Study Cool: 11 | കംപ്യൂട്ടർ സയൻസ്: 2 | AIT and Cyber Law | +2 Preliminary Exam, Degree Level Prelims, LDC, LGS Main Exam Special Coaching | General Knowledge | Kerala PSC | Easy PSC | Degree Level Prelims Coaching | +2 Level Prelims Coaching | LDC Main Coaching | LGS Main Coaching |

കംപ്യൂട്ടർ സയൻസ്​: 2


1. കവച് (സയൻസ് ആൻഡ് ടെക്നോളജി ഡിപ്പാർട്ട്മെന്റിന്റെ ഒരു സംരംഭം) തിരഞ്ഞെടുത്ത ബാംഗ്ലൂർ അധിഷ്ഠിത സ്മാർട്ടപ്പായ അക്യൂലി ലാബു വികസിപ്പിക്കുന്ന കോവിഡ് റിസ്ക് അസസ്മെന്റ് പ്രൊഫൈൽ???
Answer: ലൈഫാസ് കോവിഡ് കോർ


2. ആരാണ് ഡോസ് വികസിപ്പിച്ചെ ടുത്തത് (ഡിസ്ക് ഓപ്പറേറ്റിങ് സിസം)???
Answer: ബിൽഗേറ്റ്സ് (മൈക്രോസോഫ്റ്റ് കോർപറേഷൻ)
 
 
3. ആരാണ് സ്വതന്ത്ര സോഫ്ട്വെയർ ഫൗണ്ടഷൻ ആരംഭിച്ചത്???
Answer: റിച്ചാർഡ് സ്റ്റാൾമാൻ


4. ഏതു തരം ആപ്ലിക്കേഷൻ സോഫ്റ്റ്വെയറാണ് എംഎസ് ആക്സസ്???
Answer: ഡിബിഎംഎസ് (ഡാറ്റാ ബേസ് മാനേജ്മെന്റ് സിസ്റ്റം)


5. ഇന്റലിന്റെ ആസ്ഥാനം എവിടെയാണ്???
Answer: സാന്റ ക്ലാര (സിലിക്കൺ വാലി, യുഎസ്)


6. "ഇന്ത്യയുടെ സിലിക്കൺ വാലി" എന്നറിയപ്പെടുന്ന നഗരം ഏതാണ്???
Answer: ബെംഗളുരു
 
 
7. ആരാണ് "ഇന്ത്യൻ ടെലികോം മേഖലയുടെ പിതാവ്" എന്നറിയപ്പെടുന്നത്???
Answer: സാം പിത്രോദ


8. ആരാണ് "കംപ്യൂട്ടർ വാസ്തു വിദ്യയുടെ പിതാവ്" എന്നറിയപ്പെടുന്നത്???
Answer: ജോൺ വോൺ ന്യൂമാൻ


9. ആരാണ് "സൂപ്പർ കംപ്യൂട്ടറിന്റെ പിതാവ്" എന്നറിയപ്പെടുന്നത്???
Answer: സെയ്മോർ ക്രേ


10. ആരാണ് ജാവ വികസിപ്പിച്ചത്???
Answer: ജെയിംസ് ഗോസ്ലിങ്
 
 

11. യുആർഎല്ലിന്റെ പൂർണരൂപം എന്താണ്???
Answer: യൂണിഫോം റിസോഴ്സ് ലൊക്കേറ്റർ


12. GIF- ന്റെ പൂർണരൂപം എന്താണ്???
Answer: ഗ്രാഫിക്സ് ഇന്റർചേഞ്ച് ഫോർമാറ്റ്


13. പ്രൊഫഷനൽ അല്ലാത്ത പ്രോഗ്രാമർമാർക്കായി രൂപകൽപ്പന ചെയ്ത ആദ്യത്തെ കംപ്യൂട്ടർ ഭാഷ ഏതാണ്???
Answer: ബേസിക്


14. ഉയർന്ന തലത്തിലുള്ള കംപ്യൂട്ടർ ഭാഷകൾക്ക് ഉദാഹരണങ്ങൾ ഏതാണ്???
Answer: ബേസിക്, പൈതൺ, സി, സി++, ജാവ
 
 
15. ബേസിക്കിന്റെ പൂർണരൂപം എന്താണ്???
Answer: ബിഗിനേഴ്സ് ഓൾ പർപ്പസ് സിംബോളിക് ഇൻസ്ട്രക്ഷൻ കോഡ്


