Study Cool: 8 | സാമൂഹിക മത നവോത്ഥാന പ്രസ്ഥാനങ്ങൾ | Kerala Renaissance | Renaissance | +2 Preliminary Exam, Degree Level Prelims, LDC, LGS Main Exam Special Coaching | General Knowledge | Kerala PSC | Easy PSC | Degree Level Prelims Coaching | +2 Level Prelims Coaching | LDC Main Coaching | LGS Main Coaching |

സാമൂഹിക മത നവോത്ഥാന പ്രസ്ഥാനങ്ങൾ


1. സഞ്ചാര സ്വാതന്ത്ര്യത്തിനായി അയ്യങ്കാളി വില്ലു വണ്ടി സമരം നടത്തിയ വർഷം???
Answer: 1893


2. പിന്നാക്ക സമുദായങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ മോചനത്തിനായി അയ്യങ്കാളിയുടെ നേതൃത്വത്തിൽ ആരംഭിച്ച സംഘടന???
Answer: സാധുജന പരിപാലന സംഘം
 
 
3. സാധുജന പരിപാലന സംഘം സ്ഥാപിച്ച വർഷം???
Answer: 1907


4. വിദ്യാഭ്യാസ അവകാശങ്ങൾ സ്ഥാപിച്ചെടുക്കുന്നതിനായി അയ്യങ്കാളി വെങ്ങാനൂരിൽ കുടിപ്പള്ളിക്കൂടം ആരംഭിച്ച വർഷം???
Answer: 1905


5. പ്രത്യക്ഷ രക്ഷാ സഭ സ്ഥാപിച്ചത്???
Answer: പൊയ്കയിൽ യോഹന്നാൻ


6. പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ ആസ്ഥാനം???
Answer: ഇരവിപേരൂർ
 
 
7. ഇന്ത്യയിലെ ആദ്യകാല നവോത്ഥാന പ്രസ്ഥാനങ്ങളിലൊന്നായ സമത്വസമാജം സ്ഥാപിച്ചത്???
Answer: വൈകുണ്o സ്വാമികൾ


8. സമത്വ സമാജം സ്ഥാപിക്കപ്പെട്ട വർഷം???
Answer: 1836


9. വൈകുണ്ഠ സ്വാമികൾ സ്ഥാപിച്ച ക്ഷേത്രങ്ങൾ അറിയപ്പെടുന്ന പേര്???
Answer: നിഴൽ താങ്കൽ


10. വൈകുണ്ഠ സ്വാമികൾ കുഴിച്ച സ്വാമിക്കിണർ അഥവാ മുന്തിരിക്കിണർ എവിടെയാണ്???
Answer: സ്വാമിത്തോപ്പ്
 
 

11. വിശുദ്ധിയോടു കൂടിയ ചിട്ടയായ ജീവിതം നയിക്കുന്നതിന് പരിശീലനം നൽകുന്നതിനായി വൈകുണ്ഠ സ്വാമികൾ സ്ഥാപിച്ച പരിശീലനക്കളരി???
Answer: തുവയൽപന്തി കൂട്ടായ്മ


12. വേദബന്ധു ഏതു പ്രസ്ഥാനവുമായി ബന്ധപ്പെട്ടാണ് പ്രവർത്തിച്ചത്???
Answer: ആര്യസമാജം


13. വേദബന്ധു എന്ന പേരിൽ പ്രസിദ്ധനായ വ്യക്തി???
Answer: വെങ്കിടാചലം


14. ആര്യ സമാജ പ്രവർത്തനങ്ങളിൽ വേദബന്ധുവിനെ സഹായിച്ച പ്രശസ്ത മലയാള നോവലിസ്റ്റ്???
Answer: പി. കേശവദേവ്
 
 
15. ശ്രീ നാരായണ ഗുരു സ്ഥാപിച്ച "ഓം സാഹോദര്യം സർവത്ര" എന്ന ആശയം മുന്നോട്ടുവെക്കുന്ന ആശ്രമം???
Answer: അദ്വൈതാശ്രമം, ആലുവ


