10th level Prelims
Catagory 3 - കേരള ചരിത്രം
First stage 15/5/22 ന് ചോദിച്ച കേരള ചരിത്രത്തിൽ നിന്നുള്ള ചോദ്യങ്ങളും അനുബന്ധ വിവരങ്ങളും
ഇനി വരാൻ പോകുന്ന പരീക്ഷകൾക്ക് സഹായകരമായ പ്രധാനപ്പെട്ട പോയിന്റസും ഉൾപ്പെടുത്തിയ Quick revision
കേരള നവോത്ഥാനം, കേരള പ്രക്ഷോഭങ്ങൾ, ഈ ഭാഗത്തു നിന്നും 10th പ്രിലിംസ് 15-5-22ന് നടന്ന ആദ്യഘട്ടത്തിലെ ചോദ്യങ്ങളും അനുബന്ധ വിവരങ്ങളും
ഇനിയുള്ള പരീക്ഷകൾക്ക് അറിഞ്ഞിരിക്കേണ്ടതായ കേരള ചരിത്രത്തിലെ പ്രധാനപ്പെട്ട ഭാഗങ്ങളും
1. പ്രാചീനമലയാളം എന്ന കൃതിയുടെ രചയിതാവ്:
- ചട്ടമ്പിസ്വാമികൾ
- വാഗ്ഭടാനന്ദൻ
- കുമാരനാശാൻ
- കുമാരഗുരുദേവൻ
Ans: ചട്ടമ്പിസ്വാമികൾ
- പരശുരാമൻ കേരളത്തെ ബ്രാഹ്മണർക്ക് ദാനമായി നൽകി എന്ന പുരാവൃത്തത്തെ ഖണ്ഡിക്കുന്ന ചട്ടമ്പിസ്വാമികളുടെ കൃതിയാണ്: പ്രാചീന മലയാളം
ചട്ടമ്പി സ്വാമികളുടെ പ്രധാനപ്പെട്ട മറ്റു കൃതികൾ
- വേദാധികാരനിരൂപണം
- മോക്ഷപ്രദീപ ഖണ്ഡനം
- ക്രിസ്തുമതച്ഛേദനം
ചട്ടമ്പിസ്വാമികളുടെ വിശേഷണങ്ങൾ👇
- സർവ്വവിദ്യാധിരാജൻ
- ബാല ഭട്ടാരകൻ
- കാവി ധരിക്കാത്ത സന്യാസി
- കാവിയും കമണ്ഡലവും ഇല്ലാത്ത സന്യാസി
- കേരളത്തിന്റെ മഹാനായ പണ്ഡിത സന്യാസി
- മലബാറിലെ ശ്രീനാരായണ ഗുരു എന്നറിയപ്പെടുന്ന വ്യക്തി: വാഗ്ഭടാനന്ദൻ
വാഗ്ഭടാനന്ദൻ രചിച്ച പ്രധാന പുസ്തകങ്ങൾ
- ആത്മവിദ്യ
- അദ്ധ്യാത്മ യുദ്ധം
- കൊട്ടിയൂർ ഉത്സവപ്പാട്ട്
- ഗാന്ധിജിയും ശാസ്ത്ര വ്യാഖ്യാനവും
- ഈശ്വരവിചാരം
- പ്രാർത്ഥനാഞ്ജലി
- പൊയ്കയിൽ യോഹന്നാൻ അറിയപ്പെടുന്ന മറ്റൊരു പേര്: കുമാരഗുരുദേവൻ
- അവശതയനുഭവിക്കുന്ന ദളിതരുടെ മോചനത്തിനായി പ്രത്യക്ഷ രക്ഷാ ദൈവ സഭ സ്ഥാപിച്ച നവോത്ഥാന നായകൻ: കുമാരഗുരുദേവൻ
- അടി ലഹളയുമായി ബന്ധപ്പെട്ട നവോത്ഥാന നായകൻ: കുമാരഗുരുദേവൻ (അവശതയനുഭവിക്കുന്ന ദളിതരുടെ മോചനത്തിനായി കുമാര ഗുരുദേവൻ നടത്തിയ പ്രക്ഷോഭങ്ങളാണ് അടി ലഹള എന്ന പേരിൽ അറിയപ്പെടുന്നത്)
പൊയ്കയിൽ യോഹന്നാൻ (കുമാര ഗുരുദേവനും ആയി ബന്ധപ്പെട്ട മറ്റു പ്രക്ഷോഭങ്ങൾ)
- വാകത്താനം ലഹള
- മംഗലം ലഹള
- വെള്ളനാടി സമരം
