ഏഴാം ക്ലാസ് യോഗ്യത ഉള്ളവർക്ക് ബാങ്കിൽ പ്യൂൺ ആകാം

ഏഴാം ക്ലാസ് യോഗ്യത ഉള്ളവർക്ക് ബാങ്കിൽ പ്യൂൺ ആകാം


    ഏഴാം ക്ലാസ് യോഗ്യത ഉള്ളവർക്ക് ബാങ്കിൽ പ്യൂൺ ആകാം: വയനാട് മേപ്പാടി തൃക്കൈപ്പറ്റ സർവ്വീസ് സഹകരണ ബാങ്കിൽ ആണ് ഒഴിവ് വന്നിരിക്കുന്നത്. ബേങ്കിൽ ഒഴിവുള്ള താഴെ പറയുന്ന തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന് നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു കൊള്ളുന്നു.  1. തസ്തികയുടെ പേര്: പ്യൂൺ
  2. വിഭാഗം: ജനറൽ
  3. ഒഴിവുകളുടെ എണ്ണം: 3 (മൂന്ന്)
  4. ശമ്പള സ്കെയിൽ: 14270-37880
  5. പ്രായപരിധി: 2023 ജനുവരി മാസം 1-ന് 18 വയസ്സ് തികഞ്ഞിരിക്കേണ്ടതും 40 വയസ്സ് പൂർത്തിയാകുവാൻ പാടില്ലാത്തതുമാണ്. എന്നാൽ, പട്ടികജാതി / പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 5 വർഷവും മറ്റ് പിന്നോക്ക വിഭാഗക്കാർക്കും വിമുക്ത ഭടൻമാർക്കും 3 വർഷവും വികലാംഗർക്ക് 10 വർഷവും പരമാവധി പ്രായത്തിൽ ഇളവ് അനുവദിക്കാവുന്നതാണ്.
  6. വിദ്യാഭ്യാസ യോഗ്യത: 7-ാം സ്റ്റാൻഡേർഡ് പാസായിരിക്കണം
  7. തിരഞ്ഞെടുപ്പ് രീതി: എഴുത്തു പരീക്ഷയുടേയും കൂടിക്കാഴ്ചയുടേയും അടിസ്ഥാനത്തിൽ
  8. അപേക്ഷാ ഫീസ്: 500 രൂപ (അഞ്ഞൂറ് രൂപ)
  9. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി: 30,06 2023 വൈകുന്നേരം 5 മണി വരെ
  10. അപേക്ഷ അയക്കേണ്ട വിലാസം: സെക്രട്ടറി, തൃക്കൈപ്പറ്റ സർവ്വീസ് സഹകരണ ബേങ്ക് ലിമിറ്റഡ് നമ്പർ എഫ്. 7602, മേപ്പാടി(പി.ഒ) പിൻ: 673 577സ്വന്തം കൈപ്പടയിൽ എഴുതി തയ്യാറാക്കിയ അപേക്ഷകൾ സെക്രട്ടറി, തൃക്കൈപ്പറ്റ സർവ്വീസ് സഹകരണ ബേങ്ക് ലിമിറ്റഡ് നമ്പർ എഫ് 7602, മേപ്പാടി(പി.ഒ) എന്ന പേരിൽ അപേക്ഷാ ഫീസായ 500/- രൂപയുടെ കേരള ബേങ്കിന്റെ മേപ്പാടി ശാഖയിൽ മാറാവുന്ന ഡിമാന്റ് ഡ്രാഫ്റ്റും, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോയും, അപേക്ഷകന്റെ വയസ്, വിദ്യാഭ്യാസ യോഗ്യത, വയസിളവ് ലഭിക്കുവാൻ അർഹതയുള്ളവർ ആയത് തെളിയിക്കുന്ന രേഖകൾ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം സമർപ്പിക്കേണ്ടതാണ്. നിയമന നടപടികളുടെ പരിപൂർണ്ണ അധികാരം ബേങ്ക് ഭരണസമിതിയിൽ നിക്ഷിപ്തമായിരിക്കും.

bank jobs


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