Important Persons: 4 | Gandiji | ഗാന്ധിജി | ഒക്ടോബർ 2 - ഗാന്ധിജയന്തി ദിനം | Kerala PSC LDC / LGS Preliminary Exam Coaching |

ഒക്ടോബർ 2 - ഗാന്ധിജയന്തി ദിനം



1869- ഒക്ടോബർ രണ്ടിന് ഗുജറാത്തിലെ പോർബന്തറിൽ കരംചന്ദ് ഗാന്ധിയുടേയും പുത്തലി ഭായിയുടെയും മകനായി ജനിച്ചു. 


ഗാന്ധിയെ കുറിച്ച് അറിഞ്ഞിരിക്കേണ്ടതും പിഎസ്‌സി പരീക്ഷകളിൽ  ചോദ്യമായി വരുന്ന കുറച്ച് ചോദ്യങ്ങൾ



ഗാന്ധിജിയുടെ കേരള സന്ദർശനം

  • ആദ്യ സന്ദർശനം: 1920 
  • 1920 ഓഗസ്റ്റ് 18ന്  ഗാന്ധിജി ആദ്യമായി കേരളം സന്ദർശിച്ചു. 
  • കോഴിക്കോട് റെയിൽവേ സ്റ്റേഷനിലാണ് ഗാന്ധിജി എത്തിച്ചേർന്നത്.
  • ഗാന്ധിജിയുടെ ആദ്യ കേരള സന്ദർശന ലക്ഷ്യം: ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ  പ്രചാരണാർത്ഥം
  • ഗാന്ധിജിയുടെ ആദ്യ സന്ദർശനത്തിലെ പ്രസംഗം മലയാളത്തിലേക്ക് തർജ്ജമ ചെയ്തത്: കെ. മാധവൻ നായർ


  • ഗാന്ധിജി രണ്ടാമത് കേരളത്തിൽ എത്തിയ വർഷം: 1925 മാർച്ച് 8
  • വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് ആയിരുന്നു ഗാന്ധിജിയുടെ രണ്ടാം കേരള സന്ദർശനം
  • രണ്ടാം സന്ദർശനത്തിൽ ഗാന്ധി സന്ദർശിച്ച തിരുവിതാംകൂർ ഭരണാധികാരി: റാണി സേതുലക്ഷ്മി ഭായ്
  • മഹാത്മാഗാന്ധി ശ്രീനാരായണ ഗുരുവിനെ സന്ദർശിച്ച വർഷം: 1925 (ശിവഗിരി)
  • ശ്രീനാരായണഗുരുവും ഗാന്ധിജിയും തമ്മിലുള്ള സംഭാഷണങ്ങൾ തർജ്ജമ ചെയ്ത വ്യക്തി: എൻ. കുമാരൻ



  • ഗാന്ധിജിയുടെ കേരളത്തിലെ മൂന്നാമത്തെ സന്ദർശനം എപ്പോഴായിരുന്നു: 1927 ഒക്ടോബർ 9
  • ദക്ഷിണേന്ത്യൻ പര്യടനതോടനുബന്ധിച്ച് ആണ് ഗാന്ധിജി മൂന്നാമതായി കേരളം സന്ദർശിച്ചത്.
  • തൃശ്ശൂരിലെ വിവേകോദയം വിദ്യാലയം സന്ദർശിച്ചതും ഖാദിയുടെ പ്രചാരണത്തിൽ പങ്കെടുത്തതും അദ്ദേഹത്തിന്റെ മൂന്നാമത്തെ കേരളസന്ദർശനത്തിലാണ്
  • മൂന്നാം കേരള സന്ദർശനത്തിൽ ഗാന്ധിജി വള്ളത്തോൾ നാരായണമേനോനെ കണ്ടുമുട്ടി.


