Study Cool: 10 | കംപ്യൂട്ടർ സയൻസ്: 1 | AIT and Cyber Law | +2 Preliminary Exam, Degree Level Prelims, LDC, LGS Main Exam Special Coaching | General Knowledge | Kerala PSC | Easy PSC | Degree Level Prelims Coaching | +2 Level Prelims Coaching | LDC Main Coaching | LGS Main Coaching |

കംപ്യൂട്ടർ സയൻസ്​: 1


1. ഇന്ത്യയിൽ സൈബർ നിയമം നിലവിൽ വന്നതെന്ന്???
Answer: 2000 ഒക്ടോബർ 17


2. സൈബർ ഭീകരവാദത്തെ പറ്റി പറയുന്ന ഐടി ആക്ട്???
Answer: സെക്ഷൻ 66 F
 
 
3. ഇന്ത്യയിലെ ആദ്യ സൈബർ പോസ്റ്റോഫീസ്???
Answer: ചെന്നൈ


4. സൈബർ നിയമം നിലവിൽവന്ന ആദ്യ ഏഷ്യൻ രാജ്യം???
Answer: സിംഗപ്പൂർ


5. സൈബർ നിയമങ്ങൾ ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് എവിടെ???
Answer: അവശിഷ്ട അധികാരങ്ങൾ


6. കേരളത്തിലെ ആദ്യത്തെ സൈബർ പോലീസ് സ്റ്റേഷൻ എവിടെ???
Answer: പട്ടം, തിരുവനന്തപുരം
 
 
7. ഇന്ത്യയിലെ ആദ്യത്തെ സൈബർ ഫോറൻസിക് ലബോറട്ടറി???
Answer: ത്രിപുര


8. സൈബർ കോടതികളെ പറ്റിപറയുന്ന ഐടി ആക്ട് ഏത്???
Answer: സെക്ഷൻ 48


9. 2015 മാർച്ച് 24ന് സുപ്രീംകോടതി വിധിപ്രകാരം നീക്കം ചെയ്ത ഐടി ആക്ട്???
Answer: സെക്ഷൻ 66A


10. ഇന്ത്യയിൽ സൈബർ നിയമം ഭേദഗതി ചെയ്തത് എന്ന്???
Answer: 2008 ഡിസംബർ 23
 
 

11. ഇന്ത്യയിലെ ആദ്യ സൈബർ പോലീസ് സ്റ്റേഷൻ???
Answer: ബാംഗ്ലൂർ


12. ലോകത്തിലെ ആദ്യമായി രജിസ്റ്റർ ചെയ്തിട്ടുള്ള സൈബർ ക്രൈം ആരുടെ പേരിലാണ്???
Answer: ജോസഫ് മേരി ജക്വാർഡ്


13. ഇന്ത്യയിൽ സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്ഥാപനം???
Answer: CERT- IN


14. ആൾമാറാട്ടം നടത്തുക (ഉദാ: ഒരാൾക്ക് ഒന്നിൽകൂടുതൽ ഫേസ്ബുക്ക് അക്കൗണ്ടുകൾ ഉണ്ടെങ്കിൽ) ഇന്ത്യൻ ഐടി ആക്ട് ഏതുപ്രകാരം ഇത് കുറ്റമാകുന്നു???
Answer: സെക്ഷൻ 66D
 
 
15. കേരളത്തിൽ ഏറ്റവും കൂടുതൽ സൈബർ കേസ് റിപ്പോർട്ട് ചെയ്യുന്ന ജില്ല???
Answer: പാലക്കാട്


16. ഇന്ത്യയിലെ ആദ്യത്തെ സൈബർ കുറ്റവാളി???
Answer: ആസിഫ് അസീം


17. എല്ലാ ജില്ലകളിലും സൈബർ പോലീസ് സ്റ്റേഷനുകൾ സ്ഥാപിച്ച ആദ്യ സംസ്ഥാനം???
Answer: മഹാരാഷ്ട്ര
 
