Study Cool: 20 | ഇനി വരാൻ പോകുന്ന പരീക്ഷകൾക്ക് അറിഞ്ഞിരിക്കേണ്ട ഭാഗങ്ങളിലൂടെ ഉള്ള ചോദ്യങ്ങൾ | അവസാനഘട്ട റിവിഷൻ തിരഞ്ഞെടുത്ത ചോദ്യങ്ങൾ Part 4 | Geography | Indian Geography | Kerala Geography | +2 Preliminary Exam, Degree Level Prelims, LDC, LGS Main Exam Special Coaching | General Knowledge | Kerala PSC | Easy PSC | Degree Level Prelims Coaching | +2 Level Prelims Coaching | LDC Main Coaching | LGS Main Coachin

അവസാനഘട്ട റിവിഷൻ തിരഞ്ഞെടുത്ത ചോദ്യങ്ങൾ Part 4


1. സ്ഥിര മർദ്ദത്തിൽ സ്ഥിതി ചെയ്യുന്ന ഒരു നിശ്ചിത മാസ് വാതകത്തിന്റെ വ്യാപ്തം കെൽവിൻ സ്കെയിലിലെ താപനിലയ്ക്ക് നേർ അനുപാതത്തിലായിരിക്കും എന്ന് പ്രസ്താവിക്കുന്ന വാതക നിയമം???
Answer: ചാൾസ് നിയമം


2. സ്ഥിരോഷ്മാവിൽ സ്ഥിതി ചെയ്യുന്ന ഒരു നിശ്ചിത മാസ് വാതകത്തിന്റെ വ്യാപ്തം ബാഹ്യ മർദ്ദത്തിന് വിപരീത അനുപാതത്തിലായിരിക്കും???
Answer: ബോയിൽ നിയമം
 
 
3. നിശ്ചിത ഊഷ്മാവിലും മർദ്ദത്തിലും സ്ഥിതി ചെയ്യുന്ന ഏതൊരു വാതകത്തിന്റെയും വ്യാപ്തം അതിലടങ്ങിയിരിക്കുന്ന മോളുകളുടെ എണ്ണത്തിന് നേർ ആനുപാതികമായിരിക്കും???
Answer: അവൊഗാഡ്രോ നിയമം


4. ജലാന്തർ ഭാഗത്തെ ശബ്ദങ്ങൾ രേഖപ്പെടുത്തുവാൻ ഉപയോഗിക്കുന്ന ഉപകരണം???
Answer: ഹൈഡ്രോഫോൺ


5. ആഗോള താപനത്തിനു കാരണമാകുന്ന വാതകം???
Answer: കാർബൺ ഡൈ ഓക്സൈഡ്


6. പാർസെക് എന്നത് എത്ര പ്രകാശവർഷമാണ്???
Answer: 3.26
 
 
7. സൂര്യനും ഗ്രഹങ്ങളും തമ്മിലുള്ള അകലം അളക്കുന്നതിന് ഉപയോഗിക്കുന്ന യൂണിറ്റ്???
Answer: അസ്ട്രോണമിക്കൽ യൂണിറ്റ്


8. സൗര കളങ്കങ്ങൾ ടെലിസ്കോപ്പിലൂടെ ആദ്യം നിരീക്ഷിച്ചത്???
Answer: ഗലീലിയോ ഗലീലി


9. പ്രഭാത നക്ഷത്രം, പ്രദോഷ നക്ഷത്രം എന്നീ പേരുകളിൽ അറിയപ്പെടുന്ന ഗ്രഹം???
Answer: ശുക്രൻ


10. സൂര്യഗ്രഹണ സമയത്ത് സൂര്യൻ, ചന്ദ്രൻ, ഭൂമി എന്നിവയുടെ ശരിയായ ക്രമം???
Answer: സൂര്യൻ - ചന്ദ്രൻ - ഭൂമി
 
 

