കേരള കർഷക ദിനം - ചിങ്ങം ഒന്ന് - കർഷക ദിന ക്വിസ് | Chingam 1 - Kerala Farmers Day Quiz
Nidheesh C Vബുധനാഴ്ച, ഓഗസ്റ്റ് 17, 2022
0
ചിങ്ങം 1 കേരളം കർഷ ദിനമായി ആചരിക്കുന്നു. കേരള കർഷക ദിനവുമായി ബന്ധപ്പെട്ട പ്രധാന ചോദ്യങ്ങളും ഉത്തരങ്ങളും നോക്കാം
Q ➤ ദേശീയ കർഷക ദിനം:Ans ➤ ഡിസംബർ 23 (ഇന്ത്യയുടെ അഞ്ചാമത്തെ പ്രധാനമന്ത്രി ചൗധരി ചരൺ സിങ്ങിന്റെ (Chaudhary Charan Singh) ജന്മവാർഷികത്തിന്റെ സ്മരണയ്ക്കായാണ് ഡിസംബർ 23 രാജ്യത്തുടനീളം കിസാൻ ദിനം (Kisan Diwas) അല്ലെങ്കിൽ ദേശീയ കർഷക ദിനമായി (National Farmers’ Day) ആഘോഷിക്കുന്നത്.)
Q ➤ ഭക്ഷ്യവിളകളെക്കാളും നാണ്യവിളകൾ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം:Ans ➤ കേരളം
Q ➤ കേരളത്തിലെ ആദ്യത്തെ കർഷക സമരം നയിച്ചത്:Ans ➤ അയ്യങ്കാളി (1909)
Q ➤ കേരളത്തിൽ കൃഷിഭവനുകൾ നിലവിൽ വന്ന വർഷം:Ans ➤ 1987 സെപ്റ്റംബർ 1
Q ➤ തിരുവിതാംകൂറിൽ കൃഷി വകുപ്പ് ആരംഭിച്ച ഭരണാധികാരി:Ans ➤ ശ്രീ മൂലം തിരുനാൾ (1908)
Q ➤ കർഷക തൊഴിലാളി പെൻഷൻ ആരംഭിച്ചത്:Ans ➤ 1980
Q ➤ കേരള സർക്കാർ കാർഷിക നയം പ്രഖ്യാപിച്ച വർഷം:Ans ➤ 1992 മാർച്ച് 31
Q ➤ കർഷകർക്ക് പെൻഷൻ ഏർപ്പെടുത്തിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം ഏതാണ്:Ans ➤ കേരളം
Q ➤ കുടുംബശ്രീയുടെ പാട്ട കൃഷി പദ്ധതി:Ans ➤ ഹരിതശ്രീ
Q ➤ കർഷകർക്കായി കേരള സർക്കാർ ആരംഭിച്ച പെൻഷൻ പദ്ധതി:Ans ➤ കിസാൻ അഭിമാൻ
Q ➤ പരിസ്ഥിതി ശുചീകരിക്കുന്നതിനും സംരക്ഷണത്തിനും കാർഷിക മേഖലയുടെ അഭിവൃദ്ധിക്കുള്ള പദ്ധതി:Ans ➤ ഹരിത കേരളം
Q ➤ ഹരിത കേരളം പദ്ധതി ഉദ്ഘാടനം ചെയ്ത സ്ഥലം:Ans ➤ കൊല്ലയിൽ പഞ്ചായത്ത് (തിരുവനന്തപുരം)
Q ➤ ഹരിത കേരള പദ്ധതിയുടെ അംബാസിഡർ:Ans ➤ കെ ജെ യേശുദാസ്
Q ➤ ഹരിത കേരളം മിഷന്റെ അധ്യക്ഷൻ:Ans ➤ കേരള മുഖ്യമന്ത്രി
Q ➤ ഹരിത കേരളം പദ്ധതിയുടെ ടാഗ് ലൈൻ:Ans ➤ പച്ചയിലൂടെ വൃത്തിയിലേക്ക്
Q ➤ കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന ഭക്ഷ്യ വിള:Ans ➤ നെല്ല്
Q ➤ കേരളത്തിലെ ജൈവകൃഷിയുടെ ബ്രാൻഡ് അംബാസിഡർ:Ans ➤ മഞ്ജു വാര്യർ
Q ➤ കേരളത്തിലെ കാർഷിക വിളകളെ ഭക്ഷ്യവിളകൾ / ------ എന്നിങ്ങനെ തരം തിരിച്ചിട്ടുണ്ട്:Ans ➤ നാണ്യവിളകൾ
Q ➤ അന്താരാഷ്ട്ര നെല്ല് വർഷമായി യുഎൻ ആചരിച്ച വർഷം:Ans ➤ 2004
Q ➤ കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന കിഴങ്ങുവിള:Ans ➤ മരച്ചീനി