16. ആലുവയിലെ അദ്വൈതാശ്രമം സ്ഥാപിക്കപ്പെട്ട വർഷം???
Answer: 1913


17. ശ്രീ നാരായണ ഗുരുവിനെ ശിവഗിരി ആശ്രമത്തിൽവെച്ച് ഗാന്ധിജി സന്ദർശിച്ച വർഷം???
Answer: 1925
 
 
18. "ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്" എന്ന സന്ദേശം ശ്രീ നാരായണഗുരു ലോകത്തിന് നൽകിയ ആശ്രമം???
Answer: അദ്വൈതാശ്രമം


19. ശ്രീ നാരായണ ധർമ സംഘം സ്ഥാപിക്കപ്പെട്ട വർഷം???
Answer: 1928


20. ശ്രീ നാരായണ ധർമ പരിപാലന യോഗം സ്ഥാപിക്കപ്പെട്ട വർഷം???
Answer: 1903



21. ശ്രീ നാരായണ ധർമപരിപാലന യോഗത്തിന്റെ ആദ്യ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചത്???
Answer: കുമാരനാശാൻ
 
 
22. എസ്.എൻ.ഡി.പി. യോഗത്തിന്റെ മുഖപത്രം???
Answer: വിവേകോദയം


23. വിവേകോദയം മാസികയുടെ ആദ്യ പത്രാധിപർ???
Answer: കുമാരനാശാൻ


24. 1922 ൽ ഐക്യ മുസ്ലീം സംഘം സ്ഥാപിച്ചത്‌???
Answer: വക്കം അബ്ദുൾ ഖാദർ


25. അത്മബോധോദയ സംഘ സ്ഥാപകൻ???
Answer: ശുഭാനന്ദഗുരു
 
 
26. അത്മ ബോധോദയ സഘം സ്ഥാപിക്കപ്പെട്ട വർഷം???
Answer: 1926


27. ആത്മബോധിനി സംഘം സ്ഥാപിച്ചത്???
Answer: ശുഭാനന്ദഗുരു


28. ആത്മവിദ്യാസംഘം സ്ഥാപിച്ചത്???
Answer: വാഗ്ഭടാനന്ദൻ


29. ഏത് സന്യാസിവര്യന്റെ ആശയങ്ങളും സിദ്ധാന്തങ്ങളുമാണ് ആനന്ദമതം എന്ന പേരിൽ അറിയപ്പെടുന്നത്???
Answer: ആലത്തൂർ ബ്രഹ്മാനന്ദശിവയോഗി
 
 
30. 1918 ൽ ആനന്ദമഹാസഭ സ്ഥാപിച്ചത്???
Answer: ആലത്തൂർ ബ്രഹ്മാനന്ദശിവയോഗി



31. കാലടി ശ്രീകൃഷ്ണാശ്രമം സ്ഥാപിച്ചത്???
Answer: ആഗമാനന്ദ സ്വാമി


32. കാലടി ബ്രഹ്മാനന്ദോദയം സ്കൂൾ സ്ഥാപകൻ???
Answer: ആഗമാനന്ദ സ്വാമി


33. ആദ്യത്തെ കത്തോലിക്ക സംസ്കൃത സ്കൂൾ സ്ഥാപിച്ചത്???
Answer: ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചൻ
 
 
34. ആറാട്ടുപുഴ വേലായുധ പണിക്കർ മംഗലത്ത് ശിവക്ഷേത്രം സ്ഥാപിച്ച വർഷം???
Answer: 1852


35. ആറാട്ടുപുഴ വേലായുധ പണിക്കർ തണ്ണീർമുക്കം ചെറുവാരണം കരയിൽ രണ്ടാമത്തെ അവർണ്ണ ശിവക്ഷേത്രം സ്ഥാപിച്ച വർഷം???
Answer: 1853