11. വിമാനത്തിന്റെ വേഗത അളക്കുന്ന ഉപകരണം???
Answer: ടാക്കോ മീറ്റർ


12. പൊട്ടാസ്യം പെർമാംഗനേറ്റ് ലായനിയുടെ നിറമെന്ത്???
Answer: വയലറ്റ്


13. കുലീന ലോഹങ്ങൾ ഏതെല്ലാം???
Answer: സ്വർണം, വെള്ളി, പ്ലാറ്റിനം


14. വജ്രത്തിന്റെ തിളക്കത്തിനു കാരണമായ പ്രതിഭാസം???
Answer: പൂർണാന്തരിക പ്രതിഫലനം
 
 
15. ഊഷ്മാവ് വർധിക്കുമ്പോൾ ശബ്ദ വേഗത്തിൽ വരുന്ന മാറ്റം???
Answer: ശബ്ദവേഗം വർധിക്കുന്നു


16. ആൽക്കഹോൾ ആസിഡുമായി പ്രവർത്തിക്കുമ്പോൾ രൂപപ്പെടുന്ന ഉൽപന്നം???
Answer: എസ്റ്റർ (Ester)


17. കണ്ണടച്ചിരുന്നാൽ പോലും ഒരു ട്രെയിൻ അകന്നു പോവുകയാണോ അടുത്ത് വരികയാണോ എന്ന് തിരിച്ചറിയാം. ഇതിനു കാരണമായ ശബ്ദ പ്രതിഭാസം ഏത്???
Answer: ഡോപ്ലർ ഇഫക്ട്
 
 
18. ശബ്ദത്തെക്കുറിച്ചുള്ള പഠനം???
Answer: അക്കൗസ്റ്റിക്സ്


19. രോമങ്ങളെക്കുറിച്ചുള്ള പഠനം???
Answer: ട്രൈക്കോളജി


20. വിരലടയാളത്തെക്കുറിച്ചുള്ള പഠനം???
Answer: ഡക്റ്റിലോഗ്രാഫി21. 2 ഡി എന്ന വ്യാവസായിക നാമത്തിൽ അറിയപ്പെടുന്ന രാസവസ്തു ഏത്???
Answer: കളനാശിനി
 
 
22. ചൈനീസ് പൊട്ടറ്റോ എന്നറിയപ്പെടുന്ന കാർഷിക വിള???
Answer: കൂർക്ക


23. കത്രിക, ത്രാസ്, കപ്പി എന്നിവ എത്രാമത്തെ വർഗ ഉത്തോലകമാണ്???
Answer: ഒന്നാം വർഗ ഉത്തോലകം


24. വൈദ്യുത കാന്തിക സിദ്ധാന്തം ആവിഷ്കരിച്ചതാര്???
Answer: ജയിംസ് ക്ലാർക്ക് മാക്സ്വെൽ


25. സൂഷ്മങ്ങളായ അതാര്യ വസ്തുക്കളെ ചുറ്റി പ്രകാശം വളയുന്ന അല്ലെങ്കിൽ വ്യാപിപ്പിക്കുന്ന പ്രതിഭാസം അറിയപ്പെടുന്നത് എങ്ങനെ???
Answer: ഡിഫ്രാക്ഷൻ
 
 
26. മഴവില്ലിൽ ചുവന്ന നിറം കാണുന്ന ദൃഷ്ടികോൺ എത്ര???
Answer: 42 ഡിഗ്രി


27. ഒരു വൈദ്യുത സർക്യൂട്ടിൽ AC യെ DC ആക്കുന്ന ഉപകരണമേത്???
Answer: റെക്ടിഫയർ


28. കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെയാണ്???
Answer: ശ്രീകാര്യം


29. ലെൻസ് നിർമിക്കാൻ ഉപയോഗിക്കുന്ന ഗ്ലാസ് ഏത്???
Answer: ഫിന്റ് ഗ്ലാസ്
 
 
30. ഗ്ലാസിന്റെ പ്രധാന ഘടകമേത്???
Answer: സിലിക്ക31. സ്വർണത്തിന്റെ ആപേക്ഷിക സാന്ദ്രത എത്ര???
Answer: 19.3


32. അന്തരീക്ഷവായുവിൽ അടങ്ങിയിരിക്കുന്ന നൈട്രജന്റെ അളവ് എത്ര ശതമാനം???
Answer: 78.09 %


