Prelims Mega Revision Points: 46 | നിത്യ ജീവിതത്തിലെ രസതന്ത്രം: 2 | Chemistry in daily life psc | General Science | Chemistry | Kerala PSC | Easy PSC | 10 Level Prelims Coaching | +2 Level Prelims Coaching |

നിത്യ ജീവിതത്തിലെ രസതന്ത്രം: 2




1. ഗ്ലൂക്കോസിന്റെയും ഫ്രക്റ്റോസിന്റെയും രാസസൂത്രം എന്ത്???
Answer: C6H12O6


2. സുക്രോസിന്റെ (കരിമ്പിൻ പഞ്ചസാരയുടെ) രാസസൂത്രമെന്ത്???
Answer: C12H22O11
 
 
3. ഒരു പഞ്ചസാരത്തന്മായിലെ ആറ്റങ്ങളുടെ എണ്ണമെത്ര???
Answer: 45


4. ചൂടാക്കുമ്പോൾ നഷ്ടപ്പെടുന്ന വൈറ്റമിൻ ഏത്???
Answer: വൈറ്റമിൻ സി


5. ജലത്തിൽ ലയിക്കുന്ന വൈറ്റമിനുകൾ ഏതെല്ലാം???
Answer: വൈറ്റമിൻ ബി, വൈറ്റമിൻ സി


6. വൈറ്റമിൻ സി രാസപരമായി എന്താണ്???
Answer: അസ്കോർബിക് ആസിഡ്.
 
 
7. മഞ്ഞളിന്റെ മഞ്ഞനിറത്തിനു കാരണമായ രാസവസ്തു ഏത്???
Answer: കുർക്കുമിൻ


8. മുളകിന്റെ എരിവിനു കാരണമായ രാസവസ്തു ഏത്???
Answer: കാപ്സേസിൻ


9. ചൈനീസ് ഫുഡിലും മറ്റും ചേർക്കുന്ന അജിനോമോട്ടോ രാസപരമായി എന്താണ്???
Answer: മോണോസോഡിയം ഗ്ലൂട്ടാമേറ്റ്.


10. ചില മധുര പലഹാരങ്ങളിലും ഐസ് സ്റ്റിക്കുകളിലും മഞ്ഞനിറത്തിനായി ചേർക്കുന്നതും പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാവുന്നതുമായ ഒരു രാസവസ്തുവാണ്???
Answer: മെറ്റാനിൽ യെല്ലോ
 
 

11. ചില പായ്ക്കറ്റ് മഞ്ഞൾപ്പൊടിയിൽ കൂടുതൽ മഞ്ഞ നിറത്തിനായി മായമായി ചേർക്കുന്ന രാസവസ്തു???
Answer: ലെഡ് ക്രോമേറ്റ്.


12. പൂക്കളുടെയും പഴങ്ങളുടെയുമൊക്കെ അതേഗന്ധം ലഭിക്കാനായി പൊതുവെ ഉപയോഗിക്കുന്ന രാസവസ്തുക്കളാണ്???
Answer: എസ്റ്ററുകൾ.


13. ഓറഞ്ചിന്റെ അതേ ഗന്ധമുള്ള എസ്റ്റർ ഏത്???
Answer: ഒക്റ്റൈൽ അസറ്റേറ്റ്.


14. എറിത്രോസിൻ, റോഡാമിൻ ബി എന്നീ ഫുഡ് കളറുകൾ ഏതു നിറത്തിനായാണ് ഉപയോഗിക്കുന്നത്???
Answer: ചുവപ്പ്.
 
 
15. തൈരിലും മോരിലുമൊക്കെ അടങ്ങിയിരിക്കുന്ന ആസിഡ് ഏത്???
Answer: ലാക്റ്റിക് ആസിഡ്


16. ചെറുനാരങ്ങയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത്???
Answer: സിട്രിക് ആസിഡ്


17. വാളൻപുളിയിലെ ആസിഡ് ഏത്???
Answer: ടാർട്ടാറിക് ആസിഡ്
 
 
18. ബ്ലീച്ചിങ് പൗഡറിലെ അണുനാശക ഘടകമേത്???
Answer: ക്ലോറിൻ


19. ബ്ലീച്ചിങ് പൗഡർ രാസപരമായി എന്താണ്???
Answer: കാൽസ്യം ഹൈപ്പോക്ലോറൈറ്റ്.


