Study Cool: 12 | ഭൂമിശാസ്ത്രം - തിരഞ്ഞെടുത്ത നൂറു ചോദ്യങ്ങൾ: Part 1 | ഭൂമിയുടെ പാളികൾ - ഭൂവൽക്കം, മാന്റിൽ, അകക്കാമ്പ്, പുറകാമ്പ് | Geography | +2 Preliminary Exam, Degree Level Prelims, LDC, LGS Main Exam Special Coaching | General Knowledge | Kerala PSC | Easy PSC | Degree Level Prelims Coaching | +2 Level Prelims Coaching | LDC Main Coaching | LGS Main Coaching |

ഭൂമിശാസ്ത്രം - തിരഞ്ഞെടുത്ത നൂറു ചോദ്യങ്ങൾ: Part 1


1. ഭൂമിയുടെ ഏറ്റവും പുറമെയുള്ള പാളി???
Answer: ഭൂവൽക്കം (crust)


2. ശിലകളുടെയും ധാതുക്കളുടെയും കലവറ???
Answer: ഭൂവൽക്കം
 
 
3. ഭൂവൽക്കത്തിനു താഴെയായി കാണപ്പെടുന്ന ഭാഗം???
Answer: മാന്റിൽ


4. മാൻന്റിലിനു താഴെ കാണപ്പെടുന്ന മണ്ഡലം???
Answer: കാമ്പ് (core)


5. കാമ്പ് എത്ര തരം ആണ് ഉള്ളത്???
Answer: 2 (അകക്കാമ്പ്, പുറകാമ്പ്)


6. ഭൂവൽക്കത്തിൽ വൻകര ഭാഗങ്ങളുടെ മുകൾത്തട്ട് അറിയപ്പെടുന്നത്???
Answer: സിയാൽ
 
 
7. ഭൂവൽക്കത്തിന്റെ ഏകദേശം ആഴം???
Answer: ഏകദേശം 40 km വരെ.


8. ഭൂമിയുടെ പിണ്ഡത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം???
Answer: ഇരുമ്പ്


9. പ്രധാനമായും നിക്കൽ ഇരുമ്പ് തുടങ്ങിയ മൂലകങ്ങൾ അടങ്ങിയ ശിലകളാൽ നിർമ്മിതമായ കാമ്പ് എന്ന് അറിയപ്പെടുന്ന പേരാണ്???
Answer: നിഫെ (Nife)


10. വൻകരകളും സമുദ്രങ്ങളും സ്ഥാനമാറ്റം പരിണാണമം എന്നിവയെ കുറിച്ച് പ്രതിപാദിക്കുന്ന സിദ്ധാന്തം???
Answer: വൻകര വിസ്ഥാപന സിദ്ധാന്തം
 
 

11. വൻകര വിസ്ഥാപന സിദ്ധാന്തം ആദ്യമായി ആവിഷ്കരിച്ച ജർമ്മൻ ശാസ്ത്രജ്ഞൻ???
Answer: ആൽബർട്ട് വാഗ്നർ


12. വൻകര വിസ്ഥാപന സിദ്ധാന്തം എന്ന ആശയം ആദ്യമായി മുന്നോട്ടു വെച്ച ഫ്രഞ്ച് ശാസ്ത്രജ്ഞൻ???
Answer: അന്റോണിയോ സ്നിദർ പെല്ലഗ്രിനി


13. അഗ്നിപർവ്വതങ്ങളിലൂടെ പുറത്തെത്തുന്ന ശില ദ്രവത്തിന്റെ സ്രോതസ്സ്???
Answer: അസ്തനോസ്ഫിയർ


14. ഭൂമിയുടെ കേന്ദ്രഭാഗം???
Answer: കാമ്പ്
 
 
15. മാൻഡലിൻറെ ഉപരി ഭാഗവും ഭൂവൽക്കവും ചേർന്നതാണ്???
Answer: ശിലാമണ്ഡലം


16. മാൻഡലിന്റെ ഏകദേശം ആഴം???
Answer: 2900 km


17. രൂപംകൊള്ളുന്ന പ്രക്രിയയുടെ അടിസ്ഥാനത്തിൽ ശിലകളെ പ്രധാനമായും എത്രയായി തരം തിരിച്ചിരിക്കുന്നു???
Answer: 3
 
