Malayalam - Aksharam - അക്ഷരം

അക്ഷരം

ലിപി പരിഷ്കാരം അനുസരിച്ച് 13 സ്വരങ്ങളും 36 വ്യഞ്ജനങ്ങളും ചേർന്ന് അക്ഷരങ്ങൾ ആകെ 49 ആണ്. ഉച്ചാരണത്തിൽ ഓരോന്നും വ്യത്യസ്ത സ്വഭാവം കാണിക്കുന്നു. ഉച്ചാരണത്തിൽ വരുന്ന കാഠിന്യം അനുസരിച്ച് അക്ഷരങ്ങളെ പല വർഗങ്ങളായി തിരിച്ചിരിക്കുന്നു. ഓരോ അക്ഷരവും ഉച്ചരിക്കപ്പെടുന്നത് ഓരോ സ്ഥാനത്തുവച്ചാണ്. അക്ഷരങ്ങളുടെ കാര്യത്തിൽ ഇങ്ങനെയും ഒരു തരം വർഗീകരണം ഉണ്ട്. താഴെ കൊടുത്തിരിക്കുന്ന ചാർട്ട് ശ്രെദ്ധിക്കുക.

വർഗം ഖരം അതിഖരം മൃദു ഘോഷം അനുനാസികം സ്ഥാനം അനുസരിച്ച്
കവർഗം കണ്ഠ്യം
ചവർഗം ത്സ താലവ്യം
ടവർഗം മൂർദ്ധന്യം
തവർഗം ദന്ത്യം
പവർഗം ഓഷ്ഠ്യം


മധ്യമങ്ങൾ യ, ര, ല, വ
ഘോഷി
ഊഷ്മാക്കൾ ശ, ഷ, സ
ദ്രാവിഡമധ്യമം ള, ഴ, റ
ദ്രാവിഡഖരം റ്റ

ബാക്കി വരുന്ന (വർഗാക്ഷരം ഒഴിച്ചുള്ള) വ്യഞജനങ്ങളെയും സ്വരങ്ങളെയും ഉച്ചാരണസ്ഥാനത്തിന്റെ അടിസ്ഥാനത്തിൽ തിരിച്ചിട്ടുണ്ട്.


കണ്ഠ്യം അ, ആ, ഹ
താലവ്യം ഇ, ഈ, യ, ശ
ഓഷ്ഠ്യം ഉ, ഊ, വ
മൂർദ്ധന്യം ഋ, ര, ഷ, ള, ഴ, റ
ദന്ത്യം ല, സ
കണ്ഠ്യതാലവ്യം എ, ഏ, ഐ
കാണ്ഠ്യാഷ്ഠ്യം ഒ, ഓ, ഔ
ചില്ലുകൾ ൺ, ൻ, ൽ, ൾ, ർ
Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