 
18. ഇന്ത്യയിൽ ആദ്യമായി സൈബർ ടെററിസം നടന്നത് എവിടെ???
Answer: ആസ്സാം


19. 2017 ൽ 150ഓളം രാജ്യങ്ങളെ ബാധിച്ച സൈബർ ആക്രമണം???
Answer: വാനാക്രൈ


20. രാജീവ് ഗാന്ധി നാഷണൽ സൈബർ ലോ സെന്റർ എവിടെ സ്ഥിതി ചെയ്യുന്നു???
Answer: ഭോപ്പാൽ



21. ഇന്ത്യയിൽ സൈബർ നിയമം പാസാക്കിയതെന്ന്???
Answer: 2000 ജൂൺ 9
 
 
22. ഭേദഗതി ചെയ്ത ഐടി ആക്ട് നിലവിൽ വന്നതെന്ന്???
Answer: 2009 ഒക്ടോബർ 27


23. ഐടി ആക്റ്റ് നിലവിൽ വരുമ്പോൾ???
Answer: ചാപ്റ്റേഴ്സ് 11, ഭാഗങ്ങൾ 94, പട്ടികകൾ 4


24. സൈബർ നിയമം ഭേദഗതി വരുത്തിയതിനു ശേഷം???
Answer: ചാപ്റ്റേഴ്സ് 14, ഭാഗങ്ങൾ 124, പട്ടികകൾ 2


25. Asian School of Cyber Laws സ്ഥിതിചെയ്യുന്നത്???
Answer: പൂനെ
 
 
26. ഇന്ത്യയിലെ ആദ്യത്തെ സൈബർ കഫേ സ്ഥിതി ചെയ്യുന്നത്???
Answer: മുംബൈ


27. കേരളത്തിലെ സ്വകാര്യ മേഖലയിലെ ആദ്യത്തെ സൈബർ പാർക്ക്???
Answer: മുത്തൂറ്റ് ടെക്നോപോളിസ്


28. ഇന്ത്യയിലെ ആദ്യമായി സൈബർ കേസ് നിലവിൽ വന്നത്???
Answer: ചെന്നൈ


29. ഇന്ത്യയിൽ ആദ്യ സൈബർ സ്റ്റാൾക്കിങ് കേസ് നിലവിൽ വന്നത്???
Answer: ഡൽഹി
 
 
30. ഇന്ത്യയിൽ ആദ്യ സൈബർ കേസ് വാദിച്ച വ്യക്തി???
Answer: പവൻ ഡുഗ്ഗൽ



31. ഇന്ത്യയിലെ ആദ്യ കേന്ദ്രീകൃത സൈബർ ഫോറൻസിക് ലബോറട്ടറി???
Answer: കർണ്ണാടക


32. ഇന്ത്യയിൽ ആദ്യമായി സൈബർ കോടതി നിലവിൽ വന്നത് എവിടെ???
Answer: ന്യൂഡൽഹി


33. ദക്ഷിണേന്ത്യയിൽ ആദ്യമായി സൈബർ നിയമം നിലവിൽ വന്ന രാജ്യം???
Answer: ഇന്ത്യ
 
 
34. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സൈബർ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്???
Answer: ആന്ധ്ര പ്രദേശ്


35. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സൈബർ കേസുകൾ വരുന്ന നഗരം???
Answer: ബാംഗ്ലൂർ


36. ഇന്ത്യയിലെ ആദ്യ മൈനോരിറ്റി സൈബർ വില്ലേജ്???
Answer: ചന്ദോളി (രാജസ്ഥാൻ)
 
