മാർച്ച് 8 - അന്താരാഷ്ട്ര വനിതാദിനം | March 8 - International Woman's Day | Kerala And India Important Women

മാർച്ച് 8 - അന്താരാഷ്ട്ര വനിതാദിനം

ലോകത്തിലെ എല്ലാ വനിതകൾക്കും ആയി ഒരു ദിവസം എന്ന ആശയത്തിൽ നിന്നാണ് വനിതാദിനം ഉരുത്തിരിഞ്ഞത്. 1857 മാർച്ച് 8ന് ന്യൂയോർക്കിലെ വനിതകൾ നടത്തിയ സമരവും പ്രതിഷേധവും ആണ് വനിതാദിനത്തിന് തുടക്കമായത്.

ദേശീയ വനിതാ ദിനം: ഫെബ്രുവരി 13 - സരോജിനി നായിഡുവിന്റെ ജന്മദിനമാണ് ഇന്ത്യയിൽ ദേശീയ വനിതാ ദിനമായി ആചരിക്കുന്നത്.ഇന്ത്യയിലെയും കേരളത്തിലെയും പ്രശസ്ത വനിതകൾ അവർ വഹിച്ചിരുന്ന പദവികൾ

1. ഇന്ദിരാഗാന്ധിജനനം: നവംബർ 19, 1917
ഇന്ത്യയുടെ ഏക വനിത പ്രധാനമന്ത്രി ആണ് ഇന്ദിരാഗാന്ധി. സ്വാതന്ത്ര്യത്തിനുശേഷം പുതുതായി പിറന്ന ഇന്ത്യയെ ജനാധിപത്യ രാജ്യമായി രൂപപ്പെടുത്താൻ അവർ വളരെയധികം പ്രവർത്തിച്ചു.
മരണം: 1984 ഒക്ടോബർ 31
2. പ്രതിഭപാട്ടീൽ
പ്രതിഭ ദേവി സിംഗ് പാട്ടീൽ ഇന്ത്യയുടെ രാഷ്ട്രപതി സ്ഥാനത്തെത്തുന്ന ആദ്യത്തെ വനിത. 2007 ജൂലൈ 25-നാണ് രാഷ്ട്രപതിയായി സ്ഥാനമേറ്റത്. അഭിഭാഷക കൂടിയാണ് പ്രതിഭ പാട്ടീൽ. രാഷ്ട്രപതി സ്ഥാനത്ത് എത്തുന്നതിനു മുന്നേ രാജസ്ഥാനിലെ പതിനാറാമത് ഗവർണർ ആയിരുന്നു. രാജസ്ഥാനിലെ ആദ്യ വനിത ഗവർണർ കൂടിയാണ് പ്രതിഭ പാട്ടീൽ. 1986 മുതൽ 1988വരെ രാജ്യസഭ ഉപാധ്യക്ഷ ആയിരുന്നു.


3. കൽപ്പന ചൗളഒരു ഇന്ത്യൻ അമേരിക്കൻ ബഹിരാകാശ യാത്രികയും ബഹിരാകാശത്തെത്തിയ ആദ്യ ഇന്ത്യൻ വനിത യുമായിരുന്നു. കഠിനാധ്വാനവും ഏത് ലക്ഷ്യവും ജീവിതത്തെ മാറ്റിമറിച്ചു. 2003 ബഹിരാകാശ പേടകമായ കൊളംബിയ തകർന്ന് കൊല്ലപ്പെട്ടു


4. റാണി ലക്ഷ്മി ഭായ്

ഇന്ത്യൻ ചരിത്രം ഈ ധീര വനിതയെ വിശേഷിപ്പിക്കുന്നത് ഝാൻസിയിലെ റാണി ലക്ഷ്മി ഭായി. പത്തൊമ്പതാം നൂറ്റാണ്ടിലെ ഇന്ത്യയിലെ സ്ത്രീശാക്തീകരണത്തെ കുറിച്ചുള്ള പുരോഗമന കാഴ്ചപ്പാടുകൾ, അവരുടെ ത്യാഗങ്ങൾ എന്നിവ റാണി ലക്ഷ്മീബായി ഇന്ത്യൻ സ്വാതന്ത്ര പ്രസ്ഥാനത്തിന്റെ പ്രതിരൂപം ആക്കി മാറ്റി5. വിജയലക്ഷ്മി പണ്ഡിറ്റ്