- മുണ്ടക്കയം ലഹള
- കൊഴുക്കും ചിറ ലഹള
- നവോദ്ധാനത്തിന്റെ കവി എന്നറിയപ്പെടുന്നത്: കുമാരനാശാൻ
2. വസ്ത്രധാരണ രീതിയിലുള്ള നിയന്ത്രണങ്ങൾക്കെതിരെ കല്ലുമാല സമരം സംഘടിപ്പിച്ച സാമൂഹ്യ പരിഷ്കർത്താവ്:
- ശ്രീനാരായണഗുരു
- അയ്യങ്കാളി
- വൈകുണ്ഠസ്വാമികൾ
- പണ്ഡിറ്റ് കെ പി കറുപ്പൻ
Ans: അയ്യങ്കാളി
- പുലയർ ഉൾപ്പെട്ട താഴ്ന്ന ജാതിയിൽപ്പെട്ട സ്ത്രീകൾക്ക് കാതിലും കഴുത്തിലും ജാതിയുടെ അടയാളമായി കല്ലുകൊണ്ടുള്ള ആഭരണങ്ങളാണ് അണിഞ്ഞിരുന്നത്. ഇതിനെതിരെ 1915ഇൽ അയ്യങ്കാളിയുടെ നേതൃത്വത്തിൽ കല്ലുമാല ബഹിഷ്കരിക്കുകയും സവർണ്ണ ജാതിയിൽ പെട്ടവരെ പോലെ ആധുനിക ആഭരണങ്ങളണിഞ്ഞ് ഉള്ള അവകാശം പിന്നാക്ക ജാതിക്കാർക്ക് നേടിയെടുക്കുകയും ചെയ്തു.
- എന്താണ് നെടുമങ്ങാട് ചന്ത ലഹള: അയിത്തജാതിക്കാർക്ക് ചന്തയിൽ പ്രവേശനം നിഷേധിച്ചിരുന്നതിനെതിരെ നടന്ന ലഹള (നേതൃത്വം നൽകിയത്: അയ്യങ്കാളി)
- കേരളത്തിലെ ആദ്യത്തെ സംഘടിത കർഷക സമരത്തിന് നേതൃത്വം നൽകിയത് അയ്യങ്കാളി ആണ്
- കേരളത്തിലെ സാമൂഹ്യ പരിഷ്കരണങ്ങൾക്ക് തുടക്കം കുറിച്ച ആദ്യത്തെ നവോത്ഥാന പ്രസ്ഥാനം: സമത്വ സമാജം (സ്ഥാപിച്ചത് വൈകുണ്ഠസ്വാമികൾ)
- ദക്ഷിണേന്ത്യയിൽ ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയത്: വൈകുണ്ഠസ്വാമികൾ
- വൈകുണ്ഠസ്വാമികൾ മുന്നോട്ടുവച്ച ദാർശനിക ചിന്താപദ്ധതി: അയ്യാവഴി
- തൂവയൽപന്തി കൂട്ടായ്മ സ്ഥാപിച്ചത്: വൈകുണ്ഠസ്വാമികൾ
- കേരള ലിങ്കൻ എന്നറിയപ്പെടുന്നത്: പണ്ഡിറ്റ് കെ പി കറുപ്പൻ
- കായൽ സമ്മേളനം നടത്തിയ നവോത്ഥാന നായകൻ: പണ്ഡിറ്റ് കറുപ്പൻ
- കായൽ സമ്മേളനം നടന്നത് എവിടെയാണ്: കൊച്ചി കായലിൽ
അയ്യങ്കാളിയുമായി ബന്ധപ്പെട്ട മറ്റ് ലഹളകൾ
- പുലയ ലഹള (1915)
- പുലയലഹള അറിയപ്പെടുന്ന മറ്റു പേരുകൾ: ഉരുട്ടമ്പലം ലഹള, തൊണ്ണൂറാമാണ്ട് ലഹള
3. 1936ഇൽ ഇലക്ട്രിസിറ്റി സമരം സംഘടിപ്പിച്ച സ്ഥലം എവിടെയാണ്:
- തിരുവനന്തപുരം
- കൊച്ചി
- തൃശ്ശൂർ
- പാലക്കാട്
Ans: തൃശ്ശൂർ
- 1936-ലെ വൈദ്യുതി സമരത്തിന് നേതൃത്വം നൽകിയത്: ഡോ. എ. ആർ മേനോൻ, ഇക്കണ്ടവാര്യർ, സി. ആർ. ഇയ്യുണ്ണി, സി. കുട്ടൻ നായർ