 
37. ലോകത്തിൽ ആദ്യമായി സൈബർ കേസ് റിപ്പോർട്ട് ചെയ്ത രാജ്യം???
Answer: ഫ്രാൻസ്


38. ലോകത്തിലെ ആദ്യത്തെ സൈബർ ഫോറൻസിക് ലബോറട്ടറി???
Answer: ലോസ് ഏഞ്ചൽസ്


39. ഏഷ്യയിലെ ആദ്യത്തെ സൈബർ ഫോറൻസിക് ലബോറട്ടറി???
Answer: ഹോങ്കോങ്


40. CYBERABAD എന്നറിയപ്പെടുന്ന ഇന്ത്യൻ നഗരം???
Answer: ഹൈദരാബാദ്
 
 

41. ഇന്ത്യയിലെ ആദ്യത്തെ സൈബർ വില്ലേജ്???
Answer: Melli Dara Paiyong (സിക്കിം)


42. ഇന്ത്യയിലെ ആദ്യത്തെ സൈബർ ഗ്രാമീൺ സെന്റർ???
Answer: വെങ്കിടാചലം വില്ലേജ് (Andhra Pradesh)


43. ഇന്ത്യയുടെ ആദ്യത്തെ സൈബർ സെക്യൂരിറ്റി ചീഫ്???
Answer: ഗുൽഷൻ റായ്


44. Indian Computer Emergency Response Team (CERT – IN) നിലവിൽ വന്ന വർഷം???
Answer: 2004
 
 
45. Cyber Appellate Tribunal (CAT) നിലവിൽ വന്ന വർഷം???
Answer: 2006


46. സൈബർ കുറ്റകൃത്യങ്ങൾ തടയാനായി ഇന്ത്യയിലെ ആദ്യ ക്രൈം ക്രിമിനൽ ട്രാക്കിംഗ് നെറ്റ്‌വർക്ക് സിസ്റ്റം ആരംഭിച്ച സംസ്ഥാനം???
Answer: മഹാരാഷ്ട്ര


47. ഇന്ത്യയിൽ സൈബർ സുരക്ഷ ഉറപ്പാക്കുന്നതിനു വേണ്ടി കേന്ദ്രസർക്കാർ ആരംഭിച്ച പുതിയ സംവിധാനം???
Answer: National Cyber Co-ordination centre


48. കേരളത്തിൽ ആദ്യമായി സൈബർ കേസ് റിപ്പോർട്ട് ചെയ്തത് എവിടെ???
Answer: പത്തനംതിട്ട
 
 
49. ഇന്ത്യയിലെ ആദ്യ ഐടി യൂണിവേഴ്സിറ്റി???
Answer: J P University


50. ഇൻറർനെറ്റിന്റെ തുടക്കം എന്നറിയപ്പെടുന്ന അമേരിക്കൻ പ്രതിരോധ വകുപ്പിൻറ കംപ്യൂട്ടർ ശൃംഖല ഏത്???
Answer: അർപാനെറ്റ് (അഡ്വാൻസ്ഡ് റിസർച്ച് പ്രോജക്ട് ഏജൻസി നെറ്റ്വർക്ക്)




51. ഇന്ത്യ ആഗോള ഇൻറർനെറ്റ് പൊതുശൃംഖലയിൽ ചേർന്ന വർഷമേത്???
Answer: 1995 ഓഗസ്റ്റ് 15


52. ലോകമാകെ വ്യാപിച്ചുകിടക്കുന്ന മഹാകംപ്യൂട്ടർ ശൃംഖലയെയും അവ നൽകുന്ന വിവിധങ്ങളായ സൗകര്യങ്ങളെയും പൊതുവായി എങ്ങനെ വിളിക്കുന്നു???
Answer: ഇൻറർനെറ്റ്
 
 
53. ഇൻറർനെറ്റിൽനിന്ന് വിവരങ്ങൾ ലഭ്യമാക്കാൻ സഹായിക്കുന്ന സോഫ്റ്റ്വെയറുകളേവ???
Answer: വെബ് ബ്രൗസറുകൾ