 
18. മൂന്നു തരം ശിലകൾ ഏതാണ്???
Answer: ആഗ്നേയശിലകൾ, അവസാദശിലകൾ, കായാന്തരിത ശിലകൾ


19. അടിസ്ഥാനശില എന്നറിയപ്പെടുന്നത്???
Answer: ആഗ്നേയശില


20. ഉയർന്ന മർദ്ദം മൂലമോ ഉയർന്ന താപം മൂലമോ രാസപരമയും ഭൗതികമായും മാറ്റങ്ങൾക്ക് വിധേയമായി രൂപപ്പെടുന്ന ശില???
Answer: കായാന്തരിത ശില



21. കാറ്റ്, ഹിമാനികൾ, തിരമാലകൾ, ഒഴുക്കുവെള്ളം എന്നിവയുടെ പ്രവർത്തന ഫലമായി രൂപംകൊള്ളുന്ന ശിലകൾ???
Answer: അവസാദ ശിലകൾ (അവസാദശിലകളെ പ്രധാനമായും ബലകൃത്യമായി രൂപംകൊള്ളുന്നവ, രാസപ്രവർത്തനത്താൽ രൂപംകൊള്ളുന്നത്, ജൈവിക പ്രക്രിയകളിൽ നിന്ന് രൂപംകൊള്ളുന്നവ, കാറ്റിന്റെ പ്രവർത്തനഫലമായി രൂപംകൊള്ളുന്നത് എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു)
 
 
22. ബസാൾട്ട്, ഗ്രാനെറ്റ്, ഡോളറൈറ്റ് എന്നിവ ഉൾപ്പെടുന്നത് ഏത് ശിലയിലാണ്???
Answer: ആഗ്നേയ ശിലകളിൽ


23. ബസാൾട്ട് ശിലകൾക്ക് അപക്ഷയം സംഭവിച്ച് ഉണ്ടാകുന്ന മണ്ണ്???
Answer: കറുത്ത പരുത്തി മണ്ണ് (റിഗർ)


24. കളിമണ്ണ്, ക്വാർട്ട്സ്, കാൽസൈറ്റ് എന്നീ ധാതുക്കൾ കാണപ്പെടുന്ന ശിലയാണ്???
Answer: അവസാദശില


25. പാളികളായി കാണപ്പെടുന്ന ശില അറിയപ്പെടുന്നത്???
Answer: അവസാദശില
 
 
26. ജൈവവസ്തുക്കളിൽ നിന്ന് രൂപം കൊള്ളുന്നത്???
Answer: അവസാദശില


27. രാസ പ്രക്രിയയിലൂടെ ഫലമായി രൂപം കൊള്ളുവ???
Answer: ജിപ്സം, കല്ലുപ്പ്


28. കാറ്റ് നിക്ഷേപിച്ച് ഉണ്ടാകുന്ന അവശിഷ്ടങ്ങൾ അടിഞ്ഞു ഉണ്ടാകുന്നവ അറിയപ്പെടുന്നത്???
Answer: ലോയ്സ്


29. ശിലാതൈലം എന്നറിയപ്പെടുന്ന വസ്തു???
Answer: പെട്രോളിയം
 
 
30. കായാന്തരിത ശിലകൾക്ക്‌ ഉദാഹരണമാണ്???
Answer: മാർബിൾ, സ്ലേറ്റ്, ക്വാർട്ട്സൈറ്റ്, ഷെയ്ൽ



31. ശിലകളുടെ മാതാവ് എന്നറിയപ്പെടുന്നത്???
Answer: ആഗ്നേയ ശില


32. മണ്ണിനെ കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖ???
Answer: പെഡോളജി


33. ഭൗമോപരിതലത്തിൽ വളരെ ഉയർന്നു നിൽക്കുന്ന ഭൂരൂപങ്ങൾ അറിയപ്പെടുന്ന പേര്???
Answer: പർവ്വതങ്ങൾ
 
 
34. ഒരു ധരാതലീയ ഭൂപടത്തിൽ കൃഷിയിടങ്ങളെ ചിത്രീകരിക്കുന്നതിന് ഉപയോഗിക്കുന്ന നിറം ഏത്???
Answer: മഞ്ഞ


35. വലന പ്രക്രിയയുടെ ഫലമായി രൂപം കൊള്ളുന്നവ???
Answer: മടക്ക് പർവതങ്ങൾ


36. അഗ്നിപർവ്വത സ്ഫോടനത്തിന്റെ ഫലമായി പുറത്തുവരുന്ന ലാവ തണുത്തുഞ്ഞു ഉണ്ടാകുന്ന മണ്ണ്???
Answer: കറുത്ത മണ്ണ്
 
