Devaswom LDC Topic | Different Commissions | കമ്മീഷൻ
Nidheesh C Vബുധനാഴ്ച, ജൂലൈ 06, 2022
0
വിവരാവകാശ കമ്മീഷൻ - മനുഷ്യാവകാശ കമ്മീഷൻ
രാജ്യത്തെ പൗരന്മാർക്കെല്ലാം വിവരങ്ങൾ അറിയാനുള്ള അവകാശം ഉറപ്പുനൽകുന്ന നിയമം: വിവരവകാശ നിയമം
വിവരവകാശം അറിയപ്പെടുന്ന മറ്റൊരു വിശേഷണം: ജനാധിപത്യത്തിന്റെ സൂര്യതേജസ്
വിവരവകാശ നിയമം പാസാക്കാൻ പ്രേരക ശക്തിയായ സംഘടന ഏതാണ്: മസ്ദൂർ കിസാൻ ശക്തി സംഘതൻ
മസ്ദൂർ കിസാൻ ശക്തി സംഘടന സ്ഥാപിച്ചത്: അരുണാ റോയ് (1987)
അരുണ റോയ്
മസ്തൂർ കിസാൻ ശക്തി സംഘടന സ്ഥാപിച്ച വനിത
നിലവിൽ നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വുമൺ (NFIW) എന്ന സംഘടനയുടെ ദേശീയ പ്രസിഡണ്ട്
2011ൽ ലോകത്ത് സ്വാധീനിച്ച 100 പേരിൽ ഒരാളായി ടൈം മാസിക തെരഞ്ഞെടുത്ത വനിത: അരുണ റോയ്
വിവരാവകാശ നിയമം
സ്വതന്ത്ര ഭാരത്തിൽ രൂപം കൊണ്ട ഏറ്റവും ജനകീയമായ നിയമമെന്ന് വിശേഷിപ്പിക്കാവുന്ന ഒന്നാണ് 2005ലെ വിവരാവകാശ നിയമം
2002ൽ നിലവിൽ വന്ന ഫ്രീഡം ഓഫ് ഇൻഫർമേഷൻ ആക്ട് വിവരാവകാശ നിയമത്തിന് ആദ്യത്തെ ചുവടുവെപ്പ് ആയിരുന്നു
2005 ജൂൺ 15ന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ച വിവരാവകാശ നിയമം 2005 ഒക്ടോബർ 12നാണ് പ്രാബല്യത്തിൽ വന്നത്
എന്നാൽ അംഗീകാരം ലഭിച്ച് 120 ദിവസമാണ് നിയമം പ്രാബല്യത്തിൽ വന്നത്
വിവരാവകാശനിയമത്തിലെ പ്രധാന വകുപ്പുകൾ
സെക്ഷൻ 4: പൊതു അധികാരികളുടെ കടമകൾ
സെക്ഷൻ 6: വിവരങ്ങൾ ലഭിക്കുന്നതിനുള്ള അപേക്ഷ
സെക്ഷൻ 8: വിവരം നൽകുന്നതിൽ നിന്ന് ഒഴിവാക്കപ്പെട്ടവർ
സെക്ഷൻ 9: വിവരങ്ങൾ നിരസിക്കാനുള്ള മറ്റു ചില കാരണങ്ങൾ
സെക്ഷൻ 12: കേന്ദ്ര ഇൻഫർമേഷൻ കമ്മീഷന്റെ രൂപീകരണം
സെക്ഷൻ 14: ചീഫ് ഇൻഫർമേഷൻ കമ്മീഷണർ, ഇൻഫർമേഷൻ കമ്മീഷണർ എന്നിവരെ പദവിയിൽ നിന്നും നീക്കം ചെയ്യൽ
സെക്ഷൻ 23: കോടതികളുടെ അധികാരപരിധി ഒഴിവാക്കൽ
അപേക്ഷയും ഫീസും
വിവരാവകാശ നിയമം നടപ്പിൽ വരുത്താനായി പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാരെയും അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്
വിവരാവകാശ നിയമപ്രകാരം തിരക്കുന്നതിനുള്ള ഫീസ് പത്തു രൂപയാണ്. ദാരിദ്രരേഖയ്ക്ക് താഴെയുള്ളവരെ ഫീസിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്
