ബയോളജിയിലെ ഒരു പ്രധാനപ്പെട്ട ഭാഗമാണ് രോഗങ്ങളും രോഗകാരികളും. ഈ ഭാഗത്ത് വരുന്ന ഭാഗമാണ് ബാക്ടീരിയ രോഗങ്ങൾ. ഇവിടെ നമുക്ക് വിവിധ ബാക്ടീരിയ രോഗങ്ങളും അവയുടെ രോഗ കാരികൾ, പകരുന്ന വിധം, പ്രധാന ലക്ഷണങ്ങൾ എന്നിവ നോക്കാം.
രോഗം | രോഗകാരി | സംക്രമിക്കുന്ന രീതി | ലക്ഷണങ്ങൾ |
---|---|---|---|
രോഗംതൊണ്ടവേദന (Sore Throat) | രോഗകാരിസ്റ്റെപ്റ്റോകോക്കസ് | സംക്രമിക്കുന്ന രീതിസമ്പർക്കം മൂലവും രോഗിയിൽ നിന്നും ബഹിർഗമിക്കുന്നതുമൂലവും രോഗാണുക്കൾ തൊണ്ടയെ ബാധിക്കുന്നു. | ലക്ഷണങ്ങൾതൊണ്ടവേദന, പനി, ചുമ |
രോഗംഡിഫ്തീരിയ | രോഗകാരികോറിൻ ബാക്ടീരിയം | സംക്രമിക്കുന്ന രീതിഡിഫ്തീരിയ രോഗിയിൽ നിന്നും പുറത്തുവരുന്ന അണുക്കൾ തൊണ്ടയേയും നാസികയിലെ സ്തരത്തെയും ബാധിക്കുന്നു. | ലക്ഷണങ്ങൾതൊണ്ടവേദന, പനി, ഛർദ്ദി, തൊണ്ടയിൽ തവിട്ടുനിറത്തിലുള്ള പാട, ശ്വസനതടസ്സം |
രോഗംന്യുമോണിയ | രോഗകാരിഡിപ്ലോകോക്കസ് | സംക്രമിക്കുന്ന രീതിന്യൂമോണിയ രോഗിയിൽ നിന്നും പുറത്തുവരുന്ന അണുക്കൾ ശ്വസനപഥത്തെ ബാധിക്കുന്നു. | ലക്ഷണങ്ങൾകുളിര്, നെഞ്ചുവേദന, നിറമുള്ള കഫം, വേഗത്തിലുള്ള ശ്വസനം |
രോഗംക്ഷയം | രോഗകാരിമൈക്രോബാക്ടീരിയം ട്യൂബർകുലോസിസ് | സംക്രമിക്കുന്ന രീതിസമ്പർക്കം, രോഗിയിൽ നിന്നും പുറത്തു വരുന്ന അണുക്കൾ ശ്വാസകോശങ്ങളിലും അസ്ഥികളിലും മറ്റ് അവയവങ്ങളിലും കടന്നുകൂടുന്നു. | ലക്ഷണങ്ങൾചുമ, വൈകുന്നേരങ്ങളിൽ പനി, ക്ഷീണം. |
രോഗംപ്ലേഗ് | രോഗകാരിയെർസീനിയ പെസ്റ്റിസ് | സംക്രമിക്കുന്ന രീതിഎലിച്ചെള്ളുമൂലം. എലിയിൽ നിന്നും മനുഷ്യരിലേക്ക് പകരുന്നു. | ലക്ഷണങ്ങൾകഠിനമായി പനി, ഛർദ്ദി വരണ്ട ത്വക്ക്, ദാഹം, ത്വക്കിൽ കറുത്ത പാടുകൾ |
രോഗംടെറ്റനസ് | രോഗകാരിക്ലോസ്ട്രീഡിയം ടെറ്റനി | സംക്രമിക്കുന്ന രീതിമണ്ണിൽ നിന്നും ബാക്ടീരിയ മുറിവിലൂടെ ശരീരത്തിൽ പ്രവേശിക്കുന്നു | ലക്ഷണങ്ങൾപേശികൾക്ക് കോച്ചിപ്പിടുത്തം, കീഴ്ത്താടിയും മേൽത്താടിയും ചേർന്നു പോകുന്നു. |