 
37. സൂര്യന്റെയും ചന്ദ്രന്റെയും ഗുരുത്വാകർഷണത്തിൻറെ ഫലമായി സമുദ്രനിരപ്പിൽ ഉണ്ടാകുന്ന ഏറ്റക്കുറവുകൾ അറിയപ്പെടുന്ന പേര്???
Answer: വേലിയേറ്റം, വേലിയിറക്കം


38. പർവ്വതങ്ങളെ കുറിച്ചുള്ള പഠനം???
Answer: ഓറോളജി


39. ആധുനിക ഭൂപട നിർമ്മാണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്???
Answer: മെർക്കാറ്റർ


40. ഭൂപടങ്ങൾ തയ്യാറാക്കുന്ന ശാസ്ത്ര ശാഖ അറിയപ്പെടുന്നത്???
Answer: കാർട്ടോഗ്രാഫി
 
 

41. ആദ്യത്തെ ഭൂപടം വരച്ചതെന്ന് കരുതപ്പെടുന്ന വ്യക്തി???
Answer: അനക്സി മാൻഡർ


42. ഇന്ത്യയിലെ ആകെ സമയമേഖലൾ???
Answer: 1


43. ഭൂമിയിലെ ആകെ സമയ മേഖലകൾ???
Answer: 24


44. ഭൂപടങ്ങൾക്ക് ഉണ്ടാകേണ്ടഅവശ്യ ഘടകങ്ങൾ???
Answer: തലക്കെട്ടുകൾ, തോത്, അക്ഷാംശ രേഖാംശ സ്ഥാനം, അംഗീകൃത നിറങ്ങളും ചിഹ്നങ്ങളും, ദിക്ക്, സൂചിക
 
 
45. ഉള്ളടക്കത്തിന്റെ എന്റെ അടിസ്ഥാനത്തിൽ ഭൂപടങ്ങളെ പൊതുവായി എത്രയായി തരം തിരിച്ചിരിക്കുന്നു???
Answer: 2


46. ഭൂപടത്തിലെ പച്ചനിറം എന്തിനെയാണ് സൂചിപ്പിക്കുന്നത്???
Answer: നൈസർഗിക സസ്യജാലങ്ങൾ


47. ഭൂപടങ്ങളിലെ നിറങ്ങളും ചിഹ്നങ്ങളും എന്തിനെ സൂചിപ്പിക്കുന്നു എന്ന് മനസ്സിലാക്കി തരുന്നത്???
Answer: സൂചിക


48. ഭൂപടത്തിൽ തോതുകൾ എത്ര വിധം രേഖപ്പെടുത്താൻ കഴിയും???
Answer: 3
 
 
49. മൂന്നു തരത്തിലുള്ള തോതുകൾ ഏതൊക്കെയാണ്???
Answer: പ്രസ്താവന രീതി, ഭിന്നക രീതി, രേഖാ രീതി


50. കൃഷി, രാഷ്ട്രീയ അതിർത്തികൾ, വ്യവസായം തുടങ്ങിയ മനുഷ്യ നിർമ്മിതമായ സവിശേഷതകൾ ചിത്രീകരിച്ചിരിക്കുന്ന ഭൂപടങ്ങളെ പറയുന്ന പേര്???
Answer: സാംസ്കാരിക ഭൂപടങ്ങൾ0




51. ഭൂപ്രകൃതി, കാലാവസ്ഥ തുടങ്ങിയ പ്രകൃതിദത്തമായി സവിശേഷതകൾ ചിത്രീകരിച്ചിരിക്കുന്ന ഭൂപടങ്ങളെ പറയുന്ന പേര്???
Answer: ഭൗതിക ഭൂപടങ്ങൾ


52. ഇന്ത്യയിൽ ഭൂപടങ്ങൾ നിർമ്മിക്കുന്നതിനും പരിശോധിക്കുന്നതിനും പ്രസിദ്ധീകരിക്കുന്നതിനു ചുമതലപ്പെട്ട കേന്ദ്ര സർക്കാർ ഏജൻസി ഏതാണ്???
Answer: സർവ്വേ ഓഫ് ഇന്ത്യ
 
 
53. Qസർവ്വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം സ്ഥിതിചെയ്യുന്നത്???
Answer: ഡെറാഡൂൺ


54. ഭൂപടത്തിൽ ഭൂസവിശേഷതകൾ ചിത്രീകരിക്കാൻ വെള്ള നിറം സൂചിപ്പിക്കുന്നത് എന്തിനെയാണ്???
Answer: തരിശുഭൂമി


