ഗാര്‍ഹിക പീഡന നിരോധന നിയമം - (Protection of Women from Domestic Violence Act)


ഭർത്തൃവീട്ടിൽ സ്ത്രീകൾ നേരിടുന്ന ക്രൂരതകൾ തടയാൻ കൊണ്ടുവന്ന 498 എ വകുപ്പിൽ നാലുതരത്തിലുള്ള പീഡനങ്ങൾ വിവരിക്കുന്നു.

 1. സ്ത്രീയെ ആത്മഹത്യയിലേക്കു നയിക്കാനിടയുള്ള പെരുമാറ്റം.
 2. സ്ത്രീയുടെ ജീവനു ഭീഷണിയാകുന്നതോ അവരുടെ ശരീരത്തിൽ പരുക്കേൽപ്പിക്കുന്നതോ ആരോഗ്യം തകർക്കുന്നതോ ആയ പെരുമാറ്റം.
 3. സ്വത്ത് കിട്ടാനായി സ്ത്രീക്കോ അവരുടെ കുടുംബാംഗങ്ങൾക്കോ എതിരെ നടത്തുന്ന പീഡനങ്ങൾ.
 4. സ്വത്തോ പണമോ കിട്ടാതെ വരുമ്പോൾ സ്ത്രീക്കോ അവളുടെ കുടുംബാംഗങ്ങൾക്കോ എതിരെ നടത്തുന്ന അതിക്രമങ്ങൾ.

മൂന്നു കൊല്ലം വരെ തടവും പിഴയും കിട്ടാവുന്ന കുറ്റമായാണ് ഈ അതിക്രമങ്ങളെ നിയമത്തിൽ വിവരിച്ചിരിക്കുന്നത്. പീഡനത്തിനിരയായ സ്ത്രീ തന്നെ പരാതി നല്കണമെന്നില്ല. ബന്ധുക്കൾക്കും പരാതിപ്പെടാം. ഈ നിയമപ്രകാരം സംസ്ഥാന സർക്കാർ ഓരോ ജില്ലയിലും സെക്ഷൻ 8 (1) അനുസരിച്ച് പ്രൊട്ടക്ഷൻ ഓഫീസർമാരെ നിയമിക്കുന്നു.

പുരുഷന്മാരെപ്പോലെ തന്നെ സ്ത്രീകളെയും ഒന്നാം പ്രതിയാക്കി കുറ്റവിചാരണ ചെയ്യാമെന്നുള്ള സുപ്രധാന വിധി പ്രഖ്യാപനത്തോടെ സുപ്രീം കോടതി, ഗാർഹിക പീഡന നിരോധനനിയമം, 2005 ലെ സെക്ഷൻ 2 (q) ൽ നിന്നും 'പ്രായപൂർത്തിയായ പുരുഷനെ' എന്ന വാക്ക് അടുത്തിടെ നീക്കം ചെയ്തു.

ആവർത്തിക്കുന്ന ചോദ്യങ്ങൾ

 1. ഗാര്‍ഹിക പീഡന നിരോധന നിയമം പാർലമെന്റ് പാസാക്കിയ വർഷം: 2005
 2. ഗാര്‍ഹിക പീഡന നിരോധന നിയമം നിലവിൽ വന്നത്: 2006 ഒക്ടോബർ 26
 3. ഗാർഹിക പീഡന നിയമത്തിൽ കുട്ടിയായി പരിഗണിച്ചിരിക്കുന്നത്: 18 വയസ്സിന് താഴെയുള്ളവരെ 
 4. ഗാർഹിക പീഡന നിയമത്തിന്റെ പ്രധാന ഗുണഭോക്താക്കൾ: സ്ത്രീകളും കുട്ടികളും 
 5. ഗാര്‍ഹിക പീഡന നിരോധന നിയമമനുസരിച്ച് കോടതിയിൽ അപ്പീൽ നൽകാനുള്ള സമയപരിധി: 30 ദിവസം
 6. ജോലിസ്ഥലങ്ങളിൽ ലൈംഗിക പീഡനം തടയാനുള്ള നിയമം നിലവിൽ വന്നത്: 2013 ഏപ്രിൽ 23
 7. സ്ത്രീകൾക്കെതിരെയുള്ള ആക്രമ നിർമ്മാർജ്ജന ദിനം: നവംബർ 25 
 8. അന്തർദേശീയ വനിതാ ദിനം: മാർച്ച് 8
 9. ഹിന്ദു മാര്യേജ് ആക്ട് നിലവിൽ വന്നത്: 1955 
 10. ഇന്ത്യയിൽ ഹിന്ദു മാര്യേജ് ആക്ട് പ്രാബല്യത്തിൽ ഇല്ലാത്തത്: ജമ്മു കശ്മീർ
 11. സ്ത്രീകളെ അശ്ശീലമായി ചിത്രീകരിക്കുന്നത് തടയുന്ന നിയമം നിലവിൽ വന്നത്: 1986 
 12. സതി നിരോധന നിയമം നിലവിൽ വന്നത്: 1987 
 13. ശൈശവ വിവാഹ നിരോധന നിയമം നിലവിൽ വന്നത്: 2006 (1929ലെ നിയമം പുതുക്കിയത്)
 14. സ്ത്രീകൾക്കെതിരായ മാനഭംഗ കുറ്റകൃത്യങ്ങൾക്കുള്ള ഐപിസി ശിക്ഷാ നിയമം: 354 
 15. സ്ത്രീയെ തട്ടിക്കൊണ്ടുപോകൽ: ഐപിസി 363 - 373 വരെയുള്ള വകുപ്പുകൾ 
 16. വാക്കുകൊണ്ടോ ആംഗ്യംകൊണ്ടോ സ്ത്രീകളുടെ മാന്യതയെ അപമാനിക്കൽ: ഐപിസി 509 
 17. ഭർതൃവീട്ടിലെ മാനസിക/ശാരീരിക പീഡനം: ഐപിസി 498 എ 
 18. ബലാൽസംഗത്തിനുള്ള ശിക്ഷ: ഐപിസി 376 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