54. വെബ് ബ്രൗസറുകൾക്ക് ഉദാഹരണങ്ങൾ ഏതെല്ലാം???
Answer: ഫയർഫോക്സ്, എപിഫാനി, ഗൂഗിൾ ക്രോം, ഇൻറർനെറ്റ് എക്സ് പ്ലോറർ, എഡ്ജ്


55. മോസില്ല പ്രോജക്ടിൻറ വെബ് ബ്രൗസർ ഏതാണ്???
Answer: ഫയർഫോക്സ്


56. ഗ് നോം പ്രോജക്ടിന്റെ വെബ് ബ്രൗസറേത്???
Answer: എപിഫാനി
 
 
57. ഇൻറർനെറ്റ് എക്സ്പ്ലോറർ ഏതു കമ്പനിയുട വെബ് ബ്രൗസറാണ്???
Answer: മൈക്രോസോഫ്റ്റ്


58. ഇൻറർനെറ്റിൽ സൂക്ഷിച്ചിരിക്കുന്ന വിവരങ്ങളുടെ പ്രത്യേക വിലാസം എങ്ങനെ അറിയപ്പെടുന്നു???
Answer: വെബ്സൈറ്റ് വിലാസം (URL)


59. പല തരം വിവരങ്ങൾ വിവിധ പേജുകളിലായി വിന്യസിച്ച് പരസ്പരം ബന്ധിപ്പിച്ച വെബ്പേജുകളുടെ കൂട്ടം ഏത് പേരിൽ അറിയപ്പെടുന്നു???
Answer: വെബ്സൈറ്റുകൾ


60. വെബ്സൈറ്റുകളുടെ പേരിൻറ ആദ്യമുള്ള ഡബ്ലൂ.ഡബ്ലൂ.ഡബ്ലു. എന്നതിൻറ മുഴുവൻ രൂപമെന്ത്???
Answer: വേൾഡ് വൈഡ് വെബ്
 
 

61. ലോകമെമ്പാടും വിന്യസിച്ചിട്ടുള്ള കംപ്യൂട്ടറുകളിൽ ഒരുക്കിവച്ചിരിക്കുന്ന കോടിക്കണക്കിനുള്ള വിവരങ്ങളുടെ കൂട്ടമേത്???
Answer: വേൾഡ് വൈഡ് വെബ്


62. ഒരു വിഷയത്തെപ്പറ്റി നിലവിലുള്ള അനേകം വെബ്സൈറ്റുകളിലേക്ക് പ്രവേശിക്കുന്നതിനുള്ള മാർഗമായി പ്രവർത്തിക്കുന്ന വെബ്സൈറ്റുകൾ ഏത് പേരിൽ അറിയപ്പെടുന്നു???
Answer: വെബ് പോർട്ടൽ


63. വെബ് സൈറ്റ് വിലാസം നേരിട്ട് നൽകാതെ ഇൻറർനെറ്റിൽ വിവരങ്ങൾ തിരഞ്ഞുകണ്ടത്താനുള്ള സംവിധാനമേത്???
Answer: സെർച്ച് എൻജിനുകൾ


64. സെർച്ച് എൻജിനുകൾക്ക് ഉദാഹരണങ്ങളേവ???
Answer: ഗൂഗിൾ, ബിംഗ്
 
 
65. സോഫ്റ്റ്വെയർ സഹായത്തോടെ ചിത്രങ്ങൾക്ക് മാറ്റം വരുത്തുന്ന പ്രക്രിയ ഏത്???
Answer: ഇമേജ് എഡിറ്റിങ്


66. ഒരു ചിത്രത്തെ മുറിക്കാനും വലുപ്പം വ്യത്യാസപ്പെടുത്താനും നിറം മാറ്റാനും ചിത്രങ്ങൾ കൂട്ടിച്ചേർക്കാനും സഹായിക്കുന്ന സോഫ് റ്റ്വെയറുകളേവ???
Answer: ഇമേജ് എഡിറ്റിങ് സോഫ്റ്റ്വെയറുകൾ


