കേരള ദേവസ്വം ബോർഡ് നടത്താൻ പോകുന്ന വാച്ച് മാൻ തസ്തികയിലേക്കുള്ള പരീക്ഷയുടെ തിയ്യതിയും വിശദമായ സിലബസും വന്നിട്ടുണ്ട്. ഏഴാം ക്ലാസ് പാസായ ഹിന്ദു മത വിഭാഗത്തിൽപ്പെട്ടവർക്ക് വേണ്ടി വിളിച്ച എക്സാം ആയിരുന്നു ഇത്. കാറ്റഗറി നംബർ 11/2022 ആയ ഈ പോസ്റ്റ് ഗുരുവായൂർ ദേവസ്വം ബോർഡിലേക്ക് വേണ്ടിയാണ് നടത്തപ്പെടുന്നത്.16/10/2022 ഞായറാഴ്ച ഉച്ച കഴിഞ്ഞ് 01:30 മുതൽ 03:15 വരെയാണ് പരീക്ഷ നടക്കുക. ഈ പരീക്ഷയുടെ വിശദമായ സിലബസും മറ്റ് പ്രധാനപ്പെട്ട കാര്യങ്ങളും അറിയാനായി തുടർന്ന് വായിക്കുക.
Name of Post | Watchman |
---|---|
Devaswom | Guruvayur Devaswom |
Category Number | 11/2022 |
Date Of Exam | 16.10.2022 Sunday |
Time Of Exam | 01.30 PM to 03.15 PM |
സിലബസിൽ വരുന്ന പ്രധാനപ്പെട്ട വിഷയങ്ങൾ
ആകെ 100 ചോദ്യങ്ങൾ ആണ് ഉണ്ടാകുക. അതിന് പരമാവധി 100 മാർക്ക് ലഭിക്കും. 1 മണിക്കൂറും 15 മിനിറ്റും ആണ് പരീക്ഷാ സമയം. മലയാളം, തമിഴ്, കന്നട മീഡിയത്തിൽ ആയിരിക്കും പരീക്ഷ നടക്കുക. (ഉദ്യോഗാർത്ഥികൾ ആവശപ്പെടുന്നത് പ്രകാരം). ഇനി നമുക്ക് സിലബസിൽ വരുന്ന പ്രധാനപ്പെട്ട വിഷയങ്ങൾ ഏതെല്ലാമാണെന്ന് നോക്കാം.
പാർട്ട് 1 | പൊതുവിജ്ഞാനവും ആനുകാലികവും |
പാർട്ട് 2 | ഗണിതം, മാനസിക ശേഷി, യുക്തി ചിന്ത |
പാർട്ട് 3 | ജനറൽ ഇംഗ്ലീഷ് |
പാർട്ട് 4 | പ്രാദേശിക ഭാഷ - മലയാളം/തമിഴ്/കന്നട |
പാർട്ട് 5 | അടിസ്ഥാന ശാസ്ത്രം - ഊർജ്ജതന്ത്രം, രസതന്ത്രം, ജീവശാസ്ത്രം |
പാർട്ട് 6 | ക്ഷേത്രകാര്യങ്ങൾ, ഹൈന്ദവ സംസ്കാരം, ആചാരാനുഷ്ഠാനങ്ങൾ, വിവിധ ദേവസ്വം ബോർഡുകൾ മുതലായവ |
ഇനി ഈ പ്രധാന വിഷയങ്ങളിൽ ഉൾപ്പെടുന്ന വിശദമായ സിലബസ് ഒന്ന് നോക്കാം. അതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.