20. പാചക വാതകമായി ഉപയോഗിക്കുന്ന എൽപിജിയിലെ പ്രധാന ഘടകമേത്???
Answer: ബ്യൂട്ടെയ്ൻ



21. എൽപിജിക്ക് രൂക്ഷഗന്ധം നൽകാനായി ചേർക്കുന്ന രാസവസ്തു ഏത്???
Answer: ഈഥൈൽ മെർകാപ്റ്റൻ
 
 
22. പെൻസിൽ ലെഡ് ആയി ഉപയോഗിക്കുന്ന പദാർഥമേത്???
Answer: ഗ്രാഫൈറ്റ്


23. ഇന്ധനങ്ങളുടെ അപൂർണ ജ്വലനഫലമായി പുറത്തു വരുന്ന വാതകമേത്???
Answer: കാർബൺ മോണോക്സൈഡ്


24. കാർബൺ മോണോക്സൈഡ് രക്തത്തിലെ ഹീമോ ഗ്ലോബിനുമായി പ്രവർത്തിച്ചുണ്ടാവുന്ന പദാർഥമേത്???
Answer: കാർബോക്സി ഹീമോഗ്ലോബിൻ


25. പ്ലാസ്റ്റിക് കത്തിക്കുമ്പോൾ പുറത്തുവരുന്ന അർബുദകാരിയായ വാതകമേത്???
Answer: ഡയോക്സിൻ
 
 
26. രക്തത്തിനു ചുവപ്പു നിറം നൽകുന്ന ഹീമോഗ്ലോബിനിൽ അടങ്ങിയിരിക്കുന്ന ലോഹം ഏത്???
Answer: ഇരുമ്പ്


27. ഹരിതകത്തിൽ അടങ്ങിയിരിക്കുന്ന ലോഹം ഏത്???
Answer: മഗ്നീഷ്യം


28. മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹമേത്???
Answer: ചെമ്പ് (കോപ്പർ).


29. മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹസങ്കരം ഏത്???
Answer: ഓട് (ബ്രോൺസ്).
 
 
30. ഓടിലെ ഘടക ലോഹങ്ങൾ ഏതെല്ലാം???
Answer: കോപ്പർ, ടിൻ.



31. പിച്ചള (ബ്രാസ്സ്) യിലെ ഘടകങ്ങൾ ഏതെല്ലാം???
Answer: കോപ്പറും സിങ്കും.


32. തുരുമ്പ് രാസപരമായി എന്താണ്???
Answer: ഹൈഡ്രേറ്റഡ് ഫെറിക് ഓക്സൈഡ്


33. ക്ലാവ് രാസപരമായി എന്താണ്???
Answer: ബേസിക് കോപ്പർ കാർബണേറ്റ്.
 
 
34. പുകയിലയിൽ അടങ്ങിയിരിക്കുന്ന വിഷ പദാർഥമേത്???
Answer: നിക്കോട്ടിൻ.


35. സോപ്പിന്റെ ടിഎഫ്എം ആണ് അതിന്റെ ഗുണനിലവാരം നിർണയിക്കുന്നത്. എന്താണിതിന്റെ പൂർണരൂപം???
Answer: ടോട്ടൽ ഫാറ്റി മാറ്റർ


36. ഉപ്പിലിട്ട മാങ്ങ ചുക്കിച്ചുളിയുന്നതിന് പിന്നിലെ പ്രകിയയുടെ പേരെന്ത്???
Answer: ഓസ്തമോസിസ്
 
 
37. വെള്ളത്തിൽ ഒഴിക്കുന്ന മഷി വെള്ളത്തിൽ വ്യാപിക്കുന്ന പ്രക്രിയയുടെ പേരെന്ത്???
Answer: ഡിഫ്യൂഷൻ