67. ഇമേജ് എഡിറ്റിങ് സോഫ്റ്റ് വെയറുകൾക്ക് ഉദാഹരണങ്ങളേവ???
Answer: ജിമ്പ്, ഫോട്ടോഷോപ്പ്, ക്രിത, പിക്കാസ, ഇമേജ് മാജിക്
 
 
68. ഒരു ചിത്രഭാഗം നിശ്ചിത ആകൃതിക്കനുസരിച്ച് തിരഞ്ഞെടുക്കാൻ സഹായിക്കുന്ന ടൂളേത്???
Answer: പാത് സ് ടൂൾ


69. ശാസ്ത്രീയമായ ടൈപ്പിങ് പഠിക്കാൻ സഹായിക്കുന്ന സോഫ്റ്റ്വെയറുകൾക്ക് ഉദാഹരണങ്ങളേവ???
Answer: കെ-ടച്ച്, ടക്സ്-ടൈപ്പിങ്


70. കംപ്യൂട്ടറിലേക്ക് ഇൻപുട്ട് ചെയ്യപ്പെട്ട അക്ഷരരൂപത്തിലെ വിവരത്തെ എങ്ങനെ വിളിക്കുന്നു???
Answer: ടെക്സ്റ്റ്



71. കംപ്യൂട്ടറിൽ ടെക്സ്റ്റ് ഇൻപുട്ട് ചെയ്യാനുള്ള പ്രധാന ഉപകരണമേത്???
Answer: കീബോർഡ്
 
 
72. ഒരു ഖണ്ഡിക ടൈപ്പ് ചെയ്ത് പൂർത്തിയായാൽ അടുത്ത ഖണ്ഡികയിലേക്ക് മാറാൻ അമർത്തേണ്ട കീ ഏത്???
Answer: എൻറർ കീ


73. സ്കാൻ ചെയ്ത പേജിലെ ഇമേജിലുള്ള അക്ഷരങ്ങൾ തിരിച്ചറിഞ്ഞ് സാധാരണ കീബോർഡിൽ ടൈപ്പുചെയ്തപോലുള്ള ടെക്സ്റ്റാക്കി മാറ്റുന്ന സോഫ്റ്റ് വെയർ ഏത്???
Answer: ഒ.സി.ആർ. സോഫ്റ്റ്വെയർ


74. ഒ.സി.ആർ. എന്നതിൻ മുഴുവൻ രൂപമെന്ത്???
Answer: ഓപ്ടിക്കൽ കാരക്ടർ റെക്കഗ്നീഷൻ


75. ഒ.സി.ആർ. സോഫ്റ്റ്വെയറിന് ഉദാഹരണമേത്???
Answer: എൽ.ഐ.ഒ.എസ്.
 
 
76. ഇംഗ്ലീഷിലെ ശബ്ദ ഡേറ്റായെ ടെക്സ്റ്റാക്കി മാറ്റിയെടുക്കാനുള്ള സോഫ്റ്റ്വെയറുകൾക്ക് ഉദാഹരണങ്ങളേവ???
Answer: സ്ഥിങ്സ്, ജൂലിയസ്, സൈമൺ


77. സോഫ്റ്റ്വെയർ ജാലകത്തിൽ ടൈപ്പ് ചെയ്യുന്നതിന് അനുസരിച്ച് ചലിക്കുന്ന കറുത്ത വര എങ്ങനെ അറിയപ്പെടുന്നു???
Answer: കഴ്സർ


78. കംപ്യൂട്ടറിൽ സൃഷ്ടിക്കപ്പെടുന്ന ഒട്ടേറെ ഫയലുകളെ ഒരുമിച്ച് ക്രമീകരിച്ച് സൂക്ഷിക്കാനുള്ള സംവിധാനമേത്???
Answer: ഫോൾഡർ