55. പാടങ്ങൾ, കെട്ടിടങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്ന ഭൂ സ്വത്തുക്കളുടെ അതിരുകൾ ഉടമസ്ഥാവകാശം എന്നിവ രേഖപ്പെടുത്തി സൂക്ഷിക്കുന്നതിന് ഉപയോഗിക്കുന്ന ഭൂപടം???
Answer: കഡസ്ട്രിയൽ ഭൂപടം


56. കഡസ്ട്രിയൽ എന്ന വാക്കിന്റെ ഉത്ഭവം ഏത് ഭാഷയിൽ നിന്നാണ്???
Answer: ഫ്രഞ്ച് പദം
 
 
57. സമഗ്രമായ ഭൂ സർവേയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന ഭൂപടങ്ങൾ അറിയപ്പെടുന്ന പേര്???
Answer: ധരാതലിയ ഭൂപടങ്ങൾ


58. ധരാതലീയ ഭൂപടങ്ങളിൽ ഉയരം ചിത്രീകരിക്കുന്ന അതിനായി ഉപയോഗിക്കുന്ന മാർഗങ്ങൾ???
Answer: കോണ്ടൂർ രേഖകൾ, ഫോംലൈനുകൾ, സ്പോർട്ട് ഹൈറ്റ്, ബെഞ്ച്മാർക്ക്


59. ഭൂപടത്തിൽ തവിട്ടു നിറം സൂചിപ്പിക്കുന്നത് എന്തിനെയാണ്???
Answer: പാറക്കൂട്ടങ്ങൾ, കുന്നുകൾ, മണൽ കൂനകൾ


60. ഇന്ത്യയിൽ പ്രാദേശിക സമയം കടന്നു പോകുന്ന സ്ഥലം???
Answer: അലഹബാദ് (ഉത്തർപ്രദേശ്)
 
 

61. ഇന്ത്യൻ പ്രാദേശിക സമയം കണക്കാക്കുന്നത്???
Answer: 82 1/2° കിഴക്കൻ രേഖാംശം (82 1/2° E)


62. ഇന്ത്യയിൽ ഉത്തരായന രേഖ കടന്നു പോകുന്ന ഇന്ത്യൻ സംസ്ഥാനങ്ങൾ???
Answer: 8 (ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ് ഗഡ്, ജാർഖഡ്, പശ്ചിമബംഗാൾ, ത്രിപുര, മിസോറാം)


63. ഭൂമധ്യരേഖയിക്ക് അടുത്ത് സ്ഥിതി ചെയ്യുന്ന ഇന്ത്യൻ മെട്രോപൊളിറ്റൻ നഗരം???
Answer: ചെന്നൈ


64. ഭൂമധ്യരേഖയിക്ക് അടുത്ത് സ്ഥിതി ചെയ്യുന്ന തലസ്ഥാന നഗരം???
Answer: തിരുവനന്തപുരം
 
 
65. രാത്രികാലങ്ങളിൽ ഭൗമോപരിതലം തണുപ്പിനെ തുടർന്ന് ഉപരിതലത്തിൽ ചേർന്ന് സ്ഥിതിചെയ്യുന്ന അന്തരീക്ഷഭാഗത്തിലെ നീരാവി ഘനീഭവിച്ച് വെള്ളത്തുള്ളികൾ ഭൂമിയുടെ ഉപരിതലത്തിലെ തണുത്ത പ്രതലങ്ങളിൽ പിടിക്കുന്ന രൂപമാണ്???
Answer: തുഷാരം


66. അന്തരീക്ഷ വായുവിലെ ജലാംശത്തിന്റെ അളവ് അറിയപ്പെടുന്ന പേര്???
Answer: ആർദ്രത


67. അന്തരീക്ഷത്തിൽ നീരാവി ഉണ്ടാകുന്ന പ്രക്രിയ???
Answer: ബാഷ്പീകരണം
 
 
68. വ്യവസായമേഖലകളിൽ പുകയും മൂടൽമഞ്ഞും കൂടിക്കലർന്ന് ഉണ്ടാകുന്ന അന്തരീക്ഷ അവസ്ഥ അറിയപ്പെടുന്ന പേര്???
Answer: സ്‌മോഗ്


69. രാത്രികാലങ്ങളിൽ ഉപരിതലം പൂജ്യം ഡിഗ്രി സെൽഷ്യസിൽ താഴെ കുറയുന്ന പ്രദേശങ്ങളെ???
Answer: ഹിമകണങ്ങൾ രൂപംകൊള്ളുന്നതിനാൽ ഹിമം എന്നു പറയുന്നു