രോഗംടൈഫോയിഡ് | രോഗകാരിസാൽമൊണല്ല ടൈഫി | സംക്രമിക്കുന്ന രീതിഈച്ച, ആഹാരം, വിസർജ്ജ്യം, ജലം, വാഹികളായ ആളുകൾ | ലക്ഷണങ്ങൾപനി, മനംപിരട്ടൽ, ഛർദ്ദി, കഠിനമായ വയറുവേദന, വയറിളക്കം |
രോഗംകോളറ | രോഗകാരിവിബ്രിയോ കോളറെ | സംക്രമിക്കുന്ന രീതിഈച്ച, ആഹാരം, മലം, ജലം, വാഹകർ | ലക്ഷണങ്ങൾകഠിനമായ വയറിളക്കം, ഛർദ്ദി, പെട്ടെന്നുള്ള നിർജ്ജലീകരണം, പേശികൾക്ക് കോച്ചിപ്പിടുത്തം, മൂത്ര ഉൽപാദനം നിലക്കൽ |
രോഗംബാസിലറിക്ക് ഡിസന്ററി | രോഗകാരിഷിജല്ലഡിസന്ററിയെ | സംക്രമിക്കുന്ന രീതിഈച്ച, ആഹാരം, മലവിസർജ്ജ്യം, ജലം, വാഹകർ | ലക്ഷണങ്ങൾപനി, മനംപിരട്ടൽ, ഛർദ്ദി, കഠിനമായ വയറുവേദന, മലത്തിൽ രക്തം, വയറിളക്കം |
രോഗംവില്ലൻ ചുമ | രോഗകാരിഹീമോഫിലസ് പെർട്ടൂസിസ് | സംക്രമിക്കുന്ന രീതിചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തുവരുന്ന ദ്രവകണികകൾ. | ലക്ഷണങ്ങൾവരണ്ട ചുമ കഠിനമാകുന്നു, ഒറ്റത്തവണ 10-12 ചുമയുണ്ടാകുന്നു, തുടർന്ന് ശബ്ദത്തോടെ ഉച്ഛ്വാസം നടക്കുന്നു. |
രോഗംഗോണേറിയ | രോഗകാരിനെയ്സേറിയ ഗോണേറിയെ | സംക്രമിക്കുന്ന രീതിലൈംഗികബന്ധം | ലക്ഷണങ്ങൾമൂത്രനാളത്തിനു ചുവപ്പുനിറവും വീക്കവും. മൂത്രനാളത്തിലൂടെ പഴുപ്പുവരുന്നു. തുടരെത്തുടരെ മൂത്രമൊഴിക്കൽ |
രോഗംസിഫിലിസ് | രോഗകാരിട്രിപ്പോനിമ പാലിഡം | സംക്രമിക്കുന്ന രീതിലൈംഗികബന്ധം | ലക്ഷണങ്ങൾലൈംഗികാവയവത്തിൽ കടുപ്പമുള്ളതും വേദനയില്ലാത്തതുമായ വ്രണം ത്വക്കിൽ പാലഭാഗങ്ങളിൽ പാടുകൾ |
രോഗംകുഷ്ഠം | രോഗകാരിമൈക്കോബാക്ടീരിയം ലെപ്രെ | സംക്രമിക്കുന്ന രീതിരോഗിയുമായുള്ള ദീർഘകാലത്തെ അടുത്ത സമ്പർക്കം | ലക്ഷണങ്ങൾകൈയ്യിലെയും കാലിലെയും വിരലുകളിൽ വ്രണങ്ങൾ, മുഴകൾ, എന്നിവ, വിരലുകൾ വികൃതമാകുന്നു |