2019 മോട്ടോർ വെഹിക്കിൾ നിയമ ഭേദഗതി | Motor Vehicle Amendment Act 2019

2019 മോട്ടോർ വെഹിക്കിൾ നിയമ ഭേദഗതി



  • 2019 സെപ്റ്റംബർ 1നു പ്രാബല്യത്തിൽ വന്നു
  • 1988ലെ മോട്ടോർ വാഹന നിയമത്തിലാണ് ഭേദഗതി ബിൽ അവതരിപ്പിച്ചത്
  • 2019 മോട്ടോർ വെഹിക്കിൾ ഭേദഗതി അവതരിപ്പിച്ചത്: നിതിൻഗഡ്കരി
  • മോട്ടോർ വാഹന ഭേദഗതി ബിൽ ലോകസഭ പാസാക്കിയത്: 2019 ജൂലൈ 15
  • 1988ലെ മോട്ടോർ നിയമത്തിൽ 23 വകുപ്പുകൾ ആണുള്ളത്
  • 2019 മോട്ടോർ വാഹന ഭേദഗതി ബിൽ 63 ക്ലോസുകൾ ആണ് ഉള്ളത്. 2019 സെപ്റ്റംബർ ഒന്നു മുതൽ നടപ്പിലാക്കുന്നു
  • പുതിയ മോട്ടോര്‍ വാഹന നിയമങ്ങള്‍ 2019: പുതുക്കിയ ട്രാഫിക്
  • പ്രഥമമായും ഇടിച്ചിട്ട് നിര്‍ത്താതെ പോകുന്ന കേസുകളില്‍ നഷ്ടപരിഹാര തുക വർധിപ്പിക്കാന്‍ ബില്‍ നിർദേശിക്കുന്നു. പ്രത്യേകിച്ചു മരണം സംഭവിക്കുകയാണെങ്കില്‍. അത്തരം കേസുകളില്‍ 25,000 രൂപയില്‍ നിന്നും രണ്ട് ലക്ഷമാക്കി തുക ഉയര്‍ത്തും. ഗുരുതരമായ പരുക്കുകള്‍ സംഭവിക്കുന്ന കേസുകളില്‍ 12,500ല്‍ നിന്നും നഷ്ടപരിഹാര തുക 50000മായി ഉയര്‍ത്തും.
  • വാഹനാപകടത്തില്‍ പെട്ട ദരിദ്രരായ ആളുകള്‍ക്ക് ആദ്യ 60 മിനിറ്റിനുള്ളില്‍ തന്നെ മെച്ചപ്പെട്ട ചികിത്സ നല്‍കുവാനുള്ള പദ്ധതി വികസിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ എല്ലാ റോഡ് ഉപയോക്താക്കള്‍ക്കും നിര്‍ബന്ധിത ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാന്‍, കേന്ദ്രസര്‍ക്കാര്‍ മോട്ടോര്‍ വെഹിക്കിള്‍ ആക്സിഡന്റ് ഫണ്ട് വഴിയാണ് സര്‍ക്കാരിന്റെ ഇന്‍ഷുറന്‍സ് പദ്ധതി ധനസഹായം ലഭ്യമാക്കുന്നത്. പരുക്കേറ്റവരുടെ ചികിത്സയ്ക്കായി ഈ ഫണ്ട് ലഭ്യമാകും.
  • മോട്ടോര്‍ വാഹനങ്ങള്‍ക്ക് എന്തെങ്കിലും തകരാറോ മറ്റ് റോഡ് ഉപയോക്താക്കള്‍ക്കോ പരിസ്ഥിതിക്കോ ഹാനികരമായ എന്തെങ്കിലുമോ കണ്ടെത്തിയാല്‍ വിപണിയില്‍ നിന്നും വാഹനം പിന്‍വലിക്കാന്‍ ഉത്തരവിടാന്‍ ഈ ബില്‍ കേന്ദ്ര സര്‍ക്കാരിനെ പ്രാപ്തരാക്കുന്നു. അങ്ങനെ സംഭവിച്ചാല്‍ നിര്‍മ്മാതാക്കള്‍ വാഹനം മാറ്റി നല്‍കുകയോ ഉപഭോക്താവിന് പൂർണ നഷ്ടപരിഹാരം നല്‍കുകയോ ചെയ്യേണ്ടി വരും.
  • പ്രായ പൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനം ഓടിക്കുകയോ ഈ മോട്ടോര്‍ വാഹന നിയമപ്രകാരമുള്ള ഏതൊരു കുറ്റം ചെയ്താലും വാഹനം നല്‍കിയ മാതാപിതാക്കള്‍ക്ക് / രക്ഷിതാവിന് അഥവാ വാഹന ഉടമയ്ക്ക് 25,000/- രൂപ പിഴയും, 3 വര്‍ഷം തടവും മേല്‍ വാഹനത്തിന്റെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഒരു വര്‍ഷത്തേയ്ക്ക് റദ്ദാക്കുന്നതുമായിരിക്കും. കൂടാതെ വാഹനം ഓടിച്ച കുട്ടിയ്ക്ക് 18 വയസ്സിന് പകരം 25 വയസ്സിനു ശേഷം മാത്രമേ ലൈസന്‍സിന് അപേക്ഷിക്കുവാന്‍ അര്‍ഹത ഉണ്ടായിരിക്കുകയുള്ളൂ തന്റെ അറിവോടെ/ സമ്മതത്തോടെയല്ല കുട്ടി കുറ്റം ചെയ്തിട്ടുള്ളത് എന്ന് തെളിയിക്കേണ്ട ബാധ്യത രക്ഷിതാവിനാണ്.
  • ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ധരിക്കാതെ വാഹനം ഓടിക്കുകയാണെങ്കില്‍ നിലവിലുള്ള പിഴയായ 100 രൂപയ്ക്ക് പകരം 1000/- രൂപ പിഴയിനത്തില്‍ ഒടുക്കേണ്ടിവരും (Section 194 B-Seat belt, 194 D-Helmet)
  • ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളില്‍ അനുവദനീയമായതിലും കൂടുതല്‍ യാത്രക്കാരെ കയറ്റിക്കൊണ്ട് പോകുകയാണെങ്കില്‍ വാഹന ഉടമ അധികമുള്ള ഓരോ യാത്രക്കാരനും 200/- രൂപ വീതം പിഴ ഒടുക്കേണ്ടിനവരും (Section 194 A)
  • അമിത വേഗതയില്‍ വാഹനം ഓടിക്കുയാണെങ്കില്‍ ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് 2000/- രൂപയും, മീഡിയം ഹെവി വാഹനങ്ങള്‍ക്ക് 4000/- രൂപയും പിഴയിനത്തില്‍ ഒടുക്കേണ്ടതാണ്. കുറ്റം ആവര്‍ത്തിച്ചാല്‍ ഡ്രൈവിംഗ് ലൈസന്‍സ് പിടിച്ചെടുക്കുന്നതാണ്.
  • അപകടകരമായ രീതിയില്‍ വാഹനം ഓടിക്കുകയാണെങ്കില്‍ വാഹനം ഓടിക്കുന്നയാള്‍ 6 മാസത്തില്‍ കുറയാതെ 1 വര്‍ഷം വരെ തടവോ അല്ലെങ്കില്‍ 5000/- രൂപ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടെയോ അനുവിക്കേണ്ടിവരും. റെഡ് ലൈറ്റ് ജമ്പിംഗ്, സ്റ്റോപ്പ് സൈന്‍ അനുസരിക്കാതിരിക്കുക, വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക, അപകടരമായ രീതിയില്‍ വാഹനങ്ങള്‍ ഓവര്‍ടേക്ക് ചെയ്യുക, വണ്‍വേ തെറ്റിച്ചുള്ള യാത്ര തുടങ്ങിയവയാണ് അപകടകരമായ രീതിയില്‍ വാഹനം ഓടിക്കുന്നവയില്‍ ഉള്‍പ്പെടുന്നത്.
  • മദ്യപിച്ച് വാഹനം ഓടിക്കുകയാണെങ്കില്‍ 6 മാസം തടവും, 10,000/- രൂപ പിഴയും ഒടുക്കേണ്ടിവരും. ഇതേ കുറ്റം ആവര്‍ത്തിക്കുകയാണെങ്കില്‍ 15,000/- രൂപ പിഴയോടൊപ്പം 2 വര്‍ഷം തടവും അനുഭവിക്കേണ്ടി വരും.
  • ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിക്കുന്നതിന് 5000/- രൂപ പിഴ ഒടുക്കേണ്ടതാണ്. കൂടാതെ ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാത്ത വ്യക്തിക്ക് വാഹനം ഓടിക്കുവാന്‍ നല്‍കുന്നതിന് വാഹന ഉടമ 5000/- രൂപ പിഴ ഒടുക്കേണ്ടിവരും. നിയമാനുസൃതം നിലവിലില്ലാത്ത ലൈസന്‍സിന്റെ പേരില്‍ വാഹനം ഓടിച്ചാല്‍ 10,000/- രൂപ.
  • ഫിറ്റ്‌നസ്സ് സര്‍ട്ടിഫിക്കറ്റ്, രജിസ്‌ട്രേഷന്‍ വാലിഡിറ്റി എന്നിവയില്ലാതെ വാഹനം ഓടിക്കുന്നതിനി 10,000/- രൂപ പിഴ ഒടുക്കേണ്ടതാണ്. ഇന്‍ഷ്വറന്‍സ് ഇല്ലാതെ വാഹനം ഓടിച്ചാല്‍ 2000/- രൂപയും കുറ്റം ആവര്‍ത്തിച്ചാല്‍ 3 മാസം തടവും 4000/- രൂപ പിഴയും.
  • കേരള റോഡ് സേഫ്റ്റി അതോറിറ്റി രൂപീകരിച്ച വർഷം: 2007
  • വാഹനം ഓടിക്കുന്ന വ്യക്തി ട്രാഫിക് സിഗ്നലുകൾ അനുസരിക്കണം എന്ന് അനുശാസിക്കുന്ന മോട്ടോർ വാഹന നിയമത്തിലെ വകുപ്പ്: സെക്ഷൻ 119
  • വാഹനം ഇൻഷുറൻസ് ഇല്ലാതെ ഓടിക്കാൻ പാടില്ല എന്ന് അനുശാസിക്കുന്ന മോട്ടോർ വാഹന നിയമത്തിലെ വകുപ്പ്: സെക്ഷൻ 146

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