70. അന്തരീക്ഷം തണുക്കുന്നതിലൂടെ ഘനീഭവിച്ചു ഉണ്ടാകുന്ന ജലകണികകൾ അന്തരീക്ഷത്തിൽ തന്നെ തങ്ങി നിൽക്കുകയും ഇവ അന്തരീക്ഷത്തിലെ പൊടിപടലങ്ങളെ കേന്ദ്രീകരിച്ച് ഘനീകരണം സംഭവിക്കുകയും ചെയ്യുമ്പോൾ ഉണ്ടാകുന്ന ഘനീകരണ രൂപമാണ്???
Answer: മൂടൽമഞ്ഞ്



71. അന്തരീക്ഷ വായുവിന്റെ ഭൗമോപരിതലത്തിൽ കൂടെയുള്ള തിരശ്ചീന ചലനം അറിയപ്പെടുന്ന പേര്???
Answer: കാറ്റ്
 
 
72. കാറ്റിനെ കുറിച്ചുള്ള പഠനശാഖ???
Answer: അനിമോളജി


73. “മർദ്ദം കൂടിയ പ്രദേശത്തുനിന്ന് മർദ്ദം കുറഞ്ഞ പ്രദേശത്തേക്ക് ആണ് കാറ്റുവീശുന്ന” ഈ പ്രസ്താവന ശരിയാണോ തെറ്റാണോ???
Answer: ശരിയാണ്


74. ഉച്ചമർദ്ദ മേഖലയിൽനിന്ന് ന്യൂനമർദ്ദ മേഖലയിലേക്ക് വീശുന്ന കാറ്റുകൾ???
Answer: ആഗോള വാതങ്ങൾ (സ്റ്റിര വാതങ്ങൾ)


75. വർഷം മുഴുവനും ഒരേ ദിശയിലേക്ക് വീഴുന്ന തിനാൽ ആഗോള വാതങ്ങൾ അറിയപ്പെടുന്ന മറ്റൊരു പേര്???
Answer: സ്ഥിരവാതങ്ങൾ
 
 
76. ഉത്തരാർദ്ധഗോളത്തിൽ തെക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും വടക്ക് കിഴക്ക് ദിശയിലേക്ക് വീശുന്ന കാറ്റുകൾ???
Answer: പശ്ചിമ വാതങ്ങൾ


77. ദക്ഷിണ പ്രദേശത്ത് പശ്ചിമവാതങ്ങൾ വീശുന്നത് എവിടെ നിന്ന് എവിടേക്ക്???
Answer: വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും തെക്ക് കിഴക്ക് ദിശയിലേക്ക്


78. ധ്രുവ പ്രദേശത്ത് നിന്ന് ഉപദ്വീപിയ പ്രദേശത്തേക്ക് വീശുന്ന കാറ്റ് അറിയപ്പെടുന്ന പേര്???
Answer: ധ്രുവീയ കാറ്റ്


79. ഋതുഭേദങ്ങൾക്ക് അനുസരിച്ച് ദിശയ്ക്ക് വ്യത്യാസം ഉണ്ടാകുന്ന കാറ്റുകൾ അറിയപ്പെടുന്നത്???
Answer: കാലിക വാതങ്ങൾ
 
 
80. പ്രധാന കാലികവാതങ്ങൾ ഏതൊക്കെയാണ്???
Answer: മൺസൂൺ കാറ്റ്, കരക്കാറ്റ്, കടൽക്കാറ്റ്, പർവ്വത കാറ്റ്, താഴ്വര കാറ്റ്



81. വാണിജ്യ വാദങ്ങൾ സംഗമിക്കുന്ന മേഖല???
Answer: ഇന്റർ ട്രോപ്പിക്കൽ കൺവർ ജൻസ് സോൺ


82. പശ്ചിമവാതങ്ങൾക്ക്‌ ഉദാഹരണങ്ങൾ???
Answer: റോറിങ് ഫോർട്ടീസ്, ഫ്യൂറിയസ് ഫിഫ്റ്റിസ്, ഷ്റിക്കിങ്ങ് സിക്സ്റ്റിസ്


83. ദക്ഷിണാർദ്ധഗോളത്തിൽ 40° തെക്ക് അക്ഷാംശ ങ്ങളിലൂടെ വീശുന്ന പശ്ചിമവാതം ആണ്???
Answer: റോറിങ് ഫോർട്ടീസ്
 
