മലയാള സിനിമ ചരിത്രം

മലയാള സിനിമ ചരിത്രം


1. മലയാള സിനിമയുടെ ചരിത്രം തുടങ്ങുന്നത് ഏത് സിനിമയിലൂടെയാണ്?

വിഗതകുമാരൻ (1928 നവംബർ 7)


2. മലയാളത്തിലെ ആദ്യത്തെ നിശബ്ദ ചിത്രം?

വിഗതകുമാരൻ


3. മലയാള സിനിമയുടെ പിതാവ് എന്നറിയപ്പെടുന്നത്?

ജെസി ഡാനിയൽ


4. ജെസി ഡാനിയലിന്റെ  ജീവിത ദുരന്തം ആധാരമാക്കി കമൽ സംവിധാനം ചെയ്ത ചിത്രം?

സെല്ലുലോയ്ഡ് (2013)


5. മലയാള സിനിമയുടെ സമഗ്ര സംഭാവനയ്ക്ക്  സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയിരുന്ന ബഹുമതി?

ജെസി ഡാനിയൽ പുരസ്കാരം


6. മലയാള സിനിമയിലെ ആദ്യത്തെ നായിക?

പി കെ റോസി (വിഗതകുമാരൻ)


7. നഷ്ട നായിക  ആരുടെ ജീവിത കഥ പറയുന്ന നോവലാണ്?

പി കെ റോസി


8. ജെസി ഡാനിയൽ പുരസ്കാരം ലഭിച്ച ആദ്യ ജേതാവ്?

ടി ഇ വാസുദേവൻ (1992)


9. ജെസി ഡാനിയേൽ  പുരസ്കാര ലഭിച്ച മലയാള നടിമാർ?

ആറന്മുള പൊന്നമ്മ (2005), ഷീല (2018)


10. ഏറ്റവും ഒടുവിലത്തെ ജെസി ഡാനിയാൽ പുരസ്കാര ജേതാവ്?

ടിവി ചന്ദ്രൻ (2022)


11. ജെസി ഡാനിയൽ പുരസ്കാരത്തിന്റെ സമ്മാനത്തുക?

5 ലക്ഷം ₹


12. മലയാളത്തിലെ രണ്ടാമത്തെ നിശബ്ദ സിനിമor മലയാളത്തിലെ അവസാനത്തെ നിശബ്ദ സിനിമ ?

മാർത്താണ്ഡവർമ്മ (1933)


13. മാർത്താണ്ഡവർമ്മ എന്ന നോവൽ രചിച്ചതാര്?

സി വി രാമൻ പിള്ള


14. മാർത്താണ്ഡവർമ്മ എന്ന സിനിമ സംവിധാനം ചെയ്തതാര്?

പി വി റാവു


15. മലയാളത്തിലെ ആദ്യത്തെ ശബ്ദ സിനിമ?

ബാലൻ (1938)


16. മലയാളത്തിലെ മൂന്നാമത്തെ സിനിമ?

ബാലൻ


17. ബാലൻ സിനിമയുടെ സംവിധായകൻ ?

എസ് നൊട്ടാണി


18. മലയാളത്തിലെ രണ്ടാമത്തെ ശബ്ദ ചിത്രം?

ജ്ന്താനാംബിക (1940)


19. ജ്ന്താനാംബിക സംവിധാനം ചെയ്തതാര്?

എസ് നൊട്ടാണി


20. കേരളത്തിലെ ആദ്യ ഫിലിം സ്റ്റുഡിയോ?

ഉദയ സ്റ്റുഡിയോ ആലപ്പുഴ (1947)


21. ഉദയ സ്റ്റുഡിയോയുടെ സ്ഥാപകൻ?

കുഞ്ചാക്കോ


22. ഉദയ  സ്റ്റുഡിയോയിൽ നിന്ന് ആദ്യം പുറത്തിറക്കിയ ചലച്ചിത്രം?

വെള്ളിനക്ഷത്രം (1949)


23. മലയാളത്തിലെ ആദ്യ സൂപ്പർ ഹിറ്റ് സിനിമ?

ജീവിതനൗക (1951)


24. ജീവിതനൗകയുടെ സംവിധായകൻ?

കെ വെമ്പു


25. തിക്കുറിശ്ശി സുകുമാരൻ നായർ ആദ്യമായി അഭിനയിച്ച മലയാള ചലച്ചിത്രം?

ജീവിത നൗക


26. കേരളത്തിലെ രണ്ടാമത്തെ ഫിലിം സ്റ്റുഡിയോ?

മേരിലാൻഡ് (1951) തിരുവനന്തപുരം നേമം


27. മേരിലാൻഡ് സ്റ്റുഡിയോയുടെ സ്ഥാപകൻ?

പി സുബ്രഹ്മണ്യൻ


28. മലയാള മണ്ണിന്റെ മണമുള്ള ആദ്യ  സിനിമ?

നീലക്കുയിൽ (1954)


29. നീലക്കുയിൽ സംവിധാനം ചെയ്തതാര്?

പി ഭാസ്കരൻ രാമു കാര്യാട്ട്


30. രാഷ്ട്രപതിയുടെ വെള്ളി മെഡൽ നേടിയ മലയാളത്തിലെ ആദ്യ ചലച്ചിത്രം?

നീലക്കുയിൽ

Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