ആയുധമില്ലാതെ ധർമ്മയുദ്ധം നടത്തുന്നോൻ. പുസ്തകം ഇല്ലാതെ അധ്യാപനം നടത്തുന്നോൻ. ഔഷധമില്ലാതെ തന്നെ രോഗശമനം നടത്തുന്നോൻ. അങ്ങനെയുള്ളൊരു യജ്ഞാചാര്യൻ എന്റെ ഗുരുനാഥൻ: വള്ളത്തോൾ



  • ഗാന്ധിജിയുടെ കേരളത്തിലെ നാലാമത്തെ സന്ദർശനം എപ്പോഴായിരുന്നു: 1934
  • ഹരിജൻ  ധന സമാഹരണത്തിനായി ഗാന്ധിജി നാലാമതായി കേരളം സന്ദർശിച്ച വർഷം: 1934 ജനുവരി 10
  • ഹരിജന ഫണ്ടിലേക്ക് ആയി വടകരയിൽ വച്ച് തന്റെ സ്വർണാഭരണങ്ങൾ അഴിച്ചു നൽകിയ പ്രശസ്ത വനിത: കൗമുദി ടീച്ചർ


  • ഗാന്ധിജിയുടെ കേരളത്തിലെ അഞ്ചാമത്തെ സന്ദർശന എപ്പോഴായിരുന്നു: 1937.
  • ക്ഷേത്രപ്രവേശന വിളംബര വുമായി ബന്ധപ്പെട്ട ആയിരുന്നു ഗാന്ധിജിയുടെ അവസാനത്തെ കേരള സന്ദർശനം: 1937 ജനുവരി 12
  • ക്ഷേത്രപ്രവേശന വിളംബരത്തെ ആധുനിക ലോകത്തെ മഹാത്ഭുതം എന്ന് വിശേഷിപ്പിച്ചത്: മഹാത്മാഗാന്ധി
  • ജനങ്ങളുടെ ആധ്യാത്മിക വിമോചനത്തിന്റെ  അധികാര രേഖയായ സ്മൃതി എന്ന് ക്ഷേത്രപ്രവേശന വിളംബരത്തെ കുറിച്ച് അഭിപ്രായപ്പെട്ടത്: മഹാത്മാഗാന്ധി
  • അയ്യങ്കാളിയും മഹാത്മാഗാന്ധിയും കണ്ടുമുട്ടിയ വർഷം: 1937 (ഗാന്ധിജി തന്റെ അവസാന കേരള സന്ദർശനത്തിൽ വെങ്ങാനൂരിൽ വച്ചാണ് അയ്യങ്കാളിയെ കണ്ടുമുട്ടിയത്)
  • അയ്യങ്കാളിയെ പുലയ രാജാവ് എന്ന് വിശേഷിപ്പിച്ചത്: മഹാത്മാഗാന്ധി


ഇനി വിവിധ ഗാന്ധിമാരെ  കുറിച്ച് നോക്കാം

  1. കേരള ഗാന്ധി: കെ.  കേളപ്പൻ
  2. ബീഹാർ ഗാന്ധി: ഡോ. രാജേന്ദ്ര പ്രസാദ്
  3. ഡൽഹി ഗാന്ധി: സി.  കൃഷ്ണൻ നായർ
  4. ബർദോളി ഗാന്ധി: സർദാർ വല്ലഭായി പട്ടേൽ
  5. ബർമീസ് ഗാന്ധി: ആങ് സാൻ സൂചി
  6. മാഹി ഗാന്ധി: ഐ. കെ കുമാരൻ മാസ്റ്റർ
  7. ആഫ്രിക്കൻ ഗാന്ധി: കെന്നത്ത് കൗണ്ട
  8. ജർമൻ ഗാന്ധി: ജെറാൾഡ് ഫിഷർ
  9. കെനിയൻ ഗാന്ധി: ജോമോ കെനിയാത്ത
  10. ഇന്തോനേഷ്യൻ ഗാന്ധി: അഹമ്മദ് സുകാർണോ 
  11. അതിർത്തി ഗാന്ധി: ഖാൻ  അബ്ദുൽ ഗാഫർ ഖാൻ 
  12. വേദാരണ്യം ഗാന്ധി: സി. രാജഗോപാലാചാരി
  13. ആധുനിക ഗാന്ധി: ബാബ ആംതെ 
  14. സൗത്ത് ആഫ്രിക്കൻ ഗാന്ധി: നെൽസൺ മണ്ടേല