മന്ത്രിസഭാ പദവി വഹിച്ച ആദ്യ ഇന്ത്യൻ വനിത. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റ് ആയി 2തവണ പ്രവർത്തിച്ച വനിത. റഷ്യയിലെ ഇന്ത്യയുടെ അംബാസഡറും പിന്നീട് മഹാരാഷ്ട്ര ഗവർണറുമായി പ്രവർത്തിച്ചു. യുഎൻ പൊതുസഭ യിലെ ആദ്യത്തെ വനിത പ്രസിഡന്റ് എന്ന നിലയിലാണ് വിജയലക്ഷ്മി പണ്ഡിറ്റ് അറിയപ്പെടുന്നത്


6. സുചേതാ കൃപലാനി

ഇന്ത്യയുടെ മികച്ച സ്വാതന്ത്ര്യസമരസേനാനി ആയിരുന്നു. 1946ൽ ഗാന്ധിജിയോടൊപ്പം നോഖാലിയിലേക്ക് പോയി. ഭരണഘടന അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ചുരുക്കം ചില സ്ത്രീകളിൽ ഒരാളായിരുന്നു അവർ.

7. സാവിത്രി ഭായി ഫൂലെ

മഹാരാഷ്ട്രയിൽ നിന്നുള്ള സാമൂഹിക പ്രവർത്തകയായിരുന്നു. സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവർത്തിച്ചിരുന്ന ജ്യോതിറാവു ഫുലെയുടെ ഭാര്യയാണ്. ബ്രിട്ടീഷ് ഭരണത്തിൽ കീഴിൽ സ്ത്രീകളുടെ അവകാശങ്ങൾക്കായി പോരാടി. 1852 നവംബർ 16 ബ്രിട്ടീഷ് ഗവൺമെന്റ് ഫുലെ ദമ്പതികളെ ആദരിക്കുകയും. വിദ്യാഭ്യാസ രംഗത്തെ മികച്ച അധ്യാപികയായി സാവിത്രിഭായി ഫൂലെയെ തിരഞ്ഞെടുക്കുകയും ചെയ്തു.


8. ജസ്റ്റിസ് അന്നാചാണ്ടി

ഒന്നാം തലമുറ ഫെമിനിസ്റ്റ് എന്ന് പലപ്പോഴും വിശേഷിപ്പിക്കപ്പെടുന്ന വനിത

കേരളത്തിൽ നിയമബിരുദം നേടിയ ആദ്യ വനിത. 1931ൽ ശ്രീമൂലം പ്രജാസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ചു. ഇന്ത്യയിലെ ആദ്യത്തെ വനിത ജഡ്ജി. 1948 ജില്ലാ ജഡ്ജി സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടു.1959 ൽ കേരള ഹൈക്കോടതി ജഡ്ജിയായി സ്ഥാനമേറ്റു. ശ്രീമതി എന്ന പേരിൽ സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കി പ്രസിദ്ധീകരണം പുറത്തിറക്കി.


9. മാതംഗിനി ഹസ്റ
പടിഞ്ഞാറൻ ബംഗാളിലെ മിഡ്‌നാപൂരിൽ നിന്ന് സ്വാതന്ത്ര്യ സമരത്തിലേക്ക് 1932 നിസ്സഹകരണ പ്രസ്ഥാനത്തിൽ പങ്കെടുക്കുകയും ഉപ്പു നിയമം ലംഘിച്ചതിന് അറസ്റ്റ് ചെയ്യപ്പെട്ടു.


10. സരോജിനി നായിഡു


1879 ൽ ജനിച്ച സരോജിനി നായിഡു ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെട്ടു. 1905 ഓടെ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ഏർപെട്ട സരോജിനി നായിഡു ഇന്ത്യയുടെ പോരാട്ടങ്ങളിൽ സജീവ പങ്കാളിത്തം വഹിച്ചു . ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ വനിത പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു (1925) ഇന്ത്യയുടെ സ്വാതന്ത്ര്യത്തെ തുടർന്ന് ഉത്തർപ്രദേശ് ഗവർണർ ആയി . ജാലിയൻ വാലാബാഗ് കൂട്ടക്കൊലയെ തുടർന്ന് ബ്രിട്ടീഷ് സർക്കാർ നൽകിയ കൈസർ. ഇ ഹിന്ദ് ബഹുമതി തിരിച്ചു നൽകിയ വനിത കൂടിയാണ് സരോജിനി നായിഡു. ഗുജറാത്തിലെ ധരാസന യിൽ ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകി.


11. അമൃത്കൗർ
ദണ്ഡി മാർച്ചിൽ പങ്കെടുത്തതിന്റെ പേരിൽ നാലുവർഷം തടവിൽ കഴിഞ്ഞ വനിത. ഇന്ത്യൻ ഭരണഘടനയ്ക്ക് രൂപം നൽകിയ ഭരണഘടന അസംബ്ലിയിലെ അംഗം ആയിരുന്നു. ഇന്ത്യയിലെ ആദ്യത്തെ ആരോഗ്യ മന്ത്രി ആയിരുന്നു.