33. മാംഗനീസ് ഡയോക്സൈഡ് ഗ്ലാസിനു നൽകുന്ന നിറമെന്ത്???
Answer: പർപ്പിൾ
 
 
34. മനുഷ്യന്റെ തലയോട്ടിയിലെ ചലിപ്പിക്കാവുന്ന ഏക അസ്ഥി???
Answer: മാൻഡിബിൾ


35. വെടിമരുന്ന് കത്തുമ്പോഴും തീപ്പെട്ടി ഉരക്കുമ്പോഴും ഉണ്ടാകുന്ന മണത്തിന് കാരണം???
Answer: സൾഫർ


36. നിയോൺ ലാംപുകളുടെ നിറം???
Answer: ഓറഞ്ച്
 
 
37. സാധാരണ താപനിലയിൽ ദ്രാവകാവസ്ഥയിൽ കാണപ്പെടുന്ന ലോഹം???
Answer: മെർക്കുറി


38. മെർക്കുറി ചേർത്ത ലോഹസങ്കരം???
Answer: അമാൽഗം


39. ആധുനിക ആവർത്തന പട്ടികയുടെ പിതാവ്???
Answer: ഹെൻറി മോസ്ലി


40. മൂലകങ്ങളെ ത്രികങ്ങളായി വർഗീകരിച്ചത്???
Answer: ജെ. ഡബ്ല്യൂ. ഡോബറൈനർ
 
 

41. അപ്പക്കാരത്തിന്റെ രാസനാമമെന്ത്???
Answer: സോഡിയം ബൈകാർബണേറ്റ്


42. മാലക്കെറ്റ് ഏതു ലോഹത്തിന്റെ അയിരാണ്???
Answer: ചെമ്പ്


43. സൈറ്റോളജി എന്തിനെക്കുറിച്ചുള്ള പഠനമാണ്???
Answer: കോശം


44. ന്യൂക്ലിക് ആസിഡ് കണ്ടെത്തിയതാര്???
Answer: ഫ്രഡറിക് മിഷർ
 
 
45. ഹൃദയമാറ്റ ശസ്ത്രക്രിയയുടെ പിതാവ് എന്നറിയപ്പെടുന്നതാര്???
Answer: ക്രിസ്ത്യൻ ബർണാഡ്


46. ഡീക്കൻസ് പ്രക്രിയ എന്തിന്റെ നിർമാണ രീതിയാണ്???
Answer: ക്ലോറിൻ


47. ഓർഗാനിക് ആസിഡിന്റെ ഫങ്ഷനൽ ഗ്രൂപ്പ്???
Answer: COOH


48. മനുഷ്യന്റെ ശരീരോഷ്മാവ് എത്ര ഡിഗ്രി സെൽഷ്യസാണ്???
Answer: 37 ഡിഗ്രി സെൽഷ്യസ്
 
 
49. ഭൂവൽക്കത്തിൽ ഏറ്റവും കൂടുതൽ കാണുന്ന ലോഹമേത്???
Answer: അലുമിനിയം


50. ജനിതകശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്???
Answer: ഗ്രിഗർ മെൻഡൽ
51. വൈറ്റ് വിട്രിയോൾ എന്നറിയപ്പെടുന്ന രാസവസ്തു ഏത്???
Answer: സിങ്ക് സൾഫേറ്റ്


52. കലാമിൻ ഏത് ലോഹത്തിന്റെ അയിരാണ്???
Answer: സിങ്ക്
 
 
53. പ്രപഞ്ചത്തിൽ ഏറ്റവും കൂടുതൽ ഉള്ള അലസ വാതകം???
Answer: ഹീലിയം


54. ഫ്യൂസ് വയർ ഏതൊക്കെ ലോഹത്തിന്റെ സങ്കരമാണ്???
Answer: ടിൻ, ലെഡ്


55. ആവൃത്തിയുടെ യൂണിറ്റ് എന്താണ്???
Answer: ഹെർട്സ്


56. മനുഷ്യന്റെ കഴുത്തിൽ എത്ര അസ്ഥികളുണ്ട്???
Answer: 7
 
 
57. മനുഷ്യന്റെ കരളിന്റെ ശരാശരി ഭാരം എത്ര???
Answer: 1400 - 1600 ഗ്രാം


58. അയഡിൻ ലായനി ടെസ്റ്റ് എന്തിന്റെ സാന്നിധ്യം മനസ്സിലാക്കാനുള്ളതാണ്???
Answer: അന്നജം