Q ➤ കേരളത്തിന്റെ നെല്ലറ:Ans ➤ കുട്ടനാട്
Q ➤ കേരളത്തിന്റെ നെല്ലറ എന്നറിയപ്പെടുന്ന ജില്ല:Ans ➤ പാലക്കാട്
Q ➤ തിരുവിതാംകൂറിന്റെ നെല്ലറ:Ans ➤ നാഞ്ചിനാട്
Q ➤ കേരളത്തിലെ നെൽകൃഷി കാലങ്ങൾ:Ans ➤ വിരിപ്പ്, മുണ്ടകൻ, പുഞ്ച കൃഷി
Q ➤ വിരിപ്പ് വിളവിറക്കുന്ന കാലം:Ans ➤ ഏപ്രിൽ – മെയ്
Q ➤ വിരിപ്പ് കൃഷിയുടെ വിളവെടുപ്പ് കാലം:Ans ➤ സെപ്റ്റംബർ - ഒൿടോബർ
Q ➤ മുണ്ടകൻ കൃഷി വിളവിറക്കുന്ന കാലം:Ans ➤ സെപ്റ്റംബർ – ഒക്ടോബർ
Q ➤ മുണ്ടകൻ കൃഷിയുടെ വിളവെടുപ്പ് കാലം:Ans ➤ ഡിസംബർ - ജനുവരി
Q ➤ വിളവിറക്കുന്ന കാലം:Ans ➤ ഡിസംബർ - ജനുവരി
Q ➤ വിളവെടുപ്പുകാലം:Ans ➤ മാർച്ച് - ഏപ്രിൽ
Q ➤ ഇന്ത്യയുടെ സുഗന്ധവ്യഞ്ജന തോട്ടം എന്നറിയപ്പെടുന്നത്:Ans ➤ കേരളം
Q ➤ കേരളത്തിലെ നെല്ല് ഗവേഷണ കേന്ദ്രങ്ങൾ:Ans ➤ മങ്കൊമ്പ് (ആലപ്പുഴ), കായംകുളം (ആലപ്പുഴ), പട്ടാമ്പി (പാലക്കാട്), വൈറ്റില (എറണാകുളം)
Q ➤ 2007 ൽ കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി ആരംഭിച്ച കാർഷിക കടാശ്വാസ കമ്മീഷന്റെ ആസ്ഥാനം എവിടെയായിരുന്നു:Ans ➤ ആനയറ (തിരുവനന്തപുരം)
കാർഷിക പ്രസിദ്ധീകരണങ്ങൾ
Q ➤ കേരള കർഷകൻ:Ans ➤ കേരള കൃഷി വകുപ്പ്
Q ➤ കർഷകശ്രീ:Ans ➤ മലയാള മനോരമ
Q ➤ കർഷകൻ:Ans ➤ രാഷ്ട്ര ദീപിക
Q ➤ കൽപധേനു:Ans ➤ കാർഷിക സർവകലാശാല
കാർഷിക പുരസ്കാരങ്ങൾ
Q ➤ കർഷകോത്തമ:Ans ➤ മികച്ച കേരള കർഷകൻ
Q ➤ കർഷകതിലകം:Ans ➤ കർഷക വനിത
Q ➤ കേരകേസരി:Ans ➤ കേര കർഷകൻ
Q ➤ കർഷകശ്രീ:Ans ➤ മികച്ച കർഷകന് മനോരമ നൽകുന്ന പുരസ്കാരം
Q ➤ കൃഷി പണ്ഡിറ്റ്:Ans ➤ മികച്ച ഇന്ത്യൻ കർഷകൻ
Q ➤ ഹരിതമിത്ര:Ans ➤ മികച്ച പച്ചക്കറി കർഷകൻ
Q ➤ കർഷക ജ്യോതി:Ans ➤ മികച്ച പട്ടികജാതി പട്ടികവർഗ്ഗ കർഷകൻ
Q ➤ നെൽക്കതിർ:Ans ➤ ഏറ്റവും നല്ല പാടശേഖരസമിതി
Q ➤ ഉദ്യാന ശ്രേഷ്ഠ:Ans ➤ മികച്ച ഉദ്യാന കർഷകൻ
Q ➤ കർഷക ഭാരതി:Ans ➤ മികച്ച ഫാം ജേർണലിസ്റ്റ്
Q ➤ കൃഷി വിജ്ഞാൻ:Ans ➤ കൃഷിശാസ്ത്രജ്ഞൻ
Q ➤ ശ്രമശക്തി:Ans ➤ മികച്ച കർഷക തൊഴിലാളി
Q ➤ ക്ഷോണി മിത്ര:Ans ➤ മികച്ച മണ്ണ് സംരക്ഷണ കർഷകൻ
Q ➤ കർഷക മിത്ര:Ans ➤ മികച്ച കൃഷി ഓഫീസർ
Q ➤ ക്ഷീരതാര:Ans ➤ മികച്ച ക്ഷീര കർഷകൻ
Q ➤ ക്ഷോണി രത്ന:Ans ➤ മികച്ച നീർത്തട പദ്ധതി നടപ്പിലാക്കിയ പഞ്ചായത്തിന് നൽകുന്ന പുരസ്കാരം
Q ➤ കർഷക പ്രതിഭ:Ans ➤ മികച്ച കാർഷിക പ്രവർത്തനം നടത്തുന്ന സ്കൂൾ വിദ്യാർത്ഥി
Q ➤ ആദ്യ ലോക ഭക്ഷ്യ പുരസ്കാരം ലഭിച്ച വ്യക്തി:Ans ➤ എം എസ് സ്വാമിനാഥൻ (1987)