 
84. ദക്ഷിണാർദ്ധഗോളത്തിൽ 50° അക്ഷാംശ ങ്ങളിലൂടെ വീശുന്ന പശ്ചിമവാതം ആണ്???
Answer: ഫുറിയസ് ഫിഫ്റ്റിസ്


85. ദക്ഷിണാർദ്ധഗോളത്തിൽ 60° അക്ഷാംശങ്ങൾ ഇവിടെ വീശുന്ന പശ്ചിമവാതങ്ങൾ ആണ്???
Answer: ഷ്റിക്കിങ്ങ് സിക്റ്റിസ്


86. മൺസൂണിൽ നിന്ന് പ്രധാനമായി മഴ ലഭിക്കുന്ന രാജ്യങ്ങളാണ്???
Answer: ഇന്ത്യ, ശ്രീലങ്ക
 
 
87. പകൽസമയത്ത് കടലിൽനിന്നും കരയിലേയ്ക്ക് വീശുന്ന കാറ്റിന് അറിയപ്പെടുന്ന പേര്???
Answer: കടൽക്കാറ്റ്


88. രാത്രിസമയങ്ങളിൽ കരയിൽ നിന്ന് കടലിലേക്ക് വീശുന്ന കാറ്റ്???
Answer: കരക്കാറ്റ്


89. കാറ്റിലൂടെ തിരശ്ചീന തലത്തിൽ താപം വ്യാപിക്കുന്ന രീതി???
Answer: അഭിവഹനം


90. ഒരു ദിവസത്തെ ഏറ്റവും കൂടിയ താപനില???
Answer: ഉച്ചയ്ക്ക് രണ്ടുമണിക്ക്
 
 

91. മൺസൂൺ കാലത്തിന്റെ ആരംഭത്തിലോ അവസാനത്തിലോ അറബിക്കടലിൽ രൂപം കൊള്ളുന്ന പ്രതിഭാസത്തെ അറിയപ്പെടുന്ന പേര്???
Answer: ചാകര


92. ഇന്ത്യൻ കാർഷിക മേഖലയുടെ നട്ടെല്ല്???
Answer: ഉത്തരേന്ത്യൻ സമതലങ്ങൾ


93. അന്തരീക്ഷത്ത് സംഭവിക്കുന്ന വ്യത്യാസങ്ങൾക്കനുസരിച്ച് രൂപം കൊള്ളുന്ന കാറ്റ്???
Answer: അസ്ഥിരവാതങ്ങൾ


94. ദക്ഷിണാർദ്ധഗോളത്തിൽ ഘടികാര ദിശയിലും ഉത്തരാർദ്ധഗോളത്തിൽ എതിർ ഘടികാര ദിശയിലും വീശുന്ന കാറ്റിന് അറിയപ്പെടുന്ന പേര്???
Answer: ചക്രവാതം
 
 
95. ഉത്തരാർദ്ധഗോളത്തിൽ ഘടികാര ദിശയിലും ദക്ഷിണാർദ്ധഗോളത്തിൽ എതിർ ഘടികാരദിശയിലും വീശുന്ന കാറ്റ്???
Answer: പ്രതിചക്രവാതം


96. ഉത്തരേന്ത്യൻ സമതലങ്ങളിൽ വീശുന്ന ഉഷ്ണക്കാറ്റ് അറിയപ്പെടുന്ന പേര്???
Answer: ലൂ


97. കാറ്റിന്റെ വേഗവും ദിശയും ആശ്രയിക്കുന്ന ഘടകങ്ങൾ???
Answer: മർദ്ദ ചരിവ് മാനബലം, ഘർഷണം, കൊറിയോലിസ് പ്രഭാവം


98. ബ്രസീലിൽ നിന്ന് ദക്ഷിണ അറ്റ്ലാന്റിക് സമുദ്രത്തിലൂടെ ദക്ഷിണാഫ്രിക്കയിൽ എത്താൻ വാസ്കോഡഗാമയെ സഹായിച്ച കാറ്റ്???
Answer: പശ്ചിമവാതങ്ങൾ
 
 
99. മൺസൂൺ എന്ന അറബി പദത്തിന്റെ അർത്ഥം???
Answer: കാലത്തിനൊത്ത് ദിശ മാറുന്ന കാറ്റുകൾ


100. ഉഷ്ണകാലത്ത് ദക്ഷിണേന്ത്യയിൽ വീശുന്ന കാറ്റ് ആണ്???
Answer: മാംഗോ ഷവർ


Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