12. . വി കുട്ടിമാളു അമ്മ
കേരളത്തിൽ നിന്നുള്ള സ്വാതന്ത്ര്യ സമര പ്രവർത്തക,1931ൽ സ്വദേശി പ്രസ്ഥാനത്തിലൂടെ കടന്നുവന്നു. 1932 രണ്ടുമാസം പ്രായമായ കൈ കുഞ്ഞിനെയുമെടുത്ത് നിസ്സഹകരണ പ്രസ്ഥാനത്തിൽ പങ്കെടുത്തു.


13. അക്കാമ്മ ചെറിയാൻ
തിരുവിതാംകൂറിലെ ഝാൻസി റാണി എന്നറിയപ്പെട്ടിരുന്ന വനിത.

ഉത്തരവാദഭരണ പ്രക്ഷോഭത്തിൽ ഭാഗമായി രാജധാനി മാർച്ച് നയിച്ച വനിത, ദേശ സേവിക സംഘം സ്ഥാപിച്ചു. സ്വാതന്ത്ര്യ സമര ചരിത്രത്തിൽ കേരളത്തിലെ ധീരവനിത എന്നറിയപ്പെട്ടിരുന്നു.

14. സുഷമ സ്വരാജ്
സുപ്രീംകോടതി അഭിഭാഷകയും ഭാരതീയ ജനതാ പാർട്ടിയുടെ മുതിർന്ന നേതാവും ആയിരുന്നു.

ഇന്ത്യയുടെ വിദേശകാര്യ മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇന്ദിരാ ഗാന്ധിക്ക് ശേഷം രണ്ടാമതായി ഈ സ്ഥാനംവഹിച്ച വനിതയാണ് സുഷമസ്വരാജ് . ഡൽഹിയുടെ ആദ്യ വനിതാ മുഖ്യമന്ത്രിയും ആണ്. ഹരിയാന നിയമസഭ കണ്ട ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി എന്ന സ്ഥാനവും സുഷമ സ്വരാജിനു ആയിരുന്നു.

15. റാണി ഗൈൻദിൻലിയു

ഇന്ത്യൻ ബ്രിട്ടീഷ് ഭരണത്തിനെതിരെ കലാപത്തിനു നേതൃത്വം നൽകിയ നാഗ ആത്മീയ രാഷ്ട്രീയ നേതാവായിരുന്നു. മണിപ്പൂരി കാരിയായ റാണിഗൈൻദിൻലിയു പതിനാറാമത്തെ വയസ്സിൽ ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്യപ്പെട്ട ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യയുടെ വടക്കു കിഴക്കൻ ഭാഗങ്ങളിൽ നിയമ ലംഘന പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത് റാണി ഗൈൻദിൻലിയു ആണ്. ജവഹർലാൽ നെഹ്റു റാണി ഗൈൻദിൻലിയുവിന് മണിപ്പൂരിന്റെ റാണി എന്ന ബഹുമതി നൽകിയിട്ടുണ്ട്.
16. ക്യാപ്റ്റൻ പ്രേം മാത്തൂർ

ഇന്ത്യയിലെ ആദ്യ വനിതാ പൈലറ്റ്. വാണിജ്യ പൈലറ്റ് ലൈസൻസ് നേടിയ ആദ്യ വനിത


17. ആനന്ദിഭായ് ജോഷിപാശ്ചാത്യ വൈദ്യശാസ്ത്ര പാരമ്പര്യത്തിൽ പരിശീലനം നേടിയ ആദ്യത്തെ ദക്ഷിണേന്ത്യൻ വനിത ഡോക്ടർമാരിൽ ഒരാളും. ആദ്യത്തെ ഇന്ത്യൻ വനിത ഡോക്ടർ. അമേരിക്കൻ ഐക്യനാടുകളിൽ വൈദ്യശാസ്ത്രത്തിൽ ബിരുദം നേടിയ ആദ്യ ഇന്ത്യൻ വംശജയായ വനിത. അമേരിക്കൻ മണ്ണിൽ കാലു കുത്തിയ ആദ്യത്തെ ഹിന്ദു വനിത.
18. സോണിയ ഗാന്ധി

കോൺഗ്രസ് അധ്യക്ഷപദവി ഏറ്റവും കൂടുതൽ കാലം ഭരിച്ച വനിത. 2004ലെ ഫോബ്സ് മാസികയുടെ കണക്ക് പ്രകാരം ലോകത്തിലെ ഏറ്റവും സ്വാധീനശക്തിയുള്ള വനിതകളിൽ മൂന്നാം സ്ഥാനത്ത് സോണിയ ഗാന്ധി എത്തിയിരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ പെൺസിംഹം എന്നും അറിയപ്പെടുന്നു.