- പാലക്കാട് കല്പാത്തി ക്ഷേത്ര റോഡിലൂടെയുള്ള അവർണ്ണരുടെ സഞ്ചാര സ്വാതന്ത്ര്യത്തിനായി നടന്ന സമരം: കൽപ്പാത്തി സമരം
- തൃശ്ശൂർ കൂടൽമാണിക്യം ക്ഷേത്രത്തിലെ ക്ഷേത്ര പ്രവേശനത്തിന് വേണ്ടി നടന്ന സമരം: കുട്ടംകുളം സമരം
- സ്വാതന്ത്ര്യാനന്തരം കേരളത്തിൽ നടന്ന ആദ്യ സത്യാഗ്രഹം: പാലിയം സത്യാഗ്രഹം (1947)
4. സാമൂഹ്യരംഗത്ത് പുതുചലനങ്ങൾ സൃഷ്ടിച്ചു കൊണ്ട് 1888ൽ ശ്രീനാരായണ ഗുരു ശിവ പ്രതിഷ്ഠ നടത്തിയ സ്ഥലം:
- അരുവിപ്പുറം
- വർക്കല
- ആലുവ
- ചെമ്പഴന്തി
Ans: അരുവിപ്പുറം
- ശ്രീനാരായണഗുരു ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയ ക്ഷേത്രം: കളവൻകോട് അർദ്ധനാരീശ്വര ക്ഷേത്രം
- ശ്രീനാരായണ ഗുരുവിന്റെ നമുക്ക് ജാതിയില്ലാ വിളംബരം നടന്ന സ്ഥലം: ആലുവ
- ശ്രീനാരായണ ഗുരു സമാധി എവിടെയായിരുന്നു: ശിവഗിരി (വർക്കല)
- ശ്രീനാരായണഗുരു നിലവിളക്ക് പ്രതിഷ്ഠ നടത്തിയ ക്ഷേത്രം: വിളക്കഅമ്പലം കാരമുക്ക് (തൃശ്ശൂർ)
5. കേരളത്തിൽ ബ്രിട്ടീഷുകാരുടെ പ്രത്യക്ഷ ഭരണത്തിലുണ്ടായിരുന്ന മേഖല:
- മലബാർ
- തിരുവിതാംകൂർ
- കൊച്ചി
- ഇവയെല്ലാ
Ans: മലബാർ
- ഇതേ കാലഘട്ടത്തിൽ തിരുവിതാംകൂറും കൊച്ചിയിലും നാട്ടുരാജാക്കൻമാരിലൂടെയാണ് ബ്രിട്ടീഷുകാർ ഭരണം നടത്തിയത്. ഇതിനാൽ തന്നെ സ്വാതന്ത്ര്യ സമരത്തിന്റയും മറ്റ് പ്രക്ഷോഭങ്ങളുടേയും രൂപം മലബാറിൽ മറ്റ് പ്രദേശങ്ങളിൽ നിന്നും വ്യത്യസ്തമായിരുന്നു. 1956-ൽ ഐക്യകേരള രൂപവത്കരണ സമയം വരെയും മലബാർ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു
- തലശ്ശേരിയിൽ നിന്നുള്ള ബ്രിട്ടീഷ് സൈന്യമാണ് ആറ്റിങ്ങൽ കലാപം അടിച്ചമർത്തിയത്
6. മലബാറിൽ 1930 ൽ നടന്ന ഉപ്പു സത്യാഗ്രഹത്തിന്റെ പ്രധാന കേന്ദ്രം:
- പയ്യന്നൂർ
- മലപ്പുറം
- ചെർപ്പുളശ്ശേരി
- ഇവയെല്ലാം
Ans: പയ്യന്നൂർ
- കേരളത്തിൽ ഉപ്പ് സത്യാഗ്രഹത്തിന് നേതൃത്വം നല്കിയത്: കെ കേളപ്പൻ
- 1930 ഏപ്രിൽ 13നാണ് കെ കേളപ്പന്റെ നേതൃത്വത്തിൽ ഉപ്പു സത്യാഗ്രഹ ജാഥ ആരംഭിച്ചത്
- കേരളത്തിലെ ഉപ്പുസത്യാഗ്രഹത്തിന്റെ വേദി: പയ്യന്നൂരിലെ ഉളിയത്ത് കടവ്