79. ഐഐടി മദ്രാസ് പുതുതായി വികസിപ്പിച്ച മൈക്രോപ്രോസസർ ഏതാണ്???
Answer: മൗഷിക് (MOUSHIK)
 
 
80. ഐടി നിയന്ത്രണങ്ങളുള്ള ലോകത്തിലെ ഏറ്റവും വലിയ റേഡിയോ ടെലസ്കോപ് രൂപകൽപ്പന ചെയ്തു നിർമിച്ചത് ഏത് ഇന്ത്യൻ കമ്പനിയുടെ റിസർച്-ഇന്നവേഷൻ ടീം ആണ്???
Answer: ടാറ്റ കൺസൽറ്റൻസി സർവീസ് (TCS)



81. ഒരു മൊബൈൽ ഫോണിന്റെ പിൻ ക്യാമറയിൽ അഞ്ചു മിനിറ്റ് നേരം വിരൽ പിടിച്ചാൽ ക്യാപില്ലറി പൾസും രക്തത്തിന്റെ അളവും അറിയാൻ സാധിക്കുന്ന ബാംഗ്ലൂർ ആസ്ഥാനമായുള്ള ആൻഡ്രോയ്ഡ് ആപ്ലിക്കേഷനാണ്???
Answer: ലൈഫാസ്


82. ഏതു സ്ഥാപനമാണ് യുവി സാനിറ്റൈസിങ് ഉപകരണം "ശുദ്ധ്" (SHUDH-സ്മാർട്ട് ഫോൺ ഓപ്പറേറ്റഡ് ഹാൻഡി അൾട്രാവയലറ്റ് ഡിസിൻഫെക്ഷൻ ഹെൽപ്പർ) വികസിപ്പിച്ചെടുത്തത്???
Answer: ഐഐടി കാൺപൂർ


83. ഡേറ്റ് സെക്യൂരിറ്റി കൗൺസിൽ ഓഫ് ഇന്ത്യ (ഡിഎസിഐ) ആരംഭിച്ച സ്റ്റാർട്ടപ്പുകളുടെ ദേശീയ സംഭരണിയുടെ പേരെന്താണ്???
Answer: ടെക്സാഗർ (TechSagar)
 
 
84. ചെസ്റ്റ് എക്സ്-റേയിൽ നിന്നു കോവിഡ് -19 കണ്ടെത്തുന്നതിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത ഉപകരണം വികസിപ്പിച്ച ഇൻസ്റ്റിറ്റ്യൂട്ട് ഏതാണ്???
Answer: ഐഐടി ഗാന്ധിനഗർ


85. രാജ്യത്തിനകത്ത് ലൊക്കേഷനുകളും റൂട്ടുകളും കണ്ടെത്താൻ സ്മാർട്ട് ഫോണുകളിലും നാവിഗേഷൻ ഉപകരണങ്ങളിലും ഉപയോഗിക്കാൻ ഐഐടി ബോംബെ വികസിപ്പിച്ച റിസീവർ ചിപ്പ് ഏതാണ്???
Answer: ധ്രുവ


86. ഉയർന്ന ഡാറ്റ സംഭരണത്തിനും വേഗത്തിലുള്ള കണക്കുകൂട്ടലിനും ശേഷിയുള്ള മാഗ്നറ്റിക് റാം വികസിപ്പിച്ചെടുത്ത ഇൻസ്റ്റിറ്റ്യൂട്ടേത്???
Answer: ഐഐടി മണ്ഡി
 
 
87. ഗഗാൻയാൻ ബഹിരാകാശ ദൗത്യത്തിനായി നിർമിച്ച ഒരു അർധ ഹ്യുമനോയ്ഡ് റോബോട്ട് (ലേഡി റോബോട്ട്) ഏതാണ്???
Answer: വ്യോംമിത്ര (Vyomamitra)