59. സ്റ്റീൽ ഏതെല്ലാം മൂലകങ്ങളുടെ സങ്കരമാണ്???
Answer: ഇരുമ്പ്, കാർബൺ


60. ഓപ്പൺ സംയുക്തം , വലയ സംയുക്തം എന്നിവ ഉണ്ടാക്കാനുള്ള കാർബണിന്റെ കഴിവിനു പിന്നിലെ പ്രതിഭാസം???
Answer: കാറ്റനേഷൻ
 
 

61. മനുഷ്യശരീരത്തിലെ ഏറ്റവും കടുപ്പമേറിയ ഭാഗം???
Answer: ഇനാമൽ


62. "ആന്റി സിറോഫ്താൽമിക്" വൈറ്റമിൻ എന്നറിയപ്പെടുന്നത്???
Answer: വൈറ്റമിൻ എ


63. ബോട്ടുലിസം എന്ന രോഗാവസ്ഥയ്ക്കു കാരണമായ ബാക്ടീരിയ???
Answer: ക്ലോസ്ട്രീഡിയം ബോട്ടുലിനം


64. താഴ്ന്ന ഊഷ്മാവിനെക്കുറിച്ചുള്ള പഠനം അറിയപ്പെടുന്നതെങ്ങനെ???
Answer: ക്രയോജനിക്സ്
 
 
65. ത്വക്കിൽ നിർമിക്കപ്പെടുന്ന വൈറ്റമിൻ ഏത്???
Answer: വൈറ്റമിൻ ഡി


66. എട്ടുകാലികളുടെ ശ്വസനാവയവം അറിയപ്പെടുന്നതെങ്ങനെ???
Answer: ബുക്ക് ലംഗുകൾ


67. ഭക്ഷണത്തിൽ ഇരുമ്പിന്റെ അഭാവംമൂലം ഹീമോഗ്ലോബിന്റെ അളവു കുറയുന്ന അവസ്ഥ???
Answer: വിളർച്ച (അനീമിയ)
 
 
68. ഹൃദയസ്പന്ദനം അളക്കുന്ന ഉപകരണം???
Answer: സ്റ്റെതസ്കോപ്


69. രണ്ടു ന്യൂറോണുകൾ പരസ്പരം ബന്ധിപ്പിക്കുന്ന ഭാഗമേത്???
Answer: സിനാപ്സ്


70. ഒരു മൂലകത്തെ മറ്റൊരു മൂലകമാക്കുന്ന പ്രക്രിയ???
Answer: ട്രാൻസ്മ്യൂട്ടേഷൻ71. E=mc^2 ആരു രൂപീകരിച്ച സമവാക്യമാണ്???
Answer: ആൽബർട്ട് ഐൻസ്റ്റീൻ
 
 
72. DC വൈദ്യുതിയെ AC വൈദ്യുതിയാക്കുന്ന ഇലക്ട്രോണിക് ഉപകരണം???
Answer: ഓസിലേറ്റർ


73. ബൈനറി സംഖ്യാ സമ്പ്രദായത്തിൽ 10 നു സമാനമായ സംഖ്യയേത്???
Answer: 1010


74. ലോകത്ത് ആദ്യമായി പൗരത്വം ലഭിച്ച റോബട്ട് ഏത്???
Answer: സോഫിയ


75. ആദ്യ ബഹിരാകാശ സഞ്ചാരി ആര്???
Answer: യൂറി ഗഗാറിൻ
 
 
76. പഞ്ചസാരയെ ഫെർമന്റേഷനു വിധേയമാക്കാൻ ചേർക്കുന്ന വസ്തു???
Answer: യീസ്റ്റ്


77. യീസ്റ്റ് ഉപയോഗിച്ചുള്ള പഞ്ചസാര ലായിനിയുടെ ഫെർമന്റേഷൻ പക്രിയയിൽ രൂപപ്പെടുന്ന വാതകം???
Answer: കാർബൺ ഡൈ ഓക്സൈഡ്