- കെ കേളപ്പന്റെ നേതൃത്വത്തിൽ ഉപ്പുസത്യാഗ്രഹ യാത്ര കോഴിക്കോട് നിന്ന് പയ്യന്നൂർ വരെ ആയിരുന്നു
- കെ കേളപ്പന്റെ അറസ്റ്റിനെ തുടർന്ന് ഉപ്പു സത്യാഗ്രഹം നയിച്ചത്: മൊയ്യാരത്ത് ശങ്കരൻ
- കോഴിക്കോട് ബേപ്പൂരിൽ ഉപ്പു സത്യാഗ്രഹത്തിന് നേതൃത്വം നല്കിയത്: മുഹമ്മദ് അബ്ദുൽ റഹ്മാൻ സാഹിബ്
- പാലക്കാട് നിന്നുള്ള ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയത്: ടി. ആർ കൃഷ്ണസ്വാമി അയ്യർ
- വരിക വരിക സഹജരെ എന്നു തുടങ്ങുന്ന ഗാനം കേരളത്തിലെ ഉപ്പുസത്യാഗ്രഹം ആയി ബന്ധപ്പെട്ടിരിക്കുന്നു (ഗാനം രചിച്ചത് അംശി നാരായണപിള്ള)
7. വൈക്കം സത്യാഗ്രഹത്തിന്റെ ഭാഗമായി തിരുവനന്തപുരത്തേക്ക് സവർണജാഥ നയിച്ച നേതാവ്:
- എ കെ ഗോപാലൻ
- പി കൃഷ്ണപിള്ള
- മന്നത്ത് പത്മനാഭൻ
- കെ കേളപ്പൻ
Ans: മന്നത്ത് പത്മനാഭൻ
- വൈക്കം സത്യാഗ്രഹത്തെ അനുകൂലിച്ചുകൊണ്ട് 1924 ഒക്ടോബർ 1ന് വൈക്കം മുതൽ തിരുവനന്തപുരംവരെ സവർണ്ണ ജാഥ നയിച്ചു.
- ഭാരത കേസരി എന്നറിയപ്പെടുന്നത്: മന്നത്ത് പത്മനാഭൻ
- 1936ൽ കണ്ണൂരിൽ നിന്ന് മദ്രാസിലേക്ക് പട്ടിണി ജാഥ നയിച്ചത്: എ.കെ. ഗോപാലൻ
- ഗുരുവായൂർ ക്ഷേത്രത്തിൽ കയറി മണിമുഴക്കിയആദ്യ അബ്രാഹ്മണൻ: പി കൃഷ്ണപിള്ള
- ഗുരുവായൂർ സത്യാഗ്രഹ കമ്മിറ്റിയുടെ സെക്രട്ടറി: കെ കേളപ്പൻ
- ഗുരുവായൂർ സത്യാഗ്രഹത്തിൽ നിരാഹാരം അനുഷ്ഠിച്ച വ്യക്തി: കെ കേളപ്പൻ
- ഗുരുവായൂർ സത്യാഗ്രഹ കമ്മിറ്റിയുടെ പ്രസിഡന്റ്: മന്നത്ത് പത്മനാഭൻ
8. മേൽമുണ്ട് സമരം എന്ന് വിശേഷിപ്പിക്കപ്പെട്ട സാമൂഹ്യനീതി സംരക്ഷണത്തിനുള്ള കേരളത്തിലെ ആദ്യകാല സമരങ്ങളിൽ ഒന്നായിരുന്നു:
- കുട്ടംകുളം സമരം
- പാലിയം സത്യാഗ്രഹം
- ചാന്നാർ ലഹള
- കുറിച്യ കലാപം
Ans: ചാന്നാർ ലഹള
- കേരളത്തിൽ നടന്ന ആദ്യത്തെ സാമൂഹിക പ്രക്ഷോഭം ആണ്: ചാന്നാർ ലഹള
- ചാന്നാർ സ്ത്രീകൾക്ക് സവർണ്ണ ഹിന്ദു സ്ത്രീകളെപ്പോലെ മാറുമറയിക്കുന്നതിനുള്ള അവകാശം ലഭിക്കുന്നതിനുവേണ്ടി തെക്കൻ തിരുവിതാംകൂറിൽ നടന്ന സമരമാണ് ചാന്നാർ ലഹള
- ചാന്നാർ ലഹളയ്ക്ക് നേതൃത്വം നൽകിയ നവോത്ഥാന നായകനാണ് വൈകുണ്ഠസ്വാമികൾ
