വൈറസ് രോഗങ്ങൾ - രോഗകാരി - പകരുന്ന വിധം - പ്രധാന ലക്ഷണങ്ങൾ

Viral diseases – pathogen – mode of transmission – main symptoms

 ഇത്തിരി കുഞ്ഞൻമാരായ വൈറസുകളെ കൊണ്ടു പൊറുതി മുട്ടിയിരിക്കുകയാണ് മനുഷ്യർ. ഒട്ടനവധി രോഗങ്ങൾ ആണ് ഈ കാണാൻ പോലും സാധിക്കാത്ത സൂഷ്മ ജീവികൾ കാരണം ഉണ്ടാകുന്നത്. ബയോളജിയിലെ ഒരു പ്രധാനപ്പെട്ട ഭാഗമാണ് രോഗങ്ങളും രോഗകാരികളും. ഈ ഭാഗത്ത് വരുന്ന ഭാഗമാണ് വൈറസ് രോഗങ്ങൾ. ഇവിടെ നമുക്ക് വിവിധ വൈറസ് രോഗങ്ങളും അവയുടെ രോഗ കാരികൾ, പകരുന്ന വിധം, പ്രധാന ലക്ഷണങ്ങൾ എന്നിവ നോക്കാം.



രോഗം രോഗകാരി പകരുന്നവിധം പ്രധാന ലക്ഷണങ്ങൾ
രോഗംവസൂരി രോഗകാരിവേരിയോള വൈറസ് പകരുന്നവിധംസമ്പർക്കം പ്രധാന ലക്ഷണങ്ങൾപെട്ടന്നോ,സാവധാനത്തിലോ കഠിനമായപനി, മൂന്നാം ദിവസം ത്വക്കിൽ പാടുകൾ (റാഷ്) ദ്രാവകം നിറഞ്ഞ കുമിളകൾ, ചലംപോലുള്ള ദ്രാവകം, ചെതുമ്പൽ പോലെ പൊളിഞ്ഞുപോകുന്നു അവിടെയെല്ലാം പാടുകൾ
രോഗംചിക്കൻപോക്സ് രോഗകാരിവാരിസെല്ല വൈറസ് പകരുന്നവിധംസമ്പർക്കം, അണുബാധയേറ്റ വസ്തുക്കൾ പ്രധാന ലക്ഷണങ്ങൾപനി, ചുവന്ന പാടുകൾ, കുമിളകൾ
രോഗംജലദോഷം രോഗകാരിറൈനോവൈറസ് പകരുന്നവിധംസമ്പർക്കം പ്രധാന ലക്ഷണങ്ങൾതലവേദന, ചുമ, മൂക്കൊലിപ്പ്, ചെറിയ പനി
രോഗംഇൻഫ്ളുവൻസ രോഗകാരിഓർണോമിക്സോ വൈറസ് പകരുന്നവിധംസമ്പർക്കം, രോഗിയുടെ ശ്വാസകോശത്തിൽ നിന്നുള്ള ദ്രവത്തിലൂടെ പകരുന്നു. പ്രധാന ലക്ഷണങ്ങൾപനി, പേശീവേദന, കുളിര്, തൊണ്ടയിൽ വേദന, ചുമ, ഇതോടൊപ്പം ന്യൂമോണിയ അണുബാധയും ഉണ്ടാകാം
രോഗംഅഞ്ചാം പനി രോഗകാരിപാരാമിക്സോ വൈറസ് പകരുന്നവിധംസമ്പർക്കം, രോഗി സംസാരിക്കുമ്പോഴും ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തുവരുന്ന രോഗാണുക്കൾ വായുവിലൂടെ പകരുന്നു. പ്രധാന ലക്ഷണങ്ങൾആദ്യഘട്ടം മൂക്കൊലിപ്പ്, തുമ്മൽ, പനി, തലവേദന, പുറംവേദന, രണ്ടാംഘട്ടം 2-3 ദിവസം കഴിഞ്ഞ് ശ്വസനപഥത്തിലെ ശ്ലേഷ്മസ്തരത്തിന് നീർവീക്കം, ശ്ലേഷ്മം തുടർച്ചയായി ഒഴുകുന്നു
