
Answer: പ്രകൃതിയിലുള്ള ജലത്തിന്റെ ആറായിരത്തിൽ ഒരു ഭാഗം ഘനജലം ആണ് (1/6000)


48. ദ്രാവകാവസ്ഥയിൽ കാണപ്പെടുന്ന ഹലോജൻ???
Answer: ബ്രോമിൻ
 
 
49. ഇലക്ട്രോ നെഗറ്റിവിറ്റി കൂടിയ മൂലകം???
Answer: ഫ്ലൂറിൻ


50. ആന്തരസമസ്ഥിതി പരിപാലനത്തിൽ പ്രധാന പങ്കു വഹിക്കുന്ന തലച്ചോറിലെ ഭാഗം???
Answer: ഹൈപ്പോതലാമസ്




51. ശരീര തുലനനില പാലിക്കാൻ സഹായിക്കുന്ന മസ്തിഷ്ക ഭാഗം???
Answer: സെറിബെല്ലം


52. ശരീരത്തിലെ തുലനനില പാലിക്കുന്നതിന് സഹായിക്കുന്ന ആന്തര കർണ ഭാഗം???
Answer: അർദ്ധ വൃത്താകാര കുഴലുകൾ, വെസ്റ്റിബ്യുൾ
 
 
53. ഹൃദയസ്പന്ദനം, ശ്വാസോച്ഛാസം തുടങ്ങിയ അനൈച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം???
Answer: മെഡുല ഒബ്ലാംഗേറ്റ


54. ചുണ്ണാമ്പ് വെള്ളത്തെ പാൽ നിറമാക്കുന്ന വാതകം???
Answer: കാർബൺ ഡൈ ഓക്സൈഡ്


55. ആൽക്കലി ലോഹങ്ങൾ എന്നറിയപ്പെടുന്നത്???
Answer: ഒന്നാം ഗ്രൂപ്പ് മൂലകങ്ങൾ


56. ഏറ്റവും ഭാരം കൂടിയ വാതകം???
Answer: റഡോൺ
 
 
57. റേഡിയോ ആക്ടിവിറ്റി കാണിക്കുന്ന ഏക ആൽക്കലി ലോഹം???
Answer: ഫ്രാൻസിയം


58. ഏതു തത്വത്തെ അനുസരിച്ചാണ് ഹൈഡ്രോമീറ്റർ ലാക്ടോമീറ്റർ എന്നിവ പ്രവർത്തിക്കുന്നത്???
Answer: പ്ലവനതത്വം


59. ന്യൂക്ലിയർ ഊർജത്തെ വൈദ്യുതോർജമാക്കി മാറ്റുന്ന സംവിധാനം???
Answer: ന്യൂക്ലിയർ റിയാക്ടർ


60. മനുഷ്യന്റെ ശ്രവണ സ്ഥിരത???
Answer: 1/10 സെക്കൻഡ്
 
 

61. മനുഷ്യന്റെ വീക്ഷണ സ്ഥിരത???
Answer: 1/16 സെക്കന്റ്


62. ഓക്സിഡൈസിങ് ഏജന്റ് പ്രവർത്തിക്കുന്ന ഹാലോജൻ???
Answer: ക്ലോറിൻ


63. അലൂമിനിയത്തിന് ആയിരുകൾ ഏതൊക്കെയാണ്???
Answer: ബോക്സൈറ്റ്, ക്രയോയോ ലൈറ്റ്


64. എന്തൊക്കെ ചേർന്ന ലോഹസങ്കരങ്ങൾ ആണ് അൽനിക്കോ???
Answer: നിക്കൽ, അലൂമിനിയം, ഇരുമ്പ്, കൊബാൾട്ട്
 
 
65. എന്തൊക്കെ ചേർന്ന് ലോഹസങ്കരങ്ങൾ ആണ് സ്റ്റെയിൻലെസ് സ്റ്റീൽ???
Answer: ഇരുമ്പ് നിക്കൽ, ക്രോമിയം, കാർബൺ


66. ഒരു വസ്തുവിൽ അടങ്ങിയിരിക്കുന്ന ദ്രവ്യത്തിന്റെ അളവിന് പറയുന്ന പേര്??
Answer: മാസ്


67. ചതുപ്പ് രോഗം എന്നറിയപ്പെടുന്നത്???
Answer: മലേറിയ
 
 
68. ഐച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്???
Answer: സെറിബ്രം


69. രക്തത്തിലെ ന്യൂക്ലിയസ് ഇല്ലാത്ത രക്തകോശം???
Answer: RBC


70. ഏറ്റവും ചെറിയ അന്തസ്രാവി ഗ്രന്ഥി???
Answer: പീയൂഷ ഗ്രന്ഥി



71. സാർവത്രിക ദാതാവ് എന്നറിയപ്പെടുന്ന രക്തഗ്രൂപ്പ്???
Answer: O ഗ്രൂപ്പ്
 
 
72. സാർവ്വിക സ്വീകർത്താവ് എന്നറിയപ്പെടുന്ന രക്തഗ്രൂപ്പ്???
Answer: Answer Comment Below