36. ഡോ. അയ്യത്താൻ ഗോപാലൻ പ്രവർത്തിച്ചിരുന്ന പ്രസ്ഥാനം???
Answer: ബ്രഹ്മസമാജം
 
 
37. ബ്രഹ്മസമാജത്തിന്റെ ബൈബിൾ എന്നറിയപ്പെടുന്ന ബ്രഹ്മധർമ മലയാളത്തിലേക്ക് തർജ്മ ചെയ്തത്???
Answer: ഡോ. അയ്യത്താൻ ഗോപാലൻ


38. ഈഴവ മെമ്മോറിയലിനു നേതൃത്വം കൊടുത്തത്???
Answer: ഡോ. പല്പു


39. എത്ര പേരാണ് ഈഴവ മെമ്മോറിയലിൽ ഒപ്പുവെച്ചത്???
Answer: 13176


40. തിരുവിതാം കൂർ ഈഴവ മഹാസഭ സ്ഥാപിക്കപ്പെട്ട വർഷം???
Answer: 1896
 
 

41. ശ്രീ നാരായണ ധർമ പരിപാലന യോഗത്തിന്റെ ആദ്യ വൈസ് പ്രസിഡന്റ്???
Answer: ഡോ. പൽപ്പു


42. ശ്രീ നാരായണ ഗുരുവിന്റെ നേതൃത്വത്തിൽ 1904 -ൽ രൂപവത്കൃതമായ സ്ത്രീ സമാജത്തിന്റെ അധ്യക്ഷ???
Answer: മാതപ്പെരുമാൾ


43. 1917 ൽ രൂപവത്കൃതമായ ഹിന്ദു പുലയ സമാജം എന്ന സംഘടനക്ക് രൂപം നൽകിയത്???
Answer: കുറുമ്പൻ ദൈവത്താൻ


44. 1889 ൽ അഞ്ചാം അഖിലേന്ത്യാ കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുത്ത മലയാളി???
Answer: ബാരിസ്റ്റർ ജി.പി. പിള്ള
 
 
45. ഈഴവ സമാജം എന്ന സംഘടന രൂപവത്കരിച്ചത്???
Answer: ടി കെ മാധവൻ


46. ടി. കെ. മാധവൻ എസ്.എൻ.ഡി.പി. യോഗത്തിന്റെ സെക്രട്ടറിയായി തിരഞ്ഞെടുക്കപെട്ട വർഷം???
Answer: 1927


47. 1921 ൽ സ്ഥാപിതമായ തിരുവിതാംകൂർ ചേരമർ മഹാജന സഭ രൂപവത്ക്കരിച്ചത്???
Answer: പാമ്പാടി ജോൺ ജോസഫ്


48. തിരുവിതാം കൂർ ചേരമർ മഹാജന സഭയുടെ പ്രഥമ ജനറൽ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചത്???
Answer: പാമ്പാടി ജോൺ ജോസഫ്
 
 
49. പാമ്പാടി ജോൺ ജോസഫ് ശ്രീ ചിത്തിര സ്റ്റേറ്റ് കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്???
Answer: 1931


50. അരയ സമാജം രൂപവത്കരിച്ചത്???
Answer: പണ്ഡിറ്റ് കറുപ്പൻ




51. അരയ സമാജം സ്ഥാപിച്ച വർഷം???
Answer: 1907


52. സാമൂഹിക മാറ്റത്തിനായി പണ്ഡിറ്റ് കറുപ്പൻ രൂപവത്കരിച്ച പ്രാദേശിക കൂട്ടായ്മകളെ -------- എന്നു പറയുന്നു???
Answer: സഭ
 
 
53. 1910 ൽ തേവരയിലെ വാല സമുദായ പരിഷ്കാരിണി സഭ സ്ഥാപിച്ചത്???
Answer: പണ്ഡിറ്റ് കറുപ്പൻ


54. 1908 ൽ ചെറിയഴിക്കൽ വിജ്ഞാനസന്ദായനി ഗ്രന്ഥശാല സ്ഥാപിച്ചത്???
Answer: ഡോ. വേലുകുട്ടി അരയൻ