രോഗംമുണ്ടിനീര് രോഗകാരിമാപ്സ് വൈറസ് പകരുന്നവിധംസമ്പർക്കം. മൂക്കൊലിപ്പിലും ഉമിനീരിലും ഉള്ള വൈറസ്. ഉമിനീർഗ്രന്ഥിയെ ബാധിക്കുന്നു. പ്രധാന ലക്ഷണങ്ങൾഒന്നാംഘട്ടം കഠിനമായ പനി, തല വേദന, സ്വാദുമുകളങ്ങൾക്ക് ചുവപ്പു നിറം, അമിതമായി ഉമനീർ, അഥവ വരണ്ടവായും തൊണ്ടയും രണ്ടാംഘട്ടം ഉമിനീർഗ്രന്ഥി വീർക്കുന്നു
രോഗംവൈറൽ എൻസഫലൈറ്റിസ് രോഗകാരിഎൻസഫലൈറ്റിസ് വൈറസ് (ആർബോവൈറസ്) പകരുന്നവിധംചില വളർത്തുമൃഗങ്ങളിൽ വൈറസ് ഉണ്ട്, കൊതുകിലൂടെ മനുഷ്യരിൽ കടക്കുന്നു പ്രധാന ലക്ഷണങ്ങൾപെട്ടെന്നുള്ള പനി, തലവേദന, ഛർദ്ദി, മയക്കം, പേശിവലിവ്, മാനസിക അസ്വസ്ഥത പരിണതഫലം അന്ധത, ബധിരത
രോഗംപോളിയോ രോഗകാരിപോളിയോ വൈറസ് പകരുന്നവിധംസമ്പർക്കം, ഈച്ച, ചെള്ള്, രക്തം, ജലം പ്രധാന ലക്ഷണങ്ങൾആദ്യം തലവേദന, വയറ്റിൽ പ്രയാസം ഛർദ്ദി കഠിനമായ പനി, തൊണ്ടവേദന
രോഗംപേവിഷബാധ രോഗകാരിറേബീസ് വൈറസ് പകരുന്നവിധംപേപ്പട്ടിയുടെ കടി പ്രധാന ലക്ഷണങ്ങൾതലവേദന, മനംപിരട്ടൽ, ഛർദ്ദി, പനി, ഇന് സോമ്നിയ (ഉറക്കമില്ലായ്മ), വെള്ളം കാണുമ്പോൾ തൊണ്ടയിലെ പേശികൾ കോച്ചിവലിക്കൽ, തളർച്ച
രോഗംഡെങ്കിപ്പനി രോഗകാരിഡംഗ് വൈറസ് പകരുന്നവിധംകൊതുക് പ്രധാന ലക്ഷണങ്ങൾപനി, തലവേദന, സന്ധികളിലും പുറത്തെ പേശികളിലും നേത്രഗോളത്തിലും വേദന
രോഗംഹെർപിസ് രോഗകാരിഹെർപിസ് വൈറസ് പകരുന്നവിധംസ്പർശനം, ഉമിനീര്, മലം, അണുബാധയേറ്റ വസ്തു പ്രധാന ലക്ഷണങ്ങൾത്വക്കിൽ കുമിളകൾ, വായിൽ കുമിളകൾ പൊട്ടുന്നു
രോഗംഎയിഡ്സ് രോഗകാരിഎച്ച്.ഐ.വി. വൈറസ് പകരുന്നവിധംരക്തം, ലൈംഗിക ബന്ധം പ്രധാന ലക്ഷണങ്ങൾശരീരഭാരം കുറയുന്നു, പനി, ന്യൂമോണിയ, തലച്ചോറിൽ മുഴ, രക്തസ്രാവം, ലിംഫ് ഗ്രന്ഥി വീർക്കുന്നു, വായിൽ വൃണം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