73. ഹൃദയത്തെ പൊതിഞ്ഞു് സംരക്ഷിക്കുന്ന ഇരട്ട സ്തരമുള്ള ആവരണം???
Answer: പെരികാർഡിയം


74. മനുഷ്യ ശരീരത്തിലെ സാധാരണ സിസ്റ്റോളിക് പ്രഷർ???
Answer: 120 mm/Hg


75. മനുഷ്യ ശരീരത്തിലെ സാധാരണ ഡയസ്റ്റോളിക് പ്രഷർ???
Answer: 80 mm/Hg
 
 
76. ഹൃദയ അറകളുടെ സങ്കോചം അറിയപ്പെടുന്നത്???
Answer: സിസ്റ്റോളി


77. ഹൃദയ അറകളുടെ വിശ്രമം അവസ്ഥ അറിയപ്പെടുന്നത്???
Answer: ഡയസ്റ്റോളി


78. അന്തരീക്ഷ മർദ്ദം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം???
Answer: ബാരോമീറ്റർ


79. ഒരേ എണ്ണം തന്മാത്രകൾ തമ്മിലുള്ള ആകർഷണ ബലം???
Answer: കൊഹിഷൻ
 
 
80. വ്യത്യസ്ത ഇനം തന്മാത്രകൾ തമ്മിലുള്ള ആകർഷണ ബലം???
Answer: അഡ്ഹിഷൻ



81. മഴത്തുള്ളിയുടെ ഗോളാകൃതി കാരണം???
Answer: പ്രതലബലം


82. വസ്തുവിന്റെ ഭാരവും വേഗതയും കൂടുന്നതിനു അനുസരിച്ച് ഗതികോർജ്ജത്തിൽ എന്തു മാറ്റം സംഭവിക്കുന്നു???
Answer: ഗതികോർജ്ജം കൂടുന്നു


83. ലോഹങ്ങളെ വലിച്ചുനീട്ടി കനംകുറഞ്ഞ കമ്പികൾ ആക്കി മാറ്റാൻ സാധിക്കുന്ന സവിശേഷതയെ പറയുന്ന പേര്???
Answer: ഡക്റ്റിലിറ്റി
 
 
84. സോഡിയം ജലവുമായി പ്രവർത്തിച്ച് ഉണ്ടാകുന്ന വാതകം???
Answer: ഹൈഡ്രജൻ


85. ലോഹങ്ങൾ ആസിഡുമായി പ്രവർത്തിക്കുമ്പോൾ സ്വതന്ത്രമാകുന്ന വാതകം???
Answer: ഹൈഡ്രജൻ


86. ലോക കുഷ്ഠരോഗ നിവാരണ ദിനം???
Answer: ജനുവരി 30
 
 
87. മലേറിയ ദിനം???
Answer: ഏപ്രിൽ 25


88. ലോക ഹൃദയ ദിനം???
Answer: സെപ്റ്റംബർ 29


89. ലോക പോളിയോ ദിനം???
Answer: ഒക്ടോബർ 24


90. ഹീമോഫീലിയ ദിനം???
Answer: ഏപ്രിൽ 17
 
 

91. ലോക ആരോഗ്യ ദിനം???
Answer: ഏപ്രിൽ 7


92. തയാമിൻ എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന വൈറ്റമിൻ???
Answer: ജീവകം B1


93. ബയോട്ടിൻ എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന ജീവകം???
Answer: ജീവകം B7


94. ഉരുളൽ ഘർഷണം നിരങ്ങൽ ഘർഷണത്തെക്കാൾ ……………. ???
Answer: കുറവ് ആണ്
 
 
95. വിശിഷ്ട താപധാരിത ഏറ്റവും കൂടുതൽ ഉള്ള പദാർത്ഥം???
Answer: ജലം


96. വിശിഷ്ട താപധാരിത ഏറ്റവും കൂടുതൽ ഉള്ള മൂലകം???
Answer: ഹൈഡ്രജൻ


97. ഖരം ദ്രാവകം വാതകം എന്നീ മൂന്ന് അവസ്ഥകളിലും ഉള്ള മൂലകങ്ങൾ കാണപ്പെടുന്ന ഗ്രൂപ്പ്???
Answer: പതിനേഴാം ഗ്രൂപ്പ് മൂലകങ്ങൾ (ഹലോജൻ കുടുംബം)


98. വ്യത്യസ്ത ഓക്സീകരണാവസ്ഥ കാണിക്കുന്ന മൂലകങ്ങൾ അറിയപ്പെടുന്നത്???
Answer: സംക്രമണ മൂലകങ്ങൾ
 
 
99. ജഡത്വ നിയമം ആവിഷ്കരിച്ചത്???
Answer: ഗലീലിയോ


100. ഊർജ്ജം നിർമ്മിക്കാനോ നശിപ്പിക്കാനോ കഴിയില്ല. ഒരു രൂപത്തിൽ നിന്നും മറ്റൊരു രൂപത്തിലേക്ക് മാറ്റാൻ മാത്രമേ കഴിയൂ ഇത് ഏതു നിയമവും ആയി ബന്ധപ്പെട്ടിരിക്കുന്നു???
Answer: ഊർജ്ജ സംരക്ഷണ നിയമം


Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

2 അഭിപ്രായങ്ങള്‍