16. --------- എന്നത് ഫോർമുല ട്രാൻസ്ലേഷൻ എന്നറിയപ്പെടുന്നു, ഇത് സയന്റിഫിക് അപ്ലിക്കേഷന് ഉപയോഗിക്കുന്ന കംപ്യൂട്ടർ ലാംഗ്വേജ് ആണ്???
Answer: ഫോർട്രാൻ


17. -------- എന്നത് ചെറുതും വേഗതയേറിയതുമായ മെമ്മറിയാണ്, ഇത് പതിവായി ഉപയോഗിക്കുന്ന പ്രധാന മെമ്മറി സ്ഥാനങ്ങളിൽ നിന്നുള്ള ഡാറ്റയുടെ പകർപ്പുകൾ സംഭരിക്കുന്നു???
Answer: കാഷെ മെമ്മറി (Cache Memory)
 
 
18. ഇംപാക്റ്റ് പ്രിന്ററുകൾക്ക് ഉദാഹരണങ്ങൾ ഏതാണ്???
Answer: ഡെയ്സി വീൽ, ഡോട്ട് മെട്രിക്സ്


19. 1024 ടിബി (1024 ടെറാ ബൈറ്റ്) എന്നുള്ളത് എത്രയാണ്???
Answer: 1PB (പെറ്റാ ബൈറ്റ്)


20. നോൺ ഇംപാക്റ്റ് പ്രിന്ററുകൾക്ക് ഉദാഹരണങ്ങൾ ഏതാണ്???
Answer: ഇങ്ക്ജെറ്റ്, തെർമൽ, ലേസർ



21. EEPROM ന്റെ പൂർണരൂപം എന്താണ്???
Answer: ഇലക്ട്രിക്കലി ഇറേസബിൾ പ്രോഗ്രാമബിൾ റീഡ് ഒൺലി മെമ്മറി
 
 
22. സി പ്രോഗ്രാമിങ് ഭാഷയുടെ കെൻ തോംസണിന്റെ പതിപ്പിന് എന്താണ് വിളിക്കുന്നത്???
Answer: ബി പ്രോഗ്രാമിങ് ഭാഷ


23. HTML ടാഗിൽ വ്യക്തമാക്കിയ വീതിയുടെയും ഉയരത്തിന്റെയും യൂണിറ്റ് ഏതാണ്???
Answer: പിക്സലുകൾ


24. ------ എന്നത് ഒരു കംപ്യൂട്ടർ പ്രോഗ്രാം ആണ്, അത് ഉയർന്ന തലത്തിൽ എഴുതിയ ഒരു പ്രോഗ്രാമിനെ മെഷീൻ ഭാഷയിലേക്ക് വിവർത്തനം ചെയ്യുന്നു???
Answer: കംപൈലർ


25. വർക്ക്ഷീറ്റിലെ ആദ്യ സെല്ലിന്റെ അഡസ്സ് ഏതാണ്???
Answer: A1
 
 
26. -------- എന്നത് എക്സലിൽ നിങ്ങൾ ഡാറ്റ നൽകുന്ന വർക്ക് ഷീറ്റിന്റെ അടിസ്ഥാന യൂണിറ്റ് ആണ്???
Answer: സെൽ


27. ഒരു കംപ്യൂട്ടറിൽ നിന്നുള്ള അച്ചടിച്ച ഔട്ട്പുട്ട് -------- എന്നറിയപ്പെടുന്നു???
Answer: ഹാർഡ് കോപ്പി


28. ഒരു കംപ്യൂട്ടർ ഉപയോക്താവും കംപ്യൂട്ടർ ഹാർഡ്വെയറും തമ്മിലുള്ള ഇന്റർഫേസിനെ -------- എന്ന് പറയുന്നു???
Answer: ഓപ്പറേറ്റിങ് സിസ്റ്റും


29. എന്താണ് ജിയുഐ സൂചിപ്പിക്കുന്നത്???
Answer: ഗ്രാഫിക്കൽ യൂസർ ഇന്റർഫേസ്
 
 
30. ഒരു കീബോർഡിലെ അടുത്ത വരിയിലേക്ക് നീങ്ങാൻ -------- കീ ഉപയോഗിക്കുന്നു???
Answer: എന്റർ കീ



31. വീഡിയോ ഗെയിമുകൾ, ഫ്ലൈറ്റ് സിമുലേറ്ററുകൾ, ട്രെയിനിങ് സിമുലേറ്ററുകൾ, വ്യാവസായിക റോബോട്ടുകൾ നിയന്ത്രിക്കുന്നതിന് ഏത് ഉപകരണം ഉപയോഗിക്കുന്നു???
Answer: ജോയ്സ്റ്റിക്ക്


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