88. ഇന്ത്യൻ പോസ്റ്റ് പേമെന്റ് ബാങ്ക് ആരംഭിച്ച പുതിയ ഡിജിറ്റൽ പേയ്മെന്റ് ആപിന്റെ പേരെന്താണ്???
Answer: ഡാക്പേ (DakPay)


89. ഏതു സംസ്ഥാന സർക്കാരാണ് 9.69 ലക്ഷത്തിലധികം കോളജ് വിദ്യാർഥികൾക്ക് പ്രതിദിനം 2 ജിബി ഡേറ്റ സൗജന്യമായി ലഭിക്കത്തക്ക രീതിയിൽ ഡേറ്റ കാർഡ് നൽകിയത്???
Answer: തമിഴ്നാട്


90. ഏതു സ്ഥാപനമാണ് കുറഞ്ഞ ചെലവും കൃത്രിമ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള കോവിഡ്-19 ടെസ് കിറ്റ് വികസിപ്പിച്ച് 20 മിനിറ്റിനുള്ളിൽ പരിശോധനാ ഫലം നൽകിയത്???
Answer: ഐഐടി ഹൈദരാബാദ്
 
 

91. ഉന്നത വിദ്യാഭ്യാസ മേഖലയിൽ മികവ് പുലർത്തിയ വിദ്യാർഥികളുമായി കേരള മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ആശയവിനിമയ പരിപാടിയുടെ പേരെന്ത്???
Answer: സിഎം@കാംപസ് (CM@CAMPUS)


92. മൈക്രോസോഫ്റ്റ് അതിന്റെ പുതിയ ഇന്ത്യ ഡവലപ്മെന്റ് സെന്റർ (ഐഡിസി) സൗകര്യം ഏത് നഗരത്തിലാണ് തുറന്നത്???
Answer: നോയ്ഡ


93. ഏത് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികളാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത സ്കാനിങ് അപ്ലിക്കേഷനായ "എയർ സ്കാനർ" ആരംഭിക്കുന്നത്???
Answer: ഐഐടി ബോംബ


94. എർത്ത് സയൻസ് മന്ത്രാലയം ആരംഭിച്ച ഉയർന്ന പെർഫോമൻസുളള സൂപ്പർ കംപ്യൂട്ടർ ഏതാണ്???
Answer: മിഹിർ (അർഥമാക്കുന്നത്-സൂര്യൻ)
 
 
95. ------- എന്നത് ഒരു ഓർഗനൈസേഷൻ സൃഷ്ടിയുടെ രചയിതാവിന് അതിന്റെ പ്രസിദ്ധീകരണം, വിതരണം, പൊരുത്തപ്പെടുത്തൽ എന്നിവയുൾപ്പെടെ ഒരു നിശ്ചിത സമയത്തേക്ക് പ്രത്യേക അവകാശം നൽകുന്നു???
Answer: പകർപ്പവകാശം (Copyright)


96. ഐടി ആക്ടിലെ ഏതു വകുപ്പാണ് സൈബർ ഭീകരതയെ വിവരിക്കുന്നത്???
Answer: 66 എഫ്


97. ഏത് തലമുറയിലാണ് ഫോർട്രാൻ, കോബോൾ എന്നീ ഉയർന്ന തലത്തിലുള്ള പ്രോഗ്രാമിങ് ഭാഷകൾ അവതരിപ്പിച്ചത്???
Answer: രണ്ടാം തലമുറ


98. വിഎൽഎസ്ഐയുടെ പൂർണരൂപം എന്താണ്???
Answer: വെരി ലാർജ് സ്കെയിൽ ഓഫ് ഇന്റഗ്രേഷൻ
 
 
99. ഇന്റർനെറ്റിലെ ആദ്യത്തെ സെർച് എൻജിൻ ഏതാണ്???
Answer: ആർച്ചി (1990)


100. ആരാണ് മൗസ് കണ്ടുപിടിച്ചത്???
Answer: ഡഗ്ലസ് ഏംഗൽബർട്ട്


Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