38. കർപ്പൂരം ചൂടാക്കുമ്പോൾ അത് നേരിട്ട് വാതകമായി മാറുന്ന പ്രക്രിയയുടെ പേരെന്ത്???
Answer: ഉൽപതനം


39. ഉപ്പുവെള്ളത്തിൽ നിന്ന് ഉപ്പും വെള്ളവും വേർതിരിക്കാൻ ഉപയോഗിക്കുന്ന പ്രക്രിയയുടെ പേരെന്ത്???
Answer: സ്വേവദനം (ഡിസ്റ്റിലേഷൻ).


40. പ്രളയകാലത്ത് വീടുകളിൽ കയറിയ ചെളിവെള്ളം എളുപ്പത്തിൽ വലിച്ചെടുക്കും എന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വ്യാജ വാർത്തകളിലെ രാസവ സ്തുവിന്റെ പേര് എന്തായിരുന്നു???
Answer: സോഡിയം പോളി അക്രിലേറ്റ്.
 
 

41. മൊബൈൽ ഫോണുകളിലും ലാപ്ടോപ്പിലുമൊക്കെ ഉപയോഗിക്കുന്നത് ഏതു തരം ബാറ്ററിയാണ്???
Answer: ലിഥിയം അയോൺ ബാറ്ററി.


42. പ്രകൃതിയിലെ ഏറ്റവും കാഠിന്യമുള്ള പദാർഥമേത്???
Answer: വജ്രം (ഡയമണ്ട്).


43. ബാറ്ററികളിൽ നടക്കുന്ന ഊർജമാറ്റമെന്ത്???
Answer: രാസോർജം വൈദ്യുതോർജമായി മാറുന്നു.


44. സ്റ്റെയിൻലസ് സീലിലെ ഘടകങ്ങൾ ഏതെല്ലാം???
Answer: നിക്കൽ, ഇരുമ്പ്, ക്രോമിയം, കാർബൺ.
 
 
45. അലക്കു കാരം (വാഷിങ് സോഡ) രാസപരമായി എന്താണ്???
Answer: സോഡിയം കാർബണേറ്റ്


46. പാറ്റാഗുളിക രാസപരമായി എന്താണ്???
Answer: നാഫ്തലീൻ


47. എലിവിഷമായി ഉപയോഗിക്കുന്ന രാസവസ്തു ഏത്???
Answer: സിങ്ക് ഫോസ്ഫൈഡ്.


48. മണൽ രാസപരമായി എന്താണ്???
Answer: സിലിക്കൺ ഡൈ ഓക്സൈഡ്
 
 
49. മാർബിൾ രാസപരമായി എന്താണ്???
Answer: കാൽസ്യം കാർബണേറ്റ്.


50. നീറ്റുകക്ക രാസപരമായി എന്താണ്???
Answer: കാൽസ്യം ഓക്സൈഡ്.




51. കുമ്മായം രാസപരമായി എന്താണ്?
Answer: കാൽസ്യം ഹൈഡ്രോക്സൈഡ്.


52. ചുണ്ണാമ്പു വെള്ളത്തെ പാൽനിറമാക്കുന്ന വാതകമേത്?
Answer: കാർബൺ ഡൈ ഓക്സൈഡ്
 
 
53. സോഡാ വാട്ടർ രാസപരമായി എന്താണ്?
Answer: കാർബോണിക് ആസിഡ്


54. ഐസ്ക്രീമിൽ പരലുകൾ ഉണ്ടാവുന്നത് തടയാനായി ചേർക്കുന്ന രാസവസ്തു ഏത്?
Answer: ജെലാറ്റിൻ


55. തീപ്പെട്ടിക്കൂടിന്റെ വശങ്ങളിൽ പുരട്ടുന്നത് ഏതു തരം ഫോസ്ഫറസ് ആണ്?
Answer: ചുവന്ന ഫോസ്ഫറസ്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

2 അഭിപ്രായങ്ങള്‍