55. ചെറിയഴിക്കൽ അരയ വംശപരിപാലന യോഗം സ്ഥാപിച്ചത്???
Answer: ഡോ. വേലുകുട്ടി അരയൻ


56. 1919 ലെ സമസ്ത കേരളീയ അരയ മഹാജനയോഗം സ്ഥാപിച്ചത്???
Answer: ഡോ. വേലുകുട്ടി അരയൻ
 
 
57. 1924 ൽ സംഘടിക്കപ്പെട്ട തിരുവിതാംകൂർ അവർണ ഹിന്ദുമഹാസഭയുടെ ജനറൽ സെക്രട്ടറി???
Answer: ഡോ. വേലുക്കുട്ടി അരയൻ


58. ഡോ. വേലുക്കുട്ടി അരയന്റെ നേതൃത്വത്തിൽ അഖില നാവികത്തൊഴിലാളി സംഘം പ്രവർത്തനം ആരംഭിച്ച വർഷം???
Answer: 1931 ൽ


59. അഖില തിരുവിതാംകൂർ സംയുക്ത രാഷ്ട്രീയ കോൺഗ്രസ് രൂപവത്കരണത്തിന് നേതൃത്വം കൊടുത്തവരിൽ പ്രധാനി???
Answer: സി. കേശവൻ


60. നായർ ഭൃത്യജന സംഘം സ്ഥാപിക്കപ്പെട്ടത്???
Answer: 1914
 
 

61. നായർ ഭൃത്യജന സംഘത്തിന് എൻ.എസ്.എസ്. എന്ന പേര് നിർദേശിച്ചത്???
Answer: കെ. പരമുപിള്ള


62. എൻ.എസ്.എസിന്റെ ആദ്യ പ്രസിഡന്റായി സേവനമനുഷ്ഠിച്ചത്???
Answer: കെ. കേളപ്പൻ


63. എൻ.എസ്.എസിന്റെ പ്രഥമ ജനറൽ സെക്രട്ടറി???
Answer: മന്നത്തു പത്മനാഭൻ


64. ജാതി നാശിനി സഭയ്ക്ക് രൂപം നൽകിയത്???
Answer: ആനന്ദതീർഥൻ
 
 
65. ജാതി നാശിനി സഭ സ്ഥാപിക്കപ്പെട്ടത്???
Answer: 1933 ൽ


66. ചെറായിൽ വിദ്യാപോഷിണി സഭ സ്ഥാപിച്ചത്??
Answer: സഹോദരൻ അയ്യപ്പൻ


67. കേരള സഹോദര സംഘം സ്ഥാപിച്ചത്???
Answer: കെ. അയ്യപ്പൻ (തുടർന്ന് അയ്യപ്പൻ സഹോദരൻ അയ്യപ്പൻ എന്ന പേരിൽ പ്രസിദ്ധനായി)
 
 
68. സഹോദരൻ അയ്യപ്പൻ എസ്.എൻ.ഡി.പി. യോഗത്തിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വർഷം???
Answer: 1938


69. 1938 ൽ സോഷ്യലിസ്റ്റ് പാർട്ടിക്ക് രൂപം നൽകിയത്???
Answer: സഹോദരൻ അയ്യപ്പൻ


70. യോഗക്ഷേമ സഭ സ്ഥാപിതമായ വർഷം???
Answer: 1908



71. 1919 ൽ രൂപവത്കൃതമായ യുവജന സംഘം എന്ന സംഘടനയുടെ മുഖപത്രം???
Answer: ഉണ്ണിനമ്പൂതിരി
 
 
72. 1891 ലെ മലയാളി മെമ്മോറിയലിനു നേതൃത്വം നൽകിയത്???
Answer: ബാരിസ്റ്റർ ജി.പി. പിള്ള


73. തിരുവിതാം കൂർ സ്റ്റേറ്റ് കോൺഗ്രസ് രൂപം കൊണ്ടത്???
Answer: 1938 ഫെബ്രുവരി


Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