- കുട്ടംകുളം സമരത്തിന് നേതൃത്വം നൽകിയത്: കെ. വി. ഉണ്ണി, പി.സി. കറുമ്പ, പി. ഗംഗാധരൻ
- സ്വാതന്ത്ര്യാനന്തരം കേരളത്തിൽ നടന്ന ആദ്യ സത്യാഗ്രഹം: പാലിയം സത്യാഗ്രഹം
- പാലിയം സത്യാഗ്രഹം ഉദ്ഘാടനം ചെയ്തത്: സി കേശവൻ (1947 ഡിസംബർ 4)
- പാലിയം സത്യാഗ്രഹത്തിന് നേതൃത്വം നൽകിയ വനിത: രമ തമ്പുരാട്ടി
- പാലിയം സത്യാഗ്രഹത്തെ അനുകൂലിച്ചുകൊണ്ട് നമ്പൂതിരി സ്ത്രീകളുടെ ജാഥ നയിച്ച നവോത്ഥാന നായിക: ആര്യാ പള്ളം
- പാലിയം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് പോലീസ് ലാത്തിച്ചാർജിൽ കൊല്ലപ്പെട്ട സമരഭടൻ: എം.ജി വേലായുധൻ
9. കൊച്ചിരാജ്യ പ്രജാമണ്ഡലത്തിന്റെ ആദ്യ പ്രസിഡണ്ട്:
- വി ആർ കൃഷ്ണനെഴുത്തച്ഛൻ
- പട്ടം താണുപിള്ള
- ഇക്കണ്ടവാര്യർ
- സി കേശവൻ
Ans: വി ആർ കൃഷ്ണനെഴുത്തച്ഛൻ
- കൊച്ചിയിൽ പ്രായപൂർത്തി വോട്ടവകാശത്തോടെയുള്ള ഉത്തരവാദ ഭരണത്തിനുവേണ്ടി രൂപംകൊണ്ട സംഘടനയാണ് കൊച്ചി രാജ്യ പ്രജാമണ്ഡലം
- കൊച്ചി രാജ്യ പ്രജാമണ്ഡലത്തിന്റെ പ്രഥമ സെക്രട്ടറി: വി.ആർ കൃഷ്ണനെഴുത്തച്ഛൻ
- പ്രഥമ പ്രസിഡണ്ട്: എസ് നീലകണ്ഠ അയ്യർ (പിഎസ്സി ആൻസർ പ്രകാരം - കൊച്ചി രാജ്യ പ്രജാമണ്ഡലത്തിന്റെ പ്രഥമ പ്രസിഡണ്ട് വി.ആർ കൃഷ്ണനെഴുത്തച്ഛൻ)
- കൊച്ചി രാജ്യ പ്രജാമണ്ഡലം രൂപംകൊണ്ടത്: 1941 ജനുവരി 26
10. 1812ൽ ആരംഭിച്ച കുറിച്ച്യ കലാപത്തിന്ന്റെ നേതാവ്:
- രാമനമ്പി
- എടച്ചന കുങ്കൻ
- പഴശ്ശിരാജ
- തലയ്ക്കൽ ചന്തു
Ans: രാമനമ്പി
- കുറിച്യർ കലാപം നടന്നത്: വയനാട് (1812 മാർച്ച് 25)
- വട്ടത്തൊപ്പിക്കാരെ പുറത്താക്കുക എന്ന മുദ്രാവാക്യം കുറിച്ച്യർ കലാപം ആയി ബന്ധപ്പെട്ടിരിക്കുന്നു
- കുറിച്ച്യർ കലാപ സമയത്തെ തലശ്ശേരി സബ് കളക്ടർ: ടി. എച്ച് ബേബർ
- പഴശ്ശി കലാപങ്ങൾ നടന്നത്: പുരളിമല
- പഴശ്ശിയെ സഹായിച്ച കുറിച്ച്യരുടെ ആരുടെ നേതാവാണ്: തലക്കൽ ചന്തു
- പഴശ്ശിരാജാവിനെ ബ്രിട്ടീഷുകാർക്കെതിരെ പോരാടാൻ സഹായിച്ച ആദിവാസി വിഭാഗമാണ് കുറിച്ച്യർ
പഴശ്ശി കലാപങ്ങൾക്ക് നേതൃത്വം നൽകിയത്
- കണ്ണവത്ത് ശങ്കരൻ നമ്പ്യാർ
- കൈതേരി അമ്പു
- എടച്ചേന കുങ്കൻ നായർ
- തലക്കൽ ചന്തു