  • ഗാന്ധിജിയുടെ ആദ്യ സത്യാഗ്രഹം എവിടെയായിരുന്നു: 1906 സെപ്റ്റംബർ ഇൽ  ദക്ഷിണാഫ്രിക്കയിൽ ( ട്രാൻസ് വാളിലെ ഇന്ത്യക്കാർക്കുവേണ്ടി ഏഷ്യാറ്റിക് ഓർഡിനൻസിനെതിരെ)
  • ഗാന്ധിജിയുടെ ആദ്യ ജയിൽവാസം: 1908 ൽ 
  • വർണവിവേചനത്തിന്റെ  പേരിൽ  ഗാന്ധിജി അധിക്ഷേപിക്കപെടുകയും  ട്രെയിനിൽ നിന്ന് പുറത്താക്കപ്പെടുകയും ചെയ്ത റെയിൽവേ സ്റ്റേഷൻ: പീറ്റർ മാരിറ്റ്സ് ബർഗ് (ദക്ഷിണാഫ്രിക്ക)
  • ആഫ്രിക്കയിൽ ഗാന്ധിജി ആരംഭിച്ച വാരിക: ഇന്ത്യൻ ഒപ്പീനിയൻ (1904)
  • ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യത്തെ സത്യാഗ്രഹം: 1917 ലെ ചമ്പാരൻ സത്യാഗ്രഹം
  • ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യത്തെ നിരാഹാര സമരം നടന്നത്: അഹമ്മദാബാദ്
  • ഗാന്ധിജി കൈസർ- ഇ -ഹിന്ദ് എന്ന പദവി ഉപേക്ഷിക്കാൻ കാരണം: ജാലിയൻവാലാബാഗ് കൂട്ടക്കൊല (1919)
  • ഗാന്ധിജിക്ക്  കൈസർ ഇ ഹിന്ദ് പദവി ലഭിച്ച വർഷം: 1915 (ബൂമർ യുദ്ധത്തിൽ ഇന്ത്യൻ ആംബുലൻസ് വിഭാഗം സംഘടിപ്പിച്ചതിനെ തുടർന്ന്)
  • ഗാന്ധിജി അധ്യക്ഷനായ ഏക കോൺഗ്രസ് സമ്മേളനം: 1924 ലെ ബൽഗാം സമ്മേളനം
  • ഗാന്ധിജി സുഭാഷ് ചന്ദ്രബോസിനെ വിശേഷിപ്പിച്ചത് എന്താണ്: ദേശസ്നേഹികളുടെ രാജകുമാരൻ
  • ഗാന്ധിജിയെ അർദ്ധനഗ്നനായ ഫക്കീർ എന്ന് വിശേഷിപ്പിച്ചത് ആരാണ്:  വിൻസ്റ്റൺ ചർച്ചിൽ
  • ഗാന്ധിജി ഹരിജൻ വാരിക ആരംഭിച്ച വർഷം: 1933


  • ഗാന്ധിജിയെ മഹാത്മ എന്ന് അഭിസംബോധന ചെയ്തത്: ടാഗോർ
  • ടാഗോറിനെ ഗുരുദേവ് എന്ന് അഭിസംബോധന ചെയ്തത്: ഗാന്ധിജി
  • ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു: ഗോപാലകൃഷ്ണ ഗോഖലെ
  • ഗാന്ധിജിയുടെ ആത്മീയ ഗുരു: ലിയോ ടോൾസ്റ്റോയ്