78. ബെൻസീന്റെ വലയഘടന രൂപകൽപന ചെയ്തതാര്???
Answer: കൈകൂലെ


79. ദ്രവ്യത്തിന്റെ നാലാമത്തെ അവ???
Answer: പ്ലാസ്മ
 
 
80. പഴുത്ത പൈനാപ്പിളിന്റെ ഗന്ധമുള്ള എസ്റ്റർ ഏത്???
Answer: മീഥൈൽ ബ്യൂട്ടറേറ്റ്81. പ്ലവനതത്വം, ഉത്തോലകതത്വം. എന്നിവ ആവിഷ്കരിച്ചതാര്???
Answer: ആർക്കിമിഡീസ്


82. ആവൃത്തിയുടെ യൂണിറ്റ് ഏത്???
Answer: ഹെർട്സ്


83. സംക്രമണമൂലകങ്ങൾ (Transition Elements) കാണപ്പെടുന്ന ആവർത്തനപ്പട്ടികയിലെ ബ്ലോക്ക് ഏത്???
Answer: d
 
 
84. മീഡിയം സ്ക്രീനിൽ കാണപ്പെടുന്ന കാർബണിന്റെ അളവ്???
Answer: 0.30% മുതൽ 0.6% വരെ


85. സംക്രമണമൂലകങ്ങൾ ഏതു വിഭാഗത്തിൽപ്പെടുന്നു???
Answer: ലോഹം


86. ആദ്യത്തെ കൃത്രിമ പ്ലാസ്റ്റിക്ക്???
Answer: ബേക്കലൈറ്റ്
 
 
87. ചൂടാക്കുമ്പോൾ ഭൗതികമാറ്റം സംഭവിക്കുന്ന പ്ലാസ്റ്റിക്കാണ്???
Answer: തെർമോ പ്ലാസ്റ്റിക് (പോളിത്തീൻ)


88. അമോണിയയുടെ നിർമാണത്തിനായുള്ള ഹേബർ പ്രക്രിയയിൽ നൈട്രജൻ ഹൈഡ്രജൻ അനുപാതമെന്ത്???
Answer: 1:3


89. ആരുമായും പങ്കിടാതെ രണ്ടു തവണ നൊബേൽ നേടിയ ഒരേയൊരു വ്യക്തി???
Answer: ലീനസ് പോളിങ്


90. ആറ്റോമിക സംഖ്യ 24 ആയ മൂലകം???
Answer: ക്രോമിയം
 
 

91. ബ്ലാക്ക് ബോർഡിൽ ഉപയോഗിക്കുന്ന ചോക്കിന്റെ ശാസ്ത്രീയനാമം???
Answer: കാൽസ്യം കാർബണേറ്റ്


92. ഇരുമ്പു നിർമാണത്തിന് ഉപയോഗിക്കുന്ന ചൂളയുടെ പേര്???
Answer: ബ്ലാസ്റ്റ് ഫർണസ്


93. അമോണിയം സയനേറ്റിനെ ചൂടാക്കിയാൽ പുറത്തുവരുന്ന ഉൽപന്നം???
Answer: യൂറിയ


94. കാർബമൈഡ് എന്നറിയപ്പെടുന്നത്???
Answer: യൂറിയ
 
 
95. വിനാഗിരിയിലുള്ള ആസിഡ് ഏത്???
Answer: അസെറ്റിക് ആസിഡ്


96. തെങ്ങിന്റെ കൂമ്പ് ചീയലിന് കാരണമാകുന്ന രോഗാണു???
Answer: ഫംഗസ്


97. മാംസ്യ സംശ്ലേഷണവുമായി ബന്ധപ്പെട്ട കോശാംഗം ഏത്???
Answer: റൈബോസോം


98. കോശത്തിലെ ട്രാഫിക് പോലീസ് എന്നറിയപ്പെടുന്നത്???
Answer: ഗോൾഗി അപ്പാരറ്റസ്
 
 
99. ആത്മഹത്യാ സഞ്ചികൾ എന്നറിയപ്പെടുന്നത്???
Answer: ലൈസോസോം


100. കണ്ണു നീരിലടങ്ങിയിരിക്കുന്ന രാസവസ്തു???
Answer: ലൈസോസൈം


Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