വിവരാവകാശ നിയമപ്രകാരം അപേക്ഷകൻ ഓഫീസിലെത്തി വിവരം നേരിട്ട് പരിശോധിക്കുന്നതിന് ആദ്യം ഒരു മണിക്കൂർ സൗജന്യമാണ്. എന്നാൽ തുടർന്നുള്ള ഓരോ മണിക്കൂറിനും 5 രൂപ വീതം നൽകണം
വിവരാവകാശ നിയമപ്രകാരം അപേക്ഷ ലഭിച്ചാൽ മറുപടി നൽകേണ്ട കാലയളവ് 30 ദിവസം ആണ്
അപേക്ഷ സമർപ്പിക്കുന്നത് അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കാണെങ്കിൽ മറുപടി നൽകേണ്ട കാലയളവ് 35 ദിവസമാണ്
ഒരു വ്യക്തിയുടെ ജീവനെയോ സ്വാതന്ത്ര്യത്തെയോ ബാധിക്കുന്നതാണെങ്കിൽ മറുപടി 48 മണിക്കൂറിനുള്ളിൽ നൽകണം
ആദ്യ അപ്പീൽ നൽകേണ്ട കാലയളവ്: മറുപടി ലഭിച്ച് അല്ലെങ്കിൽ മറുപടി ലഭിക്കേണ്ട സമയപരിധി അവസാനിച്ചു 30 ദിവസത്തിനുള്ളിൽ
രണ്ടാം അപ്പീൽ സമർപ്പിക്കുന്നതിന് വേണ്ട സമയ പരിധി: 90 ദിവസം
സമയപരിധിക്കുള്ളിൽ ശരിയായ വിവരം നൽകുന്നതിൽ വീഴ്ച വരുത്തുന്ന ഓഫീസർ അടക്കേണ്ട പിഴ പ്രതിദിനം 250 രൂപയാണ് (പരമാവധി അടയ്ക്കേണ്ട പിഴത്തുക 25000 രൂപയാണ്)
വിവരവകാശ നിയമം - 2005
RTI നിയമം ഇന്ത്യൻ പാർലമെന്റ് പാസാക്കിയത്: 2005 ജൂൺ 15
വിവരാവകാശ നിയമം നിലവിൽ വന്ന തീയതി: 2005 ഒക്ടോബർ 12
വിവരാവകാശ കമ്മീഷൻ ആസ്ഥാനം മന്ദിരം: CIC ഭവൻ (ന്യൂഡൽഹി)
മുഖ്യ വിവരാവകാശ കമ്മീഷണറേയും മറ്റ് അംഗങ്ങളെയും നിയമിക്കുന്ന കമ്മിറ്റി
പ്രധാനമന്ത്രി, ലോകസഭാ പ്രതിപക്ഷ നേതാവ്, പ്രധാനമന്ത്രി നാമനിർദേശം ചെയുന്ന ക്യാബിനറ്റ് മന്ത്രി
കേന്ദ്ര-സംസ്ഥാന വിവരവകാശ കമ്മീഷനുകൾ
കേന്ദ്ര വിവരാവകാശ കമ്മീഷൻ നിലവിൽ വന്ന വർഷം: 2005 ഒക്ടോബർ 12
സംസ്ഥാന വിവരശ കമ്മീഷൻ നിലവിൽ വന്നത്: 2005 ഡിസംബർ 19
മുഖ്യ കമ്മീഷണറെയും അംഗങ്ങളെയും നിയമിക്കുന്നതും നീക്കം ചെയ്യുന്നതും: രാഷ്ട്രപതി
സംസ്ഥാന മുഖ്യ കമ്മീഷണറെയും നിയമിക്കുന്നതും നീക്കം ചെയ്യുന്നതും: ഗവർണർ
ദേശീയ-സംസ്ഥാന ചീഫ് ഉൾപ്പെടെ അംഗസംഖ്യ എത്രയാണ്: 11 (പരമാവധി 11)
ദേശീയ വിവരാവകാശ കമ്മീഷന്റെ ആദ്യ മുഖ്യ വിവരാവകാശ കമ്മീഷണർ ആരാണ്: ബജാഹത്ത് ഹബീബുള്ള
സംസ്ഥാന വിവരാവകാശ ആദ്യ മുഖ്യ വിവരാവകാശ കമ്മീഷണർ: പാലാട്ട് മോഹൻദാസ്
നിലവിലെ കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷൻ: യഷ്വർദ്ധൻ കുമാർ സിൻഹ
സംസ്ഥാന വിവരവകാശ കമ്മീഷണർ: വിശ്വാസ് മേഹ്ത്ത
മുഖ്യമന്ത്രി, നിയമസഭ പ്രതിപക്ഷ നേതാവ്, ഒരു ക്യാബിനറ്റ് മന്ത്രി എന്നിവർ അടങ്ങിയ സമിതിയാണ് സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണറെയും മറ്റു കമ്മീഷണർമാരെയും തിരഞ്ഞെടുക്കുന്നത്
വിവരവകാശ ഭേദഗതി നിയമം 2019
2005ലെ വിവരവകാശ നിയമത്തിലെ സെക്ഷൻ 13, 16,27 എന്നിവയിൽ 2019ൽ ഭേദഗതി വന്നു
2019 ഭേദഗതി പ്രകാരം കേന്ദ്ര-സംസ്ഥാന വിവരാവകാശ കമ്മീഷണർ മാരുടെയും മറ്റ് കമ്മീഷണർമാരുടെയും കാലാവധി തീരുമാനിക്കാനുള്ള അധികാരം കേന്ദ്രസർക്കാരിന് നൽകുകയും കാലാവധി മൂന്നു വർഷം ആക്കുകയും ചെയ്തു
നിലവിലെ RTI അംഗങ്ങളുടെ കാലാവധി: 3 വർഷം
വിവരവകാശ ഭേദഗതി ബിൽ ലോകസഭയിൽ പാസായത് 2019 ജൂലൈ 22 നും രാജ്യസഭയിൽ പാസായത് 2019 ജൂലൈ 25നുമാണ്
2019 ഓഗസ്റ്റ് 1 നാ ണ് വിവരാവകാശ ഭേദഗതി നിയമത്തിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചത്
മനുഷ്യവകാശ കമ്മീഷൻ
ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്ന വർഷം: 1993 ഒക്ടോബർ 12
സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നത്: 1998 ഡിസംബർ 11
ദേശീയ മനുഷ്യാവകാശ കമ്മീഷനിലെ ചെയർമാനെയും മറ്റ് അംഗങ്ങളെയും നിയമിക്കുന്നത്: രാഷ്ട്രപതി
സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിലെ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത്: ഗവർണർ
സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നീക്കം ചെയ്യുന്നത്: രാഷ്ട്രപതി
ദേശീയ മനുഷ്യാവകാശ കമ്മീഷൻ ആസ്ഥാനം മന്ദിരം: സർദാർ പട്ടേൽ ഭവൻ
ദേശീയ മനുഷ്യാവകാശ കമ്മീഷൻ ആദ്യ ചെയർമാൻ: ജസ്റ്റിസ് രംഗനാഥ മിശ്ര
സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ആദ്യ ചെയർമാൻ: ജസ്റ്റിസ് പരീത് പിള്ള
ഇപ്പോഴത്തെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ: അരുൺകുമാർ മിശ്ര
സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ: ജസ്റ്റിസ് ആന്റണി ഡൊമിനിക്
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആപ്തവാക്യമാണ്: സർവ്വേ ഭവന്തു സുഖിന
കേന്ദ്ര മനുഷ്യാവകാശ കമ്മീഷൻ വാർഷിക റിപ്പോർട്ട് സമർപ്പിക്കുന്നത്: കേന്ദ്രസർക്കാരിന്
സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ വാർഷിക റിപ്പോർട്ട് സമർപ്പിക്കുന്നത്: സംസ്ഥാന സർക്കാരിന്
മനുഷ്യാവകാശങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ഭരണഘടന ഭാഗം: ഭാഗം 3
മനുഷ്യവകാശ നിയമം ഇന്ത്യൻ പാർലമെന്റ് പാസാക്കിയത്: 1993 സെപ്റ്റംബർ 28
ദേശീയ മനുഷ്യാവകാശ കമ്മീഷനെ തിരഞ്ഞെടുക്കുന്ന കമ്മിറ്റിയിലെ അംഗങ്ങൾ ആരൊക്കെയാണ്: പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തരമന്ത്രി, ലോകസഭ സ്പീക്കർ, ലോകസഭ പ്രതിപക്ഷ നേതാവ്, രാജ്യസഭ പ്രതിപക്ഷ നേതാവ്, രാജ്യസഭ ഉപാധ്യക്ഷൻ
സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ തിരഞ്ഞെടുക്കുന്ന സമിതിയിലെ അംഗങ്ങൾ: മുഖ്യമന്ത്രി, നിയമസഭ സ്പീക്കർ, സംസ്ഥാന ആഭ്യന്തരമന്ത്രി, സംസ്ഥാന പ്രതിപക്ഷ നേതാവ്
ആവർത്തിക്കപ്പെടുന്ന ചോദ്യങ്ങൾ
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ അധ്യക്ഷനായ ഏക മലയാളി: ജസ്റ്റിസ് കെ.ജി ബാലകൃഷ്ണൻ
ഏറ്റവും കൂടുതൽ കാലം ദേശീയ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷ പദവി വഹിച്ചിരുന്നത്: ജസ്റ്റിസ് കെ.ജി ബാലകൃഷ്ണൻ
ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ അംഗമായ ആദ്യ മലയാളി: ജസ്റ്റിസ് ഫാത്തിമ ബീവി
ദേശീയ മനുഷ്യാവകാശ കമ്മീഷനിലെ പ്രധാന കാര്യ നിർവഹണ ഉദ്യോഗസ്ഥൻ: സെക്രട്ടറി ജനറൽ
എന്താണ് മനുഷ്യാവകാശ സംരക്ഷണ നിയമ ഭേദഗതി 2019
മനുഷ്യവകാശ നിയമഭേദഗതി ബിൽ ലോകസഭ പാസാക്കിയത്: 2019 ജൂലൈ 19
മനുഷ്യവകാശ നിയമഭേദഗതി ബിൽ രാജ്യസഭ പാസാക്കിയത്: 2019 ജൂലൈ 22
മനുഷ്യാവകാശ നിയമഭേദഗതി രാഷ്ട്രപതി ഒപ്പുവെച്ചത്: 2019 ജൂലൈ 27
മനുഷ്യവകാശ നിയമ ഭേദഗതി നിയമം നിലവിൽ വന്നത്: 2019 ആഗസ്റ്റ് 2
മനുഷ്യവകാശ നിയമ ഭേദഗതി 2019 പ്രകാരം ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനാകാനുള്ള യോഗ്യത സുപ്രീംകോടതി ചീഫ് ജസ്റ്റിസ്/ ജഡ്ജി പദവി വഹിച്ച വ്യക്തി ആയിരിക്കണം
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പദവി വഹിക്കാതെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ആകുന്ന ആദ്യ വ്യക്തിയാണ് ജസ്റ്റിസ് അരുൺ കുമാർ മിശ്ര
മനുഷ്യവകാശ നിയമ ഭേദഗതി 2019 പ്രകാരം സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ആകാനുള്ള യോഗ്യത ഹൈക്കോടതി ചീഫ് ജസ്റ്റിസ് / ജഡ്ജി പദവി വഹിച്ച വ്യക്തിയായിരിക്കണം
സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിലെ പ്രധാന കാര്യ നിർവഹണ ഉദ്യോഗസ്ഥൻ ആരാണ്: സെക്രട്ടറി