19. കോൺഗ്രസിന്റെ അധ്യക്ഷയായ ആദ്യ വനിത - ആനി ബസന്ത്


20. മദർ തെരേസ
അൽബേനിയയിൽ ജനിച്ച് ഇന്ത്യ പ്രവർത്തന കേന്ദ്രമാക്കി ലോകശ്രദ്ധനേടിയ ക്രൈസ്തവ സന്യാസിനി ആയിരുന്നു മദർ തെരേസ. മിഷനറീസ് ഓഫ് ചാരിറ്റി എന്ന് കത്തോലിക്കാ സന്യാസ സഭ സ്ഥാപിച്ച് കൊൽക്കത്തയിലെ പാവപ്പെട്ടവരുടെ അനാഥരുടെയും രോഗികളുടെ ഇടയിൽ പ്രവർത്തിച്ചു.

1979 സമാധാനത്തിനുള്ള നോബൽ പുരസ്കാരം നൽകപെട്ടു.2016സെപ്റ്റംബർ 4ന് മദർതെരസയെ ഫ്രാൻസിസ് മാര്പാപ്പ വിശുദ്ധയായി പ്രഖ്യാപിച്ചു.

21. കനകലതബറൂവ

കിറ്റിന്ത്യ പ്രസ്ഥാനത്തിലൂടെ സമരമുഖത്ത് സജീവമായിരുന്ന വനിത.1942ഇൽ ബ്രിട്ടീഷ് പോലീസ് വെടിവെച്ചു കൊന്നു. മരണസമയത്തും കനകലത ത്രിവർണ്ണപതാക മുറുകെ പിടിച്ചിരുന്നു.


22. ഉദാ ദേവി

1857-ലെ ഉയർന്നുവന്ന ദളിത് സ്വാതന്ത്ര്യ സമര പോരാളി . 1857ഇൽ നവംബറിൽ നടന്ന സിക്കന്ദർ ബാദുഷ യുദ്ധത്തിൽ പങ്കെടുക്കുകയും മുപ്പതോളം ബ്രിട്ടീഷ് പട്ടാളക്കാരെ വെടി വെച്ച് കൊല്ലുകയും ചെയ്തു ഒടുവിൽ ബ്രിട്ടീഷ് പട്ടാളം ഉദാ ദേവിയെ വെടിവെച്ചുകൊന്നു.


23. കേരളത്തിൽ കാതുമുറി പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ വനിത – ആര്യാപള്ളം

24. കേരളത്തിൽ അന്തർജ്ജന സമാജം രൂപീകരിക്കുന്നതിന് നേതൃത്വം നൽകിയ വനിത - പാർവ്വതി നെന്മിനിമംഗലം

  • നമ്പൂതിരിസമുദായത്തിലെ ആചാരങ്ങൾ ആയ ഘോഷം, മുറജപം എന്നിവ നിർത്തലാക്കുന്നതിന് പ്രവർത്തിച്ച വനിത
ഓരോ വനിതാ ദിനവും ഒരുപാട് സന്ദേശങ്ങളും പ്രതീക്ഷകളും നൽകുമെങ്കിലും നമ്മുടെ എല്ലാം ചുറ്റും ഒരുപാട് സ്ത്രീകൾ ഇപ്പോഴും മതിൽക്കെട്ടിനുള്ളിൽ തന്നെയാണ്. സമൂഹത്തിന്റെ കാഴ്ചപ്പാടുകൾ എന്താകും എന്ന് ഓർത്തു സ്വന്തം ലക്ഷ്യങ്ങൾ, സ്വപ്നങ്ങൾ മറന്നുപോകുന്ന ഓരോ വനിതയെയും അവരുടെ സ്വപ്നത്തിൽ എത്തിക്കാൻ നമ്മൾക്കെല്ലാവർക്കും നമ്മളാൽ ആകുന്ന സപ്പോർട്ട് നൽകി അവരുടെ ലക്ഷ്യങ്ങളിൽ കൂടെ നിൽക്കാം അങ്ങനെയുള്ള നല്ല നാളുകൾക്ക് ഈ വനിതാദിനം തുടക്കമാകട്ടെ എന്ന് ആശംസിക്കുന്നു.


"സ്വപ്നങ്ങളുമായി ലക്ഷ്യങ്ങളുമായി നമുക്കും പറക്കാം"

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