  • തകർന്നുകൊണ്ടിരിക്കുന്ന ബാങ്കിലെ പിൻ തീയതി ഇട്ട ചെക്ക് എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് എന്തിനെയാണ്: ക്രിപ്സ്മിഷൻ (1942)
  • ഇന്ത്യയിൽ ഗാന്ധിജിയുടെ മൂന്നാമത്തെ സത്യാഗ്രഹം ഇന്ത്യൻ എന്തായിരുന്നു: ഖേദ സത്യാഗ്രഹം
  • ഗാന്ധിജിയുടെ ആത്മകഥയിൽ പ്രതിപാദിക്കുന്ന കാലയളവ്: 1869 - 1922
  • ഗാന്ധിജിയുടെ ആത്മകഥ പ്രസിദ്ധീകരിച്ച വർഷം: 1927 (നവജീവൻ)
  • മഹാത്മാ ഗാന്ധിയുടെ ആത്മകഥ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് ആരാണ്: മഹാദേവ് ദേശായി
  • സത്യാഗ്രഹ സഭയുടെ സ്ഥാപകൻ ആരാണ്: മഹാത്മാഗാന്ധി
  • ഗാന്ധിജിയുടെ മനസാക്ഷി സൂക്ഷിപ്പുകാരൻ എന്നറിയപ്പെടുന്നത്: സി രാജഗോപാലാചാരി
  • ഗാന്ധിജിയുടെ ശിക്ഷ്യനായ മീര ബെന്നിന്റെ  യഥാർത്ഥ പേര്: മാഡലിൻ സ്ലേഡ് 
  • ഗാന്ധിജിയുടെ ദണ്ഡിയാത്രയെ ശ്രീരാമന്റെ ലങ്ക യാത്രയോട് ഉപമിച്ചത്: മോത്തിലാൽ നെഹ്റു



മഹാത്മാഗാന്ധിയുടെ വചനങ്ങൾ

മനുഷ്യന്റെ ആഗ്രഹം നിറവേറ്റാൻ ഭൂമിക്ക് കഴിയും എന്നാൽ അത്യാഗ്രഹം നിറവേറ്റാൻ കഴിയില്ല.

ഓരോ ഗ്രാമവും പൂർണ അധികാരമുള്ള ഒരു റിപ്പബ്ലിക്കോ  പഞ്ചായത്തോ  ആയിരിക്കണം.

ഉപഭോക്താവ് നമ്മുടെ ഏറ്റവും പ്രാധാന്യമുള്ള വ്യക്തിയാണ്

അധികാരത്തിനെതിരെ കരുതിയിരിക്കുക. അത് ദുഷിപ്പിക്കും

ഞാൻ അപ്പം ചോദിച്ചു കിട്ടിയത് കല്ലാണ്


പ്രശസ്ത ഗാന്ധി സൂക്തങ്ങൾ

എന്റെ ജീവിതമാണ് എന്റെ സന്ദേശം

ത്യാഗമാണ് മതത്തിന്റെ അത്യുന്നതമായ രൂപം

തന്റെ അറിവിനു ഒത്തവണ്ണം സത്യത്തെ പിന്തുടരുകയാണ് വ്യക്തിയുടെ ധർമ്മം

ചിന്തയാണ് വിദ്യാഭ്യാസത്തിന്റെ കാതൽ

ലക്ഷ്യവും മാർഗ്ഗവും ഒരുപോലെ പരിശുദ്ധം ആയിരിക്കണം

മൃഗീയതയെക്കാൾ അപകടകരമാണ് യാന്ത്രികത



  • ഗാന്ധി ഓൺ നോൺ വയലൻസ് എന്ന കൃതി എഴുതിയത് ആരാണ്: തോമസ് മെർട്ടൺ 
  • ഡേ ടു  ഡേ വിത്ത് ഗാന്ധി എന്ന കൃതി രചിച്ചത്: മഹാദേവ് ദേശായി
  • ദ ലൈഫ് ഓഫ് മഹാത്മാഗാന്ധി എന്ന കൃതി എഴുതിയത്: ലൂയിസ് ഫിഷർ


  • ഗാന്ധി സിനിമ സംവിധായകൻ ആരാണ്: റിച്ചാർഡ് ആറ്റൻബറോ (1982)
  • ഗാന്ധി സിനിമ  8ഓസ്കാർ അവാർഡുകൾ നേടി
  • ഗാന്ധിയായി വേഷമിട്ടത്: ബെൻ കിങ്സ് ലി 
  • കസ്തൂർബ ഗാന്ധിയായി വേഷമിട്ടത്: രോഹിണി ഹട്ടങ്കടി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