സൈബർ കുറ്റങ്ങൾ | Cyber Laws PSC | Kerala PSC | Kerala Devaswom Board


 • ഇൻഫർമേഷൻ ടെക്നോളജി (ഗൈഡ് ലൈൻസ് ഫോർ ഇന്റർ മീഡിയറീസ് ആൻഡ് ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡ്) റൂൾസ് 2021 വിജ്ഞാപനം ചെയ്തത്: 2021 ഫെബ്രുവരി 25
 • 2008ലെ ഐടി ഭേദഗതി നിലവിൽ വന്നത്: 2009 ഒക്ടോബർ 27

സൈബർ സ്റ്റാക്കിംഗ്

ഇന്റർനെറ്റ് വഴിയോ മറ്റേതെങ്കിലും ഇലക്ട്രോണിക് ഉപകരണങ്ങളുടെ സഹായത്തോടെയോ വ്യക്തിഹത്യ, മാനസികമായി പീഡിപ്പിക്കൽ, ബ്ലാക്ക് മെയിൽ തുടങ്ങിയവ ചെയ്യുന്നതിനെ വിളിക്കുന്ന പേര്


സൈബർ ടെററിസം

ദേശ സുരക്ഷ രാജ്യത്തിന്റെ ഏകത, പരമാധികാരം, എന്നിവയ്ക്കെതിരെ സൈബർ സാങ്കേതികവിദ്യ ഉപയോഗിച്ചു നടത്തുന്ന പ്രവർത്തനം

 • സൈബർ ടെററിസം തടയുന്നതിന് സംബന്ധിച്ച വകുപ്പ്: സെക്ഷൻ 66 F
 • ഇലക്ട്രോണിക് രീതിയിൽ അപമാനകരമായ വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നത്: സെക്ഷൻ 67

പോണോഗ്രഫി

 • അശ്ലീല ചിത്രങ്ങൾ പ്രദർശിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന പ്രവർത്തനം
 • അശ്ലീല ചിത്രങ്ങളുടെ പ്രചരണവും സ്വീകരണവും തടയുന്നത്: സെക്ഷൻ 67 A
 • 10 ലക്ഷം രൂപ പിഴയും 5 വർഷം വരെ തടവും
 • ചൈൽഡ് പോണോഗ്രഫി തടയുന്നതുമായി ബന്ധപ്പെട്ട ഐ ടി നിയമം: സെക്ഷൻ 67 B (അഞ്ചുവർഷം വരെ തടവും 10 ലക്ഷം രൂപ പിഴയും കുറ്റം പിന്നെയും ആവർത്തിച്ചാൽ ഏഴുവർഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയും)


ഈമെയിൽ  സ്പൂഫിംഗ്

 • വ്യാജമായ ഇമെയിൽ വിലാസങ്ങൾ ഉപയോഗിച്ച് വ്യക്തികളെയും സ്ഥാപനങ്ങളെയും കബളിപ്പിക്കുന്നത്

ഫിഷിംഗ്

 • ഓൺലൈനിലൂടെ നടത്തുന്ന ഒരുതരം വ്യക്തി വിവര മോഷണം
 • പാസ്സ്‌വേർഡ് വിവരങ്ങൾ, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ തുടങ്ങിയ അതീവ സുരക്ഷാ വ്യക്തിഗത വിവരങ്ങൾ വ്യാജ മാർഗ്ഗങ്ങളിലൂടെ വ്യക്തികളെ തെറ്റിദ്ധരിപ്പിച്ച് ചോർത്തിയെടുക്കുന്ന തട്ടിപ്പ്
 • പ്രമുഖ ബാങ്കുളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും വെബ്സൈറ്റുകളോട് സാമ്യം തോന്നയ്ക്ക രീതിയിലുള്ള URL ഉം ഹോം പേജും നിർമ്മിച്ച അതിലൂടെ ഇടപാടുകാരുടെ വിവരങ്ങൾ കൈക്കലാക്കാൻ ശ്രമിക്കുന്ന രീതി
 • മറ്റൊരാളുടെ പാസ്‌വേഡുകൾ ഉപയോഗിക്കുന്നത് തടയുന്ന വകുപ്പ്: സെക്ഷൻ 66 C


സൈബർ ഹൈജാക്കിംഗ്

 • ഒരു വെബ്സൈറ്റിന് നിയന്ത്രണം ഉടമസ്ഥനിൽ നിന്നും പൂർണമായി ഏറ്റെടുക്കുകയും ഉള്ളടക്കത്തിൽ മാറ്റം വരുത്തുകയും ചെയ്യുന്ന നിയമവിരുദ്ധ പ്രവർത്തി

 • കമ്പ്യൂട്ടർ ഹാക്കിങ്ങിനെതിരെയുള്ള ഐടി ആക്ടിലെ വകുപ്പ്: ആർട്ടിക്കിൾ 66 (5 ലക്ഷം രൂപ വരെ പിഴയോ മൂന്നുവർഷം വരെ തടവോ രണ്ടുംകൂടിയോ)
 • കമ്പ്യൂട്ടർ സോഴ്സ് ഡോക്യുമെന്റ്സിൽ അനാവശ്യ ഇടപെടലുകൾ നടത്തുന്നത് തടയുന്ന വകുപ്പ്: 65  (2 ലക്ഷം രൂപ വരെ പിഴയോ 3 വർഷം തടവോ രണ്ടും കൂടിയോ)
 • ഐടി ആക്ടിലെ കരി നിയമം എന്നറിയപ്പെടുന്നത്: 66A (ഭരണഘടനയിലെ 19(1) a വകുപ്പിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി റദ്ദാക്കിയത് - 2015 മാർച്ച് 24)
 • ഐടി ആക്ടിലെ  66A വകുപ്പ് റദ്ദാക്കിയതോടൊപ്പം റദ്ദാക്കിയ കേരള പോലീസ് നിയമത്തിലെ വകുപ്പ്: 118